Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ആശ്വാസം പദ്ധതി നടപ്പിലാക്കുന്നതിന് 3 കോടിയുടെ ഭരണാനുമതി 102 സാമൂഹികാരോഗ്യ കേന്ദ്രങ്ങളില്‍ ഇനി വൈകുന്നേരം വരെ ഒപി തോട്ടപ്പള്ളി പൊഴിമുഖം മണൽ ചാക്ക് അടുക്കി അടച്ചു കുടുംബശ്രീയുടെ കരുതലിൽ വത്സലയ്ക്ക് വീടൊരുങ്ങി യുവജന കമ്മീഷന്‍ അദാലത്ത്; 26 പരാതികള്‍ പരിഗണിച്ചു

രാഷ്ട്രീയം

കൂടുതല്‍ 

ജയലളിതയ്ക്ക് യഥാർഥത്തിൽ എന്താണ് സംഭവിച്ചതെന്ന് തോഴി ശശികല തുറന്നു പറയുന്നു

21/3/2018

ചെന്നൈ: അണ്ണാ ഡിഎംകെ അധ്യക്ഷയും തമിഴ്നാട് മുൻ മുഖ്യമന്ത്രിയുമായിരുന്ന ജയലളിതയ്ക്ക് യഥാർഥത്തിൽ എന്താണ് സംഭവിച്ചതെന്ന് തോഴി ശശികല ജയലളിതയുടെ മരണത്തെക്കുറിച്ച് അന്വേ ഷിക്കുന്ന ജുഡീഷൽ കമ്മീഷൻ ജസ്റ്റീസ് അറുമുഖസ്വാമി മുൻപാകെ തുറന്നു പറഞ്ഞിരിക്കുന്നു.55 പേജുകളുള്ള വിശദമായ സത്യവാങ്മൂലo ശശികല കമ്മീഷന് നൽകി.

ജയലളിതയുടെ മരണം സംബന്ധിച്ച് ഒരുപാട് ഉൗഹാപോഹങ്ങൾ നിലനിൽക്കുന്പോഴാണ് ശശികല യുടെ വെളിപ്പെടുത്തൽ.അനധികൃത സ്വത്ത് സന്പാദന കേസിൽ ബംഗളൂരുവിലെ വിചാരണ കോട തി 2014 സെപ്റ്റംബറിൽ കുറ്റക്കാരിയാണെന്ന് വിധിച്ചതിന് പിന്നാലെയാണ് ജയലളിതയുടെ ആരോ ഗ്യസ്ഥിതി മോശമായതെന്ന് ശശികല പറയുന്നു. 2014 നവംബറിനും 2016 സെപ്റ്റംബറിനും ഇടയിൽ 20 ഡോക്ടർമാരുടെ കീഴിൽ ജയലളിത ചികിത്സ തേടിയിട്ടുണ്ടെന്നും ശശികല വെളിപ്പെടുത്തുന്നു.

2016 സെപ്റ്റംബർ 22ന് രാത്രി ഒൻപതോടെ ജയലളിതയെ പോയസ് ഗാർഡനിലെ കുളിമുറിയിൽ അബോധാവസ്ഥയിൽ കണ്ടു. തുടർന്ന് താൻ താങ്ങിയെടുത്ത് ജയലളിതയെ ബെഡ്റൂമിലെ കട്ടിലിൽ കിടത്തി. പിന്നീടാണ് ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് ശശികല പറ യുന്നു. ആശുപത്രിയിൽ എത്തിയതിന്‍റെ അടുത്ത ദിവസം അവരുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു. സംസാരിച്ചു തുടങ്ങി.അബോധാവസ്ഥയിൽ കിടന്നതുകൊണ്ടാണ് ജയലളിതയെ ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞതെന്നും അല്ലാത്തപക്ഷം ആശുപത്രിയിൽ പോകാൻ അവർ സമ്മതിക്കില്ലായി രുന്നുവെന്നും ശശികല പറയുന്നു.

