Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ എമര്‍ജന്‍സി കണ്‍ട്രോള്‍ റൂം: കേരളത്തിന് സഹായവുമായി വിവിധ സംസ്ഥാനങ്ങള്‍ സ്റ്റേറ്റ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനസജ്ജമായി: നമ്പര്‍: 18001231454 ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്ക് അവധി അനുവദിക്കില്ല എല്ലാ ക്യാമ്പുകളിലും 24 മണിക്കൂര്‍ വൈദ്യസഹായം ഉറപ്പാക്കണം: മന്ത്രി

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

കെഎസ്ആര്‍ടിസി പെന്‍ഷന്‍കാരുടെ കുടിശ്ശികയടക്കമുള്ള പെന്‍ഷന്‍ ഈ മാസം 20 മുതല്‍ വിതരണം ചെയ്യും

14/2/2018

കെഎസ്ആര്‍ടിസി പെന്‍ഷന്‍കാരുടെ കുടിശ്ശികയടക്കമുള്ള പെന്‍ഷന്‍ ഈ മാസം 20 ാം തീയതി മുതല്‍ വിതരണം ചെയ്യും. ഈ മാസം 28 നകം കെഎസ്ആര്‍ടിസി പെന്‍ഷന്‍ വിതരണം പൂര്‍ത്തി യാക്കുമെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. പെന്‍ഷന്‍തുക നേര ത്തെ നിക്ഷേപിക്കപ്പെട്ടിരുന്ന ബാങ്ക് ബ്രാഞ്ചുകളുടെ സമീപത്തുള്ള സഹകരണ ബാങ്കിലോ സംഘങ്ങ ളിലോ പെന്‍ഷന്‍കാര്‍ അക്കൗണ്ട് തുടങ്ങേണ്ടതുണ്ട്. ആ അക്കൗണ്ടിലേക്ക് കുടിശ്ശിക അടക്കമുള്ള തുക സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം ലീഡര്‍ ആയ സംസ്ഥാന സഹകരണ ബാങ്ക് നിക്ഷേ പിക്കും. പെന്‍ഷന്‍കാര്‍ തൊട്ടടുത്ത സഹകരണ ബാങ്കില്‍ അക്കൗണ്ട് തുടങ്ങുന്നതിന് പിന്നാലെ കുടി ശ്ശിക അടക്കമുള്ള പെന്‍ഷന്‍ തുക നിക്ഷേപിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങളാണ് യുദ്ധകാല അടിസ്ഥാനത്തില്‍ നടത്തുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി.

കേരള സംസ്ഥാന സഹകരണ ബാങ്കിനെ കണ്‍സോര്‍ഷ്യം ലീഡര്‍ ആക്കി സംസ്ഥാനത്തെ പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളെ ഉള്‍പ്പെടുത്തി പെന്‍ഷന്‍ വിതരണത്തിന് ആവശ്യമായ തുക സമാ ഹരിക്കാനുള്ള തീരുമാനത്തിന് പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ പിന്തുണയാണ് പ്രാഥമിക സഹകരണ സംഘങ്ങളുടെ യോഗത്തില്‍ ലഭിച്ചതെന്ന് മന്ത്രി പറഞ്ഞു. സഹകരണ വകുപ്പ് കെഎസ്ആര്‍ടിസി പെന്‍ഷന്‍ നല്‍കുന്നതിനായി സമാഹരിക്കാന്‍ ഉദ്ദേശിച്ചതിനേക്കാള്‍ ഇരട്ടിയോളം തുക നല്‍കാന്‍സന്ന ദ്ധമായി പ്രാഥമിക സംഘങ്ങള്‍ മുന്നോട്ട് വരികയായിരുന്നു. 198 സംഘങ്ങള്‍ പണം നല്‍കാന്‍ സ്വമേ ധയാ തയ്യാറായി.

