Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
അന്താരാഷ്ട്ര സ്പേസ് ആപ് ചാലഞ്ചിൽ തിരുവനന്തപുരം ടീമുകൾ മുന്നിലെത്തി മുൻഗണനേതര കാർഡുകാർക്ക‌് ഡിസംബർ വരെ സൗജന്യമായി അഞ്ച‌് കിലോ വീതം അരി യുഎഇയും കുവൈത്തും സന്ദർശകവിസ നിയമത്തിൽ മാറ്റംവരുത്തി പോലീസ് സ്‌മൃതിദിനം; പോലീസ് മേധാവി ലോക് നാഥ് ബെഹ്‌റ രക്തം ദാനം ചെയ്തു പോലീസ് സ്‌മൃതിദിനം ആചരിച്ചു

സിനിമ

കൂടുതല്‍ 

സാവാന് അലിഫ് ഗോൾഡൻഫ്രെയിം അവാർഡ്

18/12/2017

ഇൻഡിവുഡ് ഫിലിം കാർണിവലിൻറെ മൂന്നാം പതിപ്പ് ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ സമാപിച്ചു. പ്രശസ്ത ബോളിവുഡ് സിനിമാതാരവും മുൻ എംപിയുമായ ജയപ്രദ, മുതിർന്ന സംവിധായകനും നടനുമായ കെ വിശ്വനാഥ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. മറൈൻ, വൈദ്യശാസ്‌ത്രം, മാധ്യമം, വിദ്യാഭ്യാസം, വിനോദം, സിഎസ്ആർ, ഐടി, ഹോസ്പിറ്റാലിറ്റി, ബിൽറ്റ് ഇൻ ഇന്ത്യ എന്നീ മേഖലകളിലെ വ്യവസായ പ്രമുഖരെയും, പ്രൊഫെഷനുകളെയും, സ്ഥാപനങ്ങളെയും ദേശീയ ഇന്‍ഡിവുഡ് എക്‌സലന്‍സ് അവാര്‍ഡുകൾ നൽകി ആദരിച്ചു. കൊച്ചി : ഫർഹാൻ ആലം സംവിധാനം ചെയ്‌ത സാവാൻ മികച്ച ചലച്ചിത്രത്തിനുള്ള ഓൾ ലൈറ്റ്‌സ് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്ര (അലിഫ്) മേളയുടെ ഗോൾഡൻ ഫ്രെയിം അവാർഡ് കരസ്ഥമാക്കി. അമേരിക്ക ആസ്ഥാനമായ കലാകാർ ഫിലിംസ് നിർമ്മിച്ച പൂർണമായും പാക്കിസ്ഥാനിൽ ചിത്രീകരിച്ച സിനിമയാണ് സാവാൻ.

മാർസെല മൊറെനോയുടെ ദി ലൗഡസ്ട് സൈലെൻസ് (ബ്രസീൽ) മികച്ച വിദ്യാര്‍ത്ഥി ഷോർട് ഫിലിമായി തിരഞ്ഞെടുത്തു. ഷൈനി ജേക്കബ് ബെഞ്ചമിൻ സംവിധാനം ചെയ്ത് ഇൻ റിട്ടേൺ-ജസ്റ്റ് എ ബുക്ക് ഫ്രം ഇന്ത്യ മികച്ച ഡോക്യൂമെന്ററിക്കുള്ള പുരസ്‌കാരം നേടി. അനിൽ തോമസ് സംവിധാനം ചെയ്ത് മിന്നാമിനുങ്ങിലെ അഭിനയത്തിന് ദേശീയ അവാര്‍ഡ് ജേതാവായ സുരഭി ലക്ഷ്മി ജൂറിയുടെ പ്രത്യേക പ്രശംസയ്ക്ക് അർഹയായി. ഇൻഡിവുഡ് ഫിലിം കാർണിവലിന്റെ സമാപന ചടങ്ങിൽ ജൂറി അംഗങ്ങളും ഇൻഡിവുഡ് സ്ഥാപക ഡയറക്ടറുമായ സോഹൻ റോയിയും ചേർന്ന് പുരസ്‌കാരങ്ങൾ സമ്മാനിച്ചു.

മറ്റ് അവാർഡ് ജേതാക്കൾ, വിഭാഗവും താഴെ കൊടുക്കുന്നു.

