Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ജർമനിക്കു തോൽവി, ബ്രസീലിനു സമനില വയനാട് ചുരത്തിൽ ഗതാഗതം പൂർണമായി നിരോധിച്ചു താമരശേരി ചുരത്തിലൂടെയുള്ള ഗതാഗതവും പൂര്‍ണമായും നിരോധിച്ച് പേപ്പാറ അണക്കെട്ടിൽ ജലനിരപ്പുയർന്നതിനാൽ രണ്ട‌് ഷട്ടറും തുറന്നു തിരു. ജില്ലയിൽ ശക്തമായ മഴയിലും കാറ്റിലും 12 വീട‌് തകർന്നു

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

സ്ത്രീ പുരുഷ സമത്വം തുടങ്ങേണ്ടത് കുടുംബത്തില്‍ നിന്നും: ഗവര്‍ണര്‍

14/3/2018

തിരു: സ്ത്രീ പുരുഷ സമത്വം തുടങ്ങേണ്ടത് കുടുംബത്തില്‍ നിന്നാണെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് (റിട്ട.) പി. സദാശിവം വ്യക്തമാക്കി. വീട്ടിലെ സമത്വം കുട്ടികള്‍ വളരുമ്പോഴും അവരുടെയുള്ളില്‍ നില നില്‍ക്കും. മാത്രമല്ല സ്‌കൂളുകളിലും ലിംഗ സമത്വത്തെപ്പറ്റി അധ്യാപകര്‍ പറഞ്ഞുകൊടുക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു. അന്താരാഷ്ട്ര വനിതാദിനാഘോഷ വാരാചരണത്തിന്റെ ഭാഗമായി വനിത ശിശു വികസന വകുപ്പ് നടത്തിവരുന്ന സധൈര്യം മുന്നോട്ട് പരിപാടിയുടെ സമാപന സമ്മേളനം ഗാന്ധി പാര്‍ക്കില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവര്‍ണര്‍.

അര്‍ദ്ധനാരീശ്വര സങ്കല്‍പ്പത്തിലുള്ളതാണ് നമ്മുടെ സസ്‌കാരം. ഭരണഘടനയില്‍ പോലും ലിംഗ സമ ത്വവും അവസര സമത്വവുമെല്ലാം വ്യക്തമായി പറയുന്നുണ്ട്. ഒരിക്കലും സ്ത്രീകളോട് വിവേചനം കാണിക്കരുത്.

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ ശക്തമായ നിയമമാണ് ഇന്ത്യയിലുള്ളത്. താന്‍ ചീഫ് ജസ്റ്റിസായിരുന്ന കാലഘട്ടത്തില്‍ സ്ത്രീ ശാക്തീകരണത്തിനായി സുപ്രധാന വിധികള്‍ പ്രസ്താവിച്ചി രുന്നു. പീഡന കേസിലെ ഇരകളെ വനിതാ പോലീസിന്റെ സാന്നിധ്യത്തില്‍ മാത്രമേചോദ്യംചെയ്യാന്‍ പാടുള്ളൂ എന്ന് വ്യക്തമാക്കിയിരുന്നു. മാത്രമല്ല ലൈംഗികാതിക്രമത്തില്‍പ്പെട്ട ഒരു ഇരയ്ക്കും ചികിത്സ നിഷേധിക്കാനും പാടില്ല എന്നും വിധിച്ചിരുന്നു.

നിയമ വശത്തെപ്പറ്റി പല സ്ത്രീകള്‍ക്കും അറിവില്ല എന്നത് ദു:ഖ സത്യമാണ്. അതിനായുള്ള പരി പാടി ആസൂത്രണം ചെയ്യേണ്ടതുണ്ട്. നിയമ സഹായം, നിയമ അവബോധം,നിയമ സാക്ഷരത,ലോക് അദാലത്ത് എന്നിവയിലൂടെ സ്ത്രീ ശാക്തീകരണത്തിനായി പരിശ്രമിക്കണമെന്നും ഗവര്‍ണര്‍ വ്യക്ത മാക്കി.

