Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
തെറ്റിയാര്‍ ശുചീകരണത്തില്‍ സഹകരിക്കാന്‍ ടെക്നോപാര്‍ക്കും പ്രഭിരാജ് നടരാജന് പ്രവാസി എക്സ്പ്രസ് ബിസിനസ് എക്‌സെല്ലെന്‍സ് അവാർഡ് വൃദ്ധയെ ഫയര്‍ഫോഴ്‌സ് സംഘം ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.മഴ മൂലം 10 മരണo ചൊവ്വാഴ്ച്ച എസ്ഡിപിഐ പ്രഖ്യാപിച്ചിരുന്ന ഹര്‍ത്താല്‍ പിന്‍വലിച്ചു ഇതര സംസ്ഥാന തൊഴിലാളി അഞ്ചലില്‍ മര്‍ദ്ദനമേറ്റ്‌ മരിച്ചു

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

വസന്തോത്സവം- 2018; തലസ്ഥാനത്തിന്റെ സ്വന്തം പുഷ്പമേള: (ജനുവരി 7- 14 കനകക്കുന്ന്)

6/1/2018

തിരു: ലോകകേരള സഭയ്ക്ക് തലസ്ഥാന നഗരം ആതിഥേയത്വം വഹിക്കുന്ന വേളയില്‍ സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തില്‍വസന്തോത്സവം സംഘടിപ്പിക്കുകയാണ്.പൂക്കളുടെ വര്‍ണ്ണ വസന്തം തിരുവനന്തപുരത്ത് രണ്ട് വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് നടക്കാന്‍പോകു ന്നത്. ഇത്തവണ സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് വസന്തോത്സവംഎന്ന പേരിലൊരുക്കുന്ന പുഷ്പമേള യില്‍ പതിനായിരത്തില്‍പരം വര്‍ണ്ണപുഷ്പങ്ങളും മുപ്പതിനായിരത്തില്‍പരം ഇനങ്ങളിലുള്ള ചെടി കളും അണിനിരത്തും.

ജനുവരി 7 കനകക്കുന്നില്‍ വസന്തോത്സവം- 2018 ന് തുടക്കമാകും. കേരള ഗവര്‍ണര്‍ ജസ്റ്റിസ് (റിട്ട യേര്‍ഡ്) പി.സദാശിവം ജനുവരി 7 ഞായറാഴ്ച രാവിലെ 10.30 ന് വസന്തോത്സവം ഉദ്ഘാടനം ചെയ്യും. കനകക്കുന്ന് പ്രധാന കവാടത്തിലാണ് ഉദ്ഘാടന ചടങ്ങ്. നിശാഗന്ധി ആഡിറ്റോറിയത്തിന് സമീപം പ്രത്യേകം ഒരുക്കുന്ന വേദിയില്‍ മേളയുടെ ഉദ്ഘാടനസമ്മേളനം നടക്കുo. ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിക്കും. മന്ത്രി വി.എസ്.സുനില്‍കുമാര്‍ മുഖ്യപ്രഭാ ഷണം നടത്തും. ജനുവരി 14 വരെയാണ് മേള.

പുഷ്പമേള കൂടാതെ, കേരളത്തിന്റെ ജൈവവൈവിധ്യത്തിന്റെ പ്രതീകമായ കാവുകളുടെ പുന രാവിഷ്‌ക്കാരം, ഗോത്രവര്‍ഗ്ഗ സംസ്‌ക്കാരത്തിന്റെ നേര്‍ക്കാഴ്ചയുമായി ഗോത്രവര്‍ഗ്ഗ ഊരിന്റെ മാതൃക, വയനാടന്‍ വിത്തുപുര, തേന്‍കൃഷിയും പരിപാലനവും വിപണനവുമായി തേന്‍കൂട്, വനക്കാഴ്ചകള്‍, ശലഭോദ്യാനം, കാര്‍ഷികോത്പന്നങ്ങളുടെ പ്രദര്‍ശനം, ഭക്ഷ്യമേള എന്നിവയും ഒരുക്കുന്നു.

സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഒരുക്കുന്ന പുഷ്പമേള യില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പതിനായിരത്തില്‍പരം വര്‍ണ്ണപുഷ്പങ്ങള്‍ ഉണ്ടാകും. കേരളത്തില്‍ തന്നെ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ പുഷ്പമേളയാകും ഇത്തവണ വസന്തോത്സവത്തിന്റെ ഭാഗമായി ഒരുക്കുന്നത്. മുപ്പതിനായിരത്തില്‍പരം ഇനങ്ങളിലുള്ള ചെടികള്‍ പുഷ്‌പോത്സവത്തിന്റെ ശോഭ കൂട്ടും. പാലോട് ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, പൂജപ്പുര ആയുര്‍വേദ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയുടെ നേതൃത്വത്തില്‍ ആയിരത്തില്‍പരം ഔഷധസസ്യ ങ്ങളുടെ പ്രദര്‍ശനം സൂര്യകാന്തിയുടെ ആദ്യ തട്ടില്‍ ഒരുക്കുന്നു. ദശപുഷ്പങ്ങളും ദശമൂലവും നക്ഷ ത്രവനവും ആരോഗ്യപ്പച്ചയുമൊക്കെ ഉള്‍പ്പെടുന്ന ഔഷധ സസ്യപ്രദര്‍ശനം ഇവയുടെ സംരക്ഷണ ത്തിന്റെ പ്രധാന്യം ജനങ്ങളെ ബോധ്യപ്പെടുത്തുന്ന വിധത്തിലാവും ഒരുക്കുക. വിശുദ്ധ വനങ്ങളെന്ന റിയപ്പെടുന്ന ജൈവവൈവിധ്യത്തിന്റെ ചെറുമാതൃകകളായ കാവുകളുടെ പുനരാവിഷ്‌ക്കാരം സന്ദര്‍ശകര്‍ക്ക് അപൂര്‍വ്വ വിരുന്നായിരിക്കും. കുളവും പ്രതിഷ്ഠയും കാവിനു മാത്രം സ്വന്തമായ ചെടികളും അണിയിച്ചൊരുക്കുന്നത് ടി.ബി.ജി.ആര്‍.ഐ.യാണ്. സസ്യലോകത്തിലെ അത്ഭുതമായ ഇരപിടിയന്‍ സസ്യങ്ങളാണ് മറ്റൊരു ആകര്‍ഷണം. കെണിയൊരുക്കി പ്രാണികളായ ഇരകള്‍ക്കു വേണ്ടി കാത്തിരിക്കുന്ന ഡ്രൊസീറയും നെപ്പന്തസ്സുംതുടങ്ങി അനേകം ജനുസ്സുകള്‍ സന്ദര്‍ശകര്‍ക്ക് വിസ്മയത്തിന്റെ നിമിഷങ്ങള്‍ സമ്മാനിയ്ക്കും. ഓര്‍ക്കിഡുകളും, ആന്തൂറിയവും, ബോണ്‍സായി യും അടങ്ങുന്ന അപൂര്‍വ്വ ശേഖരം തീര്‍ത്തും വ്യത്യസ്തമായ അനുഭവമാകും .

പീച്ചിയിലെ കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തില്‍ ഒരുക്കുന്ന ശലഭങ്ങളുടെ പറുദീസയായ ശലഭോദ്യാനം മറ്റൊരു പ്രധാന ആകര്‍ഷണമായിരിക്കും. ശലഭങ്ങളുടെ ആഹാര ക്രമം, പ്രജനന രീതി ,ആവാസ വ്യവസ്ഥ എന്നിവയൊക്കെ മനസ്സിലാക്കാനുള്ള അപൂര്‍വ്വ അവ സരമാണ് സമ്മാനിക്കുക.