ടേക്ക് ദി റീഇൻസ് (അമേരിക്ക) - മികച്ച ഷോർട് ഫിലിം റെയിൽവേ ചിൽഡ്രൻ - മികച്ച ഇന്ത്യൻ സിനിമ ഹിഡൻ കോർണർ (ഇന്ത്യ) - മികച്ച ഏഷ്യൻ സിനിമയ്ക്കുള്ള നെറ്റ്പാക്ക് അവാർഡ് ചൂഡാല (ഇന്ത്യ) - ഷോർട് ഫിലിം-പ്രത്യേക പരാമർശം ഡാനിയേൽ ഒർട്ടേഗ - (2001:വൈൽ കുബ്രിക്ക് വാസ് ഇൻ സ്പേസിന്റെ ഛായാഗ്രഹണത്തിന് പ്രത്യേക പരാമർശം)

ഓൾ ലൈറ്റ്‌സ് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഭാഗമായി 130 സിനിമകളും കാർണിവലിൽ പ്രദർശിപ്പിച്ചു.

ഇൻഡിവുഡ് ഫിലിം കാർണിവൽ സമാപിച്ചു

ഇൻഡിവുഡ് ഫിലിം കാർണിവലിൻറെ മൂന്നാം പതിപ്പ് ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ സമാപിച്ചു. സമാപന ചടങ്ങിൽ തെലുഗാന ഫിലിം ഡെവലപ്പ്മെന്റ് കോർപ്പറേഷൻ ചെയർമാൻ പി റാം മോഹൻ റാവു, രാമോജി ഫിലിം സിറ്റി ചെയർമാൻ രാമോജി റാവു, തെലുഗാന പബ്ലിക് റിലേഷൻസ് വകുപ്പ് സെക്രട്ടറി നവീൻ മിത്തൽ ഐഎഎസ്, തെലുഗാന ഐ ടി സെക്രട്ടറി ജയേഷ് രഞ്ജൻ, തുടങ്ങിയവർ പങ്കെടുത്തു.

പ്രശസ്ത ബോളിവുഡ് സിനിമാതാരവും മുൻ എം പിയുമായ ജയപ്രദ, മുതിർന്ന സംവിധായകനും നടനുമായ കെ വിശ്വനാഥ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.

ക്രിക്കറ്റിലെ പുതിയ തരംഗമായ ടി10 ക്രിക്കറ്റിന്റെ അവതരണവും കാർണിവലിൽ നടന്നു. ഹീരാ ഗ്രൂപ്പ് ടി10 ക്രിക്കറ്റ് ലീഗ് ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഡിസംബർ 14 മുതൽ 17 വരെയാണ് നടക്കുക.

100 രാജ്യങ്ങളിൽ നിന്നുള്ള 5000 ൽ അധികം പ്രതിനിധികളും 300 ൽ പരം പ്രദർശകരും പ്രമുഖ നിക്ഷേപകരും കാർണിവലിൽ പങ്കെടുത്തു. നാല് ദിവസം നീണ്ട് നിന്ന ഇൻഡിവുഡ് ഫിലിം കാർണിവലിൽ സിനിമ നിര്‍മ്മാണം, വിതരണം, പരസ്യം, തീയേറ്ററുകള്‍, തുടങ്ങി സിനിമയുമായി ബന്ധപ്പെട്ട സമഗ്ര മേഖലകളിലെ പ്രദർശനങ്ങൾക്കും വിപണനത്തിനുമായി പ്രദർശന മേളകളും സംഘടിപ്പിച്ചിരുന്നു.

ആക്ഷൻ ഡയറക്ടർ പീറ്റർ ഹെയ്‌ൻ, കലാസം‌വിധായകൻ സാബു സിറിൽ, ഛായാഗ്രാഹകരായ എസ് രവി വർമൻ, പ്രിയ സേഥ്, കെ കെ സെന്തിൽ കുമാർ തുടങ്ങിയ പ്രശസ്തർ കാർണിവലിൽ പങ്കെടുത്തു.

ഇന്ത്യൻ ശതകോടീശ്വര ക്ലബ് ആരംഭിച്ചു

പ്രമുഖ ഇന്ത്യൻ ശതകോടീശ്വരൻമാരുടെ സംഗമത്തിനും ഇൻഡിവുഡ് ഫിലിം കാർണിവലിൽ വേദിയായി. ലോകോത്തര സിനിമയ്ക്കായി ഇന്ത്യൻ ശതകോടീശ്വരൻന്മാർ അണിചേരുന്ന ഇന്ത്യൻ ശതകോടീശ്വര ക്ലബിന് തുടക്കം കുറിക്കുകയൂം ചെയ്‌തു.