എന്നാല്‍ ആദ്യഘട്ടത്തില്‍ ഇത്രയും തുക ആവശ്യമില്ലാത്തതിനാല്‍ 4 ജില്ലകളിലെ 24 സംഘങ്ങളില്‍ നിന്ന് മാത്രം പണം സമാഹരിക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു. കോഴിക്കോട് ജില്ലയിലെ 14 സംഘ ങ്ങളില്‍ നിന്നായി 140 കോടി രൂപയും, എറണാകുളം ജില്ലയിലെ 4 സംഘങ്ങളില്‍ നിന്ന് 50 കോടി രൂപയും, പാലക്കാട് ജില്ലയിലെ 3 സംഘങ്ങളില്‍ നിന്ന് 30 കോടി രൂപയും, തിരുവനന്തപുരം ജില്ല യിലെ 3 സംഘങ്ങളില്‍ നിന്ന് 30 കോടി രൂപയുമാണ് ആദ്യഘട്ടത്തില്‍ സ്വീകരിക്കുക. ആകെ 250 കോടി രൂപയാണ് കണ്‍സോര്‍ഷ്യം ഇപ്രകാരം ആദ്യം സമാഹരിക്കുന്നത്. 219 കോടി രൂപയാണ് പെന്‍ഷന്‍കാരുടെ കുടിശ്ശിക സഹിതമുള്ള പെന്‍ഷന്‍ നല്‍കാന്‍ ഈ മാസം വേണ്ടി വരുന്നത്. തുടര്‍ മാസങ്ങളില്‍ കൃത്യമായി പെന്‍ഷന്‍ തുക അതാത് സഹകരണ ബാങ്കുകളിലെ കെഎസ്ആര്‍ടിസി പെന്‍ഷന്‍കാരുടെ അക്കൗണ്ടുകളില്‍ നിക്ഷേപിക്കും.

സംസ്ഥാനത്താകെ 39045 പെന്‍ഷന്‍കാരാണ് ഉള്ളത്. ഇവരുടെകണ്ണീരൊപ്പാനും,കെഎസ്ആര്‍ടിസിയെ വലിയ പ്രതിസന്ധിയില്‍ നിന്ന് കൈത്താങ്ങ് നല്‍കി രക്ഷിക്കാനും സഹകരണമേഖലയുടെസാമൂഹിക പ്രതിബദ്ധതയാര്‍ന്ന ഇടപെടലിലൂടെ സാധിക്കുകയാണ്. കെഎസ്ആര്‍ടിസി പെന്‍ഷന്‍ നല്‍കുന്നതി ലൂടെ സഹകരണമേഖല തകരുമെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന സഹകാരികള്‍ക്കിട യില്‍ ആശങ്ക ഉണ്ടാക്കിയതായി യോഗത്തില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി.

കെഎസ്ആര്‍ടിസി പെന്‍ഷന്‍കാരുടെ പ്രശ്നം പരിഹരിക്കണമെന്ന ആത്മാര്‍ത്ഥമായ ആഗ്രഹമില്ലെന്ന് വ്യക്തമാക്കുന്ന ഇരട്ടത്താപ്പാണ് പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയിലൂടെ തെളിഞ്ഞതെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ഗ്യാരന്റിയുടെ അടിസ്ഥാനത്തിലാണ് ഈപണംപെന്‍ഷന്‍ കാര്‍ക്ക് നല്‍കുന്നത്. ഒരു ആശങ്കയുടെയും കാര്യമില്ലെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദാഹ രണ സഹിതം യോഗത്തില്‍ വ്യക്തമാക്കി. ബജറ്റില്‍ ഇതിനായി തുക വകയിരുത്തിയിട്ടുണ്ടെന്നതി നാല്‍ പത്ത് ശതമാനം പലിശ സഹിതം യഥാസമയത്ത് വായ്പാത്തുക പ്രാഥമിക സംഘങ്ങള്‍ക്ക് മടക്കി നല്‍കുമെന്ന് സഹകരണ വകുപ്പ് സെക്രട്ടറി പി.വേണുഗോപാല്‍ ഐഎഎസ് അറിയിച്ചു.

