Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
നാവിക സേന ബാന്‍ഡ് സംഗീത പരിപാടി ഡിസംബര്‍ 13 വൈകുന്നേരം 6 മുതല്‍- എട്ടുമണി വരെമാനാഞ്ചിറ മൈതാനത്ത് മുഖ്യമന്ത്രിമാർ ആരൊക്കെ ബുധനാഴ്ച അറിയാം മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു:പട്ടം ബസ്സ്റ്റാന്‍റിന് ശാപമോക്ഷം പ്രീത-ഷാജി ദമ്പതിമാർ ഗവർണർക്ക് നിവേദനം നൽകി ബഹിരാകാശാ യാത്രാനുഭവങ്ങള്‍ രാകേഷ് ശര്‍മ കെ.എല്‍.എഫ് വേദിയില്‍ പങ്കുവയ്ക്കും

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

ആരോഗ്യ സുസ്തിതിയിലും സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷയിലും കഴിഞ്ഞ ഒന്നര വര്‍ഷത്തിനുള്ളില്‍ നിരവധി നേട്ടങ്ങള്‍ കൈവരിച്ചതായി മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിയമസഭയില്‍

13/3/2018

തിരു: ആരോഗ്യ സുസ്തിതിയിലും സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷയിലും കഴിഞ്ഞ ഒന്നര വര്‍ഷത്തിനുള്ളില്‍ നിരവധി നേട്ടങ്ങള്‍ കൈവരിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിയമസഭയില്‍. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജു കള്‍ വരെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി മികവിന്റെ കേന്ദ്രമാക്കി മാറ്റാനുള്ള ശ്രമങ്ങ ളാണ് നടന്നു വരുന്നത്. എല്ലാ ആശുപത്രികളേയും പരിശോധനാ ലാബുകളേയും ക്ലിനിക്കുകളേയും നിയന്ത്രിക്കുന്നതിനും ഏകീകൃതമായ മികച്ച സേവനം പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാനുതകുന്ന ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ബില്‍ കൊണ്ടു വന്നത് വലിയ നേട്ടമാണെന്നും മന്ത്രി വ്യക്തമാക്കി.

ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തിയ 170 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ 68 കേന്ദ്രങ്ങളുടെ ഉദ്ഘാടനം കഴിഞ്ഞു. ബാക്കിയുള്ളവ മാര്‍ച്ച് 31നകം പൂര്‍ത്തീകരിക്കുന്നതാണ്. ആര്‍ദ്രം മിഷന്റെ ഭാഗമായി കിഫ്ബി മുഖേന 44 ജില്ല, താലൂക്ക് ആശുപത്രികളില്‍ ഡയാലിസിസ് യൂണിറ്റുകള്‍ സ്ഥാപിച്ചു. ജില്ലാ, ജനറല്‍ ആശുപത്രികളില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആരംഭിച്ചു. 2 മെഡിക്കല്‍ കോളേജുകളിലും 8 ജില്ലാ ആശുപത്രികളിലുമായി കാത്ത് ലാബുകള്‍ അനുവദിച്ചു. 170 കുടുംബാരോഗ്യ കേന്ദ്രങ്ങളിലായി 830 ലധികം തസ്തികകള്‍ സൃഷ്ടിച്ചു. ജില്ലാ, ജനറല്‍, താലൂക്ക് ആശുപത്രികളിലായി 891 തസ്തികകള്‍ സൃഷ്ടിച്ചു.

ആരോഗ്യ സാമൂഹ്യനീതി വകുപ്പില്‍ 4300ലധികം തസ്തികകളാണ് പുതുതായി സൃഷ്ടിച്ചത്. എല്ലാ പകര്‍ച്ച വ്യാധികളും തടയുന്നതിനായി ആരോഗ്യ വകുപ്പും, ആര്‍ദ്രം മിഷനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഇതര സര്‍ക്കാര്‍ വകുപ്പുകളുമായി ആരോഗ്യ ബോധവത്ക്കരണ പരിപാടിയായ ആരോഗ്യ ജാഗ്രതക്ക് തുടക്കം കുറിച്ചു.

