Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
നാവിക സേന ബാന്‍ഡ് സംഗീത പരിപാടി ഡിസംബര്‍ 13 വൈകുന്നേരം 6 മുതല്‍- എട്ടുമണി വരെമാനാഞ്ചിറ മൈതാനത്ത് മുഖ്യമന്ത്രിമാർ ആരൊക്കെ ബുധനാഴ്ച അറിയാം മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു:പട്ടം ബസ്സ്റ്റാന്‍റിന് ശാപമോക്ഷം പ്രീത-ഷാജി ദമ്പതിമാർ ഗവർണർക്ക് നിവേദനം നൽകി ബഹിരാകാശാ യാത്രാനുഭവങ്ങള്‍ രാകേഷ് ശര്‍മ കെ.എല്‍.എഫ് വേദിയില്‍ പങ്കുവയ്ക്കും

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

യു എസ് ടി ഗ്ലോബലിന് ലേർണിംഗ് എലൈറ്റ് 2018 സ്വർണ്ണ പുരസ്ക്കാരം

12/4/2018

തിരു: മുൻനിര ഡിജിറ്റൽ സാങ്കേതിക സേവനങ്ങൾ പ്രദാനം ചെയ്യുന്ന യു എസ് ടി ഗ്ലോബലിന്റെ ലേർണിംഗ് ആൻഡ് ഡെവലപ്പ്മെന്റ് മികവിന് പ്രശസ്തമായ ലേർണിംഗ് എലൈറ്റ് അവാർഡ് 2018 വേദിയിൽ സ്വർണ്ണം കരസ്ഥമാക്കി.

സ്ഥാപനത്തിനുള്ളിൽ തന്നെ ബോൺ ടു ലേൺ സംസ്കാരംവളർത്തിയെടുക്കുന്നതിനാണ് യു എസ് ടി ഗ്ലോബലിന്റെ ലേർണിംഗ് ആൻഡ് ഡെവലപ്പ്മെന്റ് സംരംഭങ്ങളുംപരിശീലനങ്ങളും ലക്ഷ്യംവയ്ക്കു ന്നത്. നിലവിലെ ഐ ടി,ഡിജിറ്റൽ സേവനങ്ങൾക്ക് പുറമെ, ഭാവിയിലേക്ക് തൊഴിൽ ശക്തി മെച്ച പ്പെടുത്തുന്നതിനായി മികവ് വർധിപ്പിക്കുന്നതിന്റെ ആവശ്യകതയെ കമ്പനി പിന്തുണയ്ക്കുന്നു.

ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുക, എല്ലാ പഠനാവശ്യങ്ങൾക്കുമുള്ള വേദിയായി രൂപാന്തര പ്പെടുക, നിലവിലുള്ളതും ഭാവിയിലേയും പങ്കാളികളുടെ മികവ് സാധ്യമാക്കാനുള്ള ശ്രമങ്ങൾക്ക് നേതൃത്വം നൽകുക, സ്റ്റെപ് ഇറ്റ് അപ്പ്, നെറ്റ്‌വർക്ക് ഓഫ് വുമൺ അസ്സോസിയേറ്റ്സ്, എന്നിങ്ങനെ യുള്ള തങ്ങളുടെ തന്നെ സംരംഭങ്ങൾ വഴി വ്യത്യസ്ത പ്രവർത്തനങ്ങൾ ഒരുമിപ്പിക്കുക എന്നിവക്ക് യു എസ് ടി ഗ്ലോബലിന്റെ ലേർണിംഗ് ആൻഡ് ഡെലപ്പ്മെന്റ് ടീം മുൻഗണന നൽകുന്നു.പഠന തന്ത്രം, നേതൃത്വ നിലപാട്, പഠന നിർവഹണം, പഠന ഫലം, ബിസിനസ് പെർഫോമൻസ് ഫലങ്ങൾ എന്നിവയിലുള്ള കമ്പനിയുടെ മികച്ച പ്രകടനമാണ് സ്വർണ പുരസ്കാരത്തിനു യു എസ് ടി ഗ്ലോബ ലിനെ അർഹനാക്കിയത്. എല്ലാ വിഭാഗത്തിലും ഉയർന്ന സ്കോർ നേടിയതിനു പുറമെ കമ്പനിയുടെ ബിസിനസ് പെർഫോമൻസ് ഫലങ്ങൾ വിപണിയിലെ മികച്ചതിനോട് ചേർന്ന് നിൽക്കുകയും ചെയ്ത തായി കണ്ടെത്തി.

