Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ബാ​ർ കോ​ഴ​ക്കേ​സി​ൽ തു​ട​ര​ന്വേ​ഷ​ണ​മി​ല്ല ബാ​ർ കോ​ഴ​ക്കേ​സി​ൽ തു​ട​ര​ന്വേ​ഷ​ണ​മി​ല്ല കാ​ർ​ത്തി ചി​ദം​ബ​ര​ത്തി​നു ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ജാ​മ്യം അ​നു​വ​ദിച്ചു 89 വോ​ട്ടു​ക​ൾ നേടി എം.​പി.​വീ​രേ​ന്ദ്ര​കു​മാര്‍ രാജ്യസഭയിലേക്ക് മാദ്ധ്യമങ്ങൾ നിക്ഷ്പക്ഷമായി വാർത്തകളെ വിലയിരുത്തണo: ഡി ജി പി പോലീസ് മേധാവിയുടെ ഇനാം

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

കിലെയുടെ 40-ാം വാര്‍ഷികം മാര്‍ച്ച് 12-ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും: വി.ശിവന്‍കുട്ടി

10/3/2018

തിരു:കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്റ് എംപ്ലോയ്‌മെന്റ് ന്റെ 40-ാം വാര്‍ഷികാഘോഷങ്ങ ളുടെ സംസ്ഥാനതല ഉദ്ഘാടനം മാര്‍ച്ച് 12-ന് വൈകുന്നേരം അഞ്ചു മണിക്ക് വിജെടി ഹാളില്‍ മുഖ്യ മന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്റ് എം പ്ലോയ്‌മെന്റ് ചെയര്‍മാന്‍ വി.ശിവന്‍കുട്ടി പത്രസമ്മേളനത്തില്‍ അറിയിച്ചു.

കിലെ പ്രസിഡന്റും തൊഴില്‍ വകുപ്പ് മന്ത്രിയുമായ ടി.പി.രാമകൃഷ്ണന്‍ അദ്ധ്യക്ഷനാകുന്ന യോഗ ത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ബ്രോഷര്‍ പ്രകാശനം ടൂറിസംദേവസ്വം സഹകരണ വകുപ്പു മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ നിര്‍വ്വഹിക്കും. പ്ലാനിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ വി.കെ.രാമചന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തും.വി.എസ്.ശിവകുമാര്‍ എം.എല്‍.എ വിശിഷ്ടാതിഥിയായിരിക്കും. അഡീ ഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസ്, പ്ലാനിംഗ് ബോര്‍ഡ് മെമ്പര്‍ ഡോ.കെ.രവിരാമന്‍, എംപ്ലോ യ്‌മെന്റ് ഡയറകട്ര്‍ ഡോ. ശ്രീറാം വെങ്കിട്ടരാമന്‍, ലേബര്‍ കമ്മീഷണര്‍ എ.അലക്‌സാണ്ടര്‍,എക്‌സി ക്യൂട്ടീവ് കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ ആശംസകള്‍ നേരും. അന്നേ ദിവസം രാവിലെ പത്തരയ്ക്ക് ആഗോളവല്‍ക്കരണവും തൊഴിലാളികള്‍ നേരിടുന്ന വെല്ലു വിളികളും എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ സി.ഐ.റ്റി.യു. അഖിലേന്ത്യാ സെക്രട്ടറി കെ.ചന്ദ്രന്‍പിള്ള, പ്ലാനിംഗ് ബോര്‍ഡ് അംഗം ഡോ.കെ.രവിരാമന്‍,ഐ.എന്‍.റ്റി,യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ജെ.ജോസഫ്, ബി.എം.എസ് സംസ്ഥാന പ്രസിഡന്റ് കെ.കെ. വിജയകുമാര്‍, അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ എസ്. തുളസീധരന്‍ എന്നിവര്‍ പങ്കെടുക്കും. ഉച്ചയ്ക്കു 2.30 ന് നടക്കുന്ന പരമ്പരാഗത വ്യവസായവും, മാറുന്ന തൊഴില്‍ മേഖലയും-പ്രശ്‌നങ്ങള്‍ പ്രതീക്ഷകള്‍ എന്ന സെമിനാറില്‍ എ.ഐ.റ്റി.യു.സി.വര്‍ക്കിംഗ് പ്രസിഡന്റ് ജെ. ഉദയഭാനു, സി. ഐ.റ്റി.യു സെക്രട്ടറി എന്‍.പത്മലോചനന്‍,മത്സ്യഫെഡ് ചെയര്‍മാന്‍ പി.പി.ചിത്തരഞ്ജന്‍, കയര്‍ ഫെഡ് ചെയര്‍മാന്‍ അഡ്വ. എന്‍. സായ്കുമാര്‍, ഡോ. എ.വി. ജോസ് എന്നിവര്‍ പങ്കെടുക്കും. സംസ്‌കൃതത്തില്‍ ഡോക്ടറേറ്റ് നേടിയ കെ.കെ. അജയകുമാര്‍, സിനിമാ നടനും,പിന്നണി ഗായകനു മായ അരിസ്റ്റോ സുരേഷ് എന്നീ ചുമട്ടു തൊഴിലാളികളെ ചടങ്ങില്‍ ആദരിക്കും.