ഗോത്രവര്‍ഗ്ഗ സംസ്‌ക്കാരത്തിന്റെ നേര്‍ക്കാഴ്ചയൊരുക്കി കിര്‍ത്താട്‌സും വസന്തോത്സവത്തില്‍ പങ്കാ ളികളാകുന്നു. തനത് ഗോത്രവര്‍ഗ്ഗ ഈരിന്റെ പുനഃസൃഷ്ടിയില്‍ കുടിലും ദൈവപ്പുരയും ഏറുമാട വും കലാരൂപങ്ങളും ഉണ്ടായിരിക്കും.

ഹോര്‍ട്ടി കോര്‍പ്പിന്റെ നേതൃത്വത്തില്‍ ഒരുക്കുന്ന തേന്‍കൂടെന്ന പ്രദര്‍ശനത്തില്‍ തേനീച്ച വളര്‍ ത്തല്‍, പരിപാലനം, വിപണനം തുടങ്ങിയവ തനത് രീതിയില്‍ പുനരാവിഷ്‌കരിയ്ക്കപ്പെടും. വന ക്കാഴ്ചകളുടെ സൗന്ദര്യവുമായി വനം വകുപ്പും വൈവിധ്യമാര്‍ന്ന കാര്‍ഷികോത്പന്നങ്ങളുടേയും മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടേയും പ്രദര്‍ശനം ഒരരുക്കി സംസ്ഥാന കൃഷിവകുപ്പും മേളയില്‍ പങ്കാ ളികളാകും.

സൂര്യകാന്തിയില്‍ അരങ്ങേറുന്ന ഭക്ഷ്യമേള രുചിയുടെ വകഭേദങ്ങള്‍ ഒരുക്കും. തെക്കന്‍ കേരള ത്തിന്റെ തനത് രുചികളും, കുട്ടനാടന്‍ വിഭവങ്ങളും, മലബാറിന്റെ തനിമയാര്‍ന്ന വിഭവങ്ങളും, ബിരിയാണികളും മുതല്‍ വ്യത്യസ്ത പായസങ്ങള്‍ വരെ സൂര്യകാന്തിയിലെ ഭക്ഷ്യമേളയില്‍ ഉണ്ടാ കും. നിശാഗന്ധിയില്‍ വ്യത്യസ്തങ്ങളായ കലാപരിപാടികളും വസന്തോത്സവത്തിന്റെ ഭാഗമായി നടത്തും. വിവിധ റസിഡന്റ്സ് അസോസിയേഷനുകളുടെ പങ്കാളിത്തവും കലാപരിപാടികളില്‍ ഉണ്ടാകും.

കല്‍പ്പറ്റയിലെ എം.എസ്.സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ സാമൂഹിക കാര്‍ഷിക ജൈവ വൈ വിധ്യ കേന്ദ്രം ഒരുക്കുന്ന വയനാടന്‍ വിത്തുപുരയില്‍ ജീരകശാല, ഗ്രന്ഥശാല തുടങ്ങിയ അപൂര്‍വ്വ നെല്‍ വിത്തിനങ്ങളും തനത് പയര്‍ വിത്തിനങ്ങളും ഉണ്ടാകും.

ഹരിത കേരളം, ആര്‍ദ്രം, വിദ്യാഭ്യാസം, ജീവനം തുടങ്ങിയ മിഷനുകളുടെ സ്റ്റാളുകളും വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സ്റ്റാളുകളും വ്യാപാര സ്റ്റാളുകളും വസന്തോത്സവത്തില്‍ ഉണ്ടാകും. കരകൗശല ഉത്പന്നങ്ങള്‍ ഇരിങ്ങല്‍ ക്രാഫ്റ്റ്‌സ് വില്ലേജിന്റെ പ്രത്യേക സ്റ്റാളിലുണ്ടാകും.

