Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
അന്താരാഷ്ട്ര സ്പേസ് ആപ് ചാലഞ്ചിൽ തിരുവനന്തപുരം ടീമുകൾ മുന്നിലെത്തി മുൻഗണനേതര കാർഡുകാർക്ക‌് ഡിസംബർ വരെ സൗജന്യമായി അഞ്ച‌് കിലോ വീതം അരി യുഎഇയും കുവൈത്തും സന്ദർശകവിസ നിയമത്തിൽ മാറ്റംവരുത്തി പോലീസ് സ്‌മൃതിദിനം; പോലീസ് മേധാവി ലോക് നാഥ് ബെഹ്‌റ രക്തം ദാനം ചെയ്തു പോലീസ് സ്‌മൃതിദിനം ആചരിച്ചു

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

കേരളത്തിൽ കളരിപ്പയറ്റ് കലാക്ഷേത്രം അത്യന്താപേക്ഷിതം. (മോഹൻ കെ ജോർജ്ജ്, പ്രത്യേക ലേഖകൻ)

14/3/2018

(അന്വേഷണ നിരീക്ഷണങ്ങളിൽ നിന്നും ലഭ്യമായ ചില സത്യങ്ങൾ വ്യക്തമാക്കുന്നു)

സകല കലാക്ഷേത്രങ്ങൾക്കും സാരദ്ധ്യം വഹിക്കാൻ പ്രാഗല്ഭ്യം നേടിയവർ ഉണ്ടായിരുന്നു എന്ന തിന് ഉദാഹരണമാണു ലളിതകലാ അക്കാഡമി, സാഹിത്യകലാ അക്കാഡമി, കലാമണ്ഡലം തുടങ്ങി യവ. എന്ത് കൊണ്ട് നമ്മുടെ പരമ്പരാഗത ആയോധനകലയായ കളരിപ്പയറ്റിനു അക്കാഡമി പ്രാ തിനിധ്യം ലഭിക്കാതെ പോയി ? പുരോഗമന രാഷ്ടങ്ങളെല്ലാം പരമ്പരാഗത സമ്പ്രദായം നിലനിർത്തു ന്നതും പരിപോഷിപ്പിക്കുന്നതും ശ്രേഷ്ടമായി കരുതുന്ന ഈ കാലഘട്ടത്തിൽ എന്തുകൊണ്ട് നമ്മുടെ പരമ്പരാഗത ആയോധന കലയായ കളരിപ്പയറ്റിനു ഈ ദുർഗ്ഗതി വന്നു ? കേരളത്തിലേയും ഇൻഡ്യ യിലാകമാനമുള്ള മറ്റ് കലകൾക്കുള്ള ആഗോള പ്രശസ്തി കളരിപ്പയറ്റിനും ലഭിക്കേണ്ടതാണു.എന്നാ ൽ ഈ ആയോധനകലയുടെ പ്രസക്തി മനസ്സിലാക്കി വിദേശികൾ കേർളത്തിൽ വന്ന് ആയോധന കലയിലും കളരി ചികിൽസയിലും ഗവേഷണം നടത്തി അവരവരുടെ രാജ്യങ്ങളിൽ അക്കാദമി സ്ഥാ പിച്ച് പ്രവർത്തിച്ച് വരുന്നതായി അന്വേഷണത്തിൽ ബോദ്ധ്യപ്പെട്ടിട്ടുണ്ട്. കളരി ഗുരുക്കന്മാരുടെ സ്വകാര്യ സ്വത്തായ കളരി ചികിൽസയെ പ്രോൽസാഹിപ്പിക്കേണ്ടതായ ഒരു അവസ്ഥ സംജാതമായിരിക്കുന്നു. ഇന്നത്തെ ഭാരിച്ച ആശുപത്രി ചിലവ് സാധാരണക്കാരനു അപ്രാ പ്യമായിക്കൊണ്ടിരിക്കുന്ന അവസ്ഥയിൽ ശാരീരിക ബുദ്ധിമുട്ടുകൾക്ക് ചുരുങ്ങിയ ചിലവിൽ കളരി ചികിൽസ ലഭ്യമാണു. ഇതിന്റെ എണ്ണമറ്റ പ്രയോജനം എല്ലാ തലത്തിലുള്ളവർക്കും ലഭ്യമാക്കാൻ ഈ സംരംഭത്തെ പ്രോൽസാഹിപ്പിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. അന്വേഷണ നിരീഷണങ്ങളുടെ ഭാഗമായി പ്രാദേശിക ഭേദമേന്യയും അയൽ സംസ്ഥാനങ്ങളിൽ നിന്നും, വിദേശ രാജ്യങ്ങളിൽ നിന്നും കളരി ചികിൽസ തേടി എത്തുന്നവരുമായി ആശയവിനിമയം നടത്തിയതിൽ നിന്നും ലഭിച്ച അഭിപ്രായങ്ങൾ ആത്മാഭിമാനം നല്കുന്നതായിരുന്നു.

