Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
വാനിറ്റി" അവാർഡുകളാൽ കബളിപ്പിക്കപ്പെടാതിരിക്കാൻ ഏവരും ശ്രദ്ദിക്കണമെന്നു കേരള യൂണിവേഴ്സിറ്റി ടീച്ചേർസ് ഓർഗനൈസേഷൻ അമേരിക്കന്‍ കേണ്‍സുലേറ്റ് ജനറല്‍ മന്ത്രി കെ.കെ.ശൈലജ ടീച്ചറുമായി ചര്‍ച്ച നടത്തി കേരള സ്റ്റുഡന്റെ പോലീസ് കേഡറ്റ് പദ്ധതിക്ക് ദേശീയതല അംഗീകാരം ഡോക്ടര്‍മാരുടെ പ്രതിഷേധ സമരം മാറ്റിവെച്ചു തൊഴില്‍ജന്യരോഗങ്ങള്‍ തടയാന്‍ നടപടി ശക്തമാക്കും-മന്ത്രി

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

ഡോക്ടര്‍മാരുടെ അനാവശ്യ സമരം ജനങ്ങള്‍ തിരിച്ചറിയണം: മന്ത്രി കെ.കെ.ശൈലജ ടിച്ചര്‍

13/4/2018

തിരു: ഒരു വിഭാഗം ഡോക്ടര്‍മാരുടെ അനാവശ്യ സമരം ജനങ്ങള്‍ തിരിച്ചറിയണമെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു. ജോലിഭാരം കൂടുന്നു എന്നാരോപി ച്ചും കുമരംപുത്തൂരിലെ ഡോക്ടറെ സസ്‌പെന്റ് ചെയ്തു എന്നാരോപിച്ചുമാണ് കെ.ജി.എം.ഒ. എ. സമരം പ്രഖ്യാപിച്ചത്.എന്നാല്‍ ഡോക്ടര്‍മാരുടെ ജോലിഭാരം ഒരിക്കലും കൂട്ടിയിട്ടില്ല.മതിയായ ജീവനക്കാരെ നിയമിച്ചാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റിയത്. നേരത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ 5 മണിക്കൂര്‍ ഡ്യൂട്ടി ചെയ്തിരുന്ന ഡോക്ടര്‍മാര്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ നാലര മണിക്കൂര്‍ മാത്രമാണ് ഡ്യൂട്ടി ചെയ്യുന്നത്. രോഗികളെ വലച്ച് ഡ്യൂട്ടിക്കെത്താത്ത ഡോക്ടറിനെയാണ് സസ്‌പെന്റ് ചെയ്തത്. രോഗികളുടെ ജീവനെ വച്ച് പന്താടുന്ന ഒരു ശ്രമവും അംഗീകരിക്കില്ലെന്നും ശക്തമായ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നും മന്ത്രി വ്യക്തമാക്കി.

പ്രാഥമിക തലത്തില്‍ തന്നെ ജനങ്ങള്‍ക്ക് മികച്ച ചികിത്സ സൗകര്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോ ടെയാണ് പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റിയത്.പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ 1 ഡോക്ടറാണ് എല്ലാദിവസവും രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 2 മണിവരെ ഒ.പി. നട ത്തിയിരുന്നത്. എന്നാല്‍ പുതുതായി ആരംഭിച്ച കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഒ.പി.സമയംരാവിലെ 9 മണിമുതല്‍ വൈകുന്നേരം 6 മണിവരെയാക്കിയപ്പോള്‍ 3 ഡോക്ടര്‍മാരെയാണ് അനുവദിച്ചത്. അതോടെ ഡോക്ടര്‍മാരുടെ ജോലിസമയം കുറയുകയാണ് ചെയ്തത്. അതായത് രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് 1.30 വരെയും 1.30 മുതല്‍ വൈകുന്നേരം 6 മണിവരെയും നാലര മണിക്കൂര്‍ വീത മാണ് അവരുടെ ഡ്യൂട്ടി സമയം മാറ്റിയത്. ഇത് തന്നെ റോട്ടേഷന്‍ വ്യവസ്ഥയിലാണ് നടപ്പിലാക്കു ന്നത്. അപ്പോള്‍പ്പിന്നെ ഡോക്ടര്‍മാരുടെ ജോലിഭാരംകൂടുന്നു എന്നു പറഞ്ഞാല്‍ എങ്ങനെഅംഗീകരി ക്കാന്‍ കഴിയും.