സ്ത്രീകളുടെ സമത്വത്തിനായി എല്ലാവരുംഒന്നിച്ച് പ്രവര്‍ത്തിക്കണമെന്ന് ചടങ്ങില്‍അധ്യക്ഷതവഹിച്ച ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു. ലോകത്തിന്റെ പല മേഖലകളിലും സ്ത്രീകള്‍ക്കെതിരെ അടിച്ചമര്‍ത്തലുണ്ട്. പരിപൂര്‍ണമായ അവസര സമത്വമാണ് ഉണ്ടാകേണ്ടത്. ജനിക്കാന്‍ പോകുന്ന കുഞ്ഞ് മുതല്‍ ആരോഗ്യ പൂര്‍ണമായി ജീവിക്കാന്‍, വിദ്യാ ഭ്യാസം, കൂലി, വിനോദം തുടങ്ങിയ എല്ലാ കാര്യങ്ങള്‍ക്കും അവസര സമത്വം വേണം. ഗാര്‍ഹിക പീഡനങ്ങളും പെണ്‍കുട്ടികള്‍ ആക്രമിക്കപ്പെടുന്ന അവസ്ഥയും മാറണം. ഒരു പെണ്‍കുട്ടി പോലും വീട്ടിലോ പുറത്തോ വേദനിക്കാത്ത അവസ്ഥ വന്നാലേ വിവേചനം അവസാനിക്കുകയുള്ളൂ. സധൈ ര്യം മുന്നോട്ടെന്ന പേരില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടികളാണ് ആസൂത്രണം ചെയ്തു വരുന്നതെന്നും മന്ത്രി പറഞ്ഞു.

വി.എസ്. ശിവകുമാര്‍ എം.എല്‍.എ. മുഖ്യ പ്രഭാഷണം നടത്തിയ ചടങ്ങില്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍, സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍ ഐ.എ. എസ്., നിര്‍ഭയ സെല്‍ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ആര്‍.നിശാന്തിനി, ജെന്‍ഡര്‍ അഡൈ്വസര്‍ ഡോ.റ്റി.കെ.ആനന്ദി, വനിതാ കമ്മീഷന്‍ അംഗം ഇ.എം.രാധ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

സധൈര്യം മുന്നോട്ട് എന്ന മുദ്രാവാക്യം ഉയര്‍ത്തി മാര്‍ച്ച് 8ന് കാസര്‍ഗോഡ് നിന്നും ആരംഭിച്ച സൈക്കിള്‍ റാലിയുടെ സമാപനവും ഇതോടൊപ്പം നടന്നു. 25 അംഗ സംഘത്തില്‍ 13 പേരും പെണ്‍ കുട്ടികളായിരുന്നു.

വനിതാ ശിശുവകുപ്പ്,സാമൂഹ്യ നീതി വകുപ്പ്,എന്‍.എച്ച്.എം.,കുടുംബശ്രീ, സോഷ്യല്‍ സെക്യൂ രിറ്റി മിഷന്‍, വനിതാ വികസന കോര്‍പറേഷന്‍, വനിതാ കമ്മീഷന്‍, വിവിധ വനിതാ സംഘടന കള്‍ എന്നിവര്‍ സംയുക്തമായാണ് പരിപാടികള്‍ സംഘടിപ്പിച്ചത്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



തിരു. ജില്ലയിൽ ശക്തമായ മഴയിലും കാറ്റിലും 12 വീട‌് തകർന്നു

തിരു: ജില്ലയിൽ ശക്തമായ മഴയിലും കാറ്റിലും 12 വീട‌് തകർന്നു. കാട്ടാക്കട താലൂക്കിൽ 11 വീട‌് പൂർണമായും വർക്കലയിൽ ഒരു വീട‌് പൂർണമായും തകർന്നു. കനത്തമഴയിൽ ജലനിരപ്പ‌് ഉയർന്നതി നെതുടർന്ന‌് നെയ്യാർഡാം, പേപ്പാറ ഡാമുകളുടെ ഷട്ടറുകൾ ഉയർത്തി. നെയ്യാറിന്റെയും കരമന...തുട൪ന്ന് വായിക്കുക