തിരുവനന്തപുരം സിറ്റി പോലീസിന്റെ നേതൃത്വത്തില്‍ ശക്തമായ സുരക്ഷാ സംവിധാനങ്ങള്‍ കനകക്കുന്നിലും സൂര്യകാന്തിയിലുമായി വസന്തോത്സവത്തിന്റെ ഭാഗമായി ഒരുക്കുന്നുണ്ട്. സിസി ടി വി അടക്കമുള്ളവ കനകക്കുന്നിലും സൂര്യകാന്തിയിലും സജ്ജീകരിക്കും. ഞായറാഴ്ച മുതല്‍ വസന്തോത്സവം സമാപിക്കുന്ന ഈ മാസം 14 വരെ 7 ദിവസം കനകക്കുന്നിലെ പ്രഭാത-സായാഹ്ന നടത്തത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാവരും ഇതുമായി സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്.

മേളയിലേയ്ക്കുളള പ്രവേശനം ടിക്കറ്റ് മുഖേനയാണ്.

ടിക്കറ്റ് നിരക്കുകള്‍

5 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യം

5 വയസ്സു മുതല്‍ 12 വയസ്സ് വരെ - രൂപ 15/- (ഒരാള്‍ക്ക്)

12 വയസ്സിന് മുകളില്‍ - രൂപ 40/- (ഒരാള്‍ക്ക്)

ഫാമിലി ടിക്കറ്റ്

(അച്ഛന്‍, അമ്മ കൂടാതെ 5 വയസ്സു മുതല്‍ 12 വയസ്സു വരെയുള്ള രണ്ട് കുട്ടികള്‍)- 100 രൂപ

സ്‌ക്കൂള്‍ കുട്ടികള്‍ക്ക് പരമാവധി 50 പേര്‍ അടങ്ങുന്ന സ്‌ക്കൂള്‍ കുട്ടികളുടെ സംഘം – 500 രൂപ (5 സ്‌ക്കൂള്‍ സ്റ്റാഫിന് സൗജന്യം).

ടിക്കറ്റുകള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആല്‍ത്തറ, കവടിയാര്‍, വഴുതയ്ക്കാട്, നന്തന്‍കോട് (എല്‍.എം.എസ്.കോമ്പൗണ്ട്), ജവഹര്‍ നഗര്‍ തുടങ്ങിയ ബ്രാഞ്ചുകളില്‍ നിന്നും ലഭ്യമാണ്. കൂടാ തെ ഓണ്‍ലൈന്‍ വഴിയും ടിക്കറ്റ് ലഭ്യമാണ്. ഓണ്‍ലൈന്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് www. vasantholsavamkerala.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിയ്ക്കാവുന്നതാണ്. സന്ദര്‍ശകര്‍ക്ക് ബുദ്ധിമുട്ടു ണ്ടാകാത്ത വിധത്തില്‍ കനകക്കുന്ന് പ്രധാന കവാടത്തിന് ഇരുവശങ്ങളിലായി 12 ടിക്കറ്റ് കൗണ്ടറു കള്‍ എസ്.ബി.ഐ.യുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിയ്ക്കും. രാവിലെ 10 മുതല്‍ രാത്രി 8വരെയാ ണ് മേളയിലേയ്ക്കുള്ള പ്രവേശനം.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംനാടക മത്സരത്തില്‍ മണ്‍വിള ഭാരതീയ വിദ്യാഭവന്‍ ഒന്നാം സ്ഥാനം

(ഫോട്ടോ: ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ സംഘടിപ്പിച്ച നാടക മത്സരത്തില്‍ ഇംഗ്‌ളീഷ് വിഭാഗ ത്തില്‍ ഒന്നാം സ്ഥാനം നേടിയ മണ്‍വിള ഭാരതീയ വിദ്യാഭവന്‍ സീനിയര്‍ സെക്കണ്ടറി സ്‌കൂള്‍ ടീം) തിരു: ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ സംഘടിപ്പിച്ച നാടക മത്സരത്തി...തുട൪ന്ന് വായിക്കുക