1957 മുതല്‍ 2017 വരെയും പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഒരു ഡോക്ടര്‍ മാത്രമാണുണ്ടായിരുന്നത്. രോഗീ പരിചരണം, പ്രതിരോധ കുത്തിവയ്പ്പ്, ഫീല്‍ഡുതല പ്രവര്‍ത്തനം, സെമിനാറുകള്‍ എന്നിവ യെല്ലാം ഈ ഡോക്ടര്‍ ഒറ്റയ്ക്കാണ് നോക്കിയിരുന്നത്. ആ സ്ഥാനത്ത് ഈ സര്‍ക്കാര്‍ 3 ഡോക്ടര്‍ മാരെ നിയമിച്ചതോടെ അവര്‍ക്ക് അനുഗ്രഹമാകുകയാണ് ചെയ്തത്. മാത്രമല്ല 4 സ്റ്റാഫ് നഴ്‌സുമാര്‍, ലാബ് ടെക്‌നീഷ്യന്‍, ഫാര്‍മസിസ്റ്റ് തുടങ്ങിയവരേയും നിയമിച്ചിരുന്നു. എല്ലാവരുടേയും പ്രവൃത്തി സമയവും ഉത്തരവാദിത്വവും നിര്‍വചിച്ചുകൊണ്ടുള്ള ഗൈഡ്‌ലൈനും ഇറക്കിയിട്ടുണ്ട്. ഈ ഗൈഡ്‌ ലൈന്‍ എല്ലാവരും അംഗീകരിച്ചതുമാണ്. എല്ലാ കേന്ദ്രങ്ങളിലും കൃത്യമായി ഒ.പി. നടക്കുകയും ചെയ്യുന്നുണ്ട്. അതിനാല്‍ അതില്‍ നിന്നും കുറച്ച് പേര്‍ മാറി നില്‍ക്കുന്നത് അംഗീകരിക്കാന്‍ കഴി യില്ല.

മറ്റ് സര്‍ക്കാര്‍ ജീവനക്കാര്‍ 6 മണിക്കൂറിലധികമാണ് ജോലി ചെയ്യുന്നത്. മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ ഒ.പി. രാവിലെ 8 മണി മുതല്‍ വൈകുന്നേരം 3 മണിവരെയാണ്.കാര്‍ഡിയോളജി പോലെയുള്ള സ്‌പെഷ്യാലിറ്റികള്‍ വൈകുന്നേരം 6 മണിവരെയും പ്രവര്‍ത്തിക്കുന്നു. അതിരാവിലെ ഓപ്പറേഷന്‍ തീയറ്ററില്‍ കയറുന്ന ഡോക്ടര്‍മാര്‍ പലപ്പോഴും രാത്രിയിലാണ് അവിടെനിന്നും ഇറങ്ങു ന്നത്. കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍, താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളിലേയും ഡോക്ടര്‍ മാര്‍ രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ജോലി ചെയ്യുന്നുണ്ട്. ഇങ്ങനെ പൊതുജന സേവനത്തി നായി സമയം നോക്കാതെ ജോലി ചെയ്യുന്ന മഹാഭൂരിപക്ഷം ഡോക്ടര്‍മാര്‍ ഉള്ളപ്പോഴാണ് കേവലം നാലര മണിക്കൂര്‍ ജോലി ചെയ്യാന്‍ ചില ഡോക്ടര്‍മാര്‍ മടിക്കുന്നത്.

