Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
വള്ളക്കടവ് പാലം - അടിയന്തിര അവലോകനയോഗം വിളിക്കണം:വി.എസ്.ശിവകുമാര്‍ എംഎല്‍എ സംസ്ഥാനത്തെ ചില പ്രദേശങ്ങളിൽ ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത 2020 ഓടെ മലേറിയ പൂര്‍ണമായി നിര്‍മാര്‍ജനം ചെയ്യും: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഏപ്രില്‍ 26 നോ ഹോണ്‍ ഡേ: പൊതു സമ്മേളനം മന്ത്രി എ.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും കടല്‍ക്ഷോഭം - പ്രഖ്യാപിച്ച നഷ്ടപരിഹാരം അപര്യാപ്തം:വി.എസ്.ശിവകുമാര്‍ എംഎല്‍എ

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

പതിനാലാം കേരള നിയമസഭയുടെ പത്താം സമ്മേളനത്തിന്റെ സംക്ഷിപ്തം.(മോഹൻ കെ ജോർജ്ജ്,പ്രത്യേക ലേഖകൻ)

4/4/2018

2018 ഫെബ്രുവരി 26നു ആരംഭിച്ച പതിനാലാം കേരള നിയമസഭയുടെ 22 ദിവസം നീണ്ടുനിന്ന പത്താം സമ്മേളനം അനുകരണീയമായ ഒട്ടേറെ മാതൃകകളും കീഴ്വഴക്കങ്ങളും സൃഷ്ടിച്ച് കൊണ്ട് ഇന്ന് അവസാനിച്ചു. 2018-19 വർഷത്തെ ബഡ്ജറ്റിലെ ധനാഭ്യർത്ഥനകൾ വിശദമായി ചർച്ച ചെയ്തു പാസ്സാക്കുക എന്നതായിരുന്നു ഈ സമ്മേളനത്തിന്റെ പ്രധാന ഉദ്ദേശം. ധനകാര്യ ബിൽ ഉൾപ്പെടെയുള്ള ധനസംബന്ധമായ എല്ലാ നടപടികളും മാതൃകാപരവും സമയബന്ധിതവുമായി പൂർത്തീകരിച്ചു കൊണ്ട് സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പദ്ധതി വിഹിതത്തിന്റെ സമയ ബന്ധിതമായ വിനിയോഗം ഉറപ്പാക്കാനും അതുവഴി സംസ്ഥാനത്തിന്റെ വികസന മുന്നേറ്റത്തിനു ആക്കം കൂട്ടുവാനും ഈ നടപടി സഹായമാകുമെന്ന് പ്രതീക്ഷിക്കുന്നു.

പത്താം സമ്മേളന കാലയളവിലെ 22 ദിവസങ്ങളിൽ 13 ദിവസം ധനാഭ്യർത്ഥന ചർച്ചകൾക്കായും 6 ദിവസം നിയമനിർമ്മാണത്തിനും 2 ദിവസം അനൗദ്യോഗികാങ്ങങ്ങളുടെ കാര്യങ്ങൾക്കായും നീക്കി വച്ചു. നിയമ നിർമ്മാണത്തിൽ 2 ധനവിനിയോഗ ബില്ലുകൾക്ക് പുറമെ ഏറെ ചർച്ച ചെയ്യപ്പെട്ട കേരളാ സഹകരണ സംഘo (ഭേദഗതി) ബിൽ, കേരളാ പ്രൊഫഷണൽ കോളേജുകൾ (മെഡിക്കൽ കോളേജുകളിലെ പ്രവേശനം ക്രമവല്ക്കരിക്കൽ) ബിൽ, കേരളാ റോഡ് സുരക്ഷ അതോറിറ്റി (ഭേദ ഗതി) ബിൽ, മദ്രാസ് ഹിന്ദുമത ധർമ്മ എൻഡോവ്മെന്റുകൾ (ഭേദഗതി) ബിൽ, കേരളാ ധനകാര്യ ബില്ലുകൾ, ശമ്പളവും ബത്തകളും നല്കൽ (ഭേദഗതി) ബിൽ, കേരളാ നിയമ സഭാംഗങ്ങൾക്ക് പെൻഷൻ നല്കുന്നതു സംബന്ധിച്ച (ഭേദഗതി) ബിൽ, കേരളാ ധനസംബന്ധമായ ഉത്തരവാദിത്ത (ഭേദഗതി) ബിൽ, കേരളം നിക്ഷേപം പ്രോൽസാഹിപ്പിക്കലും സുഗമമാക്കലും ബില്ലുകൾ എന്നിവ സഭ പാസാക്കി. അനൗദ്യോഗിക അംഗങ്ങളുടെ കാര്യത്തിനായി നീക്കിവയ്ക്കപ്പെട്ട സമയം ഫല പ്രദ മായി വിനിയോഗിക്കുന്നതിൽ നവാഗതരായ അംഗങ്ങൾ കാണിച്ച ഔത്സുക്യം അങ്ങയറ്റം അനുകര ണീയമാണു. ഈ സമ്മേളനത്തിലെ എല്ല ചോദ്യങ്ങൾക്കും മിക്ക മന്ത്രിമാരും മറുപടി നല്കി. ഇവർ പ്രത്യേക അഭിനന്ദനം അർഹിക്കുന്നു. 41 ശ്രദ്ധക്ഷണിക്കൽ നോട്ടീസുകളിലൂടെയും 236 സബമിഷനിലൂ ടെയും ജനങ്ങളുടെ വിവിധ പ്രശ്നങ്ങൾ സഭയിൽ ഉന്നയിക്കപ്പെട്ടു. ചട്ടം 300 അനുസരിച്ച് മുഖ്യ മന്ത്രിയും, വനംമൃഗസംരക്ഷണ വകുപ്പ് മന്ത്രിയും സഭയിൽ ഓരോ പ്രസ്താവനകൾ നടത്തുകയു ണ്ടായി.