1978 മുതല്‍ തൊഴില്‍ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്വയംഭരണ സ്ഥാപനമാണ് കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്റ് എംപ്ലോയ്‌മെന്റ്. കേരളത്തിലെ സംഘടിത, അസംഘടിത മേഖല യിലെ തൊഴിലാളികള്‍, ട്രേഡ് യൂണിയന്‍ നേതാക്കള്‍, തൊഴില്‍ ഉടമ പ്രതിനിധികള്‍,തൊഴില്‍ വകു പ്പിന് കീഴിലുള്ള ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കായി പരിശീലനം, തൊഴില്‍ അനുബന്ധ വിഷയങ്ങളില്‍ പ്രസിദ്ധീകരണങ്ങള്‍ എന്നിവ നടത്തുന്നതിനോടൊപ്പം തൊഴില്‍ മേഖലയിലെ വിവിധ വിഷയങ്ങളെ സംബന്ധിക്കുന്ന ഗവേഷണവും ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിവരുന്നു. 40-ാം വാര്‍ഷികത്തിന്റെ ഭാഗമായി 14 ജില്ലകളിലും തൊഴിലാളികള്‍ക്കു വേണ്ടി വിവിധ വിഷയ ങ്ങളില്‍ സെമിനാറുകളും, ശില്പശാലകളും സംഘടിപ്പിക്കും. ഇതോടൊപ്പം ഒരു ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. വാര്‍ഷികത്തിന്റെ സമാപനം കോഴിക്കോട് നടത്തു മെന്നും ചെയര്‍മാന്‍ വി.ശിവന്‍കുട്ടി പറഞ്ഞു.

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്റ് എംപ്ലോയ്‌മെന്റിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്ന തിന്റെ ഭാഗമായി കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്റ് എംപ്ലോയ്‌മെന്റിനെ ഒരു അന്തര്‍ ദേശീയ നിലവാരത്തിലുള്ള പഠന, ഗവേഷണ, പരീശീലന കേന്ദ്രമായി മാറ്റുമെന്ന് സര്‍ക്കാര്‍ കരട് തൊഴില്‍ നയത്തില്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതിന് തൊഴിലാളികള്‍ക്കിടയിലും, തൊഴിലുടമകള്‍ ക്കിടയിലും നല്ല പ്രതികരണമാണ് ലഭിച്ചിട്ടുള്ളത്. പുതിയ ക്യാമ്പസ് സ്ഥാപിക്കുന്നതിനായി തിരുവ നന്തപുരം ജില്ലയില്‍ സ്ഥലം കണ്ടെത്തുന്നതിലുള്ള നടപടി ആരംഭിച്ചു കഴിഞ്ഞു.

മെഡിക്കല്‍, എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന തൊഴിലാളികളുടെ മക്കള്‍ ക്കും ആശ്രിതര്‍ക്കും സൗജന്യ പരിശീലനം സംഘടിപ്പിക്കും. സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്ക് തയ്യാ റെടുക്കുന്ന തൊഴിലാളികളുടെ ആശ്രിതര്‍ക്ക് ആയതിലേക്ക് പരിശീലനം നല്‍കുക എന്ന ദൗത്യവും കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്റ് എംപ്ലോയ്‌മെന്റ് ഏറ്റെടുക്കും. ഈ രണ്ട് പരിപാടിയും അടുത്ത സാമ്പത്തിക വര്‍ഷം തന്നെ ആരംഭിക്കും. കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്റ് എംപ്ലോയ്‌മെന്റ് ന്റെ ലൈബ്രറി ഗവേഷണ ലൈബ്രറി യായി ഉയര്‍ത്തും. സിവില്‍ സര്‍വ്വീസ് തുടങ്ങിയ ഉന്നത ശ്രേണികളിലേക്കുള്ള പരീക്ഷകള്‍ക്കു തയ്യാ റെടുക്കുന്നവര്‍ക്കു വേണ്ടി ആവശ്യമായ പുസ്തകങ്ങളും ആനുകാലികങ്ങളും ലൈബ്രറിയില്‍ ലഭ്യ മാക്കുമെന്നും ചെയര്‍മാന്‍ വ്യക്തമാക്കി.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംഅപകടത്തില്‍പ്പെട്ടവര്‍ക്ക് കൈത്താങ്ങായി ഇനി പൊതുജനങ്ങളും

