Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ആ​ദി​വാ​സി യു​വാ​വ് കൊല്ലപ്പെട്ട സംഭവം: ക​ർ​ശ​ന ന​ട​പടിയെന്ന് മു​ഖ്യ​മ​ന്ത്രി 59 രാ​​ജ്യ​​സ​​ഭാ സീ​​റ്റു​​ക​​ളി​​ലേ​​ക്ക് മാ​​ർ​​ച്ച് 23നു ​​തെ​​ര​​ഞ്ഞെ​​ടു​​പ്പു ന​​ട​​ക്കും ലോ​​​ക​​​ത്തെ ഏ​​​റ്റ​​​വും ഒറ്റപ്പെട്ട വൃ​​​ക്ഷം ന്യൂ​​​സി​​​ല​​​ൻ​​​ഡി​​​ന്‍റെ കാം​​​ബ​​​ൽ ദീ​​​പി​​​ൽ ആവാസ് പദ്ധതി : ഇതു വരെ ഒന്നര ലക്ഷത്തിലേറെ ബയോ മെട്രിക് കാര്‍ഡുകള്‍ വിതരണം ചെയ്തു 640 ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് പാലക്കാട് കഞ്ചിക്കോട്ട് പാര്‍പ്പിട സമുച്ചയം യാഥാര്‍ ഥ്യമായി

അറിയിപ്പുകള്‍

കൂടുതല്‍ 

KSRTC യെ നശിപ്പിച്ചതാരു : അഡ്വ.കെ.ജെ. മനു പത്തനംതിട്ട

11/2/2018

KSRTC യെ നശിപ്പിച്ചത് ഇവിടുത്തെ സർക്കാരും അതിലെ ജീവനക്കാരും ചേർന്നാണു.

ഇപ്പോൾ പട്ടിണി കിടക്കുന്ന KSRTC പെൻഷൻകാരേയും ജീവനക്കാരേയും കാണുമ്പോൾ ജനത്തിനു സഹതാപമല്ല ചിരിയാണു വരുന്നത്.

KSRTC ജീവനക്കാർ സർക്കാർ ഉദ്യോഗസ്ഥരാണു അതിനാൽ അവർക്ക് അതിന്റെ മട്ടും ഭാവവും ഗമയും പത്രാസുമൊക്കെ വേണം. അവർക്ക് ശബളത്തോടുകൂടിയുള്ള അവധി വേണം ബോണസും ക്ഷാമബദ്ധയും തുടങ്ങിയ കിടുപിടികളെല്ലാം വേണം. കട്ടപ്പുറത്തിരിക്കുന്ന വണ്ടികൾ ഉൾപ്പടെയുള്ള തിന്റെ കണക്ക് വച്ച് നോക്കിയാൽ ഒരു വണ്ടിയ്ക്ക് 11 ജീവനക്കാരും അതിനും മുകളിൽ പെൻഷൻ കാരും. എല്ലാ വണ്ടിയും നിലം തൊടാതെ നിർത്താതെ ഓടിയാൽ പോലും KSRTC യിലെ ജീവനക്കാ ർക്ക് ശംബളം പോലും കൊടുക്കാൻ തികയില്ല എന്നുള്ളതാണു വാസ്തവം.