പേപ്പാറ അണക്കെട്ടിൽ ജലനിരപ്പുയർന്നതിനാൽ രണ്ട‌് ഷട്ടറും തുറന്നു

തിരു:കനത്ത മഴയെത്തുടർന്ന് പേപ്പാറ അണക്കെട്ടിൽ ജലനിരപ്പുയർന്നതിനാൽ രണ്ട‌് ഷട്ടറും തുറന്നു. കരമനയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് കലക്ടർ അറിയിച്ചു. 107.50 മീറ്ററാണ് സംഭരണശേഷി. നിലവിൽ 107.40 മീറ്ററാണ് ജലനിരപ്പ്. കാട്ടാക്കട നെയ്യാർ അണക്...തുട൪ന്ന് വായിക്കുക


പീഡിയാട്രിക് നെഫ്രോളജി ചികിത്സ രംഗത്ത് വന്‍ കുതിച്ച് ചാട്ടം

(അമേരിക്കയിലെ സിന്‍സിന്നറ്റ് ആശുപത്രിയിലേയും, തിരു. എസ്.എ.ടി ആശുപത്രിയിലേയും പീഡിയാട്രിക് നെഫ്രോളജി വിഭാഗങ്ങള്‍ ഇനി സഹോദര സ്ഥാപനങ്ങള്‍) തിരു: എസ്.എ.ടി ആശുപത്രിയില പീഡിയാട്രിക് നെഫ്രോളജി വിഭാഗത്തിന്റെ വളര്‍ച്ചയില്‍ ഒരു പൊന്‍ തുവല്‍ കൂടി. പീയുയാട്...തുട൪ന്ന് വായിക്കുക


കാലവര്‍ഷക്കെടുതികളില്‍പ്പെട്ടവര്‍ക്കുള്ള ധനസഹായം അടിയന്തരമായി വിതരണം ചെയ്യണമെന്ന് മുഖ്യമന്ത്രി

തിരു: സംസ്ഥാനത്ത് കാലവര്‍ഷക്കെടുതികളില്‍പ്പെട്ടവര്‍ക്കുള്ള ധനസഹായംഅടി യന്തരമായി വിത രണം ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലാ കളക്ടര്‍മാരോട് നിര്‍ദേശിച്ചു.വിവിധ ജില്ലകളിലെ നാശനഷ്ടങ്ങളും രക്ഷാപ്രവര്‍ ത്തനങ്ങളും വീഡിയോ കോണ്‍ഫറന്‍സിലൂടെവിലയിര...തുട൪ന്ന് വായിക്കുക


എ​ഡിജി​പി​യു​ടെ മ​ക​ളു​ടെ മ​ർ​ദ​ന​മേ​റ്റെ​ന്നു പ​രാ​തി​പ്പെ​ട്ട പോ​ലീ​സു​കാ​ര​നെ​തി​രേ ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​രം പോ​ലീ​സ് കേ​സ്

തി​രു: എ​ഡിജി​പി​യു​ടെ മ​ക​ളു​ടെ മ​ർ​ദ​ന​മേ​റ്റെ​ന്നു പ​രാ​തി​പ്പെ​ട്ട പോ​ലീ​സു​കാ​ര​നെ​തി​രേ ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​രം തി​രു.മ്യൂ​സി​യം പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കുന്നു. എ​ഡി​ജി​പി സു​ധേഷ് കു​മാ​റി​ന്‍റെ മ​ക​ൾ സ്നി​ഗ്ധ​യു​ട...തുട൪ന്ന് വായിക്കുക


നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് എം.ബി.ബി.എസ്. പഠിക്കാന്‍ അവസരം

തിരു: സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ മെറിറ്റില്‍ പ്രവേശനം നേടുന്ന ബി.പി. എല്‍. വിഭാഗത്തിലുള്ള എം.ബി.ബി.എസ്. വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് സ്‌കീമില്‍ സാമ്പ ത്തിക സഹായം നല്‍കാന്‍ ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ്...തുട൪ന്ന് വായിക്കുക