തിരു: കേരളത്തില്‍ വര്‍ധിച്ചുവരുന്ന റോഡ് അപകടങ്ങളും അപകട മരണങ്ങളും ആരേയും ഞെട്ടി ക്കുന്നതാണ്. അപകടമുണ്ടായി ഉടന്‍ തന്നെ ചികിത്സ ലഭ്യമാക്കാന്‍ കഴിയാത്തത് കൊണ്ടാണ് പല പ്പോഴും മരണമുണ്ടാകുന്നത്. റോഡപകടങ്ങളില്‍പ്പെട്ടവര്‍ക്ക് വിദഗ്ധ അടിയന്തിര ചികിത്സ ലഭ്യമാ...തുട൪ന്ന് വായിക്കുക


ക്ഷയരോഗമുക്ത കേരളം ലക്ഷ്യം: കെ.കെ.ശൈലജ ടീച്ചര്‍

തിരു: 2020-ഓടെ കേരളത്തെ ക്ഷയരോഗ മുക്ത സംസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് ആരോ ഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു. ഇത് സാക്ഷാത്ക്കരിക്കുന്നതി നായി സംസ്ഥാന ആരോഗ്യവകുപ്പും ദേശീയ ആരോഗ്യ ദൗത്യവും സംയുക്തമായി സംസ്ഥാന ടി. ബി.സെല്ല...തുട൪ന്ന് വായിക്കുക


പോലീസ് മേധാവിയുടെ ഇനാം

തിരുവനന്തപുരത്ത് കാണാതായ വിദേശ വനിതയെ കുറിച്ച് കഴിഞ്ഞ പത്ത് ദിവ സമായി കണ്ടെത്താൻ കഴിയത്തതിനാൽ ഡി.ജി.പി ലോഖനാഥ് ബെഹ്‌റ പ്രത്യേക യോഗം വിളിച്ച് ചേർക്കുകയും ഊർജ്ജ സ്വലരായ പ്രത്യേക സംഘത്തെ രൂപീക രിച്ച് അന്വേഷണം ത്വരിത ഗതിയിലാക്കുകയും ചെയ്തു. വളരെ ആകുലതയോട...തുട൪ന്ന് വായിക്കുക


മാദ്ധ്യമങ്ങൾ നിക്ഷ്പക്ഷമായി വാർത്തകളെ വിലയിരുത്തണo: ഡി ജി പി

തിരു: ഉത്തരവാദിത്വ മാദ്ധ്യമ പ്രവർത്തനം വളരെ പ്രാധാന്യം അർഹിക്കുന്ന താണെന്നും മാദ്ധ്യമങ്ങൾ നിക്ഷ്പക്ഷമായി വേണം വാർത്തകളെ വിലയിരുത്തേ ണ്ടതെന്നും ഡി ജി പി ലോഖനാഥ് ബെഹ്‌റ മാദ്ധ്യമപ്രവർത്തകരെ ഓർമ്മിപ്പി ച്ചു. ഒരു വിഭാഗത്തിനെ മാത്രം പിന്തുണച്ചു കൊണ്ട് വ...തുട൪ന്ന് വായിക്കുക


ഐ ടി എഫ് ഫ്യൂച്ചർ ടെന്നീസ് ഡബിൾ‍സ്‌ കിരീടം ഇന്ത്യക്ക്

തിരു: ഐ ടി എഫ് ഫ്യൂച്ചർ ടെന്നീസ് ടൂർണമെന്റിൽ ഡബിൾ‍സ്‌ കിരീടം ഇന്ത്യക്ക്. നാളെ നടക്കുന്ന സിംഗിൾസ് ഫൈനൽ മത്സരത്തോടെ ടൂർണമെന്റിനു സമാപനമാകും. ടൂർണമെന്റിലെ ഒന്നാം സീഡു കാരായ ബ്രസീലിന്റെ കയോസ് സിൽവ - തലീസ് തുരുണി സഖ്യത്തെ പരാജയപ്പെടുത്തി മൂന്നാം ...തുട൪ന്ന് വായിക്കുക


