Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സംസ്ഥാന ട്രാൻസ്‌പോർട്ട് അതോറിറ്റി യോഗം 27ന് ന്യൂനപക്ഷ ദിനാചരണവും നവീകരിച്ച പരാതി സമർപ്പണ സംവിധാനം ഉദ്ഘാടനവും 18 ന് സ്റ്റേജ് കാര്യേജുകളുടെ ത്രൈമാസ വാഹനനികുതി 17 വരെ അടയ്ക്കാം ഊർജ്ജസംരക്ഷണ അവാർഡുകൾ പ്രഖ്യാപിച്ചു കര്‍ണാടക മാരമ്മ ക്ഷേത്രത്തില്‍ ഭക്ഷ്യവിഷബാധ; 11 മരണം, 82 പേര്‍ ആശുപത്രിയില്‍

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

മാനസികാരോഗ്യം: സമൂഹത്തിന്റെ മനോഭാവം മാറേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി

12/3/2018

തിരു: മറ്റ് രോഗങ്ങള്‍ വന്ന് സുഖം പ്രാപിച്ചാല്‍ സമൂഹം സ്വീകരിക്കുമെങ്കിലും മാനസിക രോഗം വന്ന് സുഖപ്പെട്ടവരെ സമൂഹം അംഗീകരിക്കാത്ത ദു:സ്ഥിതി യാണുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആര്‍ക്കുംവരാവുന്ന രോഗമാണ് മാനസിക രോഗം. ഇത് മറ്റസുഖങ്ങളെപ്പോലെയാണ്. അതിനാല്‍ തന്നെ സമൂഹത്തിന്റെ മനോഭാവം മാറണമെന്നും മുഖ്യമന്ത്രിപറഞ്ഞു. മാനസി കാരോഗ്യ കേന്ദ്രങ്ങളില്‍ ചികിത്സാനന്തരം രോഗവിമുക്തി കൈവരിച്ചവരെജീവി തത്തിലേക്ക് മടക്കി ക്കൊണ്ടുവരാനായി സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തി ല്‍ ആവിഷ്‌ക്കരിച്ച സ്‌നേഹക്കൂട് പുന:രധിവാസ പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തില്‍ നിര്‍വഹിച്ച് സംസാരിക്കു കയായിരുന്നു മുഖ്യമന്ത്രി. ആരോഗ്യവകുപ്പ്,ആരോഗ്യ കേരളം,ചെന്നൈആസ്ഥാ നമായി പ്രവര്‍ത്തിക്കുന്ന ദി ബന്യാന്‍,ടിസ്സ്,ഹാന്‍സ് ഫൗണ്ടേഷന്‍എന്നിവസംയു ക്തമായാണ് ഈ പദ്ധതിയാവിഷ്‌കരിച്ചിരിക്കുന്നത്.

സമൂഹത്തില്‍ മാത്രമല്ല, സ്വന്തം വീട്ടില്‍പോലും ഒറ്റപ്പെടുന്ന, അകറ്റിനിര്‍ത്തപ്പെ ടുന്ന, അവസ്ഥയി ലാണ് രോഗവിമുക്തി നേടിയവരില്‍ പലരും.രോഗംഭേദമായ വരെ തിരികെ വീട്ടിലേയ്ക്കു കൊണ്ടു പോകാന്‍ ബന്ധുക്കള്‍ പലപ്പോഴും തയ്യാ റാകുന്നില്ല. രോഗവിമുക്തി നേടിയവരുടെ ബന്ധുക്കളെ കണ്ടെത്താന്‍ സാധിക്കാ തെ വരികയോ ബന്ധുക്കള്‍ കയ്യൊഴിയുകയോ ചെയ്യുന്നതുമൂലം ദീര്‍ഘകാലമാ യി ആശുപത്രിയില്‍ തന്നെ കിടക്കേണ്ടി വരുന്നവരുണ്ട്. അങ്ങനെയുള്ളവര്‍ക്ക് ആശ്വാസമേകുന്ന താണ് സ്‌നേഹക്കൂട് പദ്ധതി. പുന:രധിവാസ പ്രവര്‍ത്തനങ്ങ ളുമായി മുന്നോട്ട് വന്ന ബന്യാന്‍ സംഘടനയ്ക്ക് മുഖ്യമന്ത്രി പ്രത്യേക നന്ദിയും അറിയിച്ചു.