ആശുപത്രി വാസത്തിനിടെ ജയലളിതയെ കാണാൻ എത്തിയ മന്ത്രിമാരുടെ പേര് വിവരങ്ങളും ശശി കല കമ്മീഷന് നൽകി. ഇതിൽ തൊഴിൽ മന്ത്രി നിലോഫർ ഖഫീലും ലോക്സഭാ ഡെപ്യൂട്ടി സ്പീ ക്കർ എം.തന്പിദുരെയും ഉൾപ്പെടുന്നു. തമിഴ്നാട് ഗവർണർ സി.വിദ്യാസാഗർ റാവു രണ്ടു തവണ ജയലളിതയെ കാണാൻ എത്തി. ചില്ലുകൂട്ടിലൂടെ ഗവർണറെ അവർ കൈവീശി കാണിച്ചുവെന്നും ശശികല പറയുന്നു.

2016 സെപ്റ്റംബർ 28ന് ഉന്നതതല യോഗത്തിൽ പങ്കെടുത്ത ശേഷo സ്ഥിതി ഗുരുതരമായി.ചീഫ് സെ ക്രട്ടറി രാമ മോഹൻ റാവു, ഉപദേശക ഷീല ബാലകൃഷ്ണൻ തുടങ്ങിയവരാണ് ഉന്നതതല യോഗ ത്തിൽ പങ്കെടുത്തത്. ഇതിന് പിന്നാലെ സ്ഥിതി വഷളായപ്പോൾ എയിംസിൽ നിന്നുള്ള ഡോക്ടർമാർ എത്തി പരിശോധിച്ച് ശ്വാസനാള ശസ്ത്രക്രിയ വേണമെന്ന് നിർദ്ദേശിച്ചു.ശസ്ത്രക്രിയയ്ക്ക് പത്ത് ദിവസത്തിന് ശേഷം അവരുടെ ആരോഗ്യനില മെച്ചപ്പെട്ടു. ട്യൂബുകൾ എടുത്തുമാറ്റി. ചെറിയ വ്യായാമങ്ങൾ ചെയ്തു തുടങ്ങി. ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥികളുടെ നാമനിർദ്ദേശ പത്രിക യിൽ കൈവിരൽ പതിച്ചാണ് ജയലളിത ഒപ്പുവച്ചത്. പാർലമെന്‍റിന്‍റെ ശൈത്യകാല സമ്മേളനത്തിൽ സ്വീകരിക്കേണ്ട നിലപാടുകൾ ജയലളിത സ്വന്തം കൈപ്പടയിൽ രേഖപ്പെടുത്തി പാർട്ടി എംപിമാർക്ക് നൽകി. ഇതിന്‍റെ പകർപ്പ് പോയസ് ഗാർഡനിലെ തന്‍റെ മുറിയിൽ സൂക്ഷിച്ചിട്ടുണ്ടെന്നും ശശികല സത്യവാങ്മൂലത്തിൽ രേഖപ്പെടുത്തി.രോഗാവസ്ഥയിൽ ആരും കാണാൻ വരുന്നത് ജയലളിത ഇഷ്ട പ്പെട്ടിരുന്നില്ലെന്നും അനുവാദം നൽകുന്ന വരെ മാത്രമാണ് സന്ദർശനത്തിന് കയറ്റിയിരുന്നതെന്നും ശശികല കമ്മീഷനെ അറിയിച്ചിട്ടുണ്ട്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ബലിദാനികള്‍ക്കായുള്ള ബിജെപി നീക്കം സംശയാസ്പദമെന്ന് മന്ത്രി കടകംപള്ളി

തിരു:ശബരിമലയിലും സംസ്ഥാനത്ത് പലയിടത്തും അക്രമം ഉണ്ടാക്കി പോലീസിനെ പ്രകോപി പ്പിച്ച് സംഘര്‍ഷത്തിലൂടെ ബലിദാനികളെ സൃഷ്ടിക്കാനുള്ള ബിജെപി നീക്കം സംസ്ഥാന സര്‍ക്കാ രിന്‍റെ സമയോചിതമായ ഇടപെടലും പോലീസിന്‍റെ സംയമനവും കാരണം നടക്കാതെ വന്നതിന്‍റെ നൈരാശ്യമാണ് അനാവശ...തുട൪ന്ന് വായിക്കുക