വ്യക്തമായ കാരണം കൊണ്ടാണ് കുമരംപുത്തൂരിലെ ഡോക്ടറെ സസ്‌പെന്റ് ചെയ്തത്. മറ്റ് കുടും ബാരോഗ്യ കേന്ദ്രങ്ങളില്‍ 3 ഡോക്ടര്‍മാര്‍ ഉള്ളപ്പോള്‍ കുമരം പുത്തൂരില്‍ 4 ഡോക്ടര്‍മാരാണുള്ളത്. എങ്കിലും ഉച്ചയ്ക്ക് ഒ.പി. നടത്തില്ലെന്ന പിടിവാശിയിലായിരുന്നു അവിടത്തെ ഡോക്ടര്‍മാര്‍. ഉച്ച യ്ക്ക് ഒ.പി. നടത്തരുതെന്ന് കെ.ജി.എം.ഒ. തീരുമാനമുണ്ടെന്ന് പറഞ്ഞ് അവിടത്തെ ഡോക്ടര്‍മാര്‍ ഡി.എം.ഒ.യ്ക്ക് കത്ത് നല്‍കി. അതിന്റെ അടിസ്ഥാനത്തില്‍ അവരോട് സംസാരിച്ച് ഒ.പി. നടത്താ മെന്ന് സമ്മതിച്ചതാണ്. എന്നാല്‍ നിരവധി രോഗികളെത്തിയിട്ടുംഉച്ചയ്ക്ക് വരേണ്ട ഡോക്ടര്‍ വരാ തെ രോഗികളെ ബുദ്ധിമുട്ടിച്ചത് കൊണ്ടാണ് ഡോക്ടറെ സസ്‌പെന്റ് ചെയ്തത്.

കുമരംപുത്തൂരില്‍ രോഗികളുടെ എണ്ണത്തിലും കാര്യമായി വര്‍ധനവുണ്ടായിട്ടില്ല. കുടുംബാരോഗ്യ കേന്ദ്രമാകുന്നതിന് മുമ്പും ശേഷവം ഇവിടത്തെ ഒ.പി.ഏകദേശം 170 തന്നെയായിരുന്നു.അതേസമയം പാലക്കാട് കിഴക്കഞ്ചേരിയില്‍ ഏകദേശം 300 ഒ.പി. ഉണ്ട്. 4 ഡോക്ടര്‍മാരാണ് അവിടെയുള്ളത്. ഒരു പ്രശ്‌നവുമില്ലാതെ വൈകുന്നേരം വരെയുള്ള ഒ.പി. അവിടെ നടക്കുന്നുണ്ട്. ശ്രീകൃഷ്ണപുര ത്ത് ഏകദേശം 200 ഒ.പി.യുണ്ട്. അവിടെ ആകെ 3 ഡോക്ടര്‍മാരെയുള്ളൂ. അവരും വൈകുന്നേരം വരെ ഒ.പി. നടത്തുന്നു.

ഒരു വിഭാഗം ഡോക്ടര്‍മാരുടെ സമരംജനങ്ങളോടും രോഗികളോടുമുള്ള വെല്ലുവിളിയാണെന്ന് മന്ത്രി വ്യക്തമാക്കി. ആര്‍ദ്രം പദ്ധതി തകര്‍ക്കാനുള്ള ഗൂഢാലോചനയാണ് നടത്തുന്നത്. ആര്‍ദ്രം പൂര്‍ണമാ യി നടപ്പിലാക്കിയാല്‍, വൈകുന്നേരം വരെ ഒ.പി.യിലിരുന്നാല്‍ അവര്‍ക്കുള്ള രോഗികളുടെ എണ്ണം കുറയുകയും ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് മുടങ്ങുകയും ചെയ്യും എന്നതാണ് അവരെ അലട്ടുന്നത്. ഇത് പൊതുസമൂഹം തിരിച്ചറിയണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംതൊഴിലും നൈപുണ്യവും വകുപ്പില്‍ സാമ്പത്തിക സഹായ പദ്ധതി : 42 കോടി രൂപ അനുവദിച്ചു

തിരു:തൊഴിലും നൈപുണ്യവും വകുപ്പില്‍ സംസ്ഥാനത്തെ പരമ്പരാഗത മേഖലയിലെ തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കുള്ള സാമ്പത്തിക സഹായ പദ്ധതി നടപ്പാക്കുന്നതിന് 2018-19 സാമ്പത്തിക വര്‍ഷം 42 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍ ഭരണാനുമതി നല്‍കി ഉത്തരവായി.ഇതിനായി ഈ...തുട൪ന്ന് വായിക്കുക