കക്കുന്തോറും മുടിയും മുടിയുന്തോറും കക്കും. ഇവരെ തീറ്റിപ്പോറ്റാൻ കടമെടുക്കുന്നു ആ കടംഅധീ കരിച്ച് ഇപ്പോൾ ഒരു വണ്ടിയ്ക്ക് ഒരു കോടി രൂപ കടത്തിലെത്തി നിൽക്കുന്നു. KSRTC യുടെമൊത്തം സ്ഥാവര ജംഗമ വസ്തുക്കൾ പൊന്നും വിലയ്ക്ക് വിറ്റാൽ പോലും ആ കടത്തിന്റെ നാലിൽ ഒന്ന് പോലും ഒടുക്കിത്തീർക്കാൻ പറ്റില്ല. KSRTCയുടെ ഈ കടസ്ഥിതി അറിയാവുന്ന ജീവനക്കാർഇപ്പോഴും സർക്കാർ ഉദ്യോഗസ്ഥരുടെ ഗർവ്വോടെ സമര വീര്യവുമായി നിൽക്കുന്നു. ഒരു നയാ പൈസ കുറച്ച് കിട്ടാനൊ ഒരു മിനിറ്റ് കൂടുതൽ ജോലി ചെയ്യാനൊ അവർ തയ്യാറല്ല. കാരണം അവർ PSC ടെസ്റ്റെ ഴുതി പാസ്സായ സർക്കാർ ഉദ്യോഗസ്ഥരല്ലെ. അതിനാൽ അവരുടെ അവകാശങ്ങൾ സ്ഥാപിച്ചെടുത്ത് കിട്ടണം. അതിനു ഇവിടുത്തെ തെണ്ടിയുടെ വരെ നികുതിപ്പണമെടുത്ത് അവരെ പോറ്റണം. ഒരു സ്വകാര്യ വ്യക്തിയൊ സ്വകാര്യ കമ്പനിയൊ ആണെങ്കിൽ എന്ത് ചെയ്യും? കടക്കെണിയിലായ കമ്പനി പൂട്ടും. പൊതുവിൽ നിന്നും വരുമാനമുണ്ടാകാൻ വേണ്ടി സ്ഥാപിച്ച ഒരു സർക്കാർ സ്ഥാപനമായ KSRTC അതിന്റെ സ്വന്തം വരുമാനം കൊണ്ട് നിലകൊള്ളാൻ പറ്റാതെയും ഭീമമായ കടക്കെണിയി ലേക്ക് കൂപ്പുകുത്തുകയും ചെയ്താൽ എന്ത് ചെയ്യണം?

ബസ് സർവ്വീസ് ചാകര കൊയ്യുന്ന ഒരു കാലമുണ്ടായിരുന്നു. അന്ന് ഒരു സ്വകാര്യ ബസ് ഉടമ ഒരു ബസ്സ് എടുത്താൽ അടുത്ത വർഷം രണ്ട് ബസ്സ് എടുക്കും അങ്ങനെ ഗുണിതങ്ങളായി മുകളിലേക്ക് പോകും. (They pay tax and insurance. KSRTC need not bother about any of that. They also got monopoly of routes.) ബസ്സ് മുതലാളിമാർ എന്നാൽ ഒരു അന്തസ്സ് തന്നെയായിരുന്നു. ആ കാലഘട്ടം ഓർക്കുമ്പോൾ ഇപ്പോൾ പെൻഷൻ കിട്ടാതെ തെണ്ടി നടക്കുന്ന കടൽ കിഴവന്മാരായ അന്നത്തെ KSRTC ജീവനക്കാരെ വൈരാഗ്യത്തോടെ സ്മരിക്കാതിരിക്കാൻ പറ്റില്ല. ഇന്ന് പട്ടിണി കിടന്ന് എല്ലും തോലു മായ KSRTC ജീവനക്കാർ അന്ന് കാണിച്ച നശീകരണ പ്രവർത്തനങ്ങളുടെ പാപമാണു അവരും ഈ തലമുറയും നേരിടുന്നതെന്ന് തന്നെ പറയാം. അന്നത്തെ ജീവനക്കാരുടെ കലാപരിപാടി വളരെ രസ കരമായിരുന്നു. ആളുള്ള ബസ്സ് സ്റ്റോപ്പിൽ ആളില്ലാതെ വരുന്ന വണ്ടിയാണെങ്കിൽ കൂടി ഡബിൾ ബെൽ അടിച്ച് വിടുക. അഥാവാ സാഹസപ്പെട്ട് ഒരുവൻ കയറിപ്പറ്റിയാൽ അവനെ ശത്രുവായി കണ്ട് പെരുമാറുക. ഏതെങ്കിലും ഒരു നട്ട് വലിച്ചിളക്കി ക്രിത്രിമ ബ്രേക്ക് ഡൗണാക്കുക ഇങ്ങനെ തുടങ്ങി വളരെയേറെ കലാപരിപാടികളാണു ആ ദ്രോഹികൾ ചെയ്തുകൊണ്ടിരുന്നത്. അന്നും ഇന്നും KSRTC യിൽ പ്രബലമായ തൊഴിലാളി യൂണിയൻ CITU ആണു.

