Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സി​ബി​എ​സ്ഇ പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷാഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി ബേലികൊത്തന്നൂർ ഗ്രാമവാസി തമ്മയ്യയെ പുലി ആക്രമിച്ചു മെ​​​കു​​​നു ശ​​​ക്തി കു​​​റ​​​ഞ്ഞ് സൗ​​​ദി അ​​​റേ​​​ബ്യ​​​ന്‍ തീ​​​ര​​​ത്തേ​​​ക്കു നിപ്പ പ്രതിരോധം: 5 ഡോക്ടര്‍മാര്‍ക്ക് ഡല്‍ഹിയില്‍ അടിയന്തിര വിദഗ്ധ പരിശീലനം തിരു. മെഡി. കോളേജ് ആശുപത്രി സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിലെ ഒ.പി സമയം ജൂണ്‍ 11 മുതല്‍ പുനക്രമീകരിക്കുo

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

രാജ്യാന്തരതലത്തില്‍ ശ്രദ്ധേയമാകുന്ന ഒരു മഹദ്സ്ഥാപനത്തിന്റെ ഭാവി തുലാസില്‍ :രേവതി പദ്മകുമാര്‍

8/2/2018

തിരു: രാജ്യാന്തരതലത്തില്‍ ശ്രദ്ധേയമാകുന്ന ഒരു മഹദ്സ്ഥാപനo നിഷിന്റെ ഭാവിതുലാസിലാണെന്ന് രേവതി പദ്മകുമാര്‍ അഭിപ്രായപ്പെട്ടിരിക്കുന്നു.വിഭിന്ന ശേഷിക്കാരായ ഒരു വലിയ സമൂഹത്തിന് കൈത്താങ്ങും പിന്തുണയുമാകേണ്ട നിര്‍ദ്ദിഷ്ട സര്‍വകലാശാലയ്ക്കു മുന്നിലുള്ള തടസ്സങ്ങള്‍നീക്കി കേര ളത്തിന്റെ ഈ വലിയ സ്വപ്നം യാഥാര്‍ത്ഥ്യമാക്കണമെന്ന് വിഭിന്നശേഷിക്കാരും പൊതു സമൂ ഹവും ഒരുപോലെ ആഗ്രഹിക്കുന്നുവെന്ന് രേവതി പദ്മകുമാര്‍ പറയുന്നു.

നിഷിനെ കേന്ദ്ര സര്‍വകലാശാലയാക്കി ഉയര്‍ത്തുമെന്ന് 2014-15 ലെ ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാ പിച്ചിട്ടെന്തായി.ഇതേക്കുറിച്ചു ചോദിക്കാനിവിടെ യാരുമില്ലേ. ഇതുസംബന്ധിച്ചു രേവതി പദ്മകുമാര്‍ പ്രസിദ്ധീകരിക്കാനയച്ച കത്തിന്റെ പൂർണരൂപം താഴെ കൊടുക്കുന്നു:

നിഷിനുമേല്‍ നിരാശയുടെ കരിനിഴല്‍

ഭിന്ന ശേഷിക്കാരുടെ ഉന്നത വിദ്യാഭ്യാസം,ഗവേഷണം, പുനരധിവാസം തുടങ്ങിയ വിശാല ലക്ഷ്യ ങ്ങളോടുകൂടി തിരുവനന്തപുരം ആക്കുളത്തുള്ള (National Institute of Speech & Hearing-NISH) നെ കേന്ദ്ര സര്‍വകലാശാലയാക്കി ഉയര്‍ത്തുമെന്ന് 2014-15 ലെ ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രമന്ത്രി അരുണ്‍ ജയറ്റ്ലി പ്രഖ്യാപിച്ചതാണ്. എല്ലാത്തരം വൈകല്യങ്ങളെയും (Disabilities) അഭിസംബോധനചെയ്യാ ന്‍ ഉദ്ദേശിച്ചുള്ള ഏഷ്യയിലെ ആദ്യത്തെ സമഗ്ര സര്‍വകലാശാലയാണ് വിഭാവനം ചെയ്തിരുന്നത്.

ഇതിലേക്ക് National University of Rehabilitation and disability Studies bill 2016 എന്ന് നാമകര ണം ചെയ്തിട്ടുള്ള കരടുബില്ലും ബന്ധപ്പെട്ട സ്റ്റാറ്റ്യൂറ്റുകളും, വിശദ പദ്ധതി രേഖ (DPR), പ്രൊപ്പോ സല്‍ എന്നിവ തയാറാക്കുകയും ചെയ്തു. Links: (http://disabilityaffairs.gov.in/upload/uploadfiles/files/MX-M452N_20160725_203534.pdf) (http://disabilityaffairs.gov.in/upload/uploadfiles/files/MX-M452N_20160725_203654.pdf)

തുടര്‍ന്ന്‍ കേന്ദ്ര സാമൂഹ്യക്ഷേമ വകുപ്പ് സഹമന്ത്രി മന്ത്രി, ശ്രീ. തവാര്‍ ചന്ദ് ഗെഹലോട്ട് നിഷ് സന്ദര്‍ശിക്കുകയും വിവിധ ഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി 1700 കോടി രൂപ മുടക്കുമെന്ന് പ്രഖ്യാ പിക്കുകയും ചെയ്ത വാര്‍ത്ത‍ പ്രധാന ദേശീയ/ പ്രാദേശിക മാധ്യമങ്ങളെല്ലാം റിപ്പോര്‍ട്ട് ചെയ്ത തുമാണ്.പിന്നീട് 2017 ല്‍ രാംദാസ് അത്താവലെ (കേന്ദ്ര സാമൂഹ്യക്ഷേമ വകുപ്പ് സഹമന്ത്രി) NISH സന്ദര്‍ശിക്കുകയും പുരോഗതി വിലയിരുത്തുകയും ഉണ്ടായതായും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

എന്നാല്‍ മൂന്നു വര്‍ഷത്തിനുശേഷവും കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ഈ ദിശയില്‍ മുന്നോട്ട് ഒരു പ്രവര്‍ത്തനവും നടത്തുന്നതായി കാണാന്‍ കഴിയുന്നില്ല. ഇത്തവണത്തെ കേന്ദ്ര-കേരള ബജറ്റുകളി ലും തുടര്‍ നടപടിയെപ്പറ്റി എന്തെങ്കിലും പരാമര്‍ശവും ഇല്ല.

കേന്ദ്ര കാബിനെറ്റ്‌ന്റെ അംഗീകാരം മാത്രം മതിയായിരുന്നു,ബില്‍ യൂണിവേഴ്സിറ്റിയാകാന്‍.പാര്‍ല മെന്റില്‍ ഒരൊറ്റ മെമ്പര്‍ പോലും എതിര്‍ക്കാന്‍ ഇടയില്ലാത്ത ഒരു ബില്‍ ഏതൊക്കെയോ കാരണ ങ്ങളാല്‍ ഇനിയും പാര്‍ലമെന്റില്‍ അവതരിപ്പിച്ചിട്ടില്ല എന്നത് ദുരൂഹമാണ്.

തുടര്‍ച്ചയായി 12-ാം തവണയും ബില്‍ പാര്‍ലമെന്റിന്റെ പരിഗണയ്ക്ക് എടുത്തിട്ടില്ല.

2017 ഫെബ്രുവരി 2നു കേന്ദ്ര സാമൂഹ്യക്ഷേമ വകുപ്പിനു സമര്‍പ്പിച്ച വിവരാവകാശ രേഖയ്ക്കുള്ള മറുപടിയില്‍ ബില്‍ അവതരിപ്പിക്കാനുള്ള അന്തിമ ഘട്ടത്തിലാണെന്ന് പറയുന്നു.എന്നാല്‍ പിന്നീട് 2017 ഒക്ടോബറില്‍ സമര്‍പ്പിച്ച വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് ബില്‍ പരിഗണ നയിലുണ്ട് എന്ന ലഘൂകരിച്ച മറുപടിയാണ്‌ കിട്ടുന്നത്.

ഒരു ബില്‍ നിശ്ചിതകാലതിനുള്ളില്‍ സഭയില്‍ അവതരിപ്പിക്കാനോ പാസ്സാക്കാ നോ കഴിഞ്ഞില്ലെങ്കില്‍ ആ ബില്‍ സ്വാഭാവികമരണമടയും. പുതിയ പദ്ധതിരേഖ യും ബില്ലും അനുബന്ധ ചട്ടങ്ങളും തയാ റാ ക്കുന്നത് വളരെയധികം ശ്രമകര വും സമയമെടുക്കുന്നതുമാണ്.

രാജ്യാന്തരതലത്തില്‍ ശ്രദ്ധേയമാകുന്ന ഒരു മഹദ്സ്ഥാപനത്തിന്റെ ഭാവിയാണ് ഇതോടെ തുലാസിലാകുന്നത്. പൊതുസമൂഹത്തിന്റെ സവിശേഷശ്രദ്ധയും കരുതലും ആവശ്യമായ വിഭിന്നശേഷിക്കാരായ ഒരു വലിയ സമൂഹത്തിന് കൈത്താങ്ങും പിന്തുണയുമാകേണ്ട നിര്‍ദ്ദിഷ്ട സര്‍വകലാശാലയ്ക്കു മുന്നിലുള്ള തടസ്സങ്ങള്‍നീക്കി കേരളത്തിന്റെ ഈ വലിയ സ്വപ്നം യാഥാര്‍ത്ഥ്യമാക്കണമെന്ന് വിഭിന്നശേഷിക്കാരും പൊതുസമൂഹവും ഒരുപോലെ ആഗ്രഹിക്കുന്നു.

രേവതി പദ്മകുമാര്‍,പേട്ട, തിരുവനന്തപുരം.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംസിബിഎസ്ഇ ഹയർ സെക്കൻഡറി പരീക്ഷയിൽ തിരു.ജില്ലയിലെ സ്കൂളുകൾ വിജയ തിള ക്കവുമായി ഒന്നാമതായി

തിരു;സിബിഎസ്ഇ ഹയർ സെക്കൻഡറി പരീക്ഷയിൽ തിരു.ജില്ലയിലെ സ്കൂളുകൾ വിജയ തിള ക്കവുമായി ഒന്നാമതായി. പട്ടം കേന്ദ്രീയ വിദ്യാലയത്തിൽ പരീക്ഷ എഴുതിയ 322 പേരും വിജ യിച്ചു. ഷിഫ്റ്റ് ഒന്ന് സയൻസിൽ സാന്ദ്രജോയും (97.4), കൊമേഴ്‌സിൽ ശ്യാംകൃഷ്ണയും (95), ഹ്യുമാനിറ്റീസ...തുട൪ന്ന് വായിക്കുക


തിരു. മെഡി. കോളേജ് ആശുപത്രി സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിലെ നെഫ്രോളജിക്ക് ഇനി മുതല്‍ രണ്ട് യൂണറ്റ്

തിരു. മെഡി. കോളേജ് ആശുപത്രി സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിലെ ഒരു യൂണിറ്റായിരുന്ന നെഫ്രോളജി രണ്ട് യൂണിറ്റാക്കി. നിലവില്‍ ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ ഉണ്ടായിരുന്ന നെഫ്രോ ഒ പി , വെള്ളി ,ശനി ദിവസങ്ങളിലേക്ക് കൂടി നീട്ടി. ഇതിന്റെ അടിസ്ഥാനത്തില്‍ നെഫ്രോ...തുട൪ന്ന് വായിക്കുക


തിരു. മെഡി. കോളേജ് ആശുപത്രി സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിലെ ഒ.പി സമയം ജൂണ്‍ 11 മുതല്‍ പുനക്രമീകരിക്കുo

തിരു. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിലെ തിരക്ക് നിയന്ത്രിക്കുന്നതിനായി ഒ.പി സമയം ജൂണ്‍ 11 മുതല്‍ പുനക്രമീകരിക്കു ന്നു. നിരവധി രോഗികൾ ഈ ഒ.പി യിൽ വരുന്നതിനാലാണ് ഒ.പി സംവിധാനം മാറുന്നതെന്ന് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഡെപ്...തുട൪ന്ന് വായിക്കുക


ഡയബറ്റീസ് വിദ്യാഭ്യാസ പരിപാടി 27-ന് ആനയറ ഐ.എം.എ. സ്റ്റേറ്റ് ഹെഡ്‌കോര്‍ട്ടേഴ്‌സില്‍

തിരു: ഇന്ത്യന്‍ ഡയബറ്റീസ് എഡ്യൂക്കേഷന്‍ അസോസിയേഷന്‍, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷ നുമായി ചേര്‍ന്ന് ഡോക്ടര്‍മാര്‍ക്ക് വേണ്ടി നടത്തുന്ന പതിമൂന്നാമത് ദേശീയ പ്രമേഹ വിദ്യാഭ്യാസ പരിപാടി ഈ മാസം 27-ന് ആനയറയിലെ ഐ.എം.എ. സ്റ്റേറ്റ് ഹെഡ്‌കോര്‍ട്ടേഴ്‌സില്‍ വച്ച്...തുട൪ന്ന് വായിക്കുക


വ്യാജ ചികിത്സ: ആരോഗ്യ വകുപ്പ് മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് മോഹനന്‍ വൈദ്യര്‍ക്കെതിരെ നടപടി

തിരു: ചേര്‍ത്തല സ്വദേശി മോഹനന്‍ വൈദ്യര്‍ക്കെതിരെ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചറുടെ നിര്‍ദേശത്തെ തുടര്‍ന്ന് ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഫോര്‍ ഇന്ത്യന്‍ സിസ്റ്റം സ് ഓഫ് മെഡിസിന്‍ ഡി.ജി.പി.ക്ക് പരാതി നല്‍കി. തെറ്റിദ്ധാരണാജനകമ...തുട൪ന്ന് വായിക്കുക


അട്ടപ്പാടിയിലെ വിശപ്പിന് ആശ്വാസം: അന്നപ്രദായിനി കമ്മ്യൂണിറ്റി കിച്ചണ് 6 കോടി

തിരു: അട്ടപ്പാടി മേഖലയിലെ വിശപ്പിന് ആശ്വാസമായി സാമൂഹ്യനീതി വകുപ്പ് സംയോജിത ശിശു വികസന സേവന പദ്ധതിയുടെ ഭാഗമായി അട്ടപ്പാടിയില്‍ നടപ്പിലാക്കുന്ന അന്നപ്രദായിനി കമ്മ്യൂ ണിറ്റി കിച്ചന്‍ പദ്ധതിയുടെ നടത്തിപ്പിനായി 6 കോടി രൂപ ഭരണാനുമതി നല്‍കി ഉത്തരവിട്ടതായി ആ...തുട൪ന്ന് വായിക്കുക


ആർ സി ഇ, സിസ്സ, ഭൂമിത്രസേന എന്നിവരുടെ ആഭിമുഖ്യത്തിൽ ജൂൺ 2 നു എൻവിറോ മോഡൽ യുണൈറ്റഡ് നേഷൻസ് പരിപാടി സംഘടിപ്പിക്കുന്നു

തിരു: യുണൈറ്റഡ് നേഷൻസ് യൂണിവേഴ്സിറ്റി (യു എൻ യു) അംഗീകരിച്ചിട്ടുള്ള റീജിയണൽ സെന്റർ ഓഫ് എക്സ്പെർട്ടീസ്, സെന്റർ ഫോർ ഇന്നോവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ (സിസ്സ), എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ ജൂൺ2ന് തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗ് ക്യാമ്പസ്സി...തുട൪ന്ന് വായിക്കുക


ഇൻഡ്യൻ ധനമേഖലാസ്വാതന്ത്രൃസംരക്ഷണപ്രസ്ഥാനം: ശില്പശാലയും, പൊതുയോഗവും – ജൂൺ 1 ന് വിജെടി ഹാളിൽ

തിരു;ഇൻഡ്യയിലെ ബാങ്കിംഗും, ഇൻഷുറൻസും പൊതുമേഖലയിൽനിലനിറുത്തുകഎന്നമുദ്രാവാക്യ മുയർത്തി ബാങ്ക് ദേശസാൽകരണ ദിനമായ ജൂലൈ 19 ന് തിരുവനന്തപുരത്ത് ഇൻഡ്യൻ ധനമേഖലാ സ്വാതന്ത്രൃസംരക്ഷണപ്രസ്ഥാനം എന്ന ബഹുജനകൂട്ടായ്മയുടെ നേതൃത്വത്തിൽ നടക്കുന്ന 5000 ലധികം പേർ പങ്കെടുക...തുട൪ന്ന് വായിക്കുക


തിരു.മെഡിക്കല്‍ കോളേജില്‍ നടപ്പാതകള്‍ കയ്യേറി കച്ചവടം നടത്തിയവരെ ഒഴിപ്പിച്ചു

തിരു: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ക്യാമ്പസിലെ പ്രവേശന കവാടത്തിന് ഇരുവശങ്ങളി ലുമുള്ള നടപ്പാതകള്‍ കയ്യേറി കച്ചവടം നടത്തിയിരുന്നവരെ ഒഴിപ്പിച്ചു. വ്യാഴാഴ്ച രാവിലെ 9 മണിയോടെ മെഡിക്കല്‍ കോളേജ് പോലീസിന്റെ സഹായത്തോടെയാണ് കച്ചവടക്കാരെ ഒഴിപ്പിച്ചത്. മെഡിക്...തുട൪ന്ന് വായിക്കുക


എച്ച്.ഡി.കുമാരസ്വാമി കർണാടക മുഖ്യമന്ത്രിയായി

ബംഗളൂരു: കർണാടക മുഖ്യമന്ത്രിയായി ജെഡിഎസ് അധ്യക്ഷൻ എച്ച്.ഡി.കുമാരസ്വാമി സത്യപ്രതി ജ്ഞ ചെയ്തധികാരമേറ്റു. കർണാടക പിസിസി അധ്യക്ഷൻ കൂടിയായ ജി.പരമേശ്വര ഉപമുഖ്യമന്ത്രി യായും സ്ഥാനമേറ്റു. ബിജെപി ഇതര കക്ഷികളുടെ നേതാക്കളെയെല്ലാം സാക്ഷി നിർത്തി ഇരുവരു ടെയും സത്...തുട൪ന്ന് വായിക്കുക


ലിനി സജീഷിന് ആദരാഞ്ജലി അര്‍പ്പിച്ച് കേരളം

തിരു: പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ സേവനമനുഷ്ടിക്കവേ നിപ്പ വൈറസ് ബാധിച്ച് മരണ മടഞ്ഞ നഴ്‌സ് ലിനി സജീഷിന് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍, ധനകാര്യ വകുപ്പ് മന്ത്രി ഡോ.തോമസ് ഐസക്, ത...തുട൪ന്ന് വായിക്കുക


നിപ്പയെ പ്രതിരോധിക്കാന്‍ തിരു.മെഡിക്കല്‍ കോളേജ് സുസജ്ജം: പ്രവര്‍ത്തനങ്ങള്‍ സി.സി.എം. വിലയിരുത്തി

തിരു: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍, കോളേജ് മാനേജ്‌മെന്റ് കമ്മറ്റി യോഗം കൂടി നിപ്പ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. എല്ലാ മെഡിക്കല്‍ കോളേജുകളിലും നിപ്പ പ്രതി രോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്ന ആരോഗ്യ വകുപ്പ് മന്ത്രിയുടെ നിര്‍ദേശത്തെ...തുട൪ന്ന് വായിക്കുക


സംശയരോഗ ബാധിതരുടെ സംഗമം തിരു. മെഡിക്കൽ കോളേജിൽ 24ന്

കൃത്യസമയത്ത് ചികിത്സിച്ചാൽ സമൂഹത്തിലെ മറ്റേതൊരു വ്യക്തിയേയും പോലെ സാധാരണജീവിതം നയിക്കാo തിരു: സ്കിസോഫ്രീനിയ ദിനാചരണത്തിന്റെ ഭാഗമായി ഈ മാസം 24 ന് സ്കിസോഫ്രീനിയ(സംശയ രോഗം) രോഗികളുടേയും, കുട്ടിരുപ്പ് കാരുടേയും സ്നേഹ സംഗമം തിരു.മെഡിക്കൽ കോളേജ് ആശു പത്ര...തുട൪ന്ന് വായിക്കുക


പ്ലസ് വൺ കോഴ്സിന് 20% മാർജിനൽ സീറ്റ് വർദ്ധനവ്

തിരു:2018-19 അദ്ധ്യയന വർഷത്തിൽ സംസ്ഥാനത്തെ എല്ലാ സർക്കാർ/എയ്ഡഡ് ഹയർ സെക്കന്ററി സ്കൂളുകളിലും പ്ലസ് വൺ കോഴ്സിന്, സർക്കാരിന് അധിക സാമ്പത്തിക ബാധ്യതവരാത്തവിധത്തിൽ 20% മാർജിനൽ സീറ്റ് വർദ്ധനവ് വരുത്തി ഉത്തരവായി. ...തുട൪ന്ന് വായിക്കുക


ആരോഗ്യ ബോധവത്കരണ പ്രദർശനം

തിരു: ഗവ.നഴ്സിംഗ് കോളജ് ഒന്നാം വർഷ പോസ്റ്റ് ബേസിക് ബിഎസ് സി. നഴ്സിംഗ് വിദ്യാർത്ഥി കൾ, ജീവിതശൈലി രോഗങ്ങളെ കുറിച്ച് ആരോഗ്യ ബോധ വൽക്കരണ പ്രദർശനം തിരു.മെഡിക്കൽ കോളജാശുപത്രിയിൽ സംഘടിപ്പിച്ചു. നഴ്സിംഗ് കോളജ് പ്രിൻസിപ്പൽ പ്രൊഫ:എൽ.നിർമ്മല അദ്ധ്യ ക്ഷത വഹിച്ച ...തുട൪ന്ന് വായിക്കുകCopyright 2011 Pothujanam Publications. All rights reserved.