സംസ്ഥാനത്ത് ആധുനിക വൈദ്യശാസ്ത്രമുപയോഗിച്ച് ആരോഗ്യ സേവനം നടത്തുന്ന സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെ ആകമാനം കമ്പ്യൂട്ടര്‍വത്ക്കരിച്ച് ഇ- ഗവേണ്‍സ് നടപ്പിലാക്കുന്ന ഇന്ത്യയിലെ തന്നെ ആദ്യത്തെ പദ്ധതിയായ ഇ-ഹെല്‍ത്ത് നടപ്പിലാക്കി വരുന്നു. ശിശുമരണ നിരക്കും മാതൃമരണ നിരക്കും കുറയ്ക്കാനുളള കര്‍മ്മ പരിപാടിക്കും രൂപം നല്‍കിയിട്ടുണ്ട്.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടനെ തന്നെ മെഡിക്കല്‍ കോളേജുകളെ മികവിന്റെ കേന്ദ്രങ്ങളാക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി മെഡിക്കല്‍ കോളേജുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ആവശ്യമായ തസ്തികകള്‍ സൃഷ്ടിക്കുന്നതിനും മുന്‍തൂക്കം നല്‍കി വരുന്നു. ഇത്തരത്തില്‍ മെഡിക്കല്‍ കോളേജുകളുടെ സൗകര്യം വര്‍ദ്ധിപ്പിച്ചത് വഴി കഴിഞ്ഞ വര്‍ഷം 72ഉം ഈ വര്‍ഷം 75 ഉം പുതിയ പി. ജി സീറ്റുകള്‍ക്ക് അംഗീകാരം ലഭിച്ചു. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിനാണ് ഏറ്റവും കൂടുതല്‍ സീറ്റ് ലഭിച്ചത്. ആരോഗ്യ വിദ്യാഭ്യാസ വകുപ്പില്‍ 1564 അധ്യാപക, അനധ്യാപക തസ്തികകള്‍ സൃഷ്ട്ടിച്ചു. ആദ്യമായി ആരോഗ്യ സര്‍വ്വകലാശാലയില്‍ 175 തസ്തികകള്‍ അനുവദിച്ചു. 5 മെഡിക്കല്‍ കോളേജുകളില്‍ ആര്‍.സി.സി മോഡല്‍ ചികിത്സ നല്‍കുന്നതിനായി സര്‍ജിക്കല്‍ ഓങ്കോളജി, മെഡിക്കല്‍ ഓങ്കോളജി, ഓങ്കോ പാത്തോളജി തുടങ്ങുന്നതിനു തീരുമാനിക്കുകയും, അതിലേക്കായി 105 തസ്തികകളും സൃഷ്ട്ടിച്ചു.

മെഡിക്കല്‍ കോളേജുകളില്‍ ആര്‍ദ്രം പദ്ധതി നടപ്പാക്കുന്നതിനായി ആദ്യ ഗഡു ആയി 12.92 കോടി രൂപ അനുവദിച്ചു. തിരുവനന്തപുരം എസ്. എ. റ്റിയില്‍ ആര്‍ദ്രം പദ്ധതി ആരംഭിച്ചു. അടുത്ത ഘട്ടത്തില്‍ 38.89കോടി രൂപ അനുവദിക്കുന്നതിന്നനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നു. മെഡിക്കല്‍ കോളേജുകളുടെ വികസനത്തിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി വരുന്നു.