ഡൽഹിയിലെ എൻ.സി.കളരി ആയോധന കല അക്കാദമി, പരമ്പരാഗതാ കളരിപ്പയറ്റ് ആയോധന കല അക്കാദമിയും മർമ്മ ഗവേഷണ കേന്ദ്രവും ഡൽഹി സൊസൈറ്റി ആക്റ്റ് അനുസരിച്ച് രജിസ്റ്റർ ചെയ്ത് ഇൻഡ്യയുടെ വടക്കൻ ഭാഗങ്ങളിൽ ഡോ.മുരുകൻ പിള്ള ഗുരുക്കളാൽ സ്ഥാപിതമായിപ്രവ ർത്തിച്ച് വരുന്നു. ഇൻഡ്യൻ തലസ്ഥാനത്തെ എൻ.സി.കളരി ആയോധനകല അക്കാഡമി കഴിഞ്ഞ ഇരുപത്തഞ്ച് വർഷമായി പരിശീലനവും പ്രകടനവും കഴ്ച്വച്ച് കൊണ്ടിരിക്കുന്നു. ഡോ.മുരുകൻ ഗുരുക്കളുടെ നേത്രുത്വത്തിൽ വടാക്കേ ഇൻഡ്യയിലും പ്രത്യേകിച്ച് ഡൽഹിയിലും വടക്കൻപ്രവിശ്യ യിലും അന്താരാഷ്ട്ര നിലവാരത്തിൽ കളരിപ്പയറ്റ് പരിശീലനവും അതിന്റെ പ്രബോധന മാർഗ്ഗവും നല്കിവരുന്നു.

വടക്കെ ഇൻഡ്യയിൽ ഈ പുരാതന ആയോധന ചൈതന്യത്തിനു ലോകത്തിന്റെ നാനാ ഭാഗത്തു നിന്നും ശിഷ്യന്മാരെ തിരഞ്ഞെടുക്കുന്നതിലൂടെ ജീവിതം അച്ചടക്ക പൂർണ്ണമാകണം എന്ന ഒരു പുതിയ മാനം വരച്ച് കാട്ടിയത് ഡോക്ടർ മുരുകൻ ഗുരുക്കൾ ആയിരുന്നു. ലോകരാജ്യങ്ങളുടെ പരമോന്നത പദവി അലങ്കരിച്ച മുൻ പ്രസിഡന്റുമാർ, ഉപ പ്രസിഡന്റുമാർ, പ്രധാന മന്ത്രിമാർ തുടങ്ങി നമ്മുടെ മുൻ പ്രധാനമന്ത്രി. . മൻമോഹൻ സിംഗ് തുടങ്ങി രാജ്യത്തിന്റെ വിവിധ സംസ്ഥാന മുഖ്യമന്ത്രിമാർ മുമ്പാകെ എൻ.സി.കളരി അക്കാദമി കളരിപ്പയറ്റ് ആയോധന കല പ്രദർശിപ്പിച്ചിട്ടുണ്ട്. ഒട്ടു മിക്ക വിശിഷ്ട്ട വ്യക്തികളും എൻ.സി കളരിപ്പയറ്റ് കലാകേന്ദ്രം സന്ദർശിക്കുകയും അവരുടെ അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഈ ബഹുമാന്യ വ്യക്തികൾ ഡോ.മുരുകൻ ഗുരുക്കളുടെ കളരി ചികിയൽസാ മഹത്വം അനുഭവിച്ചറിഞ്ഞവരാണു.

കളരിപ്പയറ്റ് ഒരു പുരാതന ആയോധന കല ആണെന്നിരിക്കലും കഴിഞ്ഞ അറുപത് വർഷമായി പ്രവർത്തിച്ച് വരുന്ന ഈ സമ്പ്രദായത്തിനു എടുത്തു പറയത്തക്ക സമഗ്രമായ ഒരു അംഗീകാരവും ലഭിച്ചിട്ടില്ല.