കെ.കരുണാകരൻ മുഖ്യ മന്ത്രിയായിരുന്ന കാലത്ത് ശംബള പരിഷ്കരണത്തിനു CITU വിന്റെ നേതൃത്വത്തിൽ ഒരു സമരം നടന്നു. കരുണാകരനല്ലെ വേന്ദ്രൻ. അദ്ദേഹം വെളിയിലുള്ള തൊഴി ലാളികളെ വച്ച് സർവ്വീസ് നടത്തി. ഇന്ന് പട്ടിണി കിടക്കുന്ന അന്നത്തെ ജീവനക്കാരും ഇന്നത്തെ പെൻഷൻകാരുമായ തൊഴിലാളികൾ ചെയ്ത പണി അറിയാമൊ. സ്വന്തം അന്നത്തിൽ മണ്ണ് വാരിയിട്ടു, ബസ്സിന്റെ ഡീസൽ ടാങ്കിലും എഞ്ചിനിലും ഉപ്പ് നിറച്ചു. ഇത് അറിയാതെ വണ്ടി ഓടി. 500 ബസ്സുകൾ എഞ്ചിൻ പണിയായി കട്ടപ്പുറത്തായി. നിങ്ങൾ പറ അന്നത്തെ ദ്രോഹികൾക്ക് ഇന്ന് പെൻഷൻ കിട്ടാത്തത് ചെയ്ത പാപത്തിന്റെ ഫലമല്ലെ. ഇന്നത്തെ തൊഴിലാളികൾ, ഇനി ഞങ്ങൾ ആത്മാർത്ഥത പുലർത്തിക്കൊള്ളാമെന്ന് പറഞ്ഞാൽ കഥയൊന്നുമില്ല. കുടുംബം മുടിഞ്ഞ് കത്തി വെണ്ണീറായി ഇനി എടുക്കാൻ വെറും ചാരം മാത്രം.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



4ജി ​​​​വേ​​​​ഗ​​​​ത്തി​​​​ന്‍റെ കാ​​​​ര്യ​​​​ത്തി​​​​ൽ ഇ​​​​ന്ത്യ ഏ​​​​റെ പി​​​​ന്നി​​​​ലാ​​​​ണെ​​​​ന്നു റി​​​​പ്പോ​​​​ർ​​​​ട്ടു​​​​

ന്യൂ​​​​ഡ​​​​ൽ​​​​ഹി: കാ​​​​ര്യ​​​​ക്ഷ​​​​മ​​​​ത​​​​യേ​​​​റി​​​​യ 4ജി ​​​​സേ​​​​വ​​​​ന​​​​ങ്ങ​​​​ൾ വാ​​​​ഗ്ദാ​​​​നം ചെ​​​​യ്തു ടെ​​​​ലി​​​​കോം ക​​​​ന്പ​​​​നി​​​​ക​​​​ൾ രം​​​​ഗ​​​​ത്തെ​​​​ത്തു​​​​ന്പോ​​​​ഴും മ​​​​റ്റു രാ​​​​ജ്യ​​​​ങ്ങ​​​​ളെ അ​​​​പേ​...തുട൪ന്ന് വായിക്കുക


അ​​​ട്ട​​​പ്പാ​​​ടി​​​യി​​​ൽ ആ​​​ദി​​​വാ​​​സി യു​​​വാ​​​വ് മധു മ​​ർ​​ദ​​ന​​മേ​​റ്റു മ​​രി​​ച്ച കേ​​സി​​ൽ ര​​​ണ്ടു​​​പേ​​​ർ അ​​​റ​​​സ്റ്റി​​​ൽ

അ​​​ഗ​​​ളി: അ​​​ട്ട​​​പ്പാ​​​ടി​​​യി​​​ൽ ആ​​​ദി​​​വാ​​​സി യു​​​വാ​​​വ് മധു ആൾക്കൂട്ടത്തിന്‍റെ മ​​ർ​​ദ​​ന​​മേ​​റ്റു മ​​രി​​ച്ച കേ​​സി​​ൽ ര​​​ണ്ടു​​​പേ​​​ർ അ​​​റ​​​സ്റ്റി​​​ൽ. പ​​​ന്ത്ര​​​ണ്ടു​​​പേ​​രെ ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​ടു​​ത്തു. മു​​​ക്കാ​​​ലി...തുട൪ന്ന് വായിക്കുക


അ​​​ട്ട​​​പ്പാ​​​ടി അ​​​ഗ​​​ളി​​​യി​​​ൽ ന​​​ട​​​ന്ന സം​​​ഭ​​​വം :കു​​​റ്റ​​​ക്കാ​​​ർ​​​ക്കെ​​​തി​​​രേ ക​​​ർ​​​ശ​​​ന ന​​​ട​​​പ​​​ടി