സാമൂഹ്യനീതി വകുപ്പിന്റെ കീഴില്‍ നിരവധി പദ്ധതികളാണ് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നത്. ലൈംഗിക അതിക്രമത്തിന് ഇരയായ ഒരു സ്ത്രീക്ക് ആവശ്യമായ മുഴുവന്‍ പരിശോധനകളും നടത്തി, തെളിവിനു ആവശ്യമായ മുഴുവന്‍ സാമ്പിളുകളും ശേഖരിച്ച് ശാസ്ത്രീയവും കുറ്റമറ്റതുമായ തെളിവുശേഖരണത്തിനായി സേഫ് കിറ്റ് കേരളത്തില്‍ നടപ്പിലാക്കി. ഇത് ഇന്ത്യയിലെ തന്നെ ആദ്യത്തെ സംരംഭമാണ്.

2016 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെ 14623 കുട്ടികള്‍ക്ക് ശ്രീ ചിത്ര ആശുപത്രി വഴി വിവിധ സ്‌പെഷ്യാലിറ്റി ചികിത്സകള്‍ സൗജന്യമായി ലഭ്യമാക്കി. 325 കുട്ടികള്‍ക്ക് ജന്മനായുളള ഹൃദ്രോഗത്തിനുളള ശസ്ത്രക്രിയയും, 397 കുട്ടികള്‍ക്ക് ശസ്ത്രക്രിയ അല്ലാത്തയുളളചികിത്സയും തീര്‍ത്തും സൗജന്യമായി ലഭ്യമാക്കി. ജന്മനായുളള ഹൃദ്രോഗ ചികിത്സയ്ക്കായി മാത്രം ഏകദേശം 8.5 കോടിയോളം രൂപ ചെലവഴിച്ചു.

എല്ലാ ജില്ലകളിലും ഡിസ്ട്രിക്ട് ഏര്‍ളി ഇന്റര്‍വെന്‍ഷന്‍ സെന്ററുകള്‍ ശാക്തീകരിക്കുന്നതിനായി കേരളാ സോഷ്യല്‍ സെക്യൂരിറ്റി മിഷനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനങ്ങള്‍ ഏകോപിച്ചു വരുന്നു. ഈ കാലയളവില്‍ ഡി.ഇ.ഐ.സി. വഴി 48,225 കുട്ടികള്‍ക്ക് സേവനം ലഭ്യമാക്കി.

2003 ഡിസംബര്‍ 31ന് മുമ്പ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന താല്ക്കാലികമായി ജോലി ചെയ്തു വന്ന 253 അംഗപരിമിതര്‍ക്ക് സ്ഥിര നിയമനം നല്കി. ട്രാന്‍സ്‌ജെന്‍ഡര്‍ മാര്‍ക്കായി നൈപുണ്യ പരിശീലനം, ഡ്രൈവിംഗ് പരിശീലനം, ഐ.ഡി കാര്‍ഡ് വിതരണം തുടര്‍ വിദ്യാഭ്യാസ പദ്ധതി എന്നിവ നടപ്പിലാക്കുന്നതിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. മാനസിക വെല്ലുവിള നേരിടുന്നവര്‍ക്ക് തൊഴില്‍ പരിശീലനം നല്‍കി പുനരധിവസിപ്പിക്കുന്ന പദ്ധതി നടപ്പിലാക്കി വരുന്നു.

65 വയസ്സിന് മുകളില്‍ പ്രായമുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് മൊബൈല്‍ ഹെല്‍ത്ത് ക്ലിനിക്കിലൂടെ സൗജന്യ ചികിത്സ, സൗജന്യ മരുന്ന്, കൗണ്‍സിലിംഗ് എന്നിവ നല്കി ആരോഗ്യ സുരക്ഷാ ഉറപ്പു വരുത്തുന്ന വയോമിത്രം പദ്ധതി വ്യാപിപ്പിച്ചു. വിശപ്പ് രഹിത നഗരം, ജുവനൈല്‍ ഡയബറ്റിക്‌സ് ബാധിച്ച കുട്ടികള്‍ക്കായി മിഠായി, ഭിന്നശേഷി മേഖലയില്‍ സമഗ്രമായ ഇടപെടല്‍ നടത്തുന്നതിനായുള്ള അനുയാത്ര പദ്ധതി, സ്‌നേഹപൂര്‍വം, കുട്ടികളുടെ ശ്രവണ വൈകല്യം എത്രയും നേരത്തെ കണ്ടുപിടിക്കുന്നതിനും, പരിഹരിക്കുന്നതിനുമായുള്ള കാതോരം പദ്ധതി, സ്‌പെഷ്യല്‍ അംഗനവാടികള്‍, അംഗപരിമിതര്‍ക്കായുള്ള തിരിച്ചറിയല്‍ കാര്‍ഡ്, എം പവര്‍, വി കെയര്‍, സമാശ്വാസം പദ്ധതി, സ്വാവലംബന്‍ പദ്ധതി തുടങ്ങിയവയും വിജകരമായി നടപ്പിലാക്കിയവയാണ്.