കേരളത്തിലോ ദേശീയ അന്തർദേശീയ തലത്തിലോ കളരിപ്പയറ്റ് കലക്ക് ഒരു പ്രത്യേക ഓഫീസോ, മറ്റ് എതെങ്കിലും വകുപ്പുമായി സമന്വയിപ്പിക്കുകയോ നാളിതുവരെ ഉണ്ടായിട്ടില്ല. മറ്റ് കലകൾക്ക് നല്കിയിട്ടുള്ള അംഗീകാരം പോലും കളരിപ്പയറ്റിനു നല്കിയിട്ടുമില്ല. എന്നാൽ കളരിപ്പയറ്റ് അഭ്യാസിയെന്നോ, ഗുരുക്കളെന്നോ, ആശാനെന്നോ ഉള്ള് ഏതൊരു അംഗീകാരവും സംസ്ഥാനത്തോ ദേശീയ തലത്തിലോ നല്കിയിട്ടില്ല എന്നത് ശ്രദ്ധേയമാണു. ഈ പരമ്പരാഗത ആയോധന കലക്ക് പ്രകാശം നല്കിയ ഒട്ടേറെ പ്രമുഖ വ്യക്തികൾ ഉണ്ടെങ്കിലും അവർക്കാർക്കും തന്നെ യാതൊരു വിധ അംഗീകാരവും നമ്മുടെ രാജ്യം നല്കിയിട്ടില്ല. ചരിത്രത്തിലാദ്യമായി 2017 ൽ കളരിപ്പയറ്റിൽ പദ്മശ്രീ അവാർഡ് നല്കി അംഗീകരിച്ചതും ആദരിച്ചതും ശ്രീമതി. മീനാക്ഷി അമ്മയെയാണു.

കളരി അഭ്യസിക്കുന്നതിനു വേണ്ട ഷഡ് ഗുണങ്ങൾ -

1). ഗംഗാ ജലം പോലെ ശാന്തവും ശുദ്ധ മനസ്കനും 2). പൂച്ചയെ പോലെ ശരീര ലാഖവം ഉള്ളവനും 3).വായുവിനെ പോലെ ശക്തിയിലും വേഗത്തിലും ആഞ്ഞടിക്കുന്നതും 4). കാക്കയെ പോലെ നിരന്തര ശ്രദ്ധയുള്ളവനും 5). സിംഹത്തെപ്പോലെ വാശിയുള്ളവനും 6). പുലിയെ പോലെ ബലവും സാമർദ്ധ്യവും ഉള്ളവർക്ക് നാലു കരുത്തും (മനക്കരുത്ത്, ഉൾക്കരുത്ത്, മൈക്കരുത്ത്, അഭ്യാസക്കരുത്ത്) ഉള്ളവരായിരിക്കണം സമ്പൂർണ്ണ വ്യക്തിത്വമുള്ള ഒരു വിദ്യയാണു കളരിപ്പയറ്റ്. ആയുധങ്ങൾ തമ്മിൽ ഉരസുന്ന ശക്തിയുടെ ശബ്ദം അധവാ നാദം ഇതു കലയാണു. ഇവിടെ ശക്തിയാണു സൗന്ദര്യം. ഇവയെല്ലാം തന്നെ ഇവിടെ അന്യം നിന്നു പോയിക്കൊണ്ടിരിക്കുന്നു. കേവലം നേർച്ചകളായി കളരികളെ തരം താഴ്ത്തിയിരിക്കുന്നു.

കളരി ഗുരുക്കന്മാരായി അറിയപ്പെട്ടിരുന്ന നിയമസഭാ സാമാജികന്മാർ നമുക്കുണ്ടായിരുന്നു. അന്തസ്സോടെ എന്നും എടുത്ത് പറയാനുള്ളത് കളരിപ്പയറ്റിൽ ഡോക്ടറേറ്റ് നേടിയ ശ്രീ.വേണുഗോപാൽ (കോഴിക്കോട്), ഫെലോഷിപ്പ് നേടിയ (ലേറ്റ്) ശ്രീ.വെങ്ങാനൂർ വിശ്വദേവ്, എണ്ണമറ്റ് കളരി പ്രസിദ്ധീകരണങ്ങളുടെ വക്താക്കൾ, ലേഖനങ്ങൾ തയ്യാറാക്കിയ പത്ര റിപ്പോർട്ടറന്മാർ, കളരി കലാസ്വാദകന്മാർ, ഇപ്പോൾ പദ്മശ്രീ നല്കി ആദരിച്ച മീനാക്ഷി ഗുരുക്കൾ, രാഷ്ട്രീയ സംസ്കാരിക നായകന്മാർ ഇവരെ ഉൾപ്പെടുത്തി ഒരു നവ കളരികലാക്ഷേത്രം അധവാ അക്കാദമി സംരംഭത്തിനു ഉജ്ജ്വലമായ നേത്രുത്വം നല്കുവാൻ സർക്കാർ ഇനിയും വൈകികൂടാ.