സി.ബി.എസ്.ഇ ചോദ്യപ്പേപ്പർ ചോർന്ന സംഭവത്തിൽ ഉത്തരവാദികളായവരെ മാത്രുകാപരമായി ശിക്ഷിക്കണമെന്നും, പട്ടിക ജാതി, പട്ടിക വിഭാഗങ്ങൾക്ക് ദോഷകരമായ രീതിയിൽ1989 ലെ പട്ടിക ജാതി പട്ടിക വർഗ്ഗ (അതിക്രമം തടയൽ) ആക്റ്റിലെ വ്യവസ്തകൾ ലഘൂകരിക്കുന്ന 2003-2018 ലെ സുപ്രീം കോടതി വിധിയുടെ അനന്തര ഫലങ്ങൾ മറികടക്കാൻ നിയമപരമായ സാധ്യതകൾ തേടണ മെന്നു ആവശ്യപ്പെടുന്ന രണ്ടു പ്രമേയങ്ങൾ ഈ സമ്മേളനം ഐകകണ്ഡേന പാസാക്കി. ബഡ്ജറ്റ് നടപടികൾ സമ്പത്തിക വർഷം സമാരംഭിക്കുന്നതിനു മുൻപുതന്നെ ചർച്ച ചെയ്തു പാസാക്കുക എന്ന അപൂർവ നടപടിക്രമം ഇത്തവണ വിജയകരമായി പൂർത്തീകരിക്കാൻ കഴിഞ്ഞതു വളരെ ചാരിതാർത്ഥ്യം നല്കുന്നു. ധനകാര്യം സംബന്ധിച്ച എല്ലാ നടപടികളും റെക്കോഡ് വേഗത്തിൽ പൂർത്തീകരിക്കാൻ കഴിഞ്ഞതു സഭാനേതാവായ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും, മറ്റ് മന്ത്രിമാരും, കക്ഷി നേതാക്കളും അംഗങ്ങളും കലവറയില്ലാത്ത പിന്തുണ കൊണ്ട് മാത്രമാണു. ഇക്കാര്യത്തിൽ എല്ലാവർക്കും സ്പീക്കർ നന്ദി അറിയിക്കുകയും ഈ കീഴ്വഴക്കം തുടർന്ന് പിന്തുടരാനുള്ള ആത്മാർത്ഥമായ ശ്രമം എല്ലാ പേരിൽ നിന്നും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. നിയമസഭയുടെ ഔൽസുക്യഹ്ം ഉൾക്കൊണ്ട് പദ്ധതികൾ വേഗത്തിലാക്കാൻ ഉദ്യോഗസ്ഥ വൃന്ദം സജ്ജമാകേണ്ടതുണ്ട്. പദ്ധതികൾ യഥാർത്ഥ്യമാക്കാൻ സാമയബന്ധിതമായ ഇടപെട്ലുകൾ ഉറപ്പ് വരുത്തണം.