തി​​​രു: അ​​​ട്ട​​​പ്പാ​​​ടി അ​​​ഗ​​​ളി​​​യി​​​ൽ ന​​​ട​​​ന്ന സം​​​ഭ​​​വം ശാ​​​സ്ത്രീ​​​യ​​​വും ഫ​​​ല​​​പ്ര​​​ദ​​​വു​​​മാ​​​യി അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന​​​തി​​​ന് തൃ​​​ശൂ​​​ർ റേ​​​ഞ്ച് ഐ​​​ജി എം.​​​ആ​​​ർ. അ​​​ജി​​​ത് കു​​​മാ​​​റി​​​നു നി​​​ർ​​​ദേ​​​ശ...തുട൪ന്ന് വായിക്കുക


ലോ​​​ക​​​ത്തെ ഏ​​​റ്റ​​​വും ഒറ്റപ്പെട്ട വൃ​​​ക്ഷം ന്യൂ​​​സി​​​ല​​​ൻ​​​ഡി​​​ന്‍റെ കാം​​​ബ​​​ൽ ദീ​​​പി​​​ൽ

ന്യൂ​​​സി​​​ല​​​ൻ​​​ഡി​​​ന്‍റെ തെ​​​ക്കേ അ​​​റ്റ​​​ത്തെ കാം​​​ബ​​​ൽ ദീ​​​പി​​​ൽ ഒ​​​രു മ​​​ര​​​മു​​​ണ്ട്; ​സി​​​ട്ക സ്പു​​​റ​​​സ്. ആ ​​​ദ്വീ​​​പി​​​ൽ ആ​​​കെ​​​യു​​​ള്ള വൃ​​​ക്ഷം. ഗി​​​ന്ന​​​സ് ബു​​​ക്ക് ഓ​​​ഫ് റി​​​ക്കാ​​​ർ​​​ഡ്സ് പ്ര​​​കാ​​​രം ലോ​​...തുട൪ന്ന് വായിക്കുക


59 രാ​​ജ്യ​​സ​​ഭാ സീ​​റ്റു​​ക​​ളി​​ലേ​​ക്ക് മാ​​ർ​​ച്ച് 23നു ​​തെ​​ര​​ഞ്ഞെ​​ടു​​പ്പു ന​​ട​​ക്കും

ന്യൂ​​ഡ​​ൽ​​ഹി: രാ​​ജ്യ​​ത്തെ വി​​വി​​ധ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലെ 59 രാ​​ജ്യ​​സ​​ഭാ സീ​​റ്റു​​ക​​ളി​​ലേ​​ക്ക് മാ​​ർ​​ച്ച് 23നു ​​തെ​​ര​​ഞ്ഞെ​​ടു​​പ്പു ന​​ട​​ക്കും. ഏ​​പ്രി​​ലി​​ൽ ഒ​​ഴി​​വു​​വ​​രു​​ന്ന​​ത് 58 സീ​​റ്റു​​ക​​ളി​​ലേ​​ക്കാ​​ണ്. എം.​​പി. വീ​...തുട൪ന്ന് വായിക്കുക


കൊ​ച്ചി സ്മാ​ർ​ട്ട് സി​റ്റി പ്ര​വ​ർ​ത്ത​നം കൂ​ടു​ത​ൽ ഊർ​ജി​ത​മാ​ക്കും: എം.​ ശി​വ​ശ​ങ്ക​ർ

കൊ​​​ച്ചി: കൊ​​​ച്ചി സ്മാ​​​ർ​​​ട്ട് സി​​​റ്റി പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ കൂ​​​ടു​​​ത​​​ൽ ഊ​​​ർ​​​ജി​​​ത​​​മാ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള തീ​​​രു​​​മാ​​​ന​​​ങ്ങ​​​ൾ കൈ​​​ക്കൊ​​​ണ്ട​​​താ​​​യി സം​​​സ്ഥാ​​​ന ഐ​​​ടി സെ​​​ക്ര​​​ട്ട​​​റി​​​യും കൊ​...തുട൪ന്ന് വായിക്കുക


ഇന്ത്യൻ വ്യവസായികൾ കാനഡയിൽ 100 കോടി ഡോളർ നിക്ഷേപിക്കും: ക​​​നേ​​​ഡി​​​യ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ജ​​​സ്റ്റി​​​ൻ ട്രൂ​​​ഡോ

മും​​​ബൈ: കാ​​​ന​​​ഡ​​​യി​​​ൽ 100 കോ​​​ടി ഡോ​​​ള​​​റി​​​ന്‍റെ നി​​​ക്ഷേ​​​പ​​​ത്തി​​​ന് ഇ​​​ന്ത്യ​​​ൻ വ്യ​​​വ​​​സാ​​​യി​​​ക​​​ൾ സ​​​മ്മ​​​തം അ​​​റി​​​യി​​​ച്ച​​​താ​​​യി ക​​​നേ​​​ഡി​​​യ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ജ​​​സ്റ്റി​​​ൻ ട്രൂ​​​ഡോ അ​​​റി​​​യ...തുട൪ന്ന് വായിക്കുക