കുറ്റമറ്റരീതിയിൽ കളരിപ്പയറ്റിനേയും കളരി ചികിൽസയേയും നിലനിർത്തുവാൻ ഇന്ന് നിലവിൽ നാമമാത്രമായി പ്രവർത്തിച്ച് വരുന്ന കളരിപ്പയറ്റ് അസ്സോസ്സിയേഷനേയും, നാഷ്ണൽ കളരിപ്പയറ്റ് ഫെഡറേഷനും പകരം പദ്മശ്രീ. മീനാക്ഷി ഗുരുക്കളുടെ നേതൃത്വത്തിൽ ഒരു പുതിയ ഭരണസമിതി എല്ലാ അർഥത്തിലും പരിചയവും അറിവും വ്യക്തമായ കാഴ്ചപ്പാടുകളും ഉള്ളവരെ ഉൾപ്പെടുത്തി ക്രമപ്പെടുത്തേണ്ടിയിരിക്കുന്നു.. കഴിഞ്ഞ അൻപതു വർഷമായി ജനകീയ അടിത്തറ ഇല്ലാതെ പ്രവർത്തിക്കുന്ന കേരളാ കളരിപ്പയറ്റ് അസ്സോസ്സിയേഷൻ കുറ്റകൃത്യങ്ങളുടെ കേളീരംഗം കൂടിയാണു. അൻപതു വർഷത്തെ നേട്ടം കളരിയുടെ അന്തസത്ത കളഞ്ഞൂ എന്നത് വളരെ ശ്രദ്ധേയം അണെന്നത് അന്വേഷണത്തിൽ നിന്ന് മനസ്സിലാക്കുന്നു കലരിപ്പയറ്റ് എന്ന ആയോധനകലയെ പരിപോഷിപ്പിച്ച് വരും തലമുറക്ക് ദേശീയ അന്തർദേശീയ തലത്തിൽ അർഹമായ മാനം നേടിക്കോടുക്കാൻ നമുക്കു കഴിയണം. കളരിപ്പയറ്റ് കലാക്ഷേത്രത്തിനു ഒരു നൂതന പഢന റിപ്പോർട്ടിന്റെ ആവശ്യകത ഇല്ലാ എന്നതിനു അടിസ്ഥാനപരമായ കാരണം, ദേശീയ അന്തർദേശീയ തലത്തിൽ എണ്ണമറ്റ പ്രബന്ധങ്ങളും സെമിനാറുകളും ആധികാരീകമായി നടന്നുപോയിരിക്കുന്നു എന്ന് ഒന്ന് കൊണ്ടു മാത്രമാണു. ഇത്രയും കീർത്തി നേടിയ കലയെയും, ജനോപകാരപ്രദമായ ചികിൽസാ രീതിയേയും കളങ്കരഹിതമായി കാത്തുസൂക്ഷിക്കുവാൻ നാം ഒരോരുത്തരും പ്രതിജ്ഞാബദ്ധരാണു.