അൻപതിലധികം ഇന്ത്യൻ ശതകോടീശ്വരൻമാരും 100-ൽ അധികം രാജ്യങ്ങളിലെ വ്യവസായ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു. ഹോളിവുഡ് മാതൃകയിൽ വൻ ബഡ്ജറ്റിൽ പുത്തൻ സാങ്കേതിക മികവോടെ ബ്രഹ്‌മാണ്ഡ ചിത്രങ്ങൾ ഇന്ത്യയിൽ നിർമ്മിക്കുകയാണ് ശതകോടീശ്വര ക്ലബ്ബിന്റെ ലക്ഷ്യമെന്ന് ചെയർമാൻ സോഹൻ റോയ് പറഞ്ഞു. ഇന്ത്യക്കാരായ വിവിധ മേഖലയിലെ ശതകോടീശ്വരന്മാരെ സിനിമ വ്യവസായത്തിലേക്ക് എത്തിക്കുന്നത് രാജ്യത്തെ സിനിമ വ്യവസായത്തെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ഉറപ്പാണ്. തെലുഗാന സർക്കാരിന്റെ പൂർണ പിന്തുണയോടെയാണ് ഈ വലിയ സിനിമ പദ്ധതിക്ക് തുടക്കമായിരിക്കുന്നത്.

പ്രവാസി രത്ന പുരസ്‌കാര വിതരണം ചെയ്‌തു

പ്രമുഖ ശതകോടീശ്വരന്മാരായ മുൽക്ക് ഹോൾഡിങ്‌സ് ചെയർമാൻ ഷാജി ഉൽ മുൽക്ക്, ഡാന്യൂബ് ഗ്രൂപ്പ് ചെയർമാൻ റിസ്വാൻ സാജൻ, കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ സിജെ റോയ്, സൺ ഗ്രൂപ്പ് ഇന്റർനാഷണൽ ചെയർമാൻ ഡോ സുന്ദർ മേനോൻ, ഗ്ലോബൽ ഹവാക്ക് ഡയഗ്നോസ്റ്റിക്സ് ചെയർമാൻ ഡോ എൻ ഷാഫി ഉൽ മുൽക്ക്, ഡാന ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ഡോ ബീർബൽ സിംഗ് ഡാന, കിങ്സ്റ്റൺ ഹോൾഡിങ്‌സ് ചെയർമാൻ ലാലു സാമുവൽ, ജഷന്മാൽ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ ടോണി ജഷന്മാൽ തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിൽ പ്രവാസി രത്ന പുരസ്‌കാര സമർപ്പണവും നടന്നു.

അന്താരാഷ്ട്ര സിനിമ വരുന്നു

യശ്ശരീരനായ ഐവി ശശിയുടെ സ്വപ്‌നപദ്ധതിയായ ബേർണിങ് വെൽസിന്റെ പുതിയ വിവരങ്ങളും കാർണിവലിൽ അവതരിപ്പിച്ചു. ലോകത്താദ്യമായി 8 കെ ഫോർമാറ്റിൽ ഒരുങ്ങുന്ന ചിത്രം കുവൈറ്റ് യുദ്ധത്തെ ആസ്പദമാക്കിയുള്ളതാണ്. കഥ കൊണ്ടും സാങ്കേതിക തികവ് കൊണ്ടും അന്താരാഷ്ട്ര വിപണന രീതികൾ കൊണ്ടും ഹോളിവുഡിനെക്കാള്‍ മികച്ച രീതിയില്‍ ഇന്ത്യയ്ക്ക് സിനിമ നിര്‍മ്മിക്കാന്‍ സാധിക്കും എന്ന് തെളിയിക്കുക കൂടിയാണ് 175 കോടി ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിലൂടെ ലക്ഷ്യമിടുന്നത്.

വൈവിധ്യമാർന്ന പരിപാടികൾ

മാധ്യമ രംഗത്തെ പ്രശസ്തർ പങ്കെടുത്ത ചർച്ചകൾ, ചലച്ചിത്ര ശില്പശാലകള്‍, സെമിനാറുകള്‍, പുതിയ ഉൽപ്പന്നങ്ങളുടെ വിപണനോത്ഘാടനങ്ങള്‍ തുടങ്ങിയവയ്ക്ക് കാർണിവലിൽ വേദിയായി.