മ​​ഹീ​​ന്ദ്ര ആ​​ൻ​​ഡ് മ​​ഹീ​​ന്ദ്ര വൈ​​ദ്യു​​ത വാ​​ഹ​​ന ​​നി​​ർ​​മാ​​ണ രം​​ഗ​​ത്ത് 900 കോ​​ടി​​യു​​ടെ നി​​ക്ഷേ​​പ​​ത്തി​​നൊ​​രു​​ങ്ങുന്നു

ന്യൂ​​ഡ​​ൽ​​ഹി: ഇ​​ന്ത്യ​​ൻ വാ​​ഹ​​ന നി​​ർ​​മാ​​താ​​ക്ക​​ളാ​​യ മ​​ഹീ​​ന്ദ്ര ആ​​ൻ​​ഡ് മ​​ഹീ​​ന്ദ്ര വൈ​​ദ്യു​​ത വാ​​ഹ​​ന ​​നി​​ർ​​മാ​​ണ രം​​ഗ​​ത്ത് 900 കോ​​ടി​​യു​​ടെ നി​​ക്ഷേ​​പ​​ത്തി​​നൊ​​രു​​ങ്ങുന്നു. ഇ​​തി​​നോ​​ട​​കം​​ത​​ന്നെ വൈ​​ദ്യു​​ക വാ​​ഹ​​...തുട൪ന്ന് വായിക്കുക


ആ​​മ​​സോ​​ണി​​ന്‍റെ ഇ​​ന്ത്യ​​യി​​ലെ ആ​​ദ്യ​​ഭ​​ക്ഷ്യ വി​​ത​​ര​​ണ യൂ​​ണി​​റ്റ് പൂന​​യി​​ൽ ആരം​​ഭി​​ച്ചു

പൂ​​ന: ആ​​മ​​സോ​​ണി​​ന്‍റെ ഇ​​ന്ത്യ​​യി​​ലെ ആ​​ദ്യ​​ത്തെ ഭ​​ക്ഷ്യവി​​ത​​ര​​ണ യൂ​​ണി​​റ്റ് പൂന​​യി​​ൽ പ്ര​​വ​​ർ​​ത്ത​​നം​ ആരം​​ഭി​​ച്ചു. ഇ​​താ​​ദ്യ​​മാ​​യാ​​ണ് ഒ​​രു ബ​​ഹു​​രാ​​ഷ്ട്ര ക​​ന്പ​​നി ഇ​​ന്ത്യ​​യി​​ൽ ഭ​​ക്ഷ്യ വ​​സ്തു​​ക്ക​​ളു​​ടെ ചി​​ല്ല​​റ...തുട൪ന്ന് വായിക്കുക


സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ഫാമിലി & പ്രൊഫഷണൽ ഇവന്റ്ഫെബ്ര 24,25 വയനാട് വൈത്തിരി റിസോർട്ടിൽ

തിരു: സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഫാമിലി & പ്രൊഫഷണൽ ഇവന്റ് ഫെബ്രവരി 24,25 ശനി,ഞായർ ദിവസങ്ങളിൽ വയനാട് വൈത്തിരി റിസോർട്ടിൽ നടക്കും.പ്രാധാന്യം കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായ റൈസ് അപ്പ്,റിവൈവ്,റെഡ് കാർപെറ്റ് എന്നീ പ്രോഗ്രാമു കൾക്ക് ശ...തുട൪ന്ന് വായിക്കുക


സി​ഗ്ന​ൽ തെ​റ്റി ഗു​ഡ്സ് ട്രെ​യി​ൻ മു​ന്നോ​ട്ടു നീ​ങ്ങി​യ എ​ൻ​ജി​ൻ ഡ്രൈ​വ​രെ സ​സ്പെ​ൻ​ഡ് ചെ​യ്തു

കൊ​ച്ചി: എ​റ​ണാ​കു​ളം നോ​ർ​ത്ത് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ സി​ഗ്ന​ൽ തെ​റ്റി ഗു​ഡ്സ് ട്രെ​യി​ൻ മു​ന്നോ​ട്ടു നീ​ങ്ങി​യ സം​ഭ​വ​ത്തി​ൽ എ​ൻ​ജി​ൻ ഡ്രൈ​വ​രെ അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്പെ​ൻ​ഡ് ചെ​യ്തു. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​...തുട൪ന്ന് വായിക്കുക