എല്ലാ ധനാഭ്യർത്ഥനകളും ഗില്ലറ്റിനിലൂടെ പാസാക്കിയ ഇൻഡ്യൻ പാർലമെന്റിന്റെ ഈ വർഷത്തെ ബഡ്ജറ്റ് സമ്മേളനവും, പരിമിതമായ ചർച്ചയും പരിശോധനയും മാത്രം നടത്തി ധനകാര്യ ബിസിന സ്സുകൾ പൂർത്തീകരിക്കുന്ന മറ്റ് സംസ്ഥാന നിയമസഭകളുടെ സമ്മേളനങ്ങളുമായി താരതമ്യം ചെയ്യു മ്പോൾ കേരളാ നിയമസഭാ പ്രവർത്തനങ്ങൾ എത്രയോ മെച്ചപ്പെട്ടവയാണു. ക്രിയാത്മകമായ നില പാടുകൾ സ്വീകരിച്ചു കൊണ്ട് തന്നെ സഭാനടപടികളുമായി പ്രതിപക്ഷം സഹകരിക്കകയുണ്ടായെന്ന് കാണുമ്പോൾ തന്നെ പ്രതിക്ഷേധം ചെയറിനോടെന്നമട്ടിൽ ചില അംഗങ്ങൾ പലപ്പോഴും പെരുമാറി യത് അസാധാരണവും അപക്വവും ആയിരുന്നു. ഭരണ പ്രതിപക്ഷ സംവാദങ്ങളിലേക്ക് ചെയറിനെ വലിച്ചിഴക്കാൻ ശ്രമിക്കുന്നത് തീർത്തും അനാരോഗ്യകരമായ ഒരു പ്രവണതയാണു.

സഭാ നടപടികൾ ആധുനികവല്ക്കരിക്കപ്പെടുന്നതിന്റെ ഭാഗമായുള്ള ഇ നിയമസഭാ പദ്ധതി യാഥാർത്ഥ്യമായിക്കൊണ്ടിരിക്കുകയാണു. സമ്പൂർണ്ണ സോളാർ നിയമസഭ എന്ന പദ്ധതിയും അതിവേഗം പുരോഗമിച്ച് വരുന്നു. വജ്ജൃ ജൂബിലിയോടനുബണ്ഡിച്ച് ജനാധിപത്യ സംസ്കാരം ശക്തിപ്പെടുത്തുന്ന നിരവധി പദ്ധതികൾ നിർവ്വഹിച്ച് വരുന്നു. പുതിയ തലമുറക്ക്, ജനാധിപത്യ ത്തിലും പൊതുപ്രവർത്തനങ്ങളിലും വിശ്വാസവും താത് ര്യവും വർദ്ധിപ്പിക്കാനുതകുന്ന വിവിധ പദ്ധതികൾ എന്ന നിലക്ക് ആയിരം ഭരണഘടനാ ക്ളാസുകൾ, സ്കൂൾ / സ്റ്റുഡന്റ് പാർലമെന്റു കൾ, നാളിതുവരെ നിർമ്മിക്കപ്പെട്ട നിയമങ്ങളെ സംബന്ധിച്ച ഇം പാക്റ്റ് സ്റ്റഡി, ഭേദഗതികൾ നല്കാൻ പൊതുജനങ്ങൾക്കും അവസരം ലഭ്യമാക്കൽ, സി.പി.എസ്.റ്റി യുടെ നേത്രൂത്വത്തിൽ വിദ്യാർത്ഥി സന്ദർശന പരിപാടികൾ, നിയമസഭാ സന്ദർശന പരിപാടി. സ്കൂൾ ഓഫ് ഗവേണൻസ് എന്നീ പദ്ധതികളും പൂർണ്ണതയോടടുക്കുകയാണു. 2018 നവംബർ ഒന്ന് വരെ നീളുന്ന വജ്രജൂബിലി പരിപാടികളുടെ ഭാഗമായി ജനാധിപത്യത്തിന്റെ വിവിധ തലങ്ങളെയും വിതാനങ്ങളെയും മറ്റും ഉയർത്തിക്കൊണ്ട് വരുന്ന ജനാധിപത്യത്തിന്റെ ഉൽസവം (ഫെസ്റ്റിവൽ ഓൺ ഡെമോക്രസി) എന്ന ഒരു പരിപാടി നിയമസഭാ സെക്രട്ടേറിയട്ടിന്റെയും സർക്കാരിന്റെ വിവിധ വകുപ്പുകളുടെയും സംയുക്താഭിമുഖ്യത്തിൽ നടത്തുവാൻ ഉദ്ദേശിക്കുന്നു. സഭാ നടപടികൾ കാര്യക്ഷമമായി ഇടപെട്ടു കൊണ്ടിരിക്കുന്ന അംഗങ്ങൾക്ക് റഹറൻസ് ഗ്രന്ഥമായി ഉപയോഗിക്കാൻ തരത്തിലുള്ള നിയമസഭ പ്രസിദ്ധീകരിക്കുന്ന എഴ് വ്യത്യസ്ത റഹറൻസ് ഗ്രന്ഥങ്ങൾ ഇന്ന് മുഖ്യമന്ത്രി പ്രകാശനം ചെയ്തു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ദ്വിദിന ദേശീയ നഴ്സിംഗ് ശിൽപശാല 30 ന് തിരു. മെഡിക്കൽ കോളേജ് അലുമ്നി ഓഡിറ്റോറിയത്തിൽ നടക്കും