ആയിരത്തിലധികം യുവ കലാ പ്രതിഭകൾ ഇരുപത്തിരണ്ടു ഇനങ്ങളിലായി മാറ്റൊരുച്ച ടാലെന്റ് ഹണ്ടിന്റെ ഫൈനലും കാർണിവലിൽ നടന്നു


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംഅമ്മയുടെ ആദ്യ വനിതാസെൽ യോഗത്തിൽ മുതിർന്ന നടന്മാർ ക്കെതിരെയും ആരോപണം

കൊച്ചി : താരസംഘടനയായ അമ്മയുടെ ആദ്യ വനിതാസെൽ യോഗത്തിൽ മുതിർന്ന നടന്മാർ ക്കെതിരെയും ആരോപണം ഉന്നയിച്ചു. വനിതാസെൽ ചേർന്നത‌് അനൗദ്യോഗികമായിട്ടാണെങ്കിലും നടന്മാരുൾപ്പെടെയുള്ളവരുടെ മോശം പെരുമാറ്റത്തെക്കുറിച്ച‌് പലരും വെളിപ്പെടുത്തി. മീ ടൂ ആരോ പണങ്ങൾക്കുസമാന...തുട൪ന്ന് വായിക്കുക


താരസംഘടനക്കുള്ള മറുപടി കൃത്യസമയത്തുതന്നെ നല്‍കുമെന്ന്‌ പാര്‍വതി

കൊച്ചി: താരസംഘടനക്കുള്ള മറുപടി കൃത്യസമയത്തുതന്നെ നല്‍കുമെന്ന്‌ ഡബ്ല്യുസിസി അംഗ മായ നടി പാര്‍വതി പറഞ്ഞു. സിദ്ദിഖിന്റെതാണോ ജഗദീഷിന്റെതാണോ അമ്മയുടെ ഔദ്യോഗിക പ്രസ്താവന എന്ന് അവര്‍ക്ക് തന്നെ വ്യക്തത ഇല്ല.മഹേഷ് അവരുടെ പ്രതിനിധി അല്ലെന്നാണിപ്പോള്‍ പറയു...തുട൪ന്ന് വായിക്കുക


വനിതാ സിനിമാ കൂട്ടായ്‌മ താരസംഘടനക്കെതിരെ നടത്തിയ വാർത്താസമ്മേളനത്തെ തുടർന്ന്‌ അമ്മയിൽ ഭിന്നത

കൊച്ചി: വനിതാ സിനിമാ കൂട്ടായ്‌മ താരസംഘടനക്കെതിരെ നടത്തിയ വാർത്താസമ്മേളനത്തെ തുടർന്ന്‌ അമ്മയിൽ ഭിന്നത രൂക്ഷം. സംഘടനയുടെ എക്‌സിക്യൂട്ടീവ്‌ അംഗങ്ങളായ ജഗദീഷും സിദ്ദിഖുo നേർക്കുനേർ പ്രസ്‌താവനയിറക്കി രംഗത്തെത്തിയിരിക്കുന്നു. രാവിലെ സംഘടനയുടെ ഔദ്യോഗിക വക്‌...തുട൪ന്ന് വായിക്കുക


അമ്മയുടെ പ്രത്യേക ജനറൽ ബോഡി യോഗം നവംബർ 24ന‌്

കൊച്ചി : സിനിമയിലെ സ‌്ത്രീ കൂട്ടായ‌്മയുടെ കടുത്ത വിമർശനങ്ങളുടെകൂടി പശ‌്ചാത്തലത്തിൽ അമ്മയുടെ പ്രത്യേക ജനറൽ ബോഡി യോഗം നവംബർ 24ന‌് ചേരും. നടിയെ ആക്രമിച്ച കേസി ലെ പ്രതിയായ നടൻ ദിലീപിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട‌് ഡബ്ല്യൂസിസി അംഗങ്ങൾ നൽ കിയ കത്തും നദി...തുട൪ന്ന് വായിക്കുക


175 പുതുമുഖങ്ങളുമായി ഇൻഡിവുഡിന്റെ 100% ചാരിറ്റി ചിത്രമായ ഐക്കരക്കോണത്തെ ഭിഷഗ്വര ന്മാർ