കളരിപ്പയറ്റ് എന്ന ആയോധന കലയെ ഉപാസനയായി കരുതുന്ന ഗുരുക്കന്മാരെ സഹായിക്കാനോ അവരുടെ ജീവിത നിലവാരം നിലനിർത്തുന്നതിനോ, ഉയർത്തുന്നതിനോ ഒരു ശാശ്വത അംഗീകാരം ലഭിക്കത്തക്ക രീതിയിൽ നല്ല ഒരു ഉറവിടം ഉണ്ടാക്കാൻ നമ്മുടെ ഭരണകർത്താക്കൾ ചിന്തിച്ചിട്ടില്ല്. കളരിപ്പയറ്റ് എന്ന ആയോധന കലയിൽ ആകൃഷ്ടരായി വരുന്ന യുവജനങ്ങൾക്ക് തൊഴിൽ മേഖല തുറന്നിടേണ്ടതു അനിവാര്യമാണു. ഇന്നത്തെ അവസ്ത മറിച്ചാണു. കളരിപ്പയറ്റിൽ ആക്രുഷ്ട്ടരായി വരുന്ന യുവജനങ്ങൾക്ക് ഒരു സ്ഥിരവരുമാനമോ കേന്ദ്രീക്രുത പ്രവർത്തന പന്ദ്ധാവോ ലഭിക്കന്ന സാഹചര്യം നിലവില്ല. കളരിപ്പയറ്റ് അഭ്യാസികൾക്ക് സംസ്ഥാന ദേശീയ അന്തർദേശീയ അംഗീകാരങ്ങളോ മറ്റ് സഹായവും, ശക്തിയും, നിലവാരവും നല്കാൻ ഇപ്പോൾ നിലവിലുള്ള സംഘടനകൾക്ക് സാധിക്കാത്ത അവസ്ഥയിലാണു. ഈ പുരാതന ആയോധന കലയെ ചിട്ടയായ പുരോഗതിയിലേക്ക് എത്തിക്കുവാൻ വേണ്ട പ്രവർത്തനങ്ങളോ ഗവേഷണങ്ങളോ ഉണ്ടാകുന്നില്ല. എന്തൊക്കെ തന്നെയായാലും നിത്യചൈതന്യ കളരിയുടെ കഴിഞ്ഞകാല പ്രശസ്തിയും നേട്ടങ്ങളും കണക്കിലെടുത്ത് സംസ്ഥാന സർക്കാർ താഴെ പ്രദിപാതിക്കുന്ന രീതിയിൽ സഹായം നല്കി കളരിപ്പയറ്റ് എന്ന ആയോധന കലയെ പ0ന വിഷയമാക്കി പരിപൊഷിപ്പിച്ച് ഉയർത്തിക്കൊണ്ട് വരണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു.

1). കേന്ദ്രീകൃത ഭരണത്തിൻ കീഴിൽ ദേശീയ തലത്തിലെ അടിസ്ഥാന സ്വകര്യങ്ങൾ നിത്യ ചൈതന്യ കളരിക്കും ഇതേ രീതിയിൽ പ്രവർത്തിക്കുന്ന മറ്റ് സംഘടനകൾക്കും നല്കുക.

2). നിത്യ ചൈതന്യ കളരി സംസ്ഥാന സർക്കാരുമായി ചേർന്ന് കൊണ്ട് ദേശീയ തലത്തിൽ പ്രവർത്തിക്കാൻ വേണ്ടിയ സാമ്പത്തിക സഹായം ഉൾപ്പടെ മറ്റ് എല്ലാ സഹകരണത്തോടെയും പ്രവർത്തിക്കാനുള്ള സാഹചര്യം ഒരുക്കുക.

ഇതിന്റെ ലക്ഷ്യം കളരിപ്പയറ്റിനെ ദേശീയ തലത്തിൽ ഉയർത്തി ഒളിമ്പിക് മൽസര വേദിയിലെ ഒരു കായിക മൽസര ഇനമായി മാറ്റുകയും ഇൻഡ്യൻ യുവാക്കളെ ഇതിലേക്ക് ആകർഷിക്കത്തക്ക രീതിയിൽ കളരിയും മർമ്മ ഗവേഷ്ണ സൗകര്യങ്ങൾ ദേശീയ നിലവാരത്തിൽ നല്കുകയും വേണം. ഈ ഒരു പശ്ചാത്തലത്തിൽ പ്രവർത്തിക്കുവാൻ നിത്യ ചൈതന്യ കളരിക്ക് ഒരു കളരി ക്ഷേത്രവും മർമ്മ ഗവേഷണ കേന്ദ്രവും ആരംഭിക്കുന്നതിനു അത്യന്താപേക്ഷിതമായ സ്ഥലസൗകര്യങ്ങൾ ഉൾപ്പടെ മറ്റ് സൗകര്യങ്ങളും സർക്കാർ അനുവദിക്കേണ്ട്താണു. അല്ലാത്ത പക്ഷം ഇത്തരം പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുവാൻ സാധിക്കുകയില്ല.ഇൻഡ്യയിൽ ഒരു കേന്ദ്രീക്രുത പരമ്പരാഗത കളരിപ്പയറ്റ് പരിശീലനവും, മർമ്മ ഗവേഷണ ന്ദ്രവും കളരി ക്ഷേത്രവും തുടങ്ങുന്നതിനു കക്ഷി രാഷ്ട്രീയത്തിനത്തീതമായി ഒത്തൊരുമയോടെ അണിനിര ക്കുക !!!
നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംഇപിഎഫ് പെന്‍ഷന്‍ : ഹൈക്കോടതി ഉത്തരവ് ഉടന്‍ നടപ്പാക്കണം: തൊഴില്‍മന്ത്രി കേന്ദ്രത്തിന് കത്തയച്ചു