അഭയദേവിനെക്കുറിച്ചുള്ള ദേവപ്രഭ എന്ന പുസ്‌തകം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പ്രകാശനം ചെയ്‌തു

തിരു: അനിൽ കെ.നമ്പ്യാർ രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ദേവപ്രഭ എന്ന പുസ്‌ത കം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പ്രകാശനം ചെയ്‌തു. ഭാഷാ വിദഗ്ധനും സാഹിത്യകാരനുമായ എഴുമറ്റൂർ രാജരാജവർമ പുസ്‌തകം ഏറ്റുവാങ്ങി. ഡയറക്ടർ പ്രൊഫ.വി.കാർത്തികേയ...തുട൪ന്ന് വായിക്കുക


കോച്ച് ഫാക്ടറി പ്രോജക്റ്റ് ഉപേക്ഷിക്കുന്നതായിട്ടുള്ള കേന്ദ്ര റെയില്‍വേ മന്ത്രിയുടെ അറിയിപ്പ് കേരളജനതയെ ഞെട്ടിച്ചു.-വി.എം.സുധീരന്‍

തിരു:കേരളത്തിന്റെ സ്വപ്ന പദ്ധതിയായ പാലക്കാട് കോച്ച് ഫാക്ടറി പ്രോജക്റ്റ് ഉപേക്ഷിക്കുന്ന തായിട്ടുള്ള കേന്ദ്ര റെയില്‍വേ മന്ത്രിയുടെ അറിയിപ്പ് അക്ഷരാര്‍ത്ഥത്തില്‍ കേരളജനതയെ ഞെട്ടിച്ചു.-വി.എം.സുധീരന്‍ പ്രസ്താവനയിൽ പറഞ്ഞു.കേരളത്തോടുള്ള ഈ കടുത്ത അനീതി അങ്ങ...തുട൪ന്ന് വായിക്കുക


സംസ്ഥാന സര്‍ക്കാറിന്റെ ആരോഗ്യകേരളം പുരസ്‌കാരം പ്രഖ്യാപിച്ചു

തിരു: സംസ്ഥാന സര്‍ക്കാറിന്റെ ആരോഗ്യ കേരളം പുരസ്‌കാരം, ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.ക.ശൈലജ ടീച്ചര്‍ പ്രഖ്യാപിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതിആസൂത്രണ പ്രവര്‍ത്തനത്തില്‍ ആരോഗ്യമേഖലക്ക് കൂടു തല്‍ പ്രാതിനിധ്യം ഉറപ്പാക്കുക എന്ന ലക്ഷ്യ...തുട൪ന്ന് വായിക്കുക


പാരിപ്പള്ളി മെഡിക്കല്‍ കോളേജ് സമഗ്ര വികസനത്തിന് 9.50 കോടിയുടെ ഭരണാനുമതി നല്‍കി

തിരു: പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ സമഗ്ര വികസനത്തിനായി 9.4966 കോടി യുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു. 100 എം.ബി.ബി.എസ്. വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാന്‍ മെഡിക്കല്‍ കൗണ്‍സില്‍...തുട൪ന്ന് വായിക്കുക


ടൂറിസം കേന്ദ്രങ്ങളില്‍ കൂടുതല്‍ വനിതാ പോലീസിനെയും ടൂറിസം വാര്‍ഡന്‍മാരെയും നിയോഗിക്കും : മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

ടൂറിസം പോലീസിനുള്ള പ്രത്യേക പരിശീലനം ആരംഭിച്ചു;ടൂറിസം ഗൈഡുകള്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്തുമെന്ന് മന്ത്രി;ടൂറിസം റഗുലേറ്ററി അതോറിറ്റി ബില്‍ അടുത്ത നിയമസഭാ സമ്മേളന ത്തിലെന്നും മന്ത്രി. തിരു : സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളുടെ സുരക്ഷ മെച്ചപ്പെടുത്തുന...തുട൪ന്ന് വായിക്കുക