•ചിത്രത്തിന്റെ വരുമാനം മുഴുവൻ പ്രളയ ബാധിതർക്ക് •ക്യാമറയ്ക്കു മുന്നിലും പിന്നിലുമായി 175 പുതുമുഖങ്ങളെയാണ് ചിത്രം അണിനിരത്തുന്നത്.•മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ബംഗാളി, ഭോജ്പൂരി, ഗുജറാത്തി, പഞ്ചാബി, കൊങ്ങിണി, ഹിന്ദി, ഇംഗ്ലീഷ് എന്നിങ്ങനെ പത...തുട൪ന്ന് വായിക്കുക


അമലപോൾ ബോളിവുഡിലേക്ക്

തെന്നിന്ത്യയിൽനിന്ന‌് മറ്റൊരു നടികൂടി ബോളിവുഡിലേക്ക് ചേക്കേറുന്നു. അമല പോളിന്റെ ആദ്യ ഹിന്ദി ചിത്രം ഒക്ടോബർ ചിത്രീകരണം ആരംഭിക്കും. ഹിമാലയമാണ് സിനിമയുടെ പ്രധാന ലൊ ക്കേഷൻ. നരേഷ് മൽഹോത്ര സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അർജുൻ റാംപാൽ ആണ് നായ കൻ. ത്രില്ലർ ​​ഗ...തുട൪ന്ന് വായിക്കുക


സിനിമയിൽ ബോളിവുഡ് സ്റ്റൈൽ നൃത്തം ചെയ്യണമെന്ന് വിൽ സ്മിത്തിന് ഒരാ​ഗ്രഹം

സിനിമയിൽ ബോളിവുഡ് സ്റ്റൈൽ നൃത്തം ചെയ്യണമെന്ന് ഹോളിവുഡ് സൂപ്പർ ആക‌്ഷൻ താരം വിൽ സ്മിത്തിന് ഒരാ​ഗ്രഹം.ഡൽഹിയിൽ ഹിന്ദുസ്ഥാൻ ടൈംസിന്റെ ലീഡർഷിപ‌് സമ്മിറ്റ് വേദി യിൽ ബോളിവുഡ് നടനും സംവിധായകനുമായ ഫർഹാൻ അക്തറിന്റെ ചുവടുകൾക്കൊപ്പo വിൽ സ്മിത്ത് ഭം​​ഗ്രാ നൃത്തം ച...തുട൪ന്ന് വായിക്കുക


ചില്‍ഡ്രന്‍സ് പാര്‍ക്കിന്റെ ഷൂട്ടിംഗ് ആരംഭിച്ചു

ഷാഫിയും റാഫിയും ഒന്നിക്കുന്ന ചിത്രം ചില്‍ഡ്രന്‍സ് പാര്‍ക്കിന്റെ ഷൂട്ടിംഗ് ആരംഭിച്ചു.ഷാഫി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കുന്നത് റാഫിയാണ്. കൊ ച്ചിന്‍ ഫിലിംസിന്റെ ബാനറില്‍ രൂപേഷ് ഓമനയും മിലന്‍ ജലീലും ചേര്‍ന്നാണ് നിര്‍മാണം. ...തുട൪ന്ന് വായിക്കുക


ഐക്കരക്കോണത്തെ സംഗീതശില്പിയായി ബിജുറാം വീണ്ടും വെള്ളിത്തിരയിലേക്ക്

കണ്ണട, ബാഗ്ദാദ്, കർഷകന്റെ ആത്മഹത്യാക്കുറിപ്പ് തുടങ്ങിയ സൂപ്പർഹിറ്റ് കവിതകൾക്ക് ഈണം പകർന്ന പ്രശസ്ത സിനിമാ സംഗീത സംവിധായകൻ ബി ആർ ബിജുറാം ആണ് ഐക്കരക്കോണത്തെ ഭിഷഗ്വരന്മാർ എന്ന സിനിമക്ക് സംഗീതം നൽകിയിരിക്കുന്നത്. ഗ്രാമത്തിന്റെ ശാലീനതയും പുതിയ തലമുറയുട...തുട൪ന്ന് വായിക്കുക


വൈറലായ കുരുതി മോക്ഷം സിനിമയിലേക്ക്

രാഷ്ട്രീയ നിലപാടുകളുടെ പേരിൽ ആളുകളുടെ ജീവൻ പറിച്ചെടുക്കുന്ന തീവ്രവാദ കൊലപാതക രാഷ്ട്രീയത്തെ ശക്തമായ വരികളിലൂടെ അപലപിക്കുന്ന കവിതയാണ് വിദേശ വ്യവസായി സോഹൻ റോയ് എഴുതിയ കുരുതി മോക്ഷം. ഇത്തരം ദുഷ്-പ്രവണതകൾക്കെതിരെ പൊതുബോധം സമൂഹമനസ്സുകളിൽ വളർത്തിയെടുക്ക...തുട൪ന്ന് വായിക്കുക