സഹകരണ പ്രസ്ഥാനത്തിന്റെ കരുത്താണ് ഇത്രയധികം തുക സമാഹരിച്ച് വിതരണം ചെയ്യാനുള്ള ഇടപെടലിലൂടെ വ്യക്തമായിരിക്കുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സഹകരണ സംഘം രജിസ്ട്രാര്‍ ഡോ.ഡി.സജിത് ബാബു ഐഎഎസ്, സംസ്ഥാന സഹ കരണ ബാങ്ക് മാനേജിംഗ് ഡയറക്ടര്‍ ഇ.ദേവദാസ്, പതിനാല് ജില്ലകളിലെ ജോയിന്റ് രജിസ്ട്രാര്‍ മാരും, ജില്ലാ സഹകരണ ബാങ്ക് ജനറല്‍ മാനേജര്‍മാര്‍, പ്രാഥമിക സഹകരണ സംഘങ്ങളുടെ പ്രസി ഡന്റുമാര്‍, ചീഫ് എക്സിക്യൂട്ടിവുമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



എല്ലാ ക്യാമ്പുകളിലും 24 മണിക്കൂര്‍ വൈദ്യസഹായം ഉറപ്പാക്കണം: മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍

തിരു: ദുരിതാശ്വാസ മേഖലയിലെ മെഡിക്കല്‍ ക്യാമ്പുകളില്‍ 24 മണിക്കൂറും വൈദ്യസഹായം ഉറപ്പാ ക്കണമെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ആരോഗ്യ വകുപ്പ് ഉദ്യോ ഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരമെഡിക്കല...തുട൪ന്ന് വായിക്കുക


സ്റ്റേറ്റ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനസജ്ജമായി: നമ്പര്‍: 18001231454

തിരു: സംസ്ഥാന ആരോഗ്യ വകുപ്പിന്റെ സ്റ്റേറ്റ് കണ്‍ട്രോള്‍ റൂം ആരോഗ്യ വകുപ്പ് ഡയറക്ടറുടെഓഫീ സില്‍ പ്രവര്‍ത്തനസജ്ജമായി. രക്ഷാപ്രവര്‍ത്തനം അന്തിമഘട്ടത്തിലായതിനാല്‍ വിവിധ മെഡിക്കല്‍ ക്യാമ്പുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനും പകര്‍ച്ചവ്യാധികള്‍ ഫലപ്ര...തുട൪ന്ന് വായിക്കുക


മഴയുടെ കലി അടങ്ങുന്നു

മഴയുടെ കലി അടങ്ങുന്നു.സംസ്ഥാനത്തു രണ്ടു ജില്ലകൾ ഒഴിച്ചു. മറ്റെല്ലാ ജില്ലകളിലും മഴ കുറഞ്ഞു തുടങ്ങി. അതുപോലെ പല ഡാമിന്റെ ഷട്ടറുകൾ താഴ്ത്തിയതോടെ ഒഴുക്കുകൾകുറഞ്ഞു.ഒപ്പംവെള്ളം താഴ്ന്ന് തുടങ്ങി. ദുരിതാശ്വ പ്രവർത്തനങ്ങൾ കാര്യമായി നടക്കുന്നു....തുട൪ന്ന് വായിക്കുക


സൂപ്പര്‍ സ്‌പെഷ്യാലിറ്റിയില്‍ വൈകുന്നേരം അഞ്ച് മണി വരെ ന്യൂറോ സര്‍ജറി

തിരു: സൂപ്പര്‍ സ്‌പെഷ്യാലിറ്റിയില്‍ വൈകുന്നേരം അഞ്ച് മണി വരെ ന്യൂറോ സര്‍ജറി; സര്‍ജിക്കല്‍ ഗ്യാസ്‌ട്രോ എന്‍ട്രോളജി, യൂറോളജി എന്നീ വിഭാഗങ്ങളിലായി എമര്‍ജന്‍സി കേസുകള്‍ക്കായി ഒരു ടേബില്‍ പ്രവര്‍ത്തിപ്പിക്കും. ഡിസാസറ്റര്‍ മാനേജ്‌മെന്റിനായി 24 മണിക്കൂ...തുട൪ന്ന് വായിക്കുക


അടിയന്തിര പ്രാധാന്യമില്ലാത്ത എല്ലാ ഓപ്പറേഷനുകള്‍ തിങ്കളാഴ്ച മുതല്‍ മെഡിക്കല്‍ കോളേജിലും എസ്. എ. ടി.യിലും നില്‍ര്‍ത്തിവെക്കും