ലേർണിംഗ് ആൻഡ് ഡെവലപ്മെന്റ് വിഭാഗത്തിൽ മികച്ച സ്ഥാപനങ്ങളെ ആദരിക്കുന്ന ഒന്നാണ് ചീഫ് ലേർണിംഗ് ഓഫീസർ മാഗസീനിന്റെ ലേർണിംഗ് എലൈറ്റ് പോഗ്രാം. സുപ്രധാനമായ ബിസി നസ് ഫലങ്ങൾ നൽകുന്ന മാതൃകാപരമായ തൊഴിൽ ശക്തി വികസന തന്ത്രങ്ങൾ പ്രദാനം ചെയ്യുന്ന സ്ഥാപനങ്ങളെയാണ് പദ്ധതിയിലൂടെ തിരിച്ചറിയുന്നത്. ഒരു സംഘം ചീഫ് ലേർണിംഗ് ഓഫീസർ മാരുടെയും സീനിയർ ലേർണിംഗ് ആൻഡ് ഡെവലപ്പ്മെന്റ് പരിശീലകരുടെയും നിർദേശമനുസരിച്ച് രൂപപ്പെടുത്തിയ ലേർണിംഗ് എലൈറ്റ് പ്രോഗ്രാം സേവനങ്ങളുടെയും പ്രവർത്തനങ്ങളുടെയും അടി സ്ഥാനത്തിൽ മികച്ച സ്ഥാപനങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള മൂല്യനിർണ്ണയത്തിനായി മികച്ച പരി ശീലനങ്ങളാണ് പ്രയോജനപ്പെടുത്തുന്നത്. യു എസ് ടി ഗ്ലോബലിന്റെ ലേർണിംഗ് ആൻഡ് ഡെവലപ്പ്മെന്റ് പരിശീലനങ്ങൾ വിലയിരുത്തിയ വിധികർത്താക്കളുടെ അഭിപ്രായത്തിൽ: പ്രതീക്ഷിച്ച ഫലങ്ങൾ, അനുഭവങ്ങൾ, പ്രാപ്തരാക്കൽ , ഇടപെടൽ എന്നിങ്ങനെ നാലിനതന്ത്രമാണ് ഏറ്റവും ഉന്നതമായ പരിശീലനമായി നിൽക്കുന്നത്. ഇത്തരത്തിലുള്ള തന്ത്രം ബിസിനസ് വളർച്ച യ്ക്കും ഉപഭോക്തൃ വിജയത്തിവും പുറമെ എല്ലാ ജീവനക്കാർക്കും സ്വയം പഠന പരിശീലനം ലഭ്യ മായെന്ന് ഉറപ്പ് വരുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

നൂതന സാങ്കേതികതയുടെ ഉപയോഗം, മുതൽമുടക്കിനനുസരിച്ചുള്ള ഫലങ്ങൾ നേരിട്ടു മനസ്സിലാ ക്കൽ, സീനിയർ കമ്പനി നേതൃത്വത്തിന്റെ പിന്തുണ എന്നിവയും ശ്രദ്ധയാകർഷിച്ചു. ഇവയ്ക്കൊ ക്കെ പുറമെ, യു എസ് ടി ഗ്ലോബൽ ഏറ്റവുമധികം അഭിനന്ദനം സ്വന്തമാക്കുന്നത് സ്വയം നടത്തുന്ന പഠനത്തിന്റെ വിജയകരമായ നടത്തിപ്പിനായി തടസ്സങ്ങളും വെല്ലുവിളികളും മറികടന്നതിന്റെ പേരിലാണ്. നൈപുണ്യ വികസനത്തിന് യു എസ് ടി ഗ്ലോബലിൽ സുപ്രധാനമായ സ്ഥാനമാണുള്ളതെന്നും, കമ്പനി യുടെ വിജയത്തിന് അത് അനിവാര്യമാണെന്ന് തങ്ങൾ വിശ്വസിക്കുന്നുവെന്നും യു എസ് ടി ഗ്ലോബ ലിന്റെ ലേർണിംഗ് ആൻഡ് ഡെവലപ്മെന്റ് വിഭാഗം ആഗോള മേധാവി ഡോ.മദന കുമാർ അഭി പ്രായപ്പെട്ടു. സ്ഥാപനത്തിനുള്ളിൽ സജീവമായൊരു പഠന സംസ്കാരം വികസിപ്പിച്ചെടുത്തതിനു പ്രേരകമായി പ്രവർത്തിച്ചത് തങ്ങളുടെ നേതൃ നിരയാണെന്നും അദ്ദേഹം പറഞ്ഞു. ലേർണിംഗ് എലൈറ്റ് പദ്ധതിയാൽ ശ്രദ്ധിക്കപ്പെട്ടതിലും ലേർണിംഗ് ആൻഡ് ഡെവലപ്പ്മെന്റ് പരിശീലനത്തിന് സ്വർണ്ണ പുരസ്ക്കാരം ലഭിച്ചതിലും അദ്ദേഹം ചാരിതാർഥ്യം രേഖപ്പെടുത്തി.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ശൈത്യകാല പച്ചക്കറി കൃഷിയുമായി ആറ്റിങ്ങൽ ബോയ്‌സ് എച്ച്.എസ്.എസ്