നായികാനിര്‍മിതി വഴിയും പൊരുളും, ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍ എന്നീ പുസ്തകങ്ങള്‍ ശനിയാഴ്ച പ്രകാശനം ചെയ്യും

തിരു: അധ്യാപികയും എഴുത്തുകാരിയുമായ ഡോ.രാജശ്രീ രചിച്ച് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസി ദ്ധീകരിച്ച നായികാ നിര്‍മ്മിതി വഴിയും പൊരുളും എന്ന പുസ്തകം സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഡോ.പി.എസ്.ശ്രീകല പ്രകാശനം ചെയ്യും. വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ മെമ്പര്‍ സ...തുട൪ന്ന് വായിക്കുക


കണ്ണമ്മൂല കവർച്ചക്കേസ‌് ഡയറി എസ‌്ഐ ട്രെയിനിമാർക്കുള്ള പരിശീലന മൊഡ്യൂൾ

തിരു:തലസ്ഥാനത്തെ ഞെട്ടിച്ച കണ്ണമ്മൂല കവർച്ചക്കേസിൽ ഇൻഡോറിൽ പിടിയിലായ രാജുഗോൺ ദിബാഷേള വൻ കൊള്ളസംഘത്തിലെ പ്രധാനി. സ‌്ത്രീകളെ കെട്ടിയിട്ട‌് മാനഭംഗപ്പെടുത്തി കൊന്ന‌് കൊള്ളനടത്തലായിരുന്നു പതിവ‌്. എന്നാൽ, ഈ സംഘത്തിന്റെ ലീഡർ അനിൽ ടിമ്പ‌്ളയിൻ എന്ന യാളെ മധ്യ...തുട൪ന്ന് വായിക്കുക


സമകാലിക ഇന്ത്യയില്‍ ഡോക്യുമെന്ററികള്‍ ഉയര്‍ത്തിക്കാട്ടേണ്ടത് മതനിരപേക്ഷതാ ബോധ മെന്ന് മുഖ്യമന്ത്രി

തിരു: സമകാലിക ഇന്ത്യയില്‍ ഡോക്യുമെന്ററികള്‍ ഉയര്‍ത്തിക്കാട്ടേണ്ടത് മതനിരപേക്ഷതാ ബോധ മെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പതിനൊന്നാമത് രാജ്യാന്തര ഡോക്യുമെന്ററിഹ്രസ്വ ചലച്ചിത്രമേള കൈരളി തിയേറ്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ധൈര്യപൂര്‍...തുട൪ന്ന് വായിക്കുക


എഡിജിപിയുടെ മകളും ഭാര്യയും തന്റെ ഓട്ടോയിൽ യാത്ര ചെയ‌്തിരുന്നുവെന്ന‌് മൊഴി

പൊലീസ‌് ഡ്രൈവർ ഗവാസ‌്കറെ എഡിജിപിയുടെ മകൾ മർദിച്ച കേസിൽ ഓട്ടോഡ്രൈവർ പേയാട‌് സ്വദേശി അമ്പ ശങ്കർ (55)മൊഴി നൽകി. 26 ഓട്ടോയുടെ ക്യാമറദൃശ്യത്തിൽനിന്ന‌ാണ‌് എഡിജിപിയുടെ മകളും ഭാര്യയും സഞ്ചരിച്ച യഥാർഥ ഓട്ടോ കണ്ടെത്തിയത‌്.വ്യാഴാഴ‌്ച ക്രൈംബ്രാഞ്ചിനുമുമ്പിൽ ഹാ ജ...തുട൪ന്ന് വായിക്കുക


