Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
അട്ടപ്പാടിയിലെ വിശപ്പിന് ആശ്വാസം: അന്നപ്രദായിനി കമ്മ്യൂണിറ്റി കിച്ചണ് 6 കോടി കു​മ്മ​നം രാ​ജ​ശേ​ഖ​ര​നെ മി​സോ​റം ഗ​വ​ർ​ണ​റാ​യി നി​യ​മി​ച്ചു നി​പ്പ ബാ​ധ​യ്ക്കു കാ​ര​ണം വ​വ്വാ​ല​ല്ലെ​ന്ന് സം​സ്ഥാ​ന​ത്ത് ഞാ​യ​റാ​ഴ്ച വ​രെ ശ​ക്ത​മാ​യ മ​ഴ പെ​യ്യു​മെ​ന്ന് ത​​​​ടി​​​​കൊ​​​​ണ്ട് സൈ​​​​ക്കി​​​​ൾ നി​​​​ർ​​​​മി​​​​ച്ച് സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​ൽ ആ​​​​രാ​​​​ധ​​​​ക​​​​നാ​​​യ പി.​​​​കെ. മു​​​​രു​​​​കൻ

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

അനധികൃത റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും: മുഖ്യമന്ത്രി

13/9/2017

തിരു: അനധികൃത റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ക്കെതിരെ ലഭിക്കുന്ന പരാതികളിന്‍മേല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പ്രവാസികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്തുന്നതിനായി വിദേശ കാര്യ മന്ത്രാലയവും സംസ്ഥാന സര്‍ക്കാരും സംയുക്ത മായി സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വ്യാജ റിക്രൂട്ട്‌മെന്റ് ഏജന്‍സികളുടെ തട്ടിപ്പിനിരയാകുന്നവര്‍ ധാരാളമുണ്ട്. അനധികൃതമായി വിദേശത്തേക്ക് ആളുകളെ എത്തിക്കുന്ന റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വിവരം ലഭിച്ചാല്‍ കര്‍ശന നടപടിയുണ്ടാവും. വിദേശ ജോലി സ്വപ്‌നം കാണുന്നവര്‍ വിമാനം കയറുന്നതിനുമുമ്പ് തൊഴില്‍ സുരക്ഷയെക്കുറിച്ചുകൂടി ആലോചിക്കണം. ഓരോ ദിവസവും എത്തുന്ന പ്രവാസികളുടെ വിവരങ്ങള്‍ എംബസികള്‍ കൃത്യമായി രേഖപ്പെടുത്തിയാല്‍ വിദേശ ത്തുള്ളവരെക്കുറിച്ച് സര്‍ക്കാരിന് വ്യക്തമായ ധാരണയുണ്ടാവും. റിക്രൂട്ട്‌മെന്റ് ഏതു തൊഴിലുടമയ്ക്കു വേണ്ടിയാണോ, ആ തൊഴിലുടമയും എംബസിയും തമ്മില്‍ ബന്ധപ്പെടുന്ന സാഹചര്യമുണ്ടാവണം. സര്‍ക്കാരിന്റെ പരിച്ഛേദമായ എംബസികള്‍ പൗരന് പൂര്‍ണ സംരക്ഷണം നല്‍കാന്‍ സന്നദ്ധമാകണം. വീട്ടുജോലിക്കും മറ്റും എത്തുന്നവര്‍ക്ക് തൊഴിലുടമയില്‍നിന്ന് ക്രൂര പീഡനങ്ങള്‍ നേരിടുന്ന സാഹചര്യം ഒഴിവാക്കാന്‍ തൊഴിലുടമകള്‍ തൊഴിലാളികളെ എംബസി കളില്‍നിന്ന് നേരിട്ട് കൂട്ടിക്കൊണ്ടുപോകുന്ന സാഹചര്യമുണ്ടാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എംബസികളിലെ ഉദ്യോഗസ്ഥരില്‍ ഒരു നിശ്ചിത ശതമാനം പേര്‍ മലയാളം അറിയാവുന്നവരായി രിക്കണം. മികച്ച രീതിയിലുള്ള കുടിയേറ്റ നിയമം നമുക്ക് ആവശ്യമാണ്. വിമാനത്താവളങ്ങളില്‍ കൃത്യമായ രജിസ്‌ട്രേഷന്‍ സംവിധാനങ്ങളുണ്ടാവണം. പ്രവാസികളുടെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി സംഘടനാപ്രവര്‍ത്തകരും മറ്റും എംബസികളെ സമീപിക്കുമ്പോള്‍ ശല്യക്കാരെന്ന മട്ടില്‍ പ്രവര്‍ത്തി ക്കുന്ന എംബസി ഉദ്യോഗസ്ഥരുണ്ട്. അതുപാടില്ല. പ്രവാസികളുടെ അഭയസ്ഥാനമാണ് എംബസി കള്‍. അവിടെ ജോലി നോക്കുന്നവര്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നവരാകണം. വിദേശത്ത് കേസു കളില്‍ പെടുന്നവര്‍ക്ക് നിയമസഹായം ലഭ്യമാക്കണം. ഇതിനായി നിയമ രംഗത്ത് പ്രവര്‍ത്തിക്കുന്ന വരെ ബന്ധപ്പെടുത്തി അനൗപചാരിക സംവിധാനമുണ്ടാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കു ന്നുണ്ട്.

