 ന്യൂയോർക്ക്: ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻനോർത്ത് അമേരിക്ക(ഫൊക്കാന) യുടെ പതിനെട്ടാമത് ദേശീയ കണ്‍വൻഷനിലേക്ക് ന്യൂയോർക്കിൽനിന്നും നൂറ് ഫാമിലികൾ പങ്കെടു ക്കുമെന്ന് ഫൊക്കാനാ ജനറൽ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോയി ഇട്ടൻ, ട്രസ്റ്റി ബോർഡ് ഭാരവാഹികൾ ആയ ലീല മാരേട്ട്, ടെറൻസൻ തോമസ് എന്നിവർ അറിയിച്ചു. ഫ്ളോറൽ പാർക്ക് ടൈസണ്‍ സെന്ററിൽ സംഘടിപ്പിച്ച ഫൊക്കാന ന്യൂയോർക്ക് റീജണ്‍ കേരളോത്സവത്തോടനുബന്ധിച്ചു നടന്ന കിക്ക് ഓഫിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു നേതാക്കൾ.
കേരളോത്സവത്തിൽ നടന്ന ഏർലി കിക്കോഫിൽ നാൽപതോളം രജിസ്ട്രഷനുകൾ ചെക്ക് സഹിതം സമാഹരിക്കാൻ കഴിഞ്ഞതായി റീജണൽ വൈസ് പ്രസിഡന്റ് ശ്രീകുമാർ ഉണ്ണിത്താൻ അറിയിച്ചു.
കിക്കോഫിന് നേതൃത്വം നൽകിയ മാധവൻ നായർ, കണ്‍വൻഷന്റെ പ്രത്യേകതകൾ വിശദീകരിച്ചു. കേരസമാജത്തെ പ്രനിധികരിച്ചു പ്രസിഡന്റ് ഷാജു സാം,വൈസ് പ്രസിഡന്റ് വർഗീസിസ് പോത്തനി ക്കാട്,കേരളാ കൾച്ചറിനെ പ്രതിനിധീകരിച്ചു വർഗീസ് ചുങ്കത്തിൽ, വൈസ് പ്രസിഡന്റ് സാം കൊടു മണ്, വെസ്റ്റ്ചെസ്റ്ററിനുവേണ്ടി സെക്രട്ടറി ആന്റോ വർക്കി, ബിപിൻ ദിവാകരൻ, ലിജോ ജോണ്‍, കെ.കെ.ജോണ്സൻ, ലിംക മലയാളി അസോസിയേഷനുവേണ്ടി ജെസി കാനാട്ട്,മലയാളി കമ്യൂണി റ്റി ഓഫ് യോങ്കേഴ്സിനുവേണ്ടി ഷെവലിയാർ ജോർജ് ഇട്ടൻ പടിയത്ത്, ഹഡ്സണ്‍ വാലിയിൽ നിന്നും മത്തായി പി.ദാസ്, ലയിസി അലക്സ്, തന്പി പനക്കൽ, കുരിയാക്കോസ് തരികൻ,ബാല കെയർകെ, എ.കെ.ബി. പിള്ള തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
കേരളോത്സവം ന്യൂയോർക്ക് കോണ്‍സൽ ദേവീദാസൻ നായർ ഉദ്ഘാടനം ചെയ്തു. കലാമണ്ഡലം ക്ഷേമാവതി ടീച്ചറിന്േറയും നടി ഇവ പവിത്രന്റയും നേതൃത്വത്തിൽ ന്യൂയോർക്ക് മേഖലയിലെ നൃത്ത സംഗീത വിദ്യാർഥികൾ നൃത്തം അവതരിപ്പിച്ചു. പരിപാടികൾക്ക് റീജണൽ വൈസ് പ്രസിഡ ന്റ് ശ്രീകുമാർ ഉണ്ണിത്താൻ, ഫൊക്കാന ജനറൽ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, എക്സി.വൈസ് പ്രസിഡന്റ് ജോയി ഇട്ടൻ, ട്രസ്റ്റീ ബോർഡ് വൈസ് ചെയർമാൻ ലീല മാരേട്ട്, ട്രസ്റ്റീ ബോർഡ് സെക്ര ട്ടറി ടെറൻസണ്‍ തോമസ്, ട്രസ്റ്റീ ബോർഡ് മെന്പർ വിനോദ് കെആർകെ, നാഷണൽ കമ്മിറ്റി മെംബേർസ് അലക്സ് തോമസ്, കെ.പി. ആൻഡ്രൂസ്, റീജണൽ സെക്രട്ടറി മേരിക്കുട്ടി മൈക്കിൾ, ജോയിന്റ് സെക്രട്ടറി മേരി ഫിലിപ്പ് എന്നിവർ നേതൃത്വം നൽകി.
|