കോഴിക്കോട് മാനസികാരോഗ്യകേന്ദ്രത്തില്‍പൊതുജനങ്ങളുമായിസഹകരിച്ച് തുടങ്ങാനുദ്ദേശിച്ച പുന:രുദ്ധാരണ മാസ്റ്റര്‍ പ്ലാന്‍ പദ്ധതിയില്‍ കാലതാമസം വന്ന തില്‍ മുഖ്യമന്ത്രി അതൃപ്തി പ്രകടിപ്പിച്ചു. ആരംഭഘട്ടത്തില്‍ തന്നെ ആ പദ്ധതി ഫലപ്രദമായി നടപ്പാക്കേണ്ടതായിരുന്നു. അതുകൂടി സജ്ജമായിരുന്നെങ്കില്‍ ബന്യാന് മറ്റ് രണ്ട് കേന്ദ്രങ്ങളിലെ ആള്‍ക്കാരെ മാത്രംതാമസിപ്പിച്ചാല്‍ മതിയാകു മായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങില്‍ പുന:രധിവാസ ധാരണാപത്രവും കൈമാറി. കൂടാതെ 4 കോടി രൂപ സര്‍ക്കാര്‍ ധനസഹായത്തോടെ നിര്‍മ്മിക്കുന്ന പുരുഷന്‍മാര്‍ക്കുള്ള ആധുനിക ചികിത്സാ നിരീക്ഷണ വാര്‍ഡിന്റെ ശിലാഫലക അനാഛാദനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.

പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തെ മെന്റല്‍ ഹെല്‍ത്ത് റിസര്‍ച്ച് ഇന്‍സ്റ്റി റ്റിയൂട്ടാക്കി മാറ്റുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു.മാനസിക രോഗ ബാധിതരുടെ എണ്ണം കുറഞ്ഞ് വരുന്നു എന്ന് പറഞ്ഞ് കേള്‍ക്കാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കു ന്നത്. അതിനായുള്ള സമഗ്ര പദ്ധതികളാണ് നടപ്പിലാക്കി വരുന്നത്. മാനസിക രോഗങ്ങള്‍ നേരത്തെ കണ്ടെത്തി ചികിതിത്സിക്കാനാണ് ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ഡിപ്രഷന്‍ ക്ലിനിക് തുടങ്ങി യത്. മറ്റുള്ള ആശുപത്രികളിലും മാനസികാരോഗ്യകേന്ദ്രങ്ങള്‍ ശക്തിപ്പെടുത്തും. ഇതിനായി ബജറ്റില്‍ 15 കോടി രൂപ നീക്കിവച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കോഴിക്കോട് സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രത്തിലെ പുന:രധിവാസ പദ്ധതി ഉടന്‍ നടപ്പിലാക്കുന്നതാണ്. ഇതിനായി മാസ്റ്റര്‍പ്ലാന്‍ അടിയന്തിരമായി തയ്യാറാ ക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ ഐ.എ. എസ്., ദേശീയ ആരോഗ്യ ദൗത്യം സംസ്ഥാന മിഷന്‍ ഡയറക്ടര്‍ കേശവേന്ദ്ര കുമാര്‍ ഐ.എ.എസ്., ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ ഷിജു ഷെയ്ക്, ഹിന്ദു പത്രത്തിന്റെ ചെയര്‍മാന്‍ എന്‍.റാം, ദി ബന്യാന്‍ അഡൈ്വസറും മുന്‍ ചീഫ് സെക്രട്ടറിയുമായ എസ്.എം. വിജയാ നന്ദ്, ദി ബന്യാന്‍ പ്രതിനിധി ഡോ. വന്ദന ഗോപികുമാര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത, വാര്‍ഡ് കൗണ്‍സിലര്‍ അനില്‍കുമാര്‍, ടിസ്, ഹാന്‍സ് പ്രതിനിധികളായ ഡോ.പരശുരാമന്‍, ഡോ സാലിഖ്, അഡീഷണ ല്‍ ഡയറക്ടര്‍ ഡോ. ബിന്ദു മോഹന്‍, ഡോ. ജോസ് ഡിക്രൂസ്, ഡോ.കിരണ്‍ പി.എസ്., ഡോ.എന്‍.രാജേന്ദ്രന്‍, ഡോ.രേഖ,ഡോ.സ്വപ്നകുമാരി, മാനസികാ രോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. സാഗര്‍ ടി. എന്നിവര്‍ പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംസംസ്ഥാന ട്രാൻസ്‌പോർട്ട് അതോറിറ്റി യോഗം 27ന്