സ്ത്രീകളുടേയും കുട്ടികളുടേയും ഉന്നമനത്തിനായി പുതുതായി വനിതാ ശിശുവികസന വകുപ്പ് രൂപീകരിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമം തടയുന്നതിനായി കുടുംബശ്രീ, ആശവര്‍ക്കര്‍, പ്രേരക്മാര്‍, മഹിളാ പ്രധാന്‍ ഏജന്റ്, ജനമൈത്രി പോലീസ്, യുവജന ക്ലബുകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍ എന്നിവരെ ഉള്‍പ്പെടുത്തി കൈത്താങ്ങ് എന്ന പേരില്‍ കര്‍മ്മസേന രൂപീകരിച്ചു. മൂന്ന് ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ള വിധവകളുടെ കുട്ടികള്‍ക്ക് പ്രൊഫഷണല്‍ വിഭ്യാഭ്യാസത്തിനുള്ള ധനസഹായ പദ്ധതിയായ ദീപ്തത്തിനായി 40 ലക്ഷം രൂപ ബഡ്ജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. എന്റെ കൂട് പദ്ധതി തിരുവനന്തപുരം ജില്ലയില്‍ ആരംഭിക്കുന്നതിനായി 41.26 ലക്ഷം രൂപ അനുവദിച്ചു. ബാലവേല, ബാല ഭിക്ഷാടനം എന്നിവ വിമുക്തമാക്കുന്നതിന്റെ ഭാഗമായി ശരണ ബാല്യം പദ്ധതി നടപ്പിലാക്കി. അന്യസംസ്ഥാന തൊഴിലാളികളുടെ കുട്ടികളുടെ പരിചരണത്തിനായി മൊബൈല്‍ ക്രഷ് പദ്ധതി ആരംഭിച്ചു. ജന്‍ഡര്‍ ബെയ്‌സ്ഡ് അധിക്രമങ്ങള്‍ക്ക് വിധേയരാകുന്ന സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കും ഒരു കുടകീഴില്‍ വൈദ്യസഹായം, പോലീസ്, നിയമസഹായം, കൗണ്‍സലിംഗ് എന്നീ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് സഖി വണ്‍ സ്റ്റോപ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. അംഗന്‍വാടികളുടെ ഗുണനിലവാരം വര്‍ധിപ്പിക്കുന്നതിനായി സോഷ്യല്‍ ഓഡിറ്റിംഗ് നടത്തിവരുന്നു. വിഷമ സാഹചര്യങ്ങളില്‍ കഴിയുന്ന കുട്ടികള്‍ക്ക് പഠനാവശ്യത്തിനായി ധനസഹായം നല്‍കുന്ന വിജ്ഞാന ദീപ്തി നടപ്പിലാക്കി. നിര്‍ഭയ കേന്ദ്രങ്ങളിലെ മിടുക്കരായ പെണ്‍കുട്ടികളെ തെരഞ്ഞെടുത്ത് മെച്ചപ്പെട്ട രീതിയില്‍ വിദ്യാഭ്യാസവും, പരിപാലനവും നല്‍കി പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായി പ്രത്യേക ഹോമും ഒരു ശ്രേഷ്ഠ കേന്ദ്രവും സ്ഥാപിക്കുന്നതിനായി 3 കോടി രൂപ വകയിരുത്തി.