കരകുളത്ത് വിവിധ സ്ഥലങ്ങളിൽ മരങ്ങൾവീടുകൾക്ക്മുകളിലേക്ക് വീണ് ലക്ഷങ്ങളുടെ നാശനഷ്ടം

തിരു: കനത്ത മഴയിലും കാറ്റിലും പേരൂർക്കട, വട്ടിയൂർക്കാവ്, കരകുളം പ്രദേശങ്ങളിൽ വ്യാപക നാശനഷ്ടങ്ങൾ. വിവിധ സ്ഥലങ്ങളിൽ റോഡ് ഗതാഗതവും വൈദ്യുതിബന്ധവും തടസ്സപ്പെട്ടു. പേരൂർ ക്കട ഇഎസ്ഐ ആശുപത്രിക്കുമുന്നിൽ മരം ഒടിഞ്ഞ് വീണു. ഊളംപാറയിൽ വീടിനു മുകളിലേക്ക് മരം വീണ...തുട൪ന്ന് വായിക്കുക


പരാതി കേൾക്കാൻ ആരുമില്ല ,11 കെവി ലൈൻ അടക്കം തകർത്തു വീടിനു മുകളിലേക്ക്‌ മരം വീണു

തിരു:അപകടാവസ്ഥയിലായ മരം മുറിച്ചുമാറ്റാൻ നടപടി സ്വീകരിക്കണമെന്ന പരാതി വാർഡ് കൗൺ സിലർ ചെവിക്കൊണ്ടില്ല; വീട്ടുടമസ്ഥ ഭയപ്പെട്ട പോലെതന്നെ റോഡുവക്കിൽനിന്ന മരം വീടിനു മുക ളിലേക്കു പതിച്ചു. ഉള്ളൂർ പ്രശാന്ത് നഗറിൽ സെന്റർ ഫോർ ഡെവലപ്‌മെന്റ് സ്റ്റഡീസിന്റെ മതിലി...തുട൪ന്ന് വായിക്കുക


പി.​​​ജെ. കു​​​ര്യ​​​ന്‍റെ പ​​​രാ​​​മ​​​ര്‍​ശം അ​​​ടി​​​സ്ഥാ​​​ന​​ര​​​ഹി​​​ത​​​മെ​​​ന്നു ഹ​​​സ​​​നും ചെ​​​ന്നി​​​ത്ത​​​ല​​​യും

തി​​​രു​​​: രാ​​​ജ്യ​​​സ​​​ഭാ സീ​​​റ്റി​​​നെ സം​​​ബ​​​ന്ധി​​​ച്ച് കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​സി​​​ഡ​​ന്‍റ് രാ​​​ഹു​​​ല്‍ ഗാ​​​ന്ധി​​​യെ ഉ​​​മ്മ​​​ന്‍ ചാ​​​ണ്ടി തെ​​​റ്റി​​​ദ്ധ​​​രി​​​പ്പി​​​ച്ചു​​​വെ​​​ന്ന പി.​​​ജെ. കു​​​ര്യ​​​ന്‍റെ പ​​​രാ​​​മ​​​ര്‍​ശം ...തുട൪ന്ന് വായിക്കുക


ബു​​​ധ​​​നാ​​​ഴ്ച രാ​​​വി​​​ലെ വ​​​രെ സം​​​സ്ഥാ​​​ന​​​ത്തു ക​​​ന​​​ത്ത മ​​​ഴ​​​യ്ക്കു സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്ന് കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ​​​കേ​​​ന്ദ്രം

തിരു: ബു​​​ധ​​​നാ​​​ഴ്ച രാ​​​വി​​​ലെ വ​​​രെ സം​​​സ്ഥാ​​​ന​​​ത്തു ക​​​ന​​​ത്ത മ​​​ഴ​​​യ്ക്കു സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്ന് കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ​​​കേ​​​ന്ദ്രം അ​​​റി​​​യി​​​ച്ചു. ഇ​​​ന്ന് ഒ​​​റ്റ​​​പ്പെ​​​ട്ട സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ ഏ​...തുട൪ന്ന് വായിക്കുക







Copyright 2011 Pothujanam Publications. All rights reserved.