|
വേണ്ടതു പഞ്ചിങ്ങല്ല, ഫയൽനീക്കനിരീക്ഷണം: ഡോ. കെ.പി. നവീൻ |
1/2/2018 |
വേണ്ടതു പഞ്ചിങ്ങല്ല, ഫയൽനീക്കനിരീക്ഷണം
ഡോ. കെ.പി. നവീൻ
പഞ്ചുചെയ്തിട്ടു പുറത്തേക്കുപോകാനും വൈകിട്ടു പുറത്തുനിന്നു വന്നു പഞ്ചു ചെയ്തുമടങ്ങാനും കഴിയുന്ന സെക്രട്ടേറിയറ്റ് പഞ്ചിങ്ങ് പോലെ ഒരു ഭരണപരിഷ്ക്കാരകോമാളിത്തം ചരിത്രത്തിൽ തുഗ്ല ക്കിന്റെ തലസ്ഥാനം മാറ്റവും മോഡിയുടെ നോട്ടുനിരോധനവും മാത്രമേയുള്ളൂ. പഞ്ചിങ്ങ് നടപ്പാ ക്കുന്ന ഓഫീസുകളിൽ പഞ്ചു ചെയ്താലേ വാതിൽ തുറക്കൂ. പുറത്തു കടക്കണമെങ്കിലും പഞ്ചു ചെയ്താലേ വാതിൽ തുറക്കൂ. എന്നുവച്ചാൽ, ഓരോതവണ പുറത്തുപോകുന്നതും തിരികെ വരുന്ന തുമെല്ലാം രേഖപ്പെടുത്തപ്പെടും. സെക്രട്ടേറിയറ്റ് കെട്ടിടങ്ങളിൽ ഈ രീതി സാദ്ധ്യമാകണമെങ്കിൽ ദശ ലക്ഷക്കണക്കിനു രൂപ ചെലവഴിക്കേണ്ടിവരും. അതു ചെലവാക്കി എല്ലാവരെയും നിർദ്ദിഷ്ട ഏഴു മണി ക്കൂർ ഓഫീസിൽ ഇരുത്തിയാലും അവർ പണിയെടുത്തില്ലെങ്കിൽ എന്തു കാര്യം?അതുകൊണ്ട്, ഓഫീസിൽ ഇരുത്താനല്ല, പണിയെടുപ്പിക്കാനാണു നടപടി വേണ്ടത്.
ഒരു അണ്ടിയാപ്പീസ് കഥ പറയാം. മുമ്പൊക്കെ കാശുവണ്ടിഫാക്റ്ററികളിൽ അണ്ടി തല്ലുന്നസ്ത്രീകൾ അതിനിടയിൽ കശുവണ്ടി തിന്നുന്നുണ്ടോ എന്നു നോക്കാൻ സൂപ്പർവൈസർമാരെ നിയോഗിച്ചിരുന്നു. ‘വായിനോക്കിയാപ്പീസർ’ എന്നാണു തൊഴിലാളികൾ ഇവരെ വിളിച്ചിരുന്നത്. എന്നാൽ, പുതിയ മാനേജ്മെന്റ് സംവിധാനം വന്നതോടെ രീതി മാറി. ഒരു തൊഴിലാളി ഒരുദിവസം തല്ലുന്ന കശു വണ്ടിയുടെ അളവു കണക്കാക്കി (Percapita productivity). ഒരാൾ അത്രയും അണ്ടി തല്ലിയിരി ക്കണം എന്നു വ്യവസ്ഥ വച്ചു. അതിനെക്കാൾ കൂടുതൽ തല്ലുന്ന ഓരോ കിലോഗ്രാമിനും നിശ്ചിത തുക ഇൻസെന്റീവ് പ്രഖ്യാപിച്ചു. സ്വാഭാവികമായും ഉല്പാദനം കൂടി. വായിനോക്കിയാപ്പീസർ മാരെ ഒഴിവാക്കാനും പറ്റി. പിണറായിയുടെ ഉപദേശകർ ഇപ്പോഴും പത്തൊമ്പതാം നൂറ്റാണ്ടിലെ അണ്ടിയാപ്പീസ് മുതലാളിയുടെ നിലവാരത്തിലാണ്.