മുഖ്യമന്ത്രിമാരെ തീരുമാനിക്കാനുള്ള ചുമതല രാഹുൽഗാന്ധിക്ക്

ന്യൂഡൽഹി:കോൺഗ്രസ‌് അധികാരത്തിലെത്തിയ മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ‌്ഗ ഢിലും മുഖ്യമന്ത്രിമാരെ തീരുമാനിക്കാനുള്ള ചുമതല രാഹുൽഗാന്ധിക്ക് വിട്ടു. മധ്യപ്രദേശിൽ കമൽനാഥിനും രാജസ്ഥാനിൽ അശോക‌് ഗെലോട്ടിനുമാണ‌് ഭൂരിപക്ഷം എംഎൽഎമാരുടെ പിന്തു ണ. മൂന്നിൽ രണ്ട‌...തുട൪ന്ന് വായിക്കുക


മുഖ്യമന്ത്രിമാർ ആരൊക്കെ ബുധനാഴ്ച അറിയാം

ന്യൂഡൽഹി:മുഖ്യമന്ത്രിമാർ ആരൊക്കെ ബുധനാഴ്ച അറിയാം.തെലങ്കാനയിൽ കെ ചന്ദ്രശേഖരറാവു തുടരും. മിസോറമിൽ എംഎൻഎഫ‌് നേതാവ‌് സോറംതാങ്ങ മുഖ്യമന്ത്രിയാകും.മധ്യപ്രദേശിൽ കോ ൺഗ്രസിന‌് സർക്കാർ രൂപീകരിക്കാൻ കഴിഞ്ഞാൽ മുതിർന്ന നേതാവ‌് കമൽനാഥ‌ു മുഖ്യമന്ത്രിയാ കും. രാജസ്ഥ...തുട൪ന്ന് വായിക്കുക


അഞ്ച‌് നിയമസഭയിലേക്ക‌് നടന്ന തെരഞ്ഞെടുപ്പിൽ ബിജെപിക്ക‌് കനത്ത ആഘാതo

ന്യൂഡൽഹി: അഞ്ച‌് നിയമസഭയിലേക്ക‌് നടന്ന തെരഞ്ഞെടുപ്പിൽ മധ്യപ്രദേശ‌്,രാജസ്ഥാൻ,ഛത്തീ സ‌്ഗഢ‌് സംസ്ഥാനങ്ങളിൽ ബിജെപിക്ക‌് കനത്ത ആഘാതo. തെലങ്കാനയിൽ ടിആർഎസ‌് മൂന്നിൽ രണ്ട‌് ഭൂരിപക്ഷത്തോടെ ഭരണം നിലനിർത്തി. ബിജെപി ബന്ധം ഉപേക്ഷിച്ച‌് മത്സരിച്ച മിസോ നാഷണൽ ഫ്രണ...തുട൪ന്ന് വായിക്കുക


മിസോറാം നാഷണല്‍ ഫ്രണ്ട്

ഐസ്‌വാള്‍ : കേവല ഭൂരിപക്ഷത്തിനുള്ള സീറ്റുകള്‍ മിസോറാം നാഷണല്‍ ഫ്രണ്ട് നേടുമെന്ന് ഉറപ്പായി. എംഎന്‍എഫ് 27, കോണ്‍ഗ്രസ് 7, മറ്റുള്ളവര്‍ 6 എന്നിങ്ങനെയാണ് നിലവിലെ ലീഡ് നില. ആകെ 40 സീറ്റുകളാണുള്ളത്. ...തുട൪ന്ന് വായിക്കുക


ഛത്തീസ്‌ഗഡില്‍ കോണ്‍ഗ്രസ് 50, ബിജെപി 30, മറ്റുള്ളവര്‍ 7

റായ്‌പൂര്‍ : ഛത്തീസ്‌ഗഡില്‍ കോണ്‍ഗ്രസ് 50, ബിജെപി 30, മറ്റുള്ളവര്‍ 7 എന്നിങ്ങനെയാണ് നില വിലെ നില. ഛത്തീസ്ഗഡിലെ 90 അംഗ നിയമസഭയില്‍ 2013 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 49 സീറ്റുകളിലും കോണ്‍ഗസ് 39 സീറ്റുകളിലുമാണ് വിജയിച്ചത്. മറ്റുള്ളവര്‍ക്ക് രണ്ട് സ...തുട൪ന്ന് വായിക്കുക