തിരു: എംപ്ലോയീസ് പ്രോവിഡണ്ട് ഫണ്ട് പെന്‍ഷനുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതി പുറ പ്പെടുവിച്ച ഉത്തരവ് നടപ്പാക്കാന്‍ അടിയന്തരനടപടി സ്വീകരിക്കണമൊവശ്യപ്പെട്ട് തൊഴിലും നൈപുണ്യവും മന്ത്രി ടി പി രാമകൃഷ്ണന്‍ കേന്ദ്രതൊഴില്‍ മന്ത്രാലയത്തിന് കത്തയച്ചു.ലക്ഷക്കണ...തുട൪ന്ന് വായിക്കുക


പോസ്റ്ററുകൾ നശിപ്പിച്ചതിൽ പ്രതിഷേധം.

തിരു; കാര്യവട്ടം / പാളയം: കേരള യൂണിവേഴ്സിറ്റിയുടെ കാര്യവട്ടം ക്യാമ്പസിൽ കേരള യൂണിവേ ഴ്സിറ്റി ടീച്ചേർസ് ഓർഗനൈസേഷൻ (കുട്ടോ) പതിച്ച പോസ്റ്ററുകൾ വ്യാപകമായി നശിപ്പിച്ചതിൽ കുട്ടോ അതിശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും ഉപകാരപ...തുട൪ന്ന് വായിക്കുക


സൂസന്‍ കോടി സംസ്ഥാന സാമൂഹ്യക്ഷേമ ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍

തിരു: കേരള സംസ്ഥാന സാമൂഹ്യക്ഷേമ ബോര്‍ഡ് ചെയര്‍പേഴ്‌സണായി സൂസന്‍ കോടിയെ നിയ മിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുള്ള സാമൂഹ്യക്ഷേമ ബോര്‍ഡിലൂടെ നടപ്പി ലാക്കി വരുന്ന പ്ര...തുട൪ന്ന് വായിക്കുക


റാം ഫൗണ്ടേഷൻ അവാർഡ് വിതരണം ചൊവ്വാഴ്ച മന്ത്രി കടകംപള്ളിസുരേന്ദ്രൻ

തിരു. എസ്.എസ്.റാം ഫൗണ്ടേഷൻ സംസ്ഥാനത്തെ മികച്ച ഫോട്ടോഗ്രാഫർക്കായി ഏർപ്പെടുത്തിയ അവാർഡ് മാധ്യമം കോഴിക്കോട് യൂണിറ്റിലെ ഫോട്ടോഗ്രാഫർ പി.അഭിജിത്തിന് മന്ത്രി കടകം പള്ളിസുരേന്ദ്രൻ ഒക്ടോബർ 24 സമ്മാനിക്കും.തിരുവനന്തപുരം പ്രസ്ക്ളബ്ബിലെ ടി.എൻ.ജി ഫോർത്ത് എസ്റ്റേ...തുട൪ന്ന് വായിക്കുക


അന്താരാഷ്ട്ര സ്പേസ് ആപ് ചാലഞ്ചിൽ തിരുവനന്തപുരം ടീമുകൾ മുന്നിലെത്തി

തിരു: അമേരിക്കൻ ബഹിരാകാശ ഗവേഷണ ഏജൻസി നാസ നടത്തുന്ന അന്താരാഷ്ട്ര സ്പേസ് ആപ് ചാലഞ്ചിലെ തിരുവനന്തപുരം ഹാക്കത്തോണിൽ ബ്രോഗ്രാമേഴ്സ്, വിആർ എക്സ്പ്ലോറേഴ്സ്, ലേസി കമ്പനി എന്നീ ടീമുകൾ മുന്നിലെത്തി. ഇവർക്ക് പതിനായിരം രൂപയുടെ വീതം അവാർഡ് ലഭിച്ചു. ലോകത്തെ വിവിധ ...തുട൪ന്ന് വായിക്കുക