തിരു: ഗവ: നഴ്സിംഗ് കോളേജ്, തിരുവനന്തപുരം ക്രിറ്റിക്കൽ കെയർ ആൻഡ് റീഹാബ് നഴ്സസ് ഫോറവും സംയുക്തമായി സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ ശിൽപശാലയായ നാഷണൽ നഴ്സിംഗ് കോൺക്ലേവ് 2018 ഏപ്രിൽ 29, 30, മേയ് 1 തീയതികളിൽ മെഡിക്കൽ കോളേജ് അലുമ്നി ഓഡിറ്റോ റിയത്തിൽ വെച്ച് ...തുട൪ന്ന് വായിക്കുക


സംസ്ഥാനത്തെ ചില പ്രദേശങ്ങളിൽ ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

തിരു: സംസ്ഥാനത്തെ ചില പ്രദേശങ്ങളിൽ ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. തെക്കൻ ജില്ലകളായ തിരുവനന്തപുരം, കൊല്ലം എന്നിവടങ്ങളിലും മധ്യകേരളത്തിലെ പത്തനംതിട്ട, ഇടുക്കി ജില്ലകളിലും കനത്ത മഴയുണ്ടാക...തുട൪ന്ന് വായിക്കുക


ഇന്‍റർ സിറ്റി എക്സ്പ്രസ് ട്രെയിന്‍റെ സമയത്തിൽ മാറ്റം

തിരു: ബുധനാഴ്ച വൈകിട്ട് 5.30ന് തിരുവനന്തപുരത്തു നിന്നും ഗുരുവായൂരിലേക്ക് പുറപ്പെടേണ്ടിയി രുന്ന ഇന്‍റർ സിറ്റി എക്സ്പ്രസ് ട്രെയിന്‍റെ സമയത്തിൽ മാറ്റം വരുത്തി. ട്രെയിൻ രാത്രി ഒൻപതിന് മാത്രമേ തിരുവനന്തപുരത്ത് നിന്നും പുറപ്പെടൂ എന്ന് റെയിൽവേ അറിയിച്ചു....തുട൪ന്ന് വായിക്കുക


2020 ഓടെ മലേറിയ പൂര്‍ണമായി നിര്‍മാര്‍ജനം ചെയ്യും: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

തിരു: 2020 ഓടെ കേരളത്തില്‍ നിന്നും മലേറിയ പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്യാന്‍ സാധിക്കണ മെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു.2018 ഓടെ മലേറി യ മൂലമു ള്ള മരണം പൂര്‍ണമായും ഒഴിവാക്കാന്‍ സാധിക്കണം. എവിടെയെങ്കിലും മലേറിയ റിപ്...തുട൪ന്ന് വായിക്കുക


ഏപ്രില്‍ 26 നോ ഹോണ്‍ ഡേ: പൊതു സമ്മേളനം മന്ത്രി എ.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും

തിരു: സംസ്ഥാനത്ത് ശബ്ദമലിനീകരണത്തിന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിന് വേണ്ടി കേരള സര്‍ക്കാര്‍ ആചരിക്കുന്ന നോ ഹോണ്‍ ഡേയുടെ പൊതുസമ്മേളനം ഏപ്രില്‍ 26-ാം തീയതി വ്യാ ഴാഴ്ച വൈകുന്നേരം 6 ന് വി.ജെ.ടി. ഹാളില്‍ വച്ച് ഗതാഗത വകുപ്പ് മന്ത്രി എ.കെ....തുട൪ന്ന് വായിക്കുക