തൊഴില്‍ജന്യരോഗങ്ങള്‍ തടയാന്‍ നടപടി ശക്തമാക്കും-മന്ത്രി ടി പി രാമകൃഷ്ണന്‍

തിരു: പരമ്പരാഗതമേഖലകള്‍ ഉള്‍പ്പെടെ വ്യവസായരംഗത്തെ തൊഴില്‍ജന്യരോഗങ്ങള്‍ തടയുന്ന തിന് ശക്തമായ ഇടപെടല്‍ നടത്താന്‍ തൊഴിലും നൈപുണ്യവും മന്ത്രി ടി പി രാമകൃഷ്ണന്‍ നിര്‍ ദ്ദേശം നല്‍കി. തൊഴില്‍ജന്യരോഗങ്ങള്‍ തടഞ്ഞ് ആരോഗ്യകരമായ തൊഴിലന്തരീക്ഷം സൃഷ്ടിക്കുന്നതി ന...തുട൪ന്ന് വായിക്കുക


സര്‍ക്കാര്‍ ഉത്തരവ് താല്‍ക്കാലികമായി നടപ്പിലാക്കില്ല:ഡോക്ടര്‍മാരുടെ പ്രതിഷേധ സമരം മാറ്റിവെച്ചു

തിരു: ആയുര്‍വേദ, ഹോമിയോ വിദ്യാര്‍ത്ഥികള്‍ക്ക് ആധുനിക വൈദ്യ ശാസ്ത്രത്തിലെ പ്രസവം, പോസ്റ്റുമോര്‍ട്ടം, ശസ്ത്രക്രിയകള്‍ തുടങ്ങിയവ നിരീക്ഷണമേര്‍പ്പെടുത്തി സംസ്ഥാനത്ത് സങ്കര വൈദ്യം നടപ്പിലാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെത്തുടര്‍ന്ന് ഡോക്ടര്‍മാരുടെ നേതൃത്...തുട൪ന്ന് വായിക്കുക


കേന്ദ്രത്തിന്റേത് വില കുറഞ്ഞ രാഷ്ട്രീയക്കളി: കാനം

തിരു: കേരളത്തോട് കേന്ദ്രം തുടര്‍ന്നു വരുന്ന അവഗണനയുടെ ഒടുവിലത്തെ തെളിവാണ് സര്‍വകക്ഷി നിവേദന സംഘം ഉന്നയിച്ച ആവശ്യങ്ങള്‍ പ്രധാനമന്ത്രി നിരാകരിച്ചതിലൂടെ വെളിവാകുന്നതെന്ന് സി പിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു. വില കുറഞ്ഞ രാഷ...തുട൪ന്ന് വായിക്കുക


പേരൂര്‍ക്കട ഊളന്‍പാറ വിശ്വവിലാസം വീട്ടില്‍ ഗോപി എം നിര്യാതനായി

പേരൂര്‍ക്കട: ഊളന്‍പാറ വിശ്വവിലാസം വീട്ടില്‍ ഗോപി എം (75-റിട്ടയേര്‍ഡ് എച്ച്എല്‍എല്‍ ലൈഫ്‌ കെയര്‍) നിര്യാതനായി. ഭാര്യ: തുളസി ജെ (റിട്ടയേര്‍ഡ് എച്ച്എല്‍എല്‍). മകള്‍: അജിത ടി ജി, അനില്‍കുമാര്‍ ടി ജി (എച്ച്എല്‍എല്‍, ആക്കുളം). മരുമക്കള്‍: രാജശേഖരന്‍ (ബിസി...തുട൪ന്ന് വായിക്കുക


ട്രാഫിക് പോലീസ് ഉദ്യോഗസ്ഥർക്ക് സൗത്ത് ഇൻഡ്യൻ ബങ്കിന്റെ ഉപഹാരം

തിരു; ജില്ലയിലെ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥർക്കായി 125 റെയിൻ കോട്ടുകൾ ആദ്യഘട്ടമായി സൗത്ത് ഇൻഡ്യൻ ബാങ്ക് സംഭാവന നല്കി. പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഉപഹാരമായി ലഭിച്ച റെയിൻ കോട്ടുകൾ സംസ്ഥാന മേധാവി പോലീസ് ലോക്നാഥ് ബെഹറ വിതരണം ചെയ്തു. പ്രസ്തുത ചടങ്ങിൽ...തുട൪ന്ന് വായിക്കുക


ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആനകളായ ദർശിനിക്കും സുദർശനയ്ക്കും സുഖചികിത്സ തുടങ്ങി

(മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആനയ്‌ക്ക്‌ മരുന്നടങ്ങിയ ഭക്ഷണം നൽകുന്നു) തിരു; ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആനകളായ ദർശിനിക്കും സുദർശന യ്ക്കും കർക്കടക മാസ ത്തോടനുബന്ധിച്ച് സുഖചികിത്സ തുടങ്ങി. സുഖ ചികി ത്സ ആരംഭിച്ചതോടെ ക്ഷേത്രച്ചടങ്ങുകളിൽനിന്നും മറ്റ...തുട൪ന്ന് വായിക്കുക


കാജാ ബീഡി തൊഴിലാളികള്‍ക്ക് ഇനി തൊഴില്‍ ദിനങ്ങള്‍ കുറയില്ല

തിരു.കാജാ ബീഡി തൊഴിലാളികള്‍ക്ക് ഇനി തൊഴില്‍ ദിനങ്ങള്‍ കുറയില്ല. തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്റെ അധ്യക്ഷതയില്‍ അദ്ദേഹത്തിന്റെ ചേംബറില്‍ വിളിച്ചു ചേര്‍ ത്ത തൊഴിലാളി, മാനേജ്‌മെന്റ് പ്രതിനിധികളുമായുള്ള അനുരഞ്ജന യോഗത്തിലാണ് തീരുമാനം....തുട൪ന്ന് വായിക്കുക


ബാങ്ക് പെൻഷൻകാരുടെ കൂട്ടധർണ 19 ന്

തിരു ; ബാങ്ക് ദേശസാൽക്കരണ ദിനമായ 19 ന് അവകാശ ദിനം ആചരിക്കുന്നതിന്റെ ഭാഗമായി വൈ കിട്ട് 3 മണി മുതൽ 5 വരെ ബാങ്കുകളിലെ പെൻഷൻ സംഘടനകളുടെ നേതൃത്വത്തിൽ ജി.പി.ഒ.യുടെ മുന്നിൽ ബാങ്കുകളിൽ നിന്നു വിരമിച്ചവർ കൂട്ടധർണ നടത്തുന്നതാണ്. എ ഐ ബി ഒ സി മുൻ ദേശീയ സെക്ര ട്ട...തുട൪ന്ന് വായിക്കുക


ഡോ.ബലരാമന്‍ നായര്‍ അനുസ്മരണ പ്രഭാഷണം സംഘടിപ്പിച്ചു

(മെഡിക്കല്‍ കോളേജിലെ സില്‍വര്‍ ജൂബിലി പ്രഭാഷണ കമ്മിറ്റിയുടെ നേതൃത്വ ത്തില്‍ മുന്‍ ഡിഎംഇയും പത്തോളജി വിഭാഗം തലവനുമായിരുന്ന ഡോ.ബല രാമന്‍ നായര്‍ അനുസ്മരണ പ്രഭാഷണം ടൊറണ്‍ഡോ യൂണിവേഴ്‌സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ.നിഗില്‍ ഹാറൂണ്‍ നിർവ്വഹിക്കുന്നു)...തുട൪ന്ന് വായിക്കുക


നാടക മത്സരത്തില്‍ മണ്‍വിള ഭാരതീയ വിദ്യാഭവന്‍ ഒന്നാം സ്ഥാനം

(ഫോട്ടോ: ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ സംഘടിപ്പിച്ച നാടക മത്സരത്തില്‍ ഇംഗ്‌ളീഷ് വിഭാഗ ത്തില്‍ ഒന്നാം സ്ഥാനം നേടിയ മണ്‍വിള ഭാരതീയ വിദ്യാഭവന്‍ സീനിയര്‍ സെക്കണ്ടറി സ്‌കൂള്‍ ടീം) തിരു: ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ സംഘടിപ്പിച്ച നാടക മത്സരത്തി...തുട൪ന്ന് വായിക്കുക
Copyright 2011 Pothujanam Publications. All rights reserved.