തിരു: സംസ്ഥാന ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ ഡിസംബർ 20ന് നടത്താൻ നിശ്ചയിച്ചിരുന്ന യോഗം ഡിസംബർ 27ലേക്ക് മാറ്റിയതായി ജോയൻറ് ട്രാൻസ്‌പോർട്ട് കമ്മീഷണർ അറിയിച്ചു. രാവി ലെ 11ന് വഴുതക്കാട് ട്രാൻസ് ടവറിലെ ട്രാൻസ്‌പോർട്ട് കമ്മീഷണറേറ്റ് കോൺഫറൻസ് ഹാളിലാണ് യോഗം. ...തുട൪ന്ന് വായിക്കുക


ന്യൂനപക്ഷ ദിനാചരണവും നവീകരിച്ച പരാതി സമർപ്പണ സംവിധാനം ഉദ്ഘാടനവും 18 ന്

തിരു: സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ ആഭിമുഖ്യത്തിൽ ന്യൂനപക്ഷ ദിനാചരണവും നവീകരിച്ച പരാതി സമർപ്പണ സംവിധാനത്തിന്റെ ഉദ്ഘാടനവും ഡിസംബർ 18 ന് നടക്കും. ശാസ്തമംഗലത്തെ കമ്മീഷൻ ഓഫീസിൽ നടക്കുന്ന ചടങ്ങ് രീവിലെ 10.30 ന് ഉന്നത വിദ്യാഭ്യാസ-ന്യൂനപഷ ക്ഷേമ മന്ത്രി ഡോ കെ...തുട൪ന്ന് വായിക്കുക


സ്റ്റേജ് കാര്യേജുകളുടെ ത്രൈമാസ വാഹനനികുതി 17 വരെ അടയ്ക്കാം

തിരു: ഡിസംബർ 14-ന് അടയ്ക്കേണ്ടിയിരുന്ന സ്റ്റേജ് കാര്യേജുകളുടെ ത്രൈമാസ വാഹനനികുതി അധിക നികുതിയില്ലാതെ ഡിസംബർ 17വരെഅടയ്ക്കുന്നതിന് അനുവദിച്ച് സർക്കാർഉത്തരവായി....തുട൪ന്ന് വായിക്കുക


ആർ.സി.സി.യിൽ ട്രെയിനിംഗ് പ്രോഗ്രാമിന് അപേക്ഷിക്കാം

തിരു: റീജിയണൽ ക്യാൻസർ സെന്ററിൽ റിസപ്ഷനിസ്റ്റ് അപ്രന്റീസ് ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ഈ മാസം 31 ന് വൈകിട്ട് നാല് മണി വരെ അപേക്ഷകൾ സ്വീകരിക്കും. വിശദ വിവരങ്ങൾക്കും അപേക്ഷാ ഫോറത്തിനും www.rcctvm.org/www.rcctvm.gov.in സന്ദർശിക്കുക. ...തുട൪ന്ന് വായിക്കുക


സംസ്ഥാന പിന്നാക്കവിഭാഗ വികസന കോർപ്പറേഷന് 10 പുതിയ ഉപജില്ലാ ഓഫീസുകൾ

തിരു:സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷന് 10 പുതിയ ഉപജില്ലാ ഓഫീസുകൾ കൂടി ആരംഭിക്കുന്നതിന് സർക്കാർ അനുമതി. ഇതിലേയ്ക്കായി 40 പുതിയ തസ്തികകൾ സൃഷ്ടി ക്കാനും ഉത്തരവായിട്ടുണ്ട്. നെയ്യാറ്റിൻകര, കരുനാഗപ്പള്ളി, പത്തനാപുരം, ചേർത്തല, ദേവികുളം, മൂവാറ്റുപുഴ...തുട൪ന്ന് വായിക്കുക