ആശുപത്രി മാനേജുമെന്റുകളും ജീവനക്കാരും ചേര്‍ന്ന് മിനിമം വേതനം പ്രാവര്‍ത്തികമാക്കണം : തൊഴില്‍ മന്ത്രി ടി.പി.രാമകൃഷ്ണന്‍ v

തിരു: സംസ്ഥാനത്തെ ആശുപത്രി മാനേജുമെന്റുകളും ജീവനക്കാരും ചേര്‍ന്ന് സര്‍ക്കാര്‍ പ്രഖ്യാപി ച്ച മിനിമം വേതനം പ്രാവര്‍ത്തികമാക്കണമെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി. രാമകൃഷ്ണന്‍ അഭ്യര്‍ഥിച്ചു. സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെയും മറ്റു ജീവന...തുട൪ന്ന് വായിക്കുക


തി​രു. ശം​ഖു​മു​ഖം ബീ​ച്ചി​ലേ​ക്ക് ആ​ളു​ക​ൾ പ്ര​വേ​ശി​ക്കു​ന്ന​തു നി​രോ​ധി​ച്ചു

തി​രു​: ക​ട​ൽ​ക്ഷോ​ഭം രൂ​ക്ഷ​മാ​യ​തി​നാ​ൽ തി​രു​വ​ന​ന്ത​പു​രം ശം​ഖു​മു​ഖം ബീ​ച്ചി​ലേ​ക്ക് ആ​ളു​ക​ൾ പ്ര​വേ​ശി​ക്കു​ന്ന​തു നി​രോ​ധി​ച്ചു. ചൊ​വ്വാ​ഴ്ച മൂ​ന്നു മു​ത​ൽ ര​ണ്ടു ദി​വ​സ​ത്തേ​ക്കു പ്ര​വേ​ശ​നം വി​ല​ക്കി​ ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​റ​വി​റ​ക്കി​....തുട൪ന്ന് വായിക്കുക


സിസ്സയുടെ ആഭിമുഖ്യത്തിൽ ഭൗമ ദിനം 2018 ആചരിക്കുന്നു

തിരു: ലോക ദൗമദിനത്തോടാനുബന്ധിച്ച് തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന സെന്റർ ഫോർ ഇന്നോവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ(സിസ്സ), കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാല യത്തിന്റെ സഹകരണത്തോടെ ഭൗമ ദിനം 2018 ആചരിക്കും. 2018 ഏപ്രിൽ 28 ശനിയാഴ്ച ഉച്ചയ്ക്ക് തി...തുട൪ന്ന് വായിക്കുക


അന്താരാഷ്ട്ര നിലവാരത്തിലേക്ക് കഴക്കൂട്ടം സ്കൂള്‍;ആവേശത്തോടെ നാട്ടുകാരും,പൂര്‍വ വിദ്യാര്‍ ത്ഥികളും

കഴക്കൂട്ടം : പതിറ്റാണ്ടുകളുടെ ചരിത്രമുണ്ട് കഴക്കൂട്ടം ഗവ. ഹൈസ്കൂളിന് . എട്ടുവീട്ടില്‍ പിള്ള മാരില്‍ പ്രധാനിയായിരുന്ന കഴക്കൂട്ടത്ത് പിള്ളയുടെ താല്‍പര്യത്തില്‍ 1899 ല്‍ ആരംഭിച്ച സ്കൂളാണ് ഇത്. 2004 ല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗവും തുടങ്ങി. പ്രീപ്രൈമറി മുത...തുട൪ന്ന് വായിക്കുക


പാപ്പനംകോട് കെഎസ്ആർടിസി സെൻട്രൽ വർക്ക്ഷോപ്പിൽ തീപിടിത്തം

തിരു: പാപ്പനംകോട് കെഎസ്ആർടിസി സെൻട്രൽ വർക്ക്ഷോപ്പിൽ തീപിടിത്തം. ടയറും ട്യൂബുംകൂട്ടി യിട്ടിരുന്ന സ്ഥലത്താണ് തീപിടിത്തമുണ്ടായത്. അഗ്നിശമനസേന സ്ഥലത്തെത്തി തീയണച്ചു. വർക്ക്ഷോ പ്പിൽ ഇരുന്പ് വെൽഡ് ചെയ്യുന്ന പണികൾ നടക്കുന്നുണ്ടായിരുന്നു. ഇതിലെ തീപ്പൊരി ...തുട൪ന്ന് വായിക്കുക