കേരളത്തിലെ സ്ത്രീകള്‍ക്ക് വേണ്ടി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മിത്ര 181 വിമന്‍ ഹെല്‍പ്പ് ലൈന്‍ പദ്ധതി ആരംഭിച്ചു. ആദിവാസി വനിതകളുടെ സമഗ്രമായ വികസനവും ക്ഷേമവും ലക്ഷ്യമാക്കി രണ്ട് ആദിവാസി ഊരുകളില്‍ തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍ പരീക്ഷണാര്‍ത്ഥം തുടങ്ങുന്നതാണ്. എല്ലാ ജില്ലകളിലും വനിതകള്‍ക്കായി വായ്പ്പാമേള സംഘടിപ്പിച്ചു വരുന്നു.

ആയുര്‍വേദത്തിന്റെ വികസനത്തിനും ഗവേഷണത്തിനും ഇന്റര്‍നാഷണല്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആയുര്‍വേദ കണ്ണൂരില്‍ സ്ഥാപിക്കുന്നതിന് അനുമതി നല്‍കി ബജറ്റില്‍ തുക വകയിരുത്തി. ആയുഷ് മേഖലയിലെ സമഗ്ര വികസനം ലക്ഷ്യമിട്ടും, ആയുഷ് ചികിത്സ സബ്രദായങ്ങളുടെ ശാസ്ത്രീയ അടിത്തറ വിപുലപ്പെടുത്താനും, ആയുഷ് ചികിത്സ സമ്പ്രദായത്തില്‍ അധിഷ്ഠിതമായ വെല്‍നെസ് ടൂറിസം മേഖലയില്‍ കേരളത്തെ ഒന്നാം സ്ഥാനത്ത് അടയാളപ്പെടുത്തുന്നതിനും ഇന്റര്‍ നാഷണല്‍ ആയുഷ് കോണ്‍ക്ലേവ് മേയ് മാസത്തില്‍ കൊച്ചിയില്‍ നടത്തുന്നതാണ്. എല്ലാ പഞ്ചായത്തുകളിലും ആയുര്‍വേദ ചികിത്സ സ്ഥാപനങ്ങളുള്ള സമ്പൂര്‍ണ്ണ ആയുര്‍വേദ ചികിത്സ സംസ്ഥാനമായി കേരളം മാറി.

ഹോമിയോ ഡിസ്‌പെന്‍സറികള്‍ ഘട്ടം ഘട്ടമായി അനുവദിക്കുന്നതിന് ഭാഗമായി 10 ഹോമിയോ ഡിസ്‌പെന്‍സറികള്‍ക്ക് ഭരണാനുമതി നല്‍കി. ആയുഷ് വകുപ്പില്‍ 106 പുതിയ തസ്തികകള്‍ അനുവദിച്ചു. ഗസ്റ്റ് ഫാക്കല്‍റ്റികളുടെ 9 താല്‍കാലിക തസ്തികകളും അനുവദിച്ചു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംശൈത്യകാല പച്ചക്കറി കൃഷിയുമായി ആറ്റിങ്ങൽ ബോയ്‌സ് എച്ച്.എസ്.എസ്

തിരു: കൃഷിയിൽ വേറിട്ട രീതിയ്ക്ക് തുടക്കം കുറിക്കുകയാണ് ആറ്റിങ്ങൽ ബോയ്‌സ് എച്ച്.എസ്. എസ്. ശൈത്യകാല പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചിരിക്കുകയാണ് ഈ സ്‌കൂളിലെ വിദ്യാർഥി കൾ. കോളിഫ്‌ളവർ, കാബേജ് എന്നീ ശൈത്യകാല പച്ചക്കറികളാണ് ഇവിടെ കൃഷി ചെയ്യുന്നത്. 60...തുട൪ന്ന് വായിക്കുക