തിരു: കൃഷിയിൽ വേറിട്ട രീതിയ്ക്ക് തുടക്കം കുറിക്കുകയാണ് ആറ്റിങ്ങൽ ബോയ്‌സ് എച്ച്.എസ്. എസ്. ശൈത്യകാല പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചിരിക്കുകയാണ് ഈ സ്‌കൂളിലെ വിദ്യാർഥി കൾ. കോളിഫ്‌ളവർ, കാബേജ് എന്നീ ശൈത്യകാല പച്ചക്കറികളാണ് ഇവിടെ കൃഷി ചെയ്യുന്നത്. 60...തുട൪ന്ന് വായിക്കുക


കലോൽസവത്തിലെ സ്റ്റേജിതര മത്സര സൃഷ്ടികൾ സ്‌കൂൾ വിക്കിയിൽ കാണാം

തിരു:59ാം സംസ്ഥാന സ്‌കൂൾ കലോൽസവത്തിലെ 46 സ്റ്റേജിതര മത്സരങ്ങളുടെ സൃഷ്ടികളും സ്‌കൂൾ വിക്കിയിൽ ലഭ്യമാക്കി. www.schoolwiki.in എന്ന പോർട്ടലിൽ കലോൽസവ സൃഷ്ടികൾ എന്ന പേജിലൂടെ വരകൾ, രചനകൾ എന്ന വിഭാഗങ്ങളിൽ വിവിധ ഗ്രേഡുകൾ ലഭിച്ച സൃഷ്ടികൾ അവയുടെ പകർപ്പും, കുട...തുട൪ന്ന് വായിക്കുക


ബിഷപ്പുമാർ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി

തിരു:സി.എസ്.ഐ സഭയുടെ കേരളത്തിലെ ആറ് മഹായിടവകകളുടെ ബിഷപ്പുമാർ ചേർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന കൈമാറി. ആദ്യ ഗഡുവായ 52 ലക്ഷ ത്തിന് പുറമേ രണ്ടാം ഗഡുവായി 25 ലക്ഷം രൂപ കൈമാറി. സി.എസ്.ഐ മോഡറേറ്റർ റൈറ്റ് റവ.തോമസ് കെ.ഉമ്മൻ, സൗത്ത് കേര...തുട൪ന്ന് വായിക്കുക


മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു:പട്ടം ബസ്സ്റ്റാന്‍റിന് ശാപമോക്ഷം

തിരു: അപകടം പററിയ വാഹനങ്ങളുടെ പാര്‍ക്കിംഗ് മൂലം ദുസ്സഹമായി മാറിയ പട്ടം -മെഡിക്കല്‍ കോളേജ് റോഡിന് മനുഷ്യാവകാശ കമ്മീഷന്‍റെ ഇടപെടലിനെ തുടര്‍ന്ന് ശാപമോക്ഷം. നാളേറെ യായി തുടരുന്ന ട്രാഫിക് വകുപ്പിന്‍റെ മനുഷ്യാവകാശ ലംഘനത്തിനെതിരെ പീപ്പിള്‍ ഫോര്‍ ബറ്റര്...തുട൪ന്ന് വായിക്കുക


തിരു.ജില്ലയിൽ ബി.ജെ പി ഹർത്താൽ ചൊവ്വാഴ്ച

തിരു: സെക്രട്ടേറിയറ്റ് മാർച്ചിനിടെ നടന്ന പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചു ബി.ജെ പി നേതൃത്വത്തിൽ ചൊവ്വാഴ്ച തിരു.ജില്ലയിൽ ഹർത്താൽ നടത്തും .രാവിലെ 6 മുതൽ വൈകുന്നേരം 6 വരെയാണ് ഹർത്താൽ....തുട൪ന്ന് വായിക്കുക