21-ന് സങ്കര വൈദ്യ വിരുദ്ധ ദിനം, 25-ന് സെക്രട്ടറിയേറ്റ് വളയല്‍

തിരു: സംസ്ഥാനത്തെ പൊതു ജനങ്ങള്‍ക്ക് വ്യാജ ഡോക്ടര്‍മാറെ നല്‍കി ആരോഗ്യ രംഗത്തെ തകര്‍ക്കുന്നതിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന സങ്കര വൈദ്യത്തിനെതിരെ ശക്തമായ സമര പരിപാടികള്‍ സംഘടിപ്പിക്കാന്‍ തിരുവനന്തപുരത്ത് ചേര്‍ന്ന ഡോക്ടര്‍മാ...തുട൪ന്ന് വായിക്കുക


സില്‍വര്‍ ജൂബിലി പ്രഭാഷണം ബുധന്‍ ഉച്ചക്ക് 12 മണിക്ക് മെഡിസിന്‍ ലെക്ച്ചര്‍ ഹാളില്‍

തിരു- മെഡിക്കല്‍ കോളേജിലെ സില്‍വര്‍ ജൂബിലി പ്രഭാഷണ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുന്‍ ഡി എംഇയും പത്തോളജി വിഭാഗം തലവനുമായിരുന്ന ഡോ.ബലരാമന്‍ നായര്‍ അനുസ്മരണ പ്രഭാഷ ണം സംഘടിപ്പിക്കുന്നു. ബുധന്‍ ഉച്ചക്ക് 12 മണിക്ക് മെഡിസിന്‍ ലെക്ച്ചര്‍ ഹാളില്‍ നടക്കുന്...തുട൪ന്ന് വായിക്കുക


തെറ്റിയാര്‍ ശുചീകരണത്തില്‍ സഹകരിക്കാന്‍ ടെക്നോപാര്‍ക്കും

കഴക്കൂട്ടം: തെറ്റിയാര്‍ തോടിന്റെ ശുചീകരണ പദ്ധതിയുമായി കൈ കോര്‍ക്കാന്‍ ടെക്നോപാര്‍ക്കും. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വിളിച്ചു ചേര്‍ത്ത ടെക്നോപാര്‍ക്ക് കമ്പനി മേധാവികളുടെ യോഗത്തി ലാണ് ഈ തീരുമാനം. ചിങ്ങം 1-ന് ടെക്നോപാര്‍ക്കില്‍ ജീവനക്കാരുടെ മഹാസംഗമം ...തുട൪ന്ന് വായിക്കുക


പ്രഭിരാജ് നടരാജന് പ്രവാസി എക്സ്പ്രസ് ബിസിനസ് എക്‌സെല്ലെന്‍സ് അവാർഡ്

(പ്രഭിരാജ് നടരാജന് പ്രവാസി എക്സ്പ്രസ് ബിസിനസ് എക്‌സെല്ലെന്‍സ് അവാർഡ് ലഭിച്ചു.കോർ പ്പറേറ്റ് നേതൃത്വ മികവിനാണ് പ്രഭിരാജിന് അംഗീകാരം നൽകിയത്.വ്യവസായ രംഗത്ത് ശ്രദ്ധേയ മായ നേട്ടങ്ങൾ കൈവരിക്കുന്നതിനോടൊപ്പം സമൂഹത്തിന് വിലയേറിയ സംഭാവനകൾ നൽകിയ പ്രമുഖരായ പ്രവാ...തുട൪ന്ന് വായിക്കുക


മിനിമം വേതന ഉപദേശക സമിതി തെളിവെടുപ്പ് 25ന്

തിരു: സംസ്ഥാനത്തെ ബ്ലോക്ക് റബര്‍ ഫാക്ടറീസ്, സ്‌ക്രീന്‍ പ്രന്റിംഗ്, കുടനിര്‍മ്മാണം എന്നീ മേഖല കളിലെ തൊഴിലാളികളുടെ കുറഞ്ഞ വേതനം പുതുക്കി നിശ്ചയിക്കുതിനുള്ള മിനിമം വേതന ഉപദേ ശക സമിതി ഉപസമിതിയുടെ തെളിവെടുപ്പ് യോഗം 25ന് യഥാക്രമം രാവിലെ 10 മണിയ്ക്കും,11 ...തുട൪ന്ന് വായിക്കുക