ഐക്കരക്കോണത്തെ ഭിഷഗ്വരന്മാർ ലോകത്തിലെ രണ്ടാമത്തെ സിഎസ്ആർ ചിത്രo

കൊച്ചി): സാമൂഹിക പ്രതിബദ്ധത ഫണ്ട് (സിഎസ്ആർ) ഉപയോഗിച്ച് യുഎഇ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പ്നിര്‍മ്മിക്കുന്ന ഐക്കരക്കോണത്തെ ഭിഷഗ്വരന്മാർ സെപ്റ്റംബർ 21ന് സംസ്ഥാനത്തെ നൂറോളം പ്രമുഖ തീയേറ്ററുകളിൽ റിലീസ്ചെയ്യും. ലോകത്തിലെ രണ്ടാമത്തെ സിഎസ്ആർ ചിത്രമെന്ന് ഖ്യാത...തുട൪ന്ന് വായിക്കുക


ഐക്കരക്കോണത്തെ ഭിഷഗ്വരന്മാരിൽ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.

ഇൻഡിവുഡ് ടാലൻറ് ഹണ്ട് ദേശീയ തലത്തിൽ നടത്തിയ ഓഡിഷനുകളിൽ നിന്നും തിരഞ്ഞെടുത്ത പ്രതി ഭകളായ വിപിൻമംഗലശ്ശേരി, സമർത്ഥ്‌ അംബുജാക്ഷൻ, സിൻസീർ മുഹമ്മദ്, മിയശ്രീ, ഹൃദ്യ നിജിലേഷ്, ലക്ഷ്മി അതുൽ, ശ്യാം കുറുപ്പ്, പ്രഭിരാജ്നടരാജൻ, മുകേഷ് എം നായർ, ബേസിൽ ജോസ് എന്നിവരോ...തുട൪ന്ന് വായിക്കുക


ആയിരം പ്രാദേശിക ചിത്രങ്ങളുടെ തുടക്കമാണ്ഐക്കരക്കോണത്തെ ഭിഷഗ്വരന്മാർ.

ലോകത്തിലെ രണ്ടാമത്തെ സിഎസ്ആർ ചിത്രമെന്ന് ഖ്യാതിയുള്ള സിനിമ വർക്കല, പുനലൂർ-ഐക്ക രക്കോണം, കൊച്ചി എന്നിവിടങ്ങളിലായി ഒറ്റ ഷെഡ്യൂളിൽ റെക്കോർഡ് വേഗത്തിലാണ് പൂർത്തിയാ യത്. പ്രമുഖ പ്രവാസി വ്യവസായിയുംഹോളിവുഡ് സംവിധായകനുമായ സോഹൻ റോയിയാണ് ഏരീസ് ഗ്രൂപ്പിന് നേതൃത...തുട൪ന്ന് വായിക്കുക


ഐക്കരക്കോണത്തെ ഭിഷഗ്വരന്മാർ സെപ്റ്റംബർ 21ന് റിലീസ്ചെയ്യും

സാമൂഹിക പ്രതിബദ്ധത ഫണ്ട് (സിഎസ്ആർ) ഉപയോഗിച്ച് യുഎഇ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പ്നി ര്‍മ്മിക്കുന്ന ഐക്കരക്കോണത്തെ ഭിഷഗ്വരന്മാർ സെപ്റ്റംബർ 21ന് സംസ്ഥാനത്തെ നൂറോളം പ്രമുഖ തീയേറ്ററുകളിൽ റിലീസ്ചെയ്യും. ലോകത്തിലെ രണ്ടാമത്തെ സിഎസ്ആർ ചിത്രമെന്ന് ഖ്യാതിയുള്ള സ...തുട൪ന്ന് വായിക്കുക


നയന്‍താരയുടെ ഇമൈക്കാനൊടികള്‍ ഉടന്‍ കേരളത്തില്‍ പ്രദര്‍ശനത്തിനെത്തും.

ചെന്നൈ ; നയന്‍താര കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ്...തുട൪ന്ന് വായിക്കുക
Copyright 2011 Pothujanam Publications. All rights reserved.