ചെന്നിത്തലയുടേത് ബിജെപിയോടുള്ള ഐക്യദാര്‍ഢ്യമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരു: നാടകം ഇന്നും തുടര്‍ന്നു. ഇത് നാലാം ദിവസമാണ് തുടര്‍ച്ചയായി നിയമസഭാ നടപടികള്‍ പ്രതിപക്ഷം തടസപ്പെടുത്തുന്നത്. ശബരിമലയെ മറയാക്കി നിയമസഭയില്‍ നിന്ന് ഒളിച്ചോടുക യാണ് പ്രതിപക്ഷം. ശബരിമലയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉയര്‍ത്തുന്ന ആരോപണങ്ങള്‍ക്ക് ഒരു ആത...തുട൪ന്ന് വായിക്കുക


ഡിസംബർ 9 നു ശേഷം ബി.ജെ.പി രണ്ടാം ഘട്ട സമരം തുടങ്ങും

തിരു:ശബരിമല വിഷയത്തി ഡിസംബർ 9 നു ശേഷം ബി.ജെ.പി രണ്ടാം ഘട്ട സമരം തുടങ്ങും. അമിത്ഷാ ഉൾപ്പെടെയുള്ള കേന്ദ്രനേതാക്കളെത്തി ശക്തമായ സമരത്തിന് തുടക്കംകുറിക്കാനാണ്‌ പരിപാടി. അഞ്ചു സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് ഡിസംബർ 9 നു കഴിയും.അതിനുശേഷം സമരം ശക്തിപ്പെടുത്...തുട൪ന്ന് വായിക്കുക


കീഴാറ്റൂരിലെ ജനങ്ങളെ ക്രൂരമായി വഞ്ചിക്കുന്നതിൽ സിപിഎം -ബിജെപി സർക്കാരുകൾ ഒരുപോലെത്തന്നെയാണെന്ന് ആവർത്തിച്ച് തെളിയിച്ചിരിക്കുകയാണ്: വി.എം.സുധീരൻ

തിരു: ന്യായമായ ആവശ്യത്തെ മുൻനിർത്തി സമരരംഗത്ത് വന്ന കീഴാറ്റൂരിലെ വയൽ കിളികൾ വീണ്ടും ചതിക്കപ്പെട്ടു. ആദ്യമേ അവരെ വഞ്ചിച്ചത് സംസ്ഥാന സർക്കാരാണെങ്കിൽ ഇപ്പോൾ അവരെ വഞ്ചിച്ചത് കേന്ദ്രസർക്കാരാണ്.വി.എം.സുധീരൻ പ്രസ്താവനയിൽ പറഞ്ഞു.കീഴാറ്റൂരിലെ ജനങ്ങളെ ക്രൂരമാ...തുട൪ന്ന് വായിക്കുക


മാത്യു ടി. തോമസ് രാജിക്കത്തു തിങ്കളാഴ്ച മുഖ്യമന്ത്രിക്ക് നേരിട്ട് നല്കുo

തിരു: ജനതാദൾ എസിന്റെ നിർദേശപ്രകാരം മന്ത്രിസ്ഥാനമൊഴിയുന്ന മാത്യു ടി.തോമസ് രാജിക്ക ത്തു തിങ്കളാഴ്ച മുഖ്യമന്ത്രിക്ക് നേരിട്ട് നല്കുമെന്നറിയുന്നു. കൃഷ്ണൻകുട്ടി ചൊവ്വാഴ്ച മന്ത്രിയായിസത്യ പ്രതിജ്ഞ ചെയ്യതാധികാരമേൽക്കുമെന്നു ജനതാദൾ എസിന്റെ കേന്ദ്രങ്ങൾ വെ...തുട൪ന്ന് വായിക്കുക