തിരു: അപ്രതീക്ഷിതമായി സംസ്ഥാനത്തുണ്ടായ മഴക്കെടുതിയും ദുരന്തത്തിലും ദുരന്തബാധിതരെ സഹായിക്കുവാന്‍ പ്രത്യേക തയ്യാറെടുപ്പോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി സജ്ജമായി. ഇതിന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച മുതല്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എസ്...തുട൪ന്ന് വായിക്കുക


തിരുവനന്തപുരം മെഡിക്കൽ കോളേജ് ഫ്ലഡ് റിലീഫ് സെൽ

തിരു:തോരാതെ പെയ്യുന്ന മഴയിലും പ്രളയത്തിലും അനേകം രോഗങ്ങൾ പടരാൻ സാധ്യതയുള്ളതി നാലും വരും ദിവസങ്ങളിൽ ഉണ്ടാവാൻ സാധ്യതയുള്ള ആരോഗ്യ പ്രശ്നങ്ങൾ മുന്നിൽ കണ്ടു കൊണ്ട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ഡോക്ടർമാർ ചേർന്ന് സംസ്ഥാനത്തെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ...തുട൪ന്ന് വായിക്കുക


പഞ്ചായത്ത്‌ ഡയറക്ടറേറ്റില്‍ കളക്ഷന്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു

തിരു: സംസ്ഥാനത്ത് പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷണം ഉള്‍പ്പെടയുള്ളവിവിധ സാധന സാമഗ്രികള്‍ എത്തിക്കുന്നതിനായിതിരുവനന്തപുരം മ്യുസീയത്തിനു സമീപം പബ്ലിക്‌ ഓഫിസ്‌ ബില്‍ഡിങ്ങിലെ പഞ്ചായത്ത്‌ ഡയറക്ടറേറ്റ് ഓഫീസില്‍ കളക്ഷന്‍ സെന്റര്‍ പ്രവര...തുട൪ന്ന് വായിക്കുക


പഞ്ചായത്ത് ഡയറക്ടറുടെ കാര്യാലയത്തില്‍ 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം

തിരു; ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പഞ്ചായത്ത് ഡയറക്ടറുടെ കാര്യാലയത്തില്‍ 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും. ബന്ധപ്പെടാന്‍ ഉദ്യോഗസ്ഥരുടെ നമ്പര്‍ ചുവടെ: ഡി. സജുലാല്‍, സീനിയര്‍ സൂപ്രണ്ട്- 9496047039, കെ. പ്രശാന്ത് കുമാര്‍...തുട൪ന്ന് വായിക്കുക


പഞ്ചായത്ത് ജീവനക്കാരെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുമതലപ്പെടുത്തും

തിരു; അത്യാവശ്യം വേണ്ട ജീവനക്കാരെ മാത്രം ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുമതലപ്പെടുത്തി ബാക്കി ജീവനക്കാരെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുമതലപ്പെടുത്തി ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ ഉത്തരവ് പുറപ്പെടുവിക്കണമെന്ന് പഞ്ചായത്ത് ഡയറക്ടര്‍ നിര്‍ദേശിച്ച...തുട൪ന്ന് വായിക്കുക


നീക്കിയിരിപ്പുള്ള അരി ദുരിതാശ്വാസ ക്യാമ്പുകളിൽ വിതരണം ചെയ്യണം

തിരു; ഓരോ സ്കൂളിനും ആഗസ്റ്റ്മാസത്തെ ഇനിയുള്ള പ്രവൃത്തി ദിനങ്ങൾക്ക് ആവശ്യമുള്ള അരി കഴിച്ച് നീക്കിയിരിപ്പുള്ള അരി സ്കൂളുകളിൽ തന്നെ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളി ലേയ്ക്കോ തൊട്ടടുത്ത മറ്റ് ക്യാമ്പുകളിലേയ്ക്കോ വിതരണം ചെയ്യുന്നതിന് ആവശ്യമായ നടപ...തുട൪ന്ന് വായിക്കുക