ചാക്ക–കരിക്കകം റോഡു ആധുനികരീതിയിൽ ബിറ്റുമിൻ മെക്കാഡ‌ം ആൻഡ‌് ബിറ്റുമിൻ കോൺക്രീറ്റിൽ നവീകരിക്കും

തിരു: ചാക്ക–കരിക്കകം റോഡും ആധുനികരീതിയിൽ ബിറ്റുമിൻ മെക്കാഡ‌ം ആൻഡ‌് ബിറ്റുമിൻ കോൺക്രീറ്റിൽ (ബിഎംബിസി) നവീകരിക്കാൻ 4.70 കോടി ചെലവഴിച്ചുള്ള നിർമാണ പ്രവൃത്തി 24ന‌് ആരംഭിക്കും. വൈകിട്ട‌് അഞ്ചിന‌് കരിക്കകം വായനാശാലാ ജങ‌്ഷനിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ റ...തുട൪ന്ന് വായിക്കുക


ഓട്ടോറിക്ഷയിൽ ചന്ദനം കടത്തിയ അഞ്ചംഗ സംഘത്തെ വിതുര പൊലീസ് അറസ്റ്റ് ചെയ്തു

തിരു; വിതുര: ഓട്ടോറിക്ഷയിൽ ചന്ദനം കടത്തിയ അഞ്ചംഗ സംഘത്തെ വിതുര പൊലീസ് അറസ്റ്റ് ചെയ്തു. കല്ലാർ അനിൽഭവനിൽ മണിക്കുട്ടൻ, നെല്ലിക്കുന്ന് ഭാഗ്യഭവനിൽ ഭഗവാൻ, നെല്ലി ക്കുന്ന് സ്വദേശി മാധവൻ, വിതുര സജ്ന മൻസിലിൽ ഷാഫി, ആനപ്പാറ രാധിക ഭവനിൽ രാജേഷ് എന്നിവരാണ് അറസ്റ്...തുട൪ന്ന് വായിക്കുക


മുൻഗണനേതര കാർഡുകാർക്ക‌് ഡിസംബർ വരെ സൗജന്യമായി അഞ്ച‌് കിലോ വീതം അരി നൽകും

തിരു;പ്രളയദുരന്ത പശ്ചാത്തലത്തിൽ സംസ്ഥാനത്തെ മുൻഗണനേതര കാർഡുകാർക്ക‌് ഡിസംബർ വരെ സൗജന്യമായി അഞ്ച‌് കിലോ വീതം അരി നൽകും. സെപ‌്തംബറിലും ഒക്ടോബറിലും സൗജന്യ മായി അരി നൽകാനായിരുന്നു നേരത്തേ തീരുമാനിച്ചത‌്. പ്രളയത്തെത്തുടർന്ന‌് ബുദ്ധിമുട്ടുന്ന ജന ങ്ങൾക്ക‌് ത...തുട൪ന്ന് വായിക്കുക


സ‌്കൂൾ ഗെയിംസ‌് :സോണൽ മത്സര വിജയികൾക്ക‌് ഗ്രേസ‌് മാർക്കുo മെറിറ്റ‌് സർട്ടിഫിക്കറ്റും

തിരു; പ്രളയക്കെടുതിയെ തുടർന്നുള്ള സംസ്ഥാനത്തെ സാഹചര്യം പരിഗണിച്ച‌് സംസ്ഥാന സ‌്കൂൾ ഗെയിംസ‌് ചാമ്പ്യൻഷിപ‌് ഒഴിവാക്കിയ പശ്ചാത്തലത്തിൽ സോണൽ മത്സര വിജയികൾക്ക‌് ഇത്ത വണത്തേക്ക‌് മാത്രം ഗ്രേസ‌് മാർക്ക‌് അനുവദിച്ച‌് സർക്കാർ ഉത്തരവായി. സോണൽ ചാമ്പ്യൻഷിപ്പു കള...തുട൪ന്ന് വായിക്കുക