തൊഴിലുറപ്പ് പദ്ധതി എഞ്ചിനീയർ: അന്യത്രസേവനത്തിന് 31 വരെ അപേക്ഷിക്കാം

തിരു; മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സംസ്ഥാന മിഷനിലെ സ്റ്റേറ്റ് എം.ജി.എൻ.ആർ.ഇ.ജി.എ എഞ്ചിനീയർ തസ്തികയിലേക്ക് അന്യത്രസേവന വ്യവസ്ഥയിൽ നിയമ നത്തിന് ഇറിഗേഷൻ/ പൊതുമരാമത്ത് (റോഡ്‌സ് ആന്റ് ബിൽഡിംഗ്‌സ്)/ തദ്ദേശസ്വയംഭരണ(എഞ്ചി നീയറിംഗ് വിംഗ...തുട൪ന്ന് വായിക്കുക


സംസ്ഥാന സർക്കാർ 1000 കോടി രൂപയുടെ കടപ്പത്രം പുറത്തിറക്കുന്നു

തിരു:സംസ്ഥാന സർക്കാർ വികസനപ്രവർത്തനങ്ങളുടെ ധനശേഖരണാർഥം 1000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു. ഡിസംബർ 18ന് റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇ-കുബേർ സിസ്റ്റത്തിലൂടെയാണ് ലേലം. ലേലം സംബന്ധിച്ച വിജ്ഞാപനവും (ഉത്തരവ് നമ്പർ: എസ്.എസ്.1/447/...തുട൪ന്ന് വായിക്കുക


മുത്തൂറ്റ് ഫിനാന്‍സ് സമരം ഒത്തുതീര്‍ന്നു

എറണാകുളം:മുത്തൂറ്റ് ഫിനാന്‍സില്‍ നടന്നുവന്ന സമരം ഒത്തുതീര്‍പ്പായി. ലേബര്‍ കമ്മീഷണര്‍ എ.അലക്‌സാണ്ടറിന്റെ അധ്യക്ഷതയില്‍ എറണാകുളം റസ്റ്റ് ഹൗസില്‍ നടത്തിയ ചര്‍ച്ചയിലാണ് ഒത്തുതീര്‍പ്പ്. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു സംസ്ഥാന വ്യാപകമായി നടത്തിയ സമരമാണ് രാ...തുട൪ന്ന് വായിക്കുക


സംസ്ഥാനത്തു വെള്ളിയാഴ്ച ബി.ജെ.പി.സംസ്ഥാന ഹർത്താൽ

തിരു: സംസ്ഥാനത്തു വെള്ളിയാഴ്ച ബി.ജെ.പി. ഹർത്താൽ.രാവിലെ 6 മണി മുതൽ വൈകുന്നേരം 6 മണി വരെ.ശരണം വിളിച്ചുകൊണ്ടു സെക്രട്ടറിയേറ്റിനു മുന്നിലെ ബി.ജെ.പി.സമരപ്പന്തലിനു മു ന്നിൽ ആത്‌മഹത്യക്കു ശ്രമിച്ച വേണുഗോപാലൻ നായരുടെ മരണത്തിൽ പ്രതിഷേധിച്ചാണ് ബി. ജെ.പി ഇന്ന് ...തുട൪ന്ന് വായിക്കുക


സർഫാസി: പ്രശ്നങ്ങളെ കുറിച്ച് നേരിട്ട് പഠിക്കുന്നതിന് നിയമസഭയുടെ പ്രത്യേക സമിതി രൂപീകരിക്കപ്പെട്ടത് സ്വാഗതാർഹം: വി.എം.സുധീരൻ

തിരു:നിയമഭീകരതയുടെ പ്രതീകമായ സർഫാസി നിയമത്തിൻ്റെ കുരുക്കിൽ പെട്ട് കടക്കെണിയി ലായവരുടേയും ജപ്തിഭീഷണി നേരിടുന്നവരുടേയും പ്രശ്നങ്ങളെ കുറിച്ച് നേരിട്ട് പഠിക്കുന്നതിന് സം സ്ഥാന നിയമസഭയുടെ ഒരു പ്രത്യേകസമിതി രൂപീകരിക്കപ്പെട്ടത് അങ്ങേയറ്റം സ്വാഗതാർഹമാണെ ന്ന്...തുട൪ന്ന് വായിക്കുക