കലോൽസവത്തിലെ സ്റ്റേജിതര മത്സര സൃഷ്ടികൾ സ്‌കൂൾ വിക്കിയിൽ കാണാം

തിരു:59ാം സംസ്ഥാന സ്‌കൂൾ കലോൽസവത്തിലെ 46 സ്റ്റേജിതര മത്സരങ്ങളുടെ സൃഷ്ടികളും സ്‌കൂൾ വിക്കിയിൽ ലഭ്യമാക്കി. www.schoolwiki.in എന്ന പോർട്ടലിൽ കലോൽസവ സൃഷ്ടികൾ എന്ന പേജിലൂടെ വരകൾ, രചനകൾ എന്ന വിഭാഗങ്ങളിൽ വിവിധ ഗ്രേഡുകൾ ലഭിച്ച സൃഷ്ടികൾ അവയുടെ പകർപ്പും, കുട...തുട൪ന്ന് വായിക്കുക


ബിഷപ്പുമാർ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി

തിരു:സി.എസ്.ഐ സഭയുടെ കേരളത്തിലെ ആറ് മഹായിടവകകളുടെ ബിഷപ്പുമാർ ചേർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന കൈമാറി. ആദ്യ ഗഡുവായ 52 ലക്ഷ ത്തിന് പുറമേ രണ്ടാം ഗഡുവായി 25 ലക്ഷം രൂപ കൈമാറി. സി.എസ്.ഐ മോഡറേറ്റർ റൈറ്റ് റവ.തോമസ് കെ.ഉമ്മൻ, സൗത്ത് കേര...തുട൪ന്ന് വായിക്കുക


മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു:പട്ടം ബസ്സ്റ്റാന്‍റിന് ശാപമോക്ഷം

തിരു: അപകടം പററിയ വാഹനങ്ങളുടെ പാര്‍ക്കിംഗ് മൂലം ദുസ്സഹമായി മാറിയ പട്ടം -മെഡിക്കല്‍ കോളേജ് റോഡിന് മനുഷ്യാവകാശ കമ്മീഷന്‍റെ ഇടപെടലിനെ തുടര്‍ന്ന് ശാപമോക്ഷം. നാളേറെ യായി തുടരുന്ന ട്രാഫിക് വകുപ്പിന്‍റെ മനുഷ്യാവകാശ ലംഘനത്തിനെതിരെ പീപ്പിള്‍ ഫോര്‍ ബറ്റര്...തുട൪ന്ന് വായിക്കുക


തിരു.ജില്ലയിൽ ബി.ജെ പി ഹർത്താൽ ചൊവ്വാഴ്ച

തിരു: സെക്രട്ടേറിയറ്റ് മാർച്ചിനിടെ നടന്ന പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചു ബി.ജെ പി നേതൃത്വത്തിൽ ചൊവ്വാഴ്ച തിരു.ജില്ലയിൽ ഹർത്താൽ നടത്തും .രാവിലെ 6 മുതൽ വൈകുന്നേരം 6 വരെയാണ് ഹർത്താൽ....തുട൪ന്ന് വായിക്കുക


സദ്ഭരണത്തിന് പൗരസമൂഹത്തിന്റെ സജീവ ഇടപെടൽ വേണം: ഗവർണർ

തിരു:പൗരസമൂഹത്തിന്റെ സജീവമായ ഇടപെടലിലൂടെ ജനാധിപത്യസ്ഥാപനങ്ങളെ ശക്തിപ്പെടു ത്തിയാലെ സദ്ഭരണം സാധ്യമാവൂ എന്ന് ഗവർണർ പി.സദാശിവം പറഞ്ഞു. പൗരസമൂഹത്തിന്റെ ഇട പെടൽ അനുവദിക്കുന്നതിനുള്ള സമ്മതം നമ്മുടെഉള്ളിൽ നിന്ന് തന്നെഉയർന്നുവരേണ്ട നവീ കരണ മാണെന്നും അദ്ദേഹം ...തുട൪ന്ന് വായിക്കുക