സദ്ഭരണത്തിന് പൗരസമൂഹത്തിന്റെ സജീവ ഇടപെടൽ വേണം: ഗവർണർ

തിരു:പൗരസമൂഹത്തിന്റെ സജീവമായ ഇടപെടലിലൂടെ ജനാധിപത്യസ്ഥാപനങ്ങളെ ശക്തിപ്പെടു ത്തിയാലെ സദ്ഭരണം സാധ്യമാവൂ എന്ന് ഗവർണർ പി.സദാശിവം പറഞ്ഞു. പൗരസമൂഹത്തിന്റെ ഇട പെടൽ അനുവദിക്കുന്നതിനുള്ള സമ്മതം നമ്മുടെഉള്ളിൽ നിന്ന് തന്നെഉയർന്നുവരേണ്ട നവീ കരണ മാണെന്നും അദ്ദേഹം ...തുട൪ന്ന് വായിക്കുക


കാഴ്ച്ച - നിവ് ചലച്ചിത്ര മേള സമാപിച്ചു

തിരു: രണ്ടാമത് കാഴ്ച്ച - നിവ് ചലച്ചിത്ര മേളയോടനുബന്ധിച്ച് നാലാം ദിവസം കാലത്ത് ഡൊമിനി ക് സാഗ്മ സംവിധാനം ചെയ്ത മാമാ എന്ന സിനിമ പ്രദർശിപ്പിച്ചു. ഒറ്റപ്പെടലിന്റെ വേദന അനുഭവി ക്കുന്ന വൃദ്ധന്റെ വികാരം, പ്രകൃതിയെ ഒപ്പിയെടുക്കുന്ന ക്യാമറ കണ്ണുകളിലൂടെ ആസ്വാദക...തുട൪ന്ന് വായിക്കുക


പഠിക്കാനുള്ള അവകാശമാണ് ഏറ്റവും വലിയ മനുഷ്യാവകാശമെന്നു വിദ്യാഭ്യാസമന്ത്രി

തിരു:പഠിക്കാനുള്ള അവകാശമാണ് ഏറ്റവും വലിയ മനുഷ്യാവകാശമെന്നും അത് നിഷേധിച്ചതു കൊണ്ടാണ് പലരും സമൂഹത്തിൽ പിന്തള്ളപ്പെട്ടതെന്നും വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി. രവീന്ദ്ര നാഥ് പറഞ്ഞു. മതനിരപേക്ഷമായ ഭരണകൂടമുണ്ടായപ്പോൾ എല്ലാർക്കും പഠനമെന്നത് സാധ്യമായി. തിരുവനന...തുട൪ന്ന് വായിക്കുക


ജനങ്ങളിൽ ഭരണഘടനാ നിയമ സാക്ഷരത ഉണ്ടാക്കണം - ഗവർണർ

തിരു: ഇന്ത്യൻ ഭരണഘടന അനുവദിക്കുന്ന അവകാശങ്ങളെയും രാജ്യത്തെ നിയമങ്ങളെയും സംബന്ധിച്ച് സാധാരണക്കാരിൽ അവബോധം ഉണ്ടായാലേ മനുഷ്യാവകാശ ദിനാചരണത്തിന് പ്രസക്തിയുള്ളുവെന്ന് ഗവർണർ ജസ്റ്റിസ് പി. സദാശിവം. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ തിരുവനന്തപുരത്ത് വി. ജെ. ടി. ...തുട൪ന്ന് വായിക്കുക


മനുഷ്യാവകാശ പ്രതിജ്ഞയെടുത്തു

തിരു: മനുഷ്യാവകാശ ദിനാചരണത്തിന്റെ ഭാഗമായി സെക്രട്ടേറിയറ്റ് ജീവനക്കാർ മനുഷ്യാവകാശ പ്രതിജ്ഞയെടുത്തു. ഡർബാർ ഹാളിൽ നടന്ന ചടങ്ങിൽ റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.വ്യവസായ വാണിജ്യവകുപ്പ് ഡയറക്ടർ കെ.ബിജു, വിവിധ വകുപ്പു...തുട൪ന്ന് വായിക്കുക