അന്വേഷണങ്ങള്‍ക്ക് നൊടിയിടയില്‍ മറുപടിയുമായി ലേബര്‍ കാള്‍സെന്റര്‍

തിരു: തൊഴില്‍ സംബന്ധിയായ എല്ലാ അന്വേഷണങ്ങള്‍ക്കും നൊടിയിടയില്‍ മറുപടിയുമായി ലേബര്‍ കാള്‍സെന്റര്‍. വിവിധതരത്തിലുള്ള തൊഴില്‍ പ്രശ്‌നങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കുമായി ലേബര്‍ കമ്മിഷണറേറ്റിലെ കാള്‍സെന്ററിനെ ആശ്രയിക്കുന്നവരുടെ എണ്ണം കൂടുന്നു. അന്വേഷണങ്ങ...തുട൪ന്ന് വായിക്കുക


മിനിമം വേതന ഉപദേശക സമിതി സബ്കമ്മിറ്റി യോഗം 26ന് തിരു.ലേബര്‍ കമ്മിഷണറേറ്റില്‍

തിരു:സംസ്ഥാനത്തെ . കമ്പ്യൂട്ടര്‍ സോഫ്റ്റ് വെയര്‍, പ്രൈവറ്റ് എഡ്യൂക്കേഷന്‍(നോണ്‍ടീച്ചിംഗ്) മേഖ ലയിലെ തൊഴിലാളികളുടെ കുറഞ്ഞ വേതനം പുതുക്കി നിശ്ചയിക്കുന്നതിനുള്ള മിനിമം വേതന ഉപദേശക സമിതി സബ്കമ്മിറ്റിയുടെ തെളിവെടുപ്പ് യോഗം ഡിസംബര്‍ 26ന് യഥാക്രമം ഉച്ചയ്ക്ക...തുട൪ന്ന് വായിക്കുക


പകർച്ചവ്യാധി പ്രതിരോധം: തിരു.മെഡിക്കൽ കോളേജ് പരിസരം വൃത്തിയാക്കും

തിരു: മെഡിക്കൽ കോളേജ് വളപ്പിൽ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അടിയന്തരമായി ക്യാമ്പസ് ക്ലീനിംഗ് നടത്താൻ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ തോമസ് മാത്യുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ പി...തുട൪ന്ന് വായിക്കുക


കലോത്സവ മാന്വൽ പരിഷ്കരിക്കുന്നതിനു നിർദ്ദേശം

തിരു: 2018-19 അദ്ധ്യയന വർഷത്തെ ജില്ലാ-സംസ്ഥാന കലോത്സവ­ങ്ങളുടെ അനുഭവങ്ങൾ പരിഗ ണിച്ച് കലോത്സവ മാന്വൽ പരിഷ്കരിക്കുന്നതിനും, 2019-20 വർഷത്തെ ജില്ലാ-സംസ്ഥാന കലോത്സവ ങ്ങൾ­ക്കാവശ്യമായ ജഡ്ജസ് പാനൽ കലോത്സവാ­രംഭത്തിന് ഒരു മാസം മുമ്പെങ്കിലും തയ്യാറാക്കുന്ന തിന...തുട൪ന്ന് വായിക്കുക


ശൈത്യകാല പച്ചക്കറി കൃഷിയുമായി ആറ്റിങ്ങൽ ബോയ്‌സ് എച്ച്.എസ്.എസ്

തിരു: കൃഷിയിൽ വേറിട്ട രീതിയ്ക്ക് തുടക്കം കുറിക്കുകയാണ് ആറ്റിങ്ങൽ ബോയ്‌സ് എച്ച്.എസ്. എസ്. ശൈത്യകാല പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചിരിക്കുകയാണ് ഈ സ്‌കൂളിലെ വിദ്യാർഥി കൾ. കോളിഫ്‌ളവർ, കാബേജ് എന്നീ ശൈത്യകാല പച്ചക്കറികളാണ് ഇവിടെ കൃഷി ചെയ്യുന്നത്. 60...തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.