പുനര്‍ജനിയുടെ നേതൃത്വത്തില്‍ പഴയ ഉപകരണങ്ങള്‍ക്ക് ശാപമോക്ഷം

(പുനർജനി ക്യാമ്പിന്റെ ഭാഗമായി എൻ.എസ്.എസ്.യൂണിറ്റ് അംഗങ്ങൾ മെഡി.കോളേജ് ആശുപത്രിയിലെ കേടായ സാധനസാമഗ്രികൾ നന്നാക്കുന്നു) തിരു:നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെ (എന്‍.എസ്.എസ്) നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഉപയോഗ ശ്യൂന്യമായ ഉപകരണങ്ങളെ നന്...തുട൪ന്ന് വായിക്കുക


നര്‍മ്മകൈരളി നാടകത്തിന് കാല്‍ നൂറ്റാണ്ട്; സ്വാമി സന്ദീപാനന്ദഗിരി നര്‍മ്മ കൈരളി വേദിയില്‍

തിരു: നര്‍മ്മ കൈരളിയുടെ പ്രതിമാസ പരിപാടിയില്‍ സ്വാമി സന്ദീപാനന്ദ ഗിരി അതിഥിയായെത്തും. ജുലായ് 17 ചൊവ്വാഴ്ച 6 മണിക്ക് പാളയം വിവേകാനന്ദാ സാംസ്‌കാരിക കേന്ദ്രത്തിലാണ് പരിപാടി നടക്കുന്നത്. തദവസരത്തില്‍ വി.സുരേശന്‍ എഴുതിയ ഫയലുകള്‍ ഫലിതങ്ങളല്ല എന്ന പുസ്തകം സ...തുട൪ന്ന് വായിക്കുക


സങ്കര വൈദ്യം മെഡിക്കല്‍ സംഘടനകള്‍ പ്രക്ഷോഭത്തിലേക്ക്

തിരു/ആലുവ; ആശാസ്ത്രീയ ചികിത്സ പാവപ്പെട്ടവരുടെ ശരീരത്തില്‍ അടിച്ചേല്‍പ്പിക്കാനുള്ള സംസ്ഥാ ന സര്‍ക്കാരിന്റെ വികല നയത്തിനെതിരെ ശക്തമായി പ്രതികരിക്കാന്‍ ആലുവ ഐഎംഎ ഹൗസില്‍ ചേര്‍ന്ന സംയുക്ത സമര സമിതി തീരുമാനിച്ചു. തുല്യ ചികിത്സ അവകാശം നിഷേധിക്കുകയും, മന...തുട൪ന്ന് വായിക്കുക


തിരു. ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ലാബ് ടെക്‌നിഷ്യൻ ട്രെയിനീ : അപേക്ഷക്ഷണി ക്കുന്നു

തിരു: ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആശുപത്രി വികസന സമിതിയിയുടെ കീഴിലെ ലാബിൽ ലാബ് ടെക്‌നിഷ്യൻ ട്രെയിനീ ആയി (സ്റ്റൈപ്പന്റ് ഇല്ലാതെ) നിയമിക്കുന്നതിന് അപേക്ഷക്ഷണി ക്കുന്നു. ആറ് മാസത്തേക്കാണ് നിയമനം. ഡി.എം എൽറ്റി / ബി എസ് സി എം.എൽ.ടി യോഗ്യത യുള്ളവർക്ക് അ...തുട൪ന്ന് വായിക്കുക