ചികിത്സ സൗകര്യങ്ങൾ ഒരുക്കി തിരു. മെഡിക്കൽ കോളേജ്

തിരു: സംസ്ഥാനത്തുണ്ടായ കാലവർഷ കെടുതി കാരണം കൂടുതൽ പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ മാറുന്ന സാഹചര്യത്തിൽ കൂടുതൽ ചികിത്സ സൗകര്യങ്ങൾ ഒരുക്കി തിരുവനന്തപുരം മെഡിക്കൽ കോ ളേജ്, പത്തനംതിട്ടയിൽ നിന്നുപോലും തിരുവനന്തപുരത്തേക്ക് ദുരന്തബാധിതരെ കൊണ്ടുവരുന്നസാഹ ചര്യത്...തുട൪ന്ന് വായിക്കുക


പോലീസ് സേനാംഗങ്ങളും വകുപ്പു ജീവനക്കാരും പ്രളയ ദുരന്തം നേരിട്ടവര്‍ക്കായി അവശ്യവസ്തുക്കള്‍ ശേഖരിച്ചു നല്കണo: ഡി.ജി.പി.ലോക്‌നാഥ് ബെഹറ

സംസ്ഥാന പോലീസ് മേധാവി നല്കിയ അവശ്യവസ്തുക്കള്‍ ദുരിതാശ്വാസ കേന്ദ്രങ്ങളി ലെത്തിക്കുന്ന തിന് ഐജി മനോജ് എബ്രഹാമിനു കൈമാറി തിരു:സംസ്ഥാനത്ത് കാലവര്‍ഷ കെടുതി നേരിടുന്നവര്‍ക്കായി സാമ്പത്തിക സഹായത്തിനു പുറമെ അവശ്യവസ്തുക്കളും പോലീസ് സേനാംഗങ്ങളും വകുപ്പു ജീവ...തുട൪ന്ന് വായിക്കുക


കേരള പോലീസിലെ ആറു പേര്‍ക്ക് സ്തുത്യര്‍ഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡല്‍.

തിരു: സ്തുത്യര്‍ഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ ലഭിച്ചവർ: 1. പി.ബി. രാജീവ്- സൂപ്രണ്ട് ഓഫ് പോലീസ്, എച്ച്.എച്ച് .ഡബ്ല്യൂ-3, സി.ബി.സി.ഐ.ഡി, കോഴിക്കോട്, 2.എ.ഷാനവാസ്- ഡി.വൈ.എസ്.പി,അഡ്മിനിസ്‌ട്രേഷന്‍, സി.ബി.സി.ഐ.ഡി.ഹെഡ്ക്വാര്‍ട്ടേഴ്‌സ്...തുട൪ന്ന് വായിക്കുക


അംഗന്‍വാടികളിലെ അധികമുള്ള ഭക്ഷ്യ വസ്തു ക്കള്‍ ദുരിതാശ്വാസ ക്യാമ്പുകളിലെത്തിക്കാന്‍ അടിയന്തര നിര്‍ദേശം നല്‍കി

തിരു: വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള അംഗന്‍വാടികളിലെ അധികമുള്ള ഭക്ഷ്യ വസ്തു ക്കള്‍ ദുരിതാശ്വാസ ക്യാമ്പുകളിലെത്തിക്കാന്‍ അടിയന്തര നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു . കേരളമൊട്ടാകെ ആഴ്ചകളായി മഴയും മഴക്കെടു...തുട൪ന്ന് വായിക്കുക


ജടായു എര്‍‍‍ത്ത്സ് സെന്ററിന്റെ ഉദ്ഘാടനം മാറ്റിവെച്ചുു

തിരു: സംസ്ഥാനത്തെ പ്രളയ ദുരിതം കണക്കിലെടുത്ത് കൊല്ലം ചടയമംഗലത്തെ ജടായു എര്‍‍‍ത്ത്സ് സെന്ററിന്റെ ഉദ്ഘാടനം മാറ്റിവെച്ചതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. ദുരന്ത ബാധി ത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് ജടായു എര്‍ത്ത്സ് സെന്ററിലെ...തുട൪ന്ന് വായിക്കുക








Copyright 2011 Pothujanam Publications. All rights reserved.