സ്തനാർബുദ നിർണയത്തിന് തിരു.മെഡിക്കൽ കോളേജിൽ കൂടുതൽ സൗകര്യം

തിരു: സ്തനാർബുദ രോഗനിർണ്ണയത്തിന് തിരു.മെഡിക്കൽ കോളേജിൽകൂടുതൽ സൗകര്യംലഭ്യമാക്കി. ഇതിന് വേണ്ടിയുള്ള മാമോഗ്രാഫി 2018 മാർച്ച് മുതൽ പൂർണമായി പ്രവർത്തനം ആരംഭിച്ചു. ഡിജി റ്റൽ ഇമേജുകളാണ് മാമോഗ്രാം ചെയ്യുമ്പോൾ ലഭിക്കുന്നത്. മാമോഗ്രാം ചെയ്യുന്നതോടൊപ്പം കൂടുതൽ...തുട൪ന്ന് വായിക്കുക


നോ ഹോണ്‍ ഡേ ക്യാംപയിന്‍: ഐ.എം.എ.യുടെ സൗജന്യ കേള്‍വി പരിശോധന

തിരു: ശബ്ദ മലിനീകരണത്തിന്റെ ദൂഷ്യവശങ്ങളെപ്പറ്റി ജനങ്ങളെ ബോധവത്ക്കരിക്കുവാന്‍ വേണ്ടി സംഘടിപ്പിക്കുന്ന നോ ഹോണ്‍ ഡേ ക്യാംപയിന്റെ ഭാഗമായി ഏപ്രില്‍ 25-ാം തീയതി ബുധനാഴ്ച രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണിവരെ ജനറല്‍ ആശുപത്രിക്ക് സമീപമുള്ള ഐ.എം.എ. ബ്രാഞ്ച്...തുട൪ന്ന് വായിക്കുക


യു എസ് ടി ഗ്ലോബൽ തിരുവനന്തപുരം കേന്ദ്രത്തിൽ കുടുംബ ദിനം

തിരു: യു എസ് ടി ഗ്ലോബൽ തിരുവനന്തപുരം കേന്ദ്രത്തിൽ കുടുംബ ദിന വാർഷിക പരിപാടി സംഘ ടിപ്പിച്ചു. യു എസ് ടി ഗ്ലോബലിലെകളേഴ്സ് ടീമിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 21 ശനിയാഴ്ചയാണ് ആഘോഷങ്ങൾ സംഘടിപ്പിക്കപ്പെട്ടത്. ഈ വർഷം 2500 ഓളം കുടുംബങ്ങളാണ് ആഘോഷങ്ങളിൽ പങ്കെടുത്തത...തുട൪ന്ന് വായിക്കുക


മലമ്പനി നിവാരണ യജ്ഞം സംസ്ഥാനതല ഔദ്യോഗിക പ്രഖ്യാപനവും ശില്‍പശാലയും

തിരു: സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ ഭാഗമായി 2020 ഓടെ കേരളത്തില്‍ നിന്നും മലമ്പനി നിവാ രണം ചെയ്യുക എന്ന ലക്ഷ്യവുമായി ഏപ്രില്‍ 25 ലോക മലമ്പനി ദിനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മലമ്പനി നിവാരണ യജ്ജം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നു. ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡ...തുട൪ന്ന് വായിക്കുക


ജി​ജി തോം​സ​ണ് എതി​രാ​യ ഹർജി നിരസിക്കരുതെന്ന് കോടതി

തി​​രു​​: മു​​ൻ ചീ​​ഫ് സെ​​ക്ര​​ട്ട​​റി ജി​​ജി തോം​​സ​​നെ​​തി​​രേ ക്രി​​മി​​ന​​ൽ കേ​​സെ​​ടു​​ക്ക​​ണം എ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ടു ന​​ൽ​​കി​​യ ഹ​​ർ​​ജി നി​​ര​​സി​​ക്ക​​രു​​തെ​ന്നു ജി​​ല്ലാ കോ​​ട​​തി.കേ​​ര​​ള അ​​ഡ്മി​​നി​​സ്ട്രേ​​റ്റീ​​വ് ട്രൈ​​ബ്യൂ​ണ​​...തുട൪ന്ന് വായിക്കുക







Copyright 2011 Pothujanam Publications. All rights reserved.