അയോധ്യ പട്ടണത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

അയോധ്യ: എത്രയുംവേഗം രാമക്ഷേത്രം നിർമിക്കണമെന്ന ആവശ്യമുയർത്തി സംഘപരിവാർ ഞായറാഴ‌്ച ധരം സഭ സംഘടിപ്പിക്കാന്‍ തീരുമാനിച്ചതോടെ സംഘർഷസാധ്യത കണക്കിലെടുത്ത‌് അയോധ്യ പട്ടണത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. രണ്ടുലക്ഷത്തോളം പേർ പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് അവകാ...തുട൪ന്ന് വായിക്കുക


ജലവിഭവ വകുപ്പ്‌ മന്ത്രി മാത്യു ടി തോമസ് മന്ത്രിസ്ഥാനം ഒഴിയും:കൃഷ്ണന്‍കുട്ടി പുതിയ മന്ത്രിയാകും

ബംഗളൂരു : ജലവിഭവ വകുപ്പ്‌ മന്ത്രി മാത്യു ടി തോമസ് മന്ത്രിസ്ഥാനം ഒഴിയും. ജെഡിഎസിലെ നേരത്തെയുള്ള ധാരണപ്രകാരമാണ് തീരുമാനം. ചിറ്റൂര്‍ എംഎല്‍എ കെ.കൃഷ്ണന്‍കുട്ടി പുതിയ മന്ത്രിയാകും. തീരുമാനം മാത്യു ടി തോമസ് അംഗീകരിച്ചതായി ജെഡിഎസ് ദേശീയ ജനറല്‍ സെക്രട്ടറി ഡാ...തുട൪ന്ന് വായിക്കുക


ശബരിമല: യു.ഡി.എഫ് നേതാക്കൾ നിരോധനാജ്ഞ ലംഘിച്ചു,

പമ്പ: ശബരിമലയിൽ യു.ഡി.എഫ് നേതാക്കൾ നിരോധനാജ്ഞ ലംഘിച്ചു.ആരേയും അറസ്റ്റ് ചെയ്തില്ല. ഒരു മണിക്കൂറോളം നിലകളിൽ റോഡ് ഉപരോധിച്ച നേതാക്കളെ കെ.എസ്.,ആർ. ടി.സി ബസിൽ പമ്പയിൽ എത്തിച്ചു. നിരോധനാജ്ഞലംഘിച്ചവരെ ആദ്യം അറസ്റ്റുചെയ്യുമെന്നു പറഞ്ഞെങ്കിലും പോലീസ് പിന്നീ...തുട൪ന്ന് വായിക്കുക


ശബരിമല വിഷയത്തിൽ നിലക്കൽ ബി.ജെ.പി സമരം ശക്തിപ്പെടുത്തുമെന്ന് ശ്രീധരൻ പിള്ള

കൊച്ചി: ശബരിമല വിഷയത്തിൽ നിലക്കൽ ബി.ജെ.പി സമരം ശക്തിപ്പെടു ത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.എസ്.ശ്രീധരൻപിള്ള വാർത്താ സമ്മേളനത്തിൽ പറഞ്ഞു.വിശ്വാസികളും, ശബരിമല കർമസമിതിയും സംഘ ടിപ്പിക്കുന്ന എല്ലാസമരങ്ങൾക്കുംബി.ജെ.പി പിന്തുണ നൽകും. ശബരിമലയിൽ നിര...തുട൪ന്ന് വായിക്കുക


പാലക്കാട് ന​ഗരസഭയില്‍ ചെയര്‍പേഴ്സണും വൈസ്ചെയര്‍മാനുമെതിരായ അവിശ്വാസ പ്രമേയം പരാ ജയപ്പെട്ടു

പാലക്കാട്: ന​ഗരസഭയില്‍ ചെയര്‍പേഴ്സണും വൈസ്ചെയര്‍മാനുമെതിരായ അവിശ്വാസ പ്രമേയം പരാ ജയപ്പെട്ടു. കോണ്‍​ഗ്രസിലെ ഒരം​ഗം കൗണ്‍സിലര്‍ സ്ഥാനം രാജിവച്ചതിനെത്തുടര്‍ന്നാണ് പ്രമേയം പരാജയപ്പെട്ടത്. രണ്ടാം വാർഡ് കൗൺസിലർ വി ശരവണനാണ് ഞായറാഴ‌്ച വൈകിട്ട‌് നഗരസഭാ സെക്രട...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.