ഓൾ ഇന്ത്യ പോസ‌്റ്റൽ അഡ‌്മിനിസ‌്ട്രേറ്റീവ‌് ഓഫീസസ‌് എംപ്ലോയീസ‌് യൂണിയൻ സമ്മേളനം

തിരു: ഓൾ ഇന്ത്യ പോസ‌്റ്റൽ അഡ‌്മിനിസ‌്ട്രേറ്റീവ‌് ഓഫീസസ‌് എംപ്ലോയീസ‌് യൂണിയന്റെ (എൻ എഫ‌്പിഇ) (ഗ്രൂപ്പ‌് സി ആൻഡ‌് എംടിഎസ‌്) 34 ‐ാം സർക്കിൾ സമ്മേളനം ബി സത്യൻ എംഎൽഎ ഉദ‌്ഘാടനം ചെയ‌്തു. കെ മുത്തുസ്വാമി അധ്യക്ഷനായി. സർക്കിൾ സെക്രട്ടറി പി സതീഷ‌്കുമാർ സ്വാഗ ത...തുട൪ന്ന് വായിക്കുക


കനത്ത മഴയിലും കാറ്റിലും വന്‍ തോതില്‍ നാശ നഷ്ടം

തിരു: കേരളത്തില്‍ തുടരുന്ന കനത്ത മഴയിലും കാറ്റിലും വിവിധ ജില്ലകളില്‍ വന്‍ തോതില്‍ നാശ നഷ്ടം ഉണ്ടായി. പല പ്രദേശങ്ങളിലും മരങ്ങള്‍ കടപുഴകി വീണ് വൈദ്യുതി പോസ്റ്റുകളും ലൈനു കളും ട്രാന്‍സ്‌ഫോര്‍മറുകളും തകര്‍ന്നിരിക്കുകയാണ്.എല്ലാ പ്രദേശങ്ങളിലും യുദ്ധകാലാടിസ...തുട൪ന്ന് വായിക്കുക


അക്ഷരശ്രീ പദ്ധതി സർവേ തൈക്കാട് പൗണ്ട് കോളനിയിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനംചെയ്തു

തിരു: സാക്ഷരതാമിഷന്റെ അക്ഷരശ്രീ പദ്ധതിക്കായി നഗരത്തിൽ അവശേഷിക്കുന്ന നിരക്ഷരരെ കണ്ടെത്താനുള്ള സർവേക്കായി 14,318 പേർ രംഗത്തിറങ്ങി. നഗരത്തിലെ 2,23,815 വീടുകളിൽ ഒറ്റ ദിവസം സർവേ നടത്തി. തൈക്കാട് പൗണ്ട് കോളനിയിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ സർവേ ഉദ്ഘാടനംച...തുട൪ന്ന് വായിക്കുക


“അക്ഷരശ്രീ” സാക്ഷരത - തുടർ വിദ്യാഭ്യാസ പദ്ധതിയുടെ ജനകീയ സർവ്വേ ആരംഭിച്ചു

തിരു: വിദ്യാഭ്യാസ രംഗത്ത് കേരളം നേടിയ പുരോഗതി ലോകശ്രദ്ധ നേടിയതിൽ പ്രധാനം സമ്പൂർണ്ണ സാക്ഷരതയാണു. നവസാക്ഷരർക്കും സ്കൂൾ വിദ്യാഭ്യാസം തടസ്സപ്പെട്ടവർക്കും തുടർപ0നാവസരം ഒരുക്കി മുഴുവൻ ജനങ്ങളെയും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിലാ ണു വ...തുട൪ന്ന് വായിക്കുക


തിരു. പ്രസ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികൾ;ജി.പ്രമോദ്: പ്രസിഡന്റ്, എം രാധാകൃഷ്ണൻ:സെക്രട്ടറി

തിരു: തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി ജി പ്രമോദ് (ദേശാഭിമാനി),സെക്രട്ടറിയായി എം രാധാകൃഷ്ണൻ (കേരളകൗമുദി) ട്രഷററായി എസ് ശ്രീകേഷ് (മാതൃഭൂമി) എന്നിവരെ തിരഞ്ഞെടുത്തു . മറ്റു ഭാരവാഹികൾ: വൈസ് പ്രസിഡന്റ്: രതീഷ് അന...തുട൪ന്ന് വായിക്കുക
Copyright 2011 Pothujanam Publications. All rights reserved.