ഹർത്താൽ പ്രമാണിച്ച് മെഡിക്കൽ ബോർഡ് മാറ്റിവച്ചു

തിരു: വാഹനാപകടങ്ങളിൽ പരിക്കേറ്റവർക്ക് അവശതാ സർട്ടിഫിക്കറ്റ് നിർണയിച്ചു നൽകുന്നതിന് ചൊവ്വാഴ്ചയും ബുധനാഴ്ചയും ദിവസങ്ങളിൽ തിരു.മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്താൻ നിശ്ചയിച്ചിരുന്ന എം.എ.സി.ടി അപ്പലേറ്റ് മെഡിക്കൽ ബോർഡിൽ ചൊവ്വാഴ്ചത്തേത് ഹർത്താൽ പ്രമാണിച്ച്...തുട൪ന്ന് വായിക്കുക


നവോത്ഥാന നായകരുടെ ജീവിതം പരിചയപ്പെടുത്തി എൻബിഎസ‌് പുസ‌്തകമേള

തിരു;നവോത്ഥാന നായകരുടെ ജീവിതം പരിചയപ്പെടുത്തി എൻബിഎസ‌് പുസ‌്തകമേള.നവോത്ഥാന നായകരുടെ ജീവചരിത്ര പുസ‌്തകങ്ങളാണ‌് വൈഎംസിഎയിൽ നടക്കുന്ന മേളയുടെമുഖ്യാകർഷണം. ശ്രീനാരായണഗുരു, അയ്യൻകാളി, വാഗ‌്ഭടാനന്ദൻ, തൈക്കാട‌് അയ്യ, പൊയ‌്കയിൽ അപ്പച്ചൻ തുടങ്ങി നവോത്ഥാന നാ...തുട൪ന്ന് വായിക്കുക


കേരള സ്വതന്ത്ര മത്സ്യതൊഴിലാളി ഫെഡറേഷൻ തിരു.ജില്ലാ സമ്മേളനവും പൊതുയോഗവും

തിരു : കേരള സ്വതന്ത്ര മത്സ്യതൊഴിലാളി ഫെഡറേഷൻ തിരു.ജില്ലാ സമ്മേളനവും തെരഞ്ഞെടുപ്പ് പൊതുയോഗവും 9 ന് രാവിലെ 10. 30 ന് ഐക്കഫ് സെൻററിൽ (ജനറൽ ആശുപത്രി ജങ്ക്ഷൻ). വനിതാ സ്പെഷ്യൽ ബസ് സർവ്വീസ്, തീരക്കടൽ കപ്പൽപ്പാത, കടൽ മത്സ്യകൃഷി, മത്സ്യവിപണന മേഖലയിൽ സ്ത്രീ തൊ...തുട൪ന്ന് വായിക്കുക


കേരള രാജ്യാന്തര ചലച്ചിത്രമേള മുഖ്യമന്ത്രി പിണറായി വിജയൻ ഉദ‌്ഘാടനം ചെയ്തു

തിരു:കേരള രാജ്യാന്തര ചലച്ചിത്രമേള മുഖ്യമന്ത്രി പിണറായി വിജയൻ ഉദ‌്ഘാടനം ചെയ്തു.മഹാപ്രള യത്തെതുടർന്ന് തകർന്ന വീടുകളും റോഡും പാലങ്ങളും പുനർനിർമിക്കുന്നതുപോലെ പ്രധാനമാണ് തകർന്നുപോയ മനസ്സുകളുടെ പുനർനിർമാണവുമെന്ന‌് മുഖ്യമന്ത്രി പറഞ്ഞു. ആഘാതാനന്തര മാനസി...തുട൪ന്ന് വായിക്കുക


കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ആദ്യ ദിനംപ്രദര്‍ശിപ്പിച്ചത് 34 ചിത്രങ്ങള്‍

കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ആദ്യ ദിനംപ്രദര്‍ശിപ്പിച്ചത് 34 ചിത്രങ്ങള്‍. അതിജീവന പ്രതീ ക്ഷ പകരുന്ന ചിത്രങ്ങളുടെ വിഭാ​ഗത്തില്‍ വിഖ്യാത നടനും സംവിധായകനുമായ മെൽ ഗിബ്‌സൺ ഒരുക്കിയ അപ്പോകാലിപ്റ്റോ ശ്രദ്ധനേടി. പ്രാചീന ​ഗോത്രജനതയുടെ പോരാട്ടത്തിന്റെ സ്തോ...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.