ശിശുദിനത്തോട‌നുബന്ധിച്ച‌് ശിശുദിന കലോത്സവം

തിരു: ശിശുദിനത്തോട‌നുബന്ധിച്ച‌് സംസ്ഥാന ശിശുക്ഷേമ സമിതി ജില്ലയിലെ നേഴ‌്സറി മുതൽ ഹയർസെക്കൻഡറി വരെയുള്ള വിദ്യാർഥികൾക്കായി ശിശുദിന കലോത്സവം സംഘടിപ്പിക്കുന്നു. തിങ്കളാഴ്ച രാവിലെ 10.30‌ന‌് ശിശുക്ഷേമ സമിതി ഹാളിൽ കുട്ടികളുടെ കൂട്ട ചിത്രരചനയോടെ വർണോത്സവം– 2...തുട൪ന്ന് വായിക്കുക


കുവൈത്ത് ഇന്ത്യന്‍ സ്‌കൂള്‍ 21 ലക്ഷം നല്‍കി

(മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 21 ലക്ഷം രൂപ കുവൈത്ത് ഇന്ത്യന്‍ കമ്യൂണിറ്റി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ.വി.ബിനുമോന്‍, വിദ്യാര്‍ഥികളായ മോസസ് കുര്യന്‍, ഇര്‍വിന്‍, എയ്മന്‍, ജെനീസ എന്നിവര്‍ ചേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറുന്നു) ...തുട൪ന്ന് വായിക്കുക


എട്ടു ജില്ലകളിൽ ഡിസംബർ അഞ്ചുമുതൽ കുഷ്ഠരോഗ നിർണയ ക്യാംപെയ്ൻ

തിരു: സംസ്ഥാനത്ത് കുഷ്ഠരോഗവും അതുമൂലമുള്ള വൈകല്യങ്ങളും പുതുതായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നും രോഗം ബാധിക്കുന്നവരിൽ കുട്ടികളുമുണ്ടെന്നും ആരോഗ്യമന്ത്രി കെ. കെ. ശൈലജ ടീച്ചർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കുഷ്ഠരോഗത്തിന് ഫലപ്രദമായ ചികിത്സ കേരളത്...തുട൪ന്ന് വായിക്കുക


ജയിലിലെ നിരാഹാര സമരം: രാഹുൽ ഈശ്വർ അടക്കം അഞ്ചു പേരെ തിരു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തിരു: ശബരിമല വിഷയത്തിൽ അറസ്റ്റിലായി ജയിലിൽ നിരാഹാര സമരം അനുഷ്ഠിച്ച രാഹുൽ ഈശ്വർ അടക്കം അഞ്ചുപേരെ രക്തത്തിലെ പഞ്ചസാരയുടെ അളവിൽ വ്യത്യാസം കണ്ടതിനെ തുടർന്ന് തിരു.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാഹുൽ ഈശ്വർ (43),ഹരി നാരായണൻ (43), പ്രതീഷ് വിശ്...തുട൪ന്ന് വായിക്കുക


രോഗിയെ മരിച്ച നിലയിൽ കണ്ടെത്തി

തിരു: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന രോഗിയെ പടിക്കെട്ടിനു താഴെ മരിച്ച നിലയിൽ കണ്ടെത്തി.സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലെ നാലാം വാർഡിലെ സർജി ക്കൽ ഗ്യാസ്ട്രോ വിഭാഗത്തിൽ ചികിത്സയിലായിരുന്ന കോവളം വണ്ടിത്തടം സ്വദേശിയായ 66കാര നാണ് മരിച്ചത്. ...തുട൪ന്ന് വായിക്കുക


കുഷ്ഠരോഗ നിര്‍മാര്‍ജനത്തിന് ലെപ്രസി കേസ് ഡിറ്റക്ഷന്‍ ക്യാംപയിന്‍

തിരു: കുഷ്ഠരോഗ നിര്‍മ്മാര്‍ജനത്തിന് ലെപ്രസി കേസ് ഡിറ്റക്ഷന്‍ ക്യാംപയിന്‍ സംഘടിപ്പിക്കു മെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു. ഇതിന്റെ ഭാഗ മായി കുഷ്ഠരോഗം മൂലമുള്ള വൈകല്യത്തിന്റെ ശതമാനം കൂടുതലായുള്ള തിരുവനന്തപുരം, എറ ണാകു...തുട൪ന്ന് വായിക്കുക
Copyright 2011 Pothujanam Publications. All rights reserved.