വിദേശത്തേക്കു ജോലിക്കു പോകുന്നവര്‍ക്കായി പ്രീ ഡിപ്പാര്‍ച്ചര്‍ ഓറിയന്റേഷന്‍ ക്ലാസുകള്‍ആരംഭി ക്കുന്നതിനു കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. സ്‌കില്‍ ഡവലപ്‌മെന്റിന് കേരളത്തില്‍പുതിയ കേന്ദ്രങ്ങള്‍ ആവശ്യമുണ്ട്. വിദേശങ്ങളിലെ തൊഴില്‍ സാഹചര്യങ്ങളുംതൊഴില്‍ നിയമങ്ങളുംകര്‍ക്ക ശമായിക്കൊണ്ടിരിക്കുകയാണ്. അപൂര്‍വം ചിലയിടങ്ങളില്‍ വംശീയ പ്രശ്‌നങ്ങളും കണ്ടുവരുന്നു. ഇത്തരം പ്രശ്‌നങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ കാണിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രവാസികളുടെ ക്ഷേമവും സുരക്ഷയും ഉറപ്പുവരുത്താന്‍ വിദേശ കാര്യ മന്ത്രാലയവും സംസ്ഥാന സര്‍ക്കാരും കൂടുതല്‍ സഹകരിച്ചു പ്രവര്‍ത്തിക്കുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ കേന്ദ്ര വിദേശ കാര്യ സഹ മന്ത്രി ജന. വി.കെ. സിംഗ് പറഞ്ഞു. പ്രവാസികള്‍ക്കുവേണ്ടി ആദ്യമായി നോര്‍ക്ക വകുപ്പ് രൂപീകരിച്ച സംസ്ഥാനം കേരളമാണ്. അതില്‍ സംസ്ഥാനത്തെ അഭിനന്ദിക്കുന്നു. എംബസി കളില്‍ മലയാളമറിയുന്നവരെ നിയമിക്കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശം പരിഗണിക്കും.യമനില്‍ ഭീകരരുടെ പിടിയിലായ ഫാ. ടോം ഉഴുന്നാലിനെ രക്ഷപെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ വളരെയധികം പ്രയത്‌നിച്ചിരുന്നു. ഇപ്പോള്‍ റോമിലുള്ള അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങുക അദ്ദേഹത്തിന്റെ തീരുമാനപ്രകാരമായിരിക്കും. ഫാ. ടോം ഉഴുന്നാലിന്റെ മോചനത്തിനായി മോചനദ്രവ്യം നല്‍കി യിട്ടില്ല. വിദേശത്തു ജോലിക്കു പോകുന്നവര്‍ക്കുള്ള പ്രീ ഡിപ്പാര്‍ച്ചര്‍ ഓറിയന്റേഷന്‍ ട്രെയിനിംഗ് കര്‍ശനമാക്കും. മിനിമം വേതനം ഉറപ്പാക്കാനും തൊഴിലാളികള്‍ ചൂഷണം ചെയ്യപ്പെടാതിരിക്കാനും നടപടിയുണ്ടാവും. എംബസി ഉദ്യോഗസ്ഥരെക്കുറിച്ച് പരാതി ഉയര്‍ന്നാല്‍ നടപടി സ്വീകരിക്കു മെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. നോര്‍ക്ക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി വിശ്വനാഥ് സിന്‍ഹ സ്വാഗത പ്രസംഗവും കേന്ദ്ര വിദേശ കാര്യ വകുപ്പ് സെക്രട്ടറി ഡോ. ഡി.എം. മുലേ ആമുഖ പ്രസംഗവും നടത്തി.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



തിരു. മെഡി. കോളേജ് ആശുപത്രി സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിലെ നെഫ്രോളജിക്ക് ഇനി മുതല്‍ രണ്ട് യൂണറ്റ്

തിരു. മെഡി. കോളേജ് ആശുപത്രി സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിലെ ഒരു യൂണിറ്റായിരുന്ന നെഫ്രോളജി രണ്ട് യൂണിറ്റാക്കി. നിലവില്‍ ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ ഉണ്ടായിരുന്ന നെഫ്രോ ഒ പി , വെള്ളി ,ശനി ദിവസങ്ങളിലേക്ക് കൂടി നീട്ടി. ഇതിന്റെ അടിസ്ഥാനത്തില്‍ നെഫ്രോ...തുട൪ന്ന് വായിക്കുക


തിരു. മെഡി. കോളേജ് ആശുപത്രി സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിലെ ഒ.പി സമയം ജൂണ്‍ 11 മുതല്‍ പുനക്രമീകരിക്കുo

തിരു. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിലെ തിരക്ക് നിയന്ത്രിക്കുന്നതിനായി ഒ.പി സമയം ജൂണ്‍ 11 മുതല്‍ പുനക്രമീകരിക്കു ന്നു. നിരവധി രോഗികൾ ഈ ഒ.പി യിൽ വരുന്നതിനാലാണ് ഒ.പി സംവിധാനം മാറുന്നതെന്ന് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഡെപ്...തുട൪ന്ന് വായിക്കുക


ഡയബറ്റീസ് വിദ്യാഭ്യാസ പരിപാടി 27-ന് ആനയറ ഐ.എം.എ. സ്റ്റേറ്റ് ഹെഡ്‌കോര്‍ട്ടേഴ്‌സില്‍

തിരു: ഇന്ത്യന്‍ ഡയബറ്റീസ് എഡ്യൂക്കേഷന്‍ അസോസിയേഷന്‍, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷ നുമായി ചേര്‍ന്ന് ഡോക്ടര്‍മാര്‍ക്ക് വേണ്ടി നടത്തുന്ന പതിമൂന്നാമത് ദേശീയ പ