ലോക ക്ഷയരോഗ ദിനാചരണം കെ.കെ.ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്യുo

തിരു: മാര്‍ച്ച് 24 ലോക ക്ഷയരോഗ ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം കണ്ണൂര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഹാളില്‍ വച്ച് രാവിലെ 10 മണിക്ക് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്യുo. തുറമുഖ, പുരാവസ്തു, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന...തുട൪ന്ന് വായിക്കുക


ഭിന്നശേഷിക്കാര്‍ക്ക് ഗ്ലോബല്‍ ഐ.ടി.ചലഞ്ചില്‍ പങ്കെടുക്കാം

തിരു: കൊറിയന്‍ സര്‍ക്കാര്‍,കൊറിയന്‍ സൊസൈറ്റി ഫോര്‍ റീഹാബിലിറ്റേഷന്‍ ഓഫ് ഡിസബിലി റ്റീസും യുനസ്‌കാപ്മായും സഹകരിച്ചുകൊണ്ട് സംഘടിപ്പിക്കുന്ന ഗ്ലോബല്‍ ഐ.ടി.ചലഞ്ചില്‍ പങ്കെടുക്കാന്‍ അവസരം. കാഴ്ച, കേള്‍വി എന്നിവയ്ക്കും ശാരീരികവും ബുദ്ധിപരവുമായ വികാ സത്തി...തുട൪ന്ന് വായിക്കുക


ലോക ക്ഷയരോഗ ദിനാചരണ പരിപാടി ഗാന്ധി പാര്‍ക്കില്‍

തിരു: ലോക ക്ഷയരോഗ ദിനത്തോടനുബന്ധിച്ച് ഐ.എം.എ.തിരുവനന്തപുരം ആര്‍.എന്‍.ടി.സി.പി. ജില്ലാഘടകം,നേമം പേരൂര്‍ക്കട ടി.ബി.യൂണിറ്റുകള്‍ എന്നിവ സംയുക്തമായി ഗാന്ധിപാര്‍ക്കില്‍ വി വിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു.സെമിനാര്‍,ബോധവത്ക്കരണ കഥാപ്രസംഗംഎന്നിവയുണ്ടാകും. ...തുട൪ന്ന് വായിക്കുക


ആരോഗ്യ വകുപ്പിന്റെ ഹൃദ്യം പദ്ധതിക്ക് സ്വസ്ത് ഭാരത് ഗോള്‍ഡ് അവാര്‍ഡ്

തിരു: സങ്കീര്‍ണമായ ഹൃദ്രോഗങ്ങളുമായി ജനിക്കുന്ന കുട്ടികള്‍ക്ക് സൗജന്യചികിത്സ ലഭ്യമാക്കുന്ന ആരോഗ്യ വകുപ്പിന്റെ ഹൃദ്യം പദ്ധതിക്ക് ദേശീയ തലത്തില്‍ ശ്രദ്ധേയമായ സ്‌കോച്ച് സ്വസ്ത് ഭാരത് ഗോള്‍ഡ് അവാര്‍ഡ് ലഭിച്ചു. ഡല്‍ഹിയിലെ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബ് ഓഫ്...തുട൪ന്ന് വായിക്കുക


കേ​​​​​ര​​​​​ള പ​​​​​ബ്ളി​​​​​ക് സ​​​​​ർ​​​​​വീ​​​​​സ് ക​​​​​മ്മീ​​​​​ഷ​​​​​ൻ 19 ത​​​​​സ്തി​​​​​ക​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ചു

തിരു: കേ​​​​​ര​​​​​ള പ​​​​​ബ്ളി​​​​​ക് സ​​​​​ർ​​​​​വീ​​​​​സ് ക​​​​​മ്മീ​​​​​ഷ​​​​​ൻ 19 ത​​​​​സ്തി​​​​​ക​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ചു. അ​​​​​സാ​​​​​ധാ​​​​​രണ ഗ​​​​​സ​​​​​റ്റ് തീ​​​​​യ​​​​​തി 14.03.2018. അ​​​​​പേ​​​...തുട൪ന്ന് വായിക്കുക


ന​​​വം​​​ബ​​​റി​​​ൽ ന​​​ട​​​ക്കു​​​ന്ന ഇ​​​ന്ത്യ-​​​വെ​​​സ്റ്റ് ഇ​​​ൻ​​​ഡീ​​​സ് ഏ​​​ക​​​ദി​​​ന ക്രി​​​ക്ക​​​റ്റ് കാ​​​ര്യ​​​വ​​​ട്ടം സ്പോ​​​ർ​​​ട്സ് ഹ​​​ബ്ബിൽ ന​​ട​​ത്താ​​ൻ തീ​​രു​​മാ​​നം