കാഴ്ച്ച - നിവ് ചലച്ചിത്ര മേള സമാപിച്ചു

തിരു: രണ്ടാമത് കാഴ്ച്ച - നിവ് ചലച്ചിത്ര മേളയോടനുബന്ധിച്ച് നാലാം ദിവസം കാലത്ത് ഡൊമിനി ക് സാഗ്മ സംവിധാനം ചെയ്ത മാമാ എന്ന സിനിമ പ്രദർശിപ്പിച്ചു. ഒറ്റപ്പെടലിന്റെ വേദന അനുഭവി ക്കുന്ന വൃദ്ധന്റെ വികാരം, പ്രകൃതിയെ ഒപ്പിയെടുക്കുന്ന ക്യാമറ കണ്ണുകളിലൂടെ ആസ്വാദക...തുട൪ന്ന് വായിക്കുക


പഠിക്കാനുള്ള അവകാശമാണ് ഏറ്റവും വലിയ മനുഷ്യാവകാശമെന്നു വിദ്യാഭ്യാസമന്ത്രി

തിരു:പഠിക്കാനുള്ള അവകാശമാണ് ഏറ്റവും വലിയ മനുഷ്യാവകാശമെന്നും അത് നിഷേധിച്ചതു കൊണ്ടാണ് പലരും സമൂഹത്തിൽ പിന്തള്ളപ്പെട്ടതെന്നും വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി. രവീന്ദ്ര നാഥ് പറഞ്ഞു. മതനിരപേക്ഷമായ ഭരണകൂടമുണ്ടായപ്പോൾ എല്ലാർക്കും പഠനമെന്നത് സാധ്യമായി. തിരുവനന...തുട൪ന്ന് വായിക്കുക


ജനങ്ങളിൽ ഭരണഘടനാ നിയമ സാക്ഷരത ഉണ്ടാക്കണം - ഗവർണർ

തിരു: ഇന്ത്യൻ ഭരണഘടന അനുവദിക്കുന്ന അവകാശങ്ങളെയും രാജ്യത്തെ നിയമങ്ങളെയും സംബന്ധിച്ച് സാധാരണക്കാരിൽ അവബോധം ഉണ്ടായാലേ മനുഷ്യാവകാശ ദിനാചരണത്തിന് പ്രസക്തിയുള്ളുവെന്ന് ഗവർണർ ജസ്റ്റിസ് പി. സദാശിവം. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ തിരുവനന്തപുരത്ത് വി. ജെ. ടി. ...തുട൪ന്ന് വായിക്കുക


മനുഷ്യാവകാശ പ്രതിജ്ഞയെടുത്തു

തിരു: മനുഷ്യാവകാശ ദിനാചരണത്തിന്റെ ഭാഗമായി സെക്രട്ടേറിയറ്റ് ജീവനക്കാർ മനുഷ്യാവകാശ പ്രതിജ്ഞയെടുത്തു. ഡർബാർ ഹാളിൽ നടന്ന ചടങ്ങിൽ റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.വ്യവസായ വാണിജ്യവകുപ്പ് ഡയറക്ടർ കെ.ബിജു, വിവിധ വകുപ്പു...തുട൪ന്ന് വായിക്കുക


ഹർത്താൽ പ്രമാണിച്ച് മെഡിക്കൽ ബോർഡ് മാറ്റിവച്ചു

തിരു: വാഹനാപകടങ്ങളിൽ പരിക്കേറ്റവർക്ക് അവശതാ സർട്ടിഫിക്കറ്റ് നിർണയിച്ചു നൽകുന്നതിന് ചൊവ്വാഴ്ചയും ബുധനാഴ്ചയും ദിവസങ്ങളിൽ തിരു.മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്താൻ നിശ്ചയിച്ചിരുന്ന എം.എ.സി.ടി അപ്പലേറ്റ് മെഡിക്കൽ ബോർഡിൽ ചൊവ്വാഴ്ചത്തേത് ഹർത്താൽ പ്രമാണിച്ച്...തുട൪ന്ന് വായിക്കുക