സം​​​സ്ഥാ​​​ന​​​ത്തു നാ​​​ലു ദി​​​വ​​​സ​​​മാ​​​യി തു​​​ട​​​ർ​​​ന്ന സ്വ​​​കാ​​​ര്യ ബ​​​സ് സ​​​മ​​​രം പി​​​ൻ​​​വ​​​ലി​​​ച്ചു

തി​​​രു: സം​​​സ്ഥാ​​​ന​​​ത്തു നാ​​​ലു ദി​​​വ​​​സ​​​മാ​​​യി തു​​​ട​​​ർ​​​ന്ന സ്വ​​​കാ​​​ര്യ ബ​​​സ് സ​​​മ​​​രം പി​​​ൻ​​​വ​​​ലി​​​ച്ചു. ബ​​​സു​​​ട​​​മ​​​ക​​​ൾ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​മാ​​​യി ഇ​​​​​​ന്ന് രാ​​​വി​​​ലെ ന​​​ട​​​ത്തി​​​യ ച​​​ർ​​​ച്ച​​​യ...തുട൪ന്ന് വായിക്കുക


അ​ഞ്ചു​വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ചു കൊ​ന്ന പ്രതികളെ ലോക്കപ്പിൽ​നി​ന്നും വ​ലി​ച്ചി​റ​ക്കി ത​ല്ലി​ക്കൊ​ന്നു

ഇ​റ്റാ​ന​ഗ​ർ:അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ലെ ലോ​ഹി​ത് ജി​ല്ല​യിൽ പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത പെ​ൺ​കു​ട്ടി​യെ ലൈം​ഗീ​ക​മാ​യി പീ​ഡ​പ്പി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേസിലെ പ്ര​തി​ക​ളെ ജ​ന​ക്കൂ​ട്ടം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ​നി​ന്നും വ​ലി​ച്ചി​റ​ക്കി ത​ല്ലി​ക്കൊ​ന്നു....തുട൪ന്ന് വായിക്കുക


റി​​​സ​​​ർ​​​വ് ബാ​​​ങ്കി​​​ന്‍റെ മേ​​​ൽ​​​നോ​​​ട്ട​​​ത്തി​​​ലെ പ​​​രാ​​​ജ​​​യ​​​ത്തി​​​ന്‍റെ സാ​​​ക്ഷ്യ​​​പ​​​ത്രം ആ​​​ണു പി​​​എ​​​ൻ​​​ബി ത​​​ട്ടി​​​പ്പ്

ന്യൂ​​​ഡ​​​ൽ​​​ഹി: റി​​​സ​​​ർ​​​വ് ബാ​​​ങ്കി​​​ന്‍റെ മേ​​​ൽ​​​നോ​​​ട്ട​​​ത്തി​​​ലെ പ​​​രാ​​​ജ​​​യ​​​ത്തി​​​ന്‍റെ സാ​​​ക്ഷ്യ​​​പ​​​ത്രം ആ​​​ണു പി​​​എ​​​ൻ​​​ബി ത​​​ട്ടി​​​പ്പ് എ​​​ന്നാ​​​രോ​​​പി​​​ച്ചു​​​ള്ള ഒ​​​രു ക​​​ത്ത് ധ​​​ന​​​മ​​​ന്ത്രാ​​​ല​​​യ​​...തുട൪ന്ന് വായിക്കുക


പി​എ​ൻ​ബി ത​ട്ടി​പ്പ്: വി​പു​ൽ അം​ബാ​നി അ​റ​സ്റ്റി​ൽ

മും​ബൈ: പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്കി​ലെ (പി​എ​ൻ​ബി) വ​ൻ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് നീ​ര​വ് മോ​ദി​യു​ടെ ഫ​യ​ർ സ്റ്റാ​ർ വ​ജ്ര ക​മ്പ​നി ചീ​ഫ് ഫി​നാ​ൻ​ഷ്യ​ൽ ഓ​ഫീ​സ​ർ വി​പു​ൽ അം​ബാ​നി അ​റ​സ്റ്റി​ൽ. മും​ബൈ​യി​ൽ സി​ബി​ഐ ആ​ണ് വി​പു​ലി​നെ അ​റ​സ്റ്റ് ചെ​...തുട൪ന്ന് വായിക്കുക








Copyright 2011 Pothujanam Publications. All rights reserved.