തി​​​രു: ന​​​വം​​​ബ​​​റി​​​ൽ ന​​​ട​​​ക്കു​​​ന്ന ഇ​​​ന്ത്യ-​​​വെ​​​സ്റ്റ് ഇ​​​ൻ​​​ഡീ​​​സ് ഏ​​​ക​​​ദി​​​ന ക്രി​​​ക്ക​​​റ്റ് കാ​​​ര്യ​​​വ​​​ട്ടം സ്പോ​​​ർ​​​ട്സ് ഹ​​​ബ്ബിൽ ന​​ട​​ത്താ​​ൻ തീ​​രു​​മാ​​നം. കൊ​​​ച്ചി ജ​​​വ​​​ഹ​​​ർ​​​ലാ​​​ൽ നെ​​​ഹ്റു സ്റ്റേ...തുട൪ന്ന് വായിക്കുക


താലൂക്ക് ആശുപത്രികളിലെ ഒ.പി.നവീകരണത്തിനായി 24.16 കോടി

തിരു: ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി താലൂക്ക് ആശുപത്രികളിലെ ഒ.പി. നവീകരണത്തിനായി 24.16 കോടി രൂപയുടെ ഭരണാനുമതി നല്‍കി. രോഗീ സൗഹൃദമായ ഒ.പി. നവീകരണത്തിനായി 14താലൂക്ക് ആശുപത്രികള്‍ക്കായി 21.17 കോടി രൂപയും ഇ-ഹെല്‍ത്ത് രണ്ടാംഘട്ടത്തില്‍ നടപ്പിലാക്കുന്ന 7താലൂക...തുട൪ന്ന് വായിക്കുക


എ.കെ.ജി.ദിനാചരണം: രക്തദാനo ചെയ്തു

തിരു: ഇന്ത്യൻ കോഫി ഹൗസ് സ്ഥാപക നേതാവ് എ.കെ.ജി യുടെ ഓർമ്മ ദിനാചരണത്തിന്റെ ഭാഗ മായി മെഡിക്കൽ കോളേജ് ബ്രാഞ്ച് ഇന്ത്യൻ കോഫി ഹൗസ് ജീവനക്കാർ മെഡിക്കൽ കോളേജ് ബ്ലഡ് ബാങ്കിലേക്ക് രക്തദാനം നടത്തി.തിരു.മെഡിക്കൽ കോളേജ് ആർ.എം.ഒ.ഡോ.മോഹൻ റോയി ക്യാമ്പ് ഉദ്ഘാടനം ചെയ...തുട൪ന്ന് വായിക്കുക


മാധ്യമപ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതി; സിഡിറ്റ് ജീവനക്കാരനെ പുറത്താക്കി

തിരു: മാധ്യമപ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയെത്തുടർന്ന് സിഡിറ്റ് ജീവനക്കാരൻ കണ്ണൂർ സ്വദേശി സപ്നേഷിനെ പുറത്താക്കി. മുഖ്യമന്ത്രിയുടെ ടോക്ക് ഷോ നാം മുന്നോട്ടിന്‍റെ മുൻ പ്രൊഡ്യൂസറായിരുന്നു സപ്നേഷ്. മറ്റൊരാൾ വഴികെണിയൊരുക്കി തന്നെ പീഡിപ്പിക്ക...തുട൪ന്ന് വായിക്കുക


കെഎസ്ആർടിസി ബസുകൾ രാത്രിയിൽ യാത്രക്കാർ ആവശ്യപ്പെടുന്ന സ്ഥലത്ത് നിർത്തിക്കൊടുക്കണo

തിരു: സംസ്ഥാനത്തെ കെഎസ്ആർടിസി ബസുകൾ രാത്രിയിൽ യാത്രക്കാർ ആവശ്യപ്പെടുന്ന സ്ഥലത്ത് നിർത്തിക്കൊടുക്കണമെന്ന് സംസ്ഥാന ഗതാഗത വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. മിന്നൽ സർവീസ് ഒഴികെയുള്ള എല്ലാ ബസുകൾ‌ക്കും ഇത് ബാധകമാണെന്നും ഉത്തരവിൽ‌ വ്യക്തമാക്കി.‌രാത്രി ഒൻപതു ...തുട൪ന്ന് വായിക്കുക
Copyright 2011 Pothujanam Publications. All rights reserved.