നവോത്ഥാന നായകരുടെ ജീവിതം പരിചയപ്പെടുത്തി എൻബിഎസ‌് പുസ‌്തകമേള

തിരു;നവോത്ഥാന നായകരുടെ ജീവിതം പരിചയപ്പെടുത്തി എൻബിഎസ‌് പുസ‌്തകമേള.നവോത്ഥാന നായകരുടെ ജീവചരിത്ര പുസ‌്തകങ്ങളാണ‌് വൈഎംസിഎയിൽ നടക്കുന്ന മേളയുടെമുഖ്യാകർഷണം. ശ്രീനാരായണഗുരു, അയ്യൻകാളി, വാഗ‌്ഭടാനന്ദൻ, തൈക്കാട‌് അയ്യ, പൊയ‌്കയിൽ അപ്പച്ചൻ തുടങ്ങി നവോത്ഥാന നാ...തുട൪ന്ന് വായിക്കുക


കേരള സ്വതന്ത്ര മത്സ്യതൊഴിലാളി ഫെഡറേഷൻ തിരു.ജില്ലാ സമ്മേളനവും പൊതുയോഗവും

തിരു : കേരള സ്വതന്ത്ര മത്സ്യതൊഴിലാളി ഫെഡറേഷൻ തിരു.ജില്ലാ സമ്മേളനവും തെരഞ്ഞെടുപ്പ് പൊതുയോഗവും 9 ന് രാവിലെ 10. 30 ന് ഐക്കഫ് സെൻററിൽ (ജനറൽ ആശുപത്രി ജങ്ക്ഷൻ). വനിതാ സ്പെഷ്യൽ ബസ് സർവ്വീസ്, തീരക്കടൽ കപ്പൽപ്പാത, കടൽ മത്സ്യകൃഷി, മത്സ്യവിപണന മേഖലയിൽ സ്ത്രീ തൊ...തുട൪ന്ന് വായിക്കുക


കേരള രാജ്യാന്തര ചലച്ചിത്രമേള മുഖ്യമന്ത്രി പിണറായി വിജയൻ ഉദ‌്ഘാടനം ചെയ്തു

തിരു:കേരള രാജ്യാന്തര ചലച്ചിത്രമേള മുഖ്യമന്ത്രി പിണറായി വിജയൻ ഉദ‌്ഘാടനം ചെയ്തു.മഹാപ്രള യത്തെതുടർന്ന് തകർന്ന വീടുകളും റോഡും പാലങ്ങളും പുനർനിർമിക്കുന്നതുപോലെ പ്രധാനമാണ് തകർന്നുപോയ മനസ്സുകളുടെ പുനർനിർമാണവുമെന്ന‌് മുഖ്യമന്ത്രി പറഞ്ഞു. ആഘാതാനന്തര മാനസി...തുട൪ന്ന് വായിക്കുക


കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ആദ്യ ദിനംപ്രദര്‍ശിപ്പിച്ചത് 34 ചിത്രങ്ങള്‍

കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ആദ്യ ദിനംപ്രദര്‍ശിപ്പിച്ചത് 34 ചിത്രങ്ങള്‍. അതിജീവന പ്രതീ ക്ഷ പകരുന്ന ചിത്രങ്ങളുടെ വിഭാ​ഗത്തില്‍ വിഖ്യാത നടനും സംവിധായകനുമായ മെൽ ഗിബ്‌സൺ ഒരുക്കിയ അപ്പോകാലിപ്റ്റോ ശ്രദ്ധനേടി. പ്രാചീന ​ഗോത്രജനതയുടെ പോരാട്ടത്തിന്റെ സ്തോ...തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.