വാസ്തവത്തിൽ എന്താണു സെക്രട്ടേറിയറ്റിലെ പ്രശ്നം? അവിടെ ഒരു പണിയും നടക്കുന്നില്ല. സർക്കാർ തീരുമാനിക്കുന്ന കാര്യങ്ങൾ യഥാസമയം ഉത്തരവായി ഇറങ്ങുന്നില്ല. മുഖ്യമന്ത്രി പറഞ്ഞ ജീവിതങ്ങൾ കുരുങ്ങിക്കിടക്കുന്ന ഫയലുകളുടെ ചുവപ്പുനാടക്കുരുക്ക് അഴിയുന്നില്ല. ഏതു ഫയലിലും അതിലൂടെ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന കാര്യം നടപ്പാകാതിരിക്കാനുള്ള തടസവാദങ്ങൾ എഴുതിക്കുരുക്കുന്നു. ഇതിനൊക്കെ പഞ്ചിങ്ങുകൊണ്ടു പരിഹാരമാകുമോ? മച്ചിപ്പശുവിനെ തൊഴുത്തുമാറ്റിക്കെട്ടിയാൽ പെറുമോ എന്ന് നൂറ്റാണ്ടുകൾക്കുമുമ്പേ നമ്മുടെ നാട്ടുമ്പുറത്തെ സാധാരണക്കാർപോലും ചോദിക്കാറുണ്ടായിരുന്നതുപോലെ, ഉല്പാദനക്ഷമമല്ലാത്ത ഒരു സംവിധാനത്തെക്കൊണ്ടു പഞ്ചുചെയ്യിച്ചാൽ ഉല്പാദനം ഉണ്ടാകുമോ? ഉപദേശകർക്കെന്താ ഇതു മനസിലാകാത്തത്?
ഈ നാട് നന്നാക്കാൻതന്നെ ഞാൻ തീരുമാനിച്ചിരിക്കുകയാണ് എന്നു പഞ്ചവടിപ്പാലത്തിലെ പഞ്ചാ യത്തുപ്രസിഡന്റ് ദുഃശാസനക്കുറുപ്പ് ആവർത്തിച്ചാവർത്തിച്ചു പ്രസംഗിക്കുന്നതുപോലെ,പിണറായി മന്ത്രിസഭ വന്നു ദിവസങ്ങൾക്കകം സിവിൽ സർവ്വീസ് നന്നാക്കാൻ തന്നേ ഞാൻ തീരുമാനിച്ചിരിക്കുക യാണ് എന്ന വായ്ത്താരി മുഖ്യമന്ത്രി തുടങ്ങിയതാണ്. ഫയലുകളിൽ ജീവിതമാണ്, അഴിമതി വച്ചു പൊറുപ്പിക്കില്ല, ഉദ്യോഗസ്ഥരിൽ നല്ലപങ്കും പണിയെടുക്കാത്തവരാണ്, അതൊന്നും ഇനി നടക്കില്ല എന്നിങ്ങനെയുള്ള പ്രഘോഷണങ്ങൾ പലയിടത്തും ആവർത്തിച്ചു. ചിലരെല്ലാം ആദ്യമൊക്കെ ലേശം ഭയക്കുകയും ചെയ്തു. എന്നാൽ, അദ്ദേഹം പ്രഖ്യാപിച്ച ഒരു കാര്യവും നടപ്പാകുന്നില്ല എന്ന് ഉറ പ്പാക്കാനുള്ള നടപടികൾ സെക്രട്ടേറിയറ്റിലെ വലിയൊരുവിഭാഗം ജീവനക്കാർ യൂണിയൻ ഭേദമി ല്ലാതെ അന്നുമുതലേ ജാഗ്രതയിലാണ്. അതിൽ അവർ വിജയിച്ചുകൊണ്ടേയിരിക്കുന്നു. അതേസമ യം, ഇങ്ങനെയെല്ലാം പ്രസംഗിപ്പിച്ച് അദ്ദേഹത്തെ വിഢിവേഷം കെട്ടിക്കുന്ന പേഴ്സണൽ സ്റ്റാഫു കാർക്ക് അവയെന്തെങ്കിലും നടപ്പാക്കണമെന്ന കാര്യത്തിൽ ഒരു നിർബ്ബന്ധവുമില്ലതാനും.
ഈ വിരട്ടൽപരമ്പരയ്ക്കു പിന്നാലെയാണ് കേരള അഡ്മിനിസ്റ്റ്രേറ്റീവ് സർവ്വീസ് (KAS) നടപ്പാക്കാൻ തീരുമാനിച്ചത്. തികച്ചും വിപ്ലവകരമായ നടപടി. എന്നാൽ, അഭിജാതരെന്നു സ്വയം കരുതുന്ന സെക്രട്ടേറിയറ്റ് കൂശ്മാണ്ടങ്ങൾ നിറഭേദമില്ലാതെ പ്രതിഷേധിച്ചു. ഇടതുയൂണിയനിലെയടക്കംകൊടും പ്രതിഷേധക്കാരെ സെക്രട്ടേറിയറ്റിനു പുറത്തേക്കു സ്ഥലം മാറ്റി. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നു പോലും ഒരു സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥനെ പുറത്താക്കി. ഈ സംഭവങ്ങളോടെ സെക്രട്ടേറിയറ്റിലെ ജീവനക്കാരുടെ പ്രതിഷേധവും നിഷേധനിലപാടും നിസ്സഹകരണവും പിന്നെയും കടുപ്പിച്ചു.പ്രത്യക്ഷ സമരമൊന്നും ഇല്ലെങ്കിലും, ഇയ്യാൾക്കൊരു പണികൊടുക്കണം, ഞങ്ങളെ വെറുപ്പിച്ചിട്ട് ഇയ്യാൾ ഭരി ക്കുന്നതൊന്നു കാണണം എന്ന മനോഭാവത്തിലുള്ള രഹസ്യധാരണയ്ക്കനുസരിച്ചാണു കാര്യങ്ങൾ നീക്കുന്നത്.
ഈ ഗുരുതരാവസ്ഥയിലാണ് പഞ്ചിങ്ങ് നിർബ്ബന്ധമാക്കുന്ന നടപടി വരുന്നത്. രാവിലെ പത്തേകാൽ മണിക്കുമുമ്പ് തിരുവനന്തപുരത്ത് എത്താനും അഞ്ചേകാലിനുശേഷം ഇറങ്ങിയാൽ മടങ്ങാനും ട്രയിനുകൾ ഇല്ലെന്നിരിക്കെ, പഞ്ചിങ്ങ് കാരണം വളരെ നേരത്തേ വരികയും വളരെ വൈകിമാത്രം വീടെത്തുകയും ചെയ്യേണ്ട സ്ഥിതിയായി നഗരത്തിനു പുറത്തുനിന്നു വരുന്നവർക്ക്. ഓഫീസിൽ ഉള്ള സമയത്തെങ്കിലും ആത്മാർത്ഥമായി പണിയെടുത്തിരുന്നവരെയടക്കം ഈ സമയനിഷ്ക്കർഷ ബുദ്ധിമുട്ടിലാക്കി. കുടുംബിനികളും മറ്റു കടുത്ത സമ്മർദ്ദത്തിലായി. അതിനകം നിസ്സഹകരണത്തിൽ ആയിരുന്ന സെക്രട്ടേറിയറ്റ് ജീവനക്കാർ ഇതോടെ സ്വാഭാവികമായും നിലപാടു കടുപ്പിച്ചിരിക്കു കയാണ്. സർക്കാർ തങ്ങളോട് എന്തോ പ്രതികാരം ചെയ്യുന്നു എന്ന ചിന്തയാണ് ഇപ്പോൾ അവരിൽ പലർക്കുമുള്ളത്.
തുടക്കംമുതലേ സർക്കാരിനു തെറ്റി എന്നതാണു വസ്തുത. വെറുപ്പിച്ചും വിരട്ടിയും പണിയെടുപ്പി ക്കാവുന്ന അടിമത്തയുഗമല്ല ഇതെന്ന് അറിയേണ്ട തൊഴിലാളിവർഗ്ഗപ്പാർട്ടിയാണ് ഈ പ്രകോപിപ്പി ച്ചു ഭരിക്കൽ നയം സ്വീകരിച്ചിരിക്കുന്നത് എന്നതാണു തമാശ.
എന്താണു സർക്കാർ ചെയ്യേണ്ടിയിരുന്നത്? സെക്രട്ടേറിയറ്റിലെ യഥാർത്ഥപ്രശ്നങ്ങൾ മനസിലാക്കി അവ പരിഹരിച്ചു കാര്യക്ഷമത ഉണ്ടാക്കുകയാണു വേണ്ടിയിരുന്നത്. ഇതിനു വലിയ ബുദ്ധിമുട്ടും പഞ്ചിങ്ങിനു ചെലവഴിക്കുന്നതുപോലുള്ള പണച്ചെലവും സോഫ്റ്റ്വെയറും ഒന്നും ആവശ്യമില്ല. സെക്രട്ടേറിയറ്റിൽ ഇപ്പോൾ ഇ-ഫയൽ സംവിധാനമാണ്. ഓരോ ഫയലിന്റെയും നീക്കം അറിയാൻ നിലവിൽത്തന്നെ സംവിധാനമുണ്ട്. മേലുദ്യോഗസ്ഥർ അതു കൃത്യമായി ഇതു നോക്കുകയേവേണ്ടൂ. ഫയലുകൾക്ക് അടയിരിക്കുന്നവർ, കാലതാമസവും കുരുക്കും ഉണ്ടാകത്തക്കവിധം ഫയൽ എഴുതു ന്നവർ എന്നിവരെ കണ്ടുപിടിക്കാൻ ഒരു പ്രയാസവുമില്ല. മാസാമാസം ഇതു മുഴുവൻ വകുപ്പു മേധാവികളും ചെയ്യുന്നു എന്ന് ഉറപ്പുവരുത്താനുള്ള നടപടിയാണു പൊതുഭരണവകുപ്പുകൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി സ്വീകരിക്കേണ്ടിയിരുന്നത്. അതിനു ഫയലിൽ ജീവിതമാനെന്നു സാരോപദേശം ചെയ്ത മഹാസമ്മേളനമോ പഞ്ചിങ്ങ് കോലാഹലമോ ഒന്നും വേണ്ടിയിരുന്നില്ല. ഈ നടപടിയാക ട്ടെ, ഒരു കോലാഹലവും കൂടാതെ നിശബ്ദം നടപ്പാക്കാമായിരുന്നതുമാണ്. മൂന്നുമാസം കൂടുമ്പോൾ മുഖ്യമന്ത്രിതന്നെ വകുപ്പുമേധാവികളുടെ യോഗം വിളിച്ച് ഫയൽനീക്കം സംബന്ധിച്ച് അവർ നട ത്തുന്ന പ്രവർത്തനങ്ങൾ വിലയിരുത്തുകയും വേണം. മൂന്നുമാസത്തിലൊരിക്കൽ ഒരു രണ്ടു മണി ക്കൂർ ഇതിനു നീക്കിവയ്ക്കാൻ മുഖ്യമന്ത്രിക്കു കഴിയില്ല എന്നുണ്ടെങ്കിൽ അതൊരു പരാജയംതന്നെ എന്നേ വിലയിരുത്താനാകൂ.
വേണമെങ്കിൽ, ഓരോ ജീവനക്കാരുടെയും കമ്പ്യൂട്ടറിൽ കിടക്കുന്ന ഫയലുകളിൽ ഏതെങ്കിലും ഒരാഴ്ചയ്ക്കുശേഷവും അനക്കാതെ കിടക്കുന്നെങ്കിൽ വകുപ്പുസെക്രട്ടറിയുടെ കമ്പ്യൂട്ടറിൽ ഒരു പോപ് അപ് പ്രത്യക്ഷപ്പെടുന്നതരത്തിൽ സോഫ്റ്റ്വെയറിൽ ഞൊണുക്കു വിദ്യ കൂട്ടിച്ചേർക്കാ നൊന്നും ഒരു പ്രയാസവുമില്ല. അടിയന്തരം എന്ന ഇനം ഫയലിൽ അടിയന്തരനടപടി ഉണ്ടായി ല്ലെങ്കിലും ഒരു പോപ് അപ്പോ അലേർട്ടോ അലാമോ ഇത്തരത്തിൽ ഏർപ്പാടാക്കാം.
എത്രയോ കാലമായി കേരളം കാത്തിരുന്ന കേരള അഡ്മിനിസ്റ്റ്രേറ്റീവ് സർവ്വീസ് യാഥാർത്ഥ്യമാക്കിയ മുഖ്യമന്ത്രി എന്ന നിലയിലാകും പിണറായി ഓർമ്മിക്കപ്പെടുക. അത്ര വിപ്ലവകരമാണത്. സർക്കാർ ജീവനക്കാരുടെ സ്ഥലംമാറ്റം രാഷ്ട്രീയ-യൂണിയൻ ഇടപെടലുകൾ അവസാനിപ്പിച്ച് കൃത്യമായ മാന ദണ്ഡങ്ങളും നടപടിക്രമവും നിശ്ചയിച്ച് വെബ്സൈറ്റുവഴി സുതാര്യമായി നടപ്പിലാക്കി എന്നതാകും അദ്ദേഹത്തിന്റെ തൊപ്പിയിലെ മറ്റൊരു പ്രധാനതൂവൽ. എന്നാൽ, ഇതിലൊക്കെ പ്രധാനമായ ഒന്ന് അദ്ദേഹത്തിനു ചെയ്യാനുണ്ട്. അദ്ദേഹത്തിനു മാത്രം ചെയ്യാൻ കഴിയുന്ന ഒന്ന്. അതു ചെയ്യാൻ കഴി ഞ്ഞാൽ, അതിന്റെ പേരിലാകും ചരിത്രത്തിൽ പിണറായി ഓർമ്മിക്കപ്പെടുക. കെ.എ.എസിനെ ക്കാളും പ്രധാനമായ ഭരണപരിഷ്ക്കാരമാണത്.
ചെയ്യേണ്ടത് ഇത്രമാത്രം. ഒരു ഉത്തരവിറക്കുക: സെക്രട്ടേറിയറ്റ് കേഡർ ഇല്ലാതാക്കുന്നു. സെക്രട്ടേറി യറ്റിലെ മുഴുവൻ തസ്തികയും അതതു ലൈൻ ഡിപ്പാർട്ട്മെന്റിലെ മികച്ച ഉദ്യോഗസ്ഥരുടെ ഡെപ്യൂ ട്ടേഷൻ തസ്തികകളാക്കി മാറ്റുന്നു. സെക്രട്ടേറിയറ്റ് കേഡറിൽ അഡീഷണൽ സെക്രട്ടറിക്കു താഴെ യുള്ള ഉദ്യോഗസ്ഥരെ വിവിധ വകുപ്പുകളിലേക്കു പുനർവിന്യസിക്കുന്നു. ലൈൻ ഡിപ്പാർട്ടുമെന്റു കളിനിന്നു ഡയറക്ടർമാർ കണ്ടു വരുന്ന ഫയലുകളും തപാലുകളും നേരിട്ട് അഡീഷണൽ സെക്രട്ടറി കണ്ട് സെക്രട്ടറിക്കു പോകുന്നതരത്തിൽ സെക്രട്ടേറിയറ്റ് നടപടിക്രമം (സെക്രട്ടേറിയറ്റ് മാനുവൽ) പരിഷ്ക്കരിക്കുന്നു. അതിനുതാഴെ ആരും അവ കാണേണ്ടതില്ല. ഇതുമൂലം സെക്രട്ടേറിയറ്റിലെ തസ്തികാബാഹുല്യത്തിൽ വരുന്ന ഗണ്യമായി കുറവിനു തുല്യമായ തസ്തികകൾ വിവിധ വിക സന, ഉല്പാദന, സേവനവകുപ്പുകളിൽ സൃഷ്ടിച്ച് ക്ഷേമവും പുരോഗതിയും കൂടുതൽ കാര്യക്ഷമ മാക്കുന്നു.
ഇത് ഒറ്റ ഉത്തരവായി ഇറക്കാൻ കഴിയണം. എങ്കിൽ കേരളം രക്ഷപ്പെടും. ഈ മച്ചിപ്പശുവിനെ പഞ്ചിങ്ങുവഴി പ്രസവിപ്പിക്കാനുള്ള മൗഢ്യം ഉപേക്ഷിച്ച് ധീരമായ ഈ നടപടിക്കാണു മുഖ്യമന്ത്രി യും ഇടതുപക്ഷജനാധിപത്യമുന്നണിസർക്കാരും തയ്യാറാകേണ്ടത്.
|
|
കേരളത്തിന്റെ തീരങ്ങളിൽ കൂറ്റൻ തിരമാലകൾ ആഞ്ഞടിക്കുമെന്ന് ദേശീയ സമുദ്ര ഗവേണ കേന്ദ്രം മുന്നറിയിപ്പ് |
തിരു: കടൽക്ഷോഭത്തെ തുടർന്ന് സംസ്ഥാനത്തെ തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദേശം. കേരളത്തിന്റെ തീരങ്ങളിൽ കൂറ്റൻ തിരമാലകൾ ആഞ്ഞടിക്കുമെന്ന് ദേശീയ സമുദ്ര ഗവേണ കേന്ദ്രം മുന്നറിയിപ്പ് നൽകി. അഞ്ച് മുതൽ ഏ...തുട൪ന്ന് വായിക്കുക |
|
10 കോടിയുടെ ട്രോമകെയര്‍ പരിശീലന കേന്ദ്രം: ഹൈദരാബാദിലെ മികച്ച ട്രോമകെയര്‍ സെന്ററുകളുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തും |
തിരു: സംസ്ഥാനത്ത് നടപ്പിലാക്കുന്ന സമ്പൂര്‍ണ ട്രോമ കെയര്‍ സംവിധാനത്തിന്റെ ഭാഗമായി മികച്ച ട്രോമകെയര്‍ പരിശീലനത്തിന് തിരുവനന്തപുരത്ത് സ്ഥാപിക്കുന്ന 10 കോടി രൂപയുടെ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ സ്റ്റേറ്റ് ഓഫ് ദ ആര്‍ട്ട് സിമുലേഷന്‍ സെന്ററിനായി ഹൈദരാബാ...തുട൪ന്ന് വായിക്കുക |
|
യു എസ് ടി ഗ്ലോബൽ ഒക്ലഹോമ സർവകലാശാലയുമായി ധാരണയിൽ |
തിരു: മുൻനിര ഡിജിറ്റൽ സാങ്കേതിക സേവനങ്ങൾ പ്രദാനം ചെയ്യുന്ന സ്ഥാപനമായ യു എസ് ടി ഗ്ലോബൽ ഒക്ലഹോമ സർവകലാശാലയുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ഗലാഗ്ലി കോളേജ് ഓഫ് എഞ്ചിനീയറിംഗ്, ഡാറ്റ സയൻസ് ആൻഡ് അനലിറ്റിക്സ് എം എസ് പ്രോഗ്രാം വഴിയാണ് ഒക്ലഹോമ സർവകലാശാലയുമ...തുട൪ന്ന് വായിക്കുക |
|
കോട്ടയത്തു റോഡ് നിർമാണത്തിന് കൊണ്ടുവന്ന ജെസിബി മോഷണം പോയി |
കോട്ടയം: റോഡ് നിർമാണത്തിന് കൊണ്ടുവന്ന ജെസിബി മോഷണം പോയി. കെഎസ്ടിപിയുടെറോഡ് നിർമാണത്തിന് വേണ്ടി കരാറുകാരൻ കൊണ്ടുവന്ന ജെസിബിയാണ് മോഷ്ടിക്കപ്പെട്ടത്. ശനിയാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞ് തൊഴിലാളികൾ വാഹനം ബേക്കർ ജംഗ്ഷനിലെ റോഡരികിൽനിർത്തി യിട്ടിരുന്നു. തിങ...തുട൪ന്ന് വായിക്കുക |
|
സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു |
തിരു: സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകള്‍ സാംസ്കാരികമന്ത്രി എ കെ ബാലന് പ്രഖ്യാപിച്ചു. മികച്ച ഡോക്യുമെന്ററി, സമകാലിക പരിപാടി എന്നീ വിഭാഗങ്ങളിലെ അവാര്‍ഡ് കൈരളി പീപ്പിള്‍ ടിവിക്ക് ലഭിച്ചു. മണ്ണും പ്രകൃതിയും വരുo തലമുറയ്ക്കായി കാത്തുസൂക്ഷിക്കണമെന്ന സന്ദേശം...തുട൪ന്ന് വായിക്കുക |
|
ചൊവ്വാഴ്ചയും കൂറ്റൻ തിരമാലകൾക്കു സാധ്യതയെന്നു മുന്നറിയിപ്പ് |
തിരു: കേരളത്തിന്റെ തീരപ്രദേശത്ത് ചൊവ്വാഴ്ചരാത്രി 11.30 വരെ കടൽ പ്രക്ഷുബ്ധമായിരിക്കുമെന്നു ദേശീയ സമുദ്രഗവേഷണ പഠന കേന്ദ്രം അറിയിച്ചു. കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂർ, കാസ...തുട൪ന്ന് വായിക്കുക |
|
നവജാത ശിശുവിന്റെ മൃതദേഹം കുറ്റിക്കാട്ടില്‍ കണ്ടെത്തിയ സംഭവം: അമ്മ പോലീസ് പിടിയിൽ |
കൊല്ലം: നവജാത ശിശുവിന്റെ മൃതദേഹം കുറ്റിക്കാട്ടില്‍ തെരുവ് നായ കടിച്ചുകീറിയ നിലയില്കണ്ടെ ത്തിയ സംഭവത്തിൽ കുട്ടിയുടെ അമ്മ പിടിയിൽ. പുത്തൂർ സ്വദേശി അന്പിളിയാണ് പിടിയിലായത്. കുട്ടി ജനിച്ചയുടനെ കൊലപ്പെടുത്തിയ ശേഷം സമീപത്തെ കുറ്റിക്കാട്ടിൽ ഇവർ ഉപേക്ഷിക്...തുട൪ന്ന് വായിക്കുക |
|
സൂററ്റിൽ ബഹുനില കെട്ടിടത്തിന്റെ 12-ാം നിലയിൽനിന്നു യുവതി കുഞ്ഞിനെ താഴേയ്ക്കെറിഞ്ഞു |
സൂററ്റ്: ഗുജറാത്തിലെ സൂററ്റിൽ ബഹുനില കെട്ടിടത്തിന്റെ 12-ാം നിലയിൽനിന്നു യുവതി കുഞ്ഞിനെ താഴേയ്ക്കെറിഞ്ഞു. യുവതിയും ഒപ്പം ചാടി. അമ്മയും കുഞ്ഞും മരിച്ചു.ചഞ്ചൽ നെയ്ൻ, മകൻ അനികേത് എന്നിവരാണു മരിച്ചത്. ...തുട൪ന്ന് വായിക്കുക |
|
ഡോക്ടർമാർ തലക്ക് പരിക്കേറ്റയാൾക്ക് കാലിൽ ശസ്ത്രക്രീയ നടത്തി |
ഡൽഹി : അപകടത്തിൽ തലക്കും മുഖത്തും പരിക്കേറ്റ് ചികിത്സ തേടിയെത്തിയാൾക്ക്ഡോക്ടർമാർ കാലിൽശസ്ത്ര ക്രീയ നടത്തി. വിജേന്ദർ ത്യാഗിയെന്നയാൾക്കാണ് ഡൽഹിയിലെ ശുശ്രുത ട്രൂമസെന്റ റിൽ അത്യപൂർവ ശസ്ത്രക്രീയ നടത്തിയത്. എന്നാൽ മറ്റൊരു രോഗിയായ വിരേന്ദ്രയുടെ പേര് വിജ...തുട൪ന്ന് വായിക്കുക |
|
പെൺകുഞ്ഞുങ്ങളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ: ഓർഡിനൻസ് നിലവിൽ വന്നു |
ന്യൂഡൽഹി: പെൺകുഞ്ഞുങ്ങളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് പരമാവധി വധശിക്ഷ ഉറപ്പാ ക്കുന്നത് ഉൾപ്പെടെ ലൈംഗികാതിക്രമകേസുകളിൽ ശിക്ഷ കടുത്തതാക്കുന്ന നിയമഭേദഗതി ഓർഡി നൻസിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്കി. ഓർഡിനൻസിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭി ച്ചാല്‍ ആറുമാ...തുട൪ന്ന് വായിക്കുക |
|
പ്രതിഭാധനനായ മനുഷ്യ സ്നേഹി സോഹൻ റോയ് ( പ്രത്യേക ലേഖകൻ - മോഹൻ കെ.ജോർജ്ജ് ) |
മുല്ലപ്പെരിയാർ തകരുകയാണെങ്കിൽ എങ്ങനെ ആയിരിക്കുമെന്ന് ലോക മനസ്സാ ക്ഷിക്ക് വ്യക്തമാക്കി കൊടുക്കുക എന്ന ലക്ഷ്യത്തോടെ സാമ്പത്തികനേട്ടംതുലോം പ്രതീക്ഷിക്കാതെ തന്റെ സമൂഹത്തി നോടുള്ള കടമയും, കടപ്പാടും വിളിച്ചോ തുന്ന ഒരു അത്യപൂർവ ചിത്ര നിർമ്മാണമാണു ഡാം 999 ...തുട൪ന്ന് വായിക്കുക |
|
സ്വകാര്യ ആശുപത്രി നഴ്സുമാര്‍ക്ക് വേതനം പുതുക്കല്‍ -അന്തിമ വിജ്ഞാപനം ഉടന്‍ |
തിരു: സ്വകാര്യ ആശുപത്രി നഴ്സുമാര്‍ക്ക് വേതനം പുതുക്കുന്നതിനുള്ള അന്തിമ വിജ്ഞാപനം ഉടന്‍ പ്രസിദ്ധീകരിക്കും. ഇതു സംബന്ധിച്ച് നഴ്സുമാര്‍ക്കുള്ള ആശങ്കയ്ക്ക് യാതൊരു അടിസ്ഥാന വുമില്ല.
സുപ്രീം കോടതിയുടെ വിധിന്യായത്തിന്റെ അടിസ്ഥാനത്തില്‍ രൂപീകരിച്ച കേന...തുട൪ന്ന് വായിക്കുക |
|
നിലമ്പൂരിൽ സീരിയൽ നടി മേനയിൽ കവിത തീ കൊളുത്തി മരിച്ചനിലയിൽ |
മലപ്പുറം: നിലമ്പൂരിൽ സീരിയൽ നടി മേനയിൽ കവിത (37) തീ കൊളുത്തി മരിച്ചനിലയിൽ കണ്ടെത്തി. നിലന്പൂർ മുതീരികൂളിക്കൂന്ന് കോളനിയിൽ വാടകയ്ക്കു താമസിക്കുന്ന മേനയിൽ കവിത സ്വയം പെട്രോൾ ഒഴിച്ച് ജീവനൊടുക്കിയതാണെ...തുട൪ന്ന് വായിക്കുക |
|
ജമ്മുകാഷ്മീരിലെ കിഷ്ത്വാർ ജില്ലയിൽ വീട്ടിൽ ശുചിമുറി നിർമിക്കാത്തതിനു സർക്കാർ 616 ഉദ്യോഗസ്ഥരുടെ ശമ്പളം തടഞ്ഞു |
ശ്രീനഗർ: ജമ്മുകാഷ്മീരിലെ കിഷ്ത്വാർ ജില്ലയിൽ വീട്ടിൽ ശുചിമുറി നിർമിക്കാത്തതിനു സർക്കാർ 616 ഉദ്യോഗസ്ഥരുടെ ശമ്പളം തടഞ്ഞു. കിഷ്ത്വാർ ജില്ലാ ഡവലപ്മെന്റ് കമ്മീഷണർ ആംഗ്രസ് സിംഗ് റാണ ഉത്തരവ് ഇറക്കി....തുട൪ന്ന് വായിക്കുക |
|
കർണാടക ഡോക്ടർ രണ്ടു വർഷമായി പീഡിപ്പിച്ചുവരികയാണെന്ന് പ്രമുഖ ദേശീയ വനിതാ കായികതാരം |
കോലാപുർ: കർണാടക ഡോക്ടർ രണ്ടു വർഷമായി പീഡിപ്പിച്ചുവരികയാണെന്ന് പ്രമുഖ ദേശീയ വനിതാ കായികതാരം പോലീസിനു നൽകിയ പരാതിയിൽ പറയുന്നു. വടക്കൻ കർണാടകയിലെ ഗുൽബർഗ് സ്വദേശിയായ ഡോക്ടർ വിവാഹ വാഗ്ദാ...തുട൪ന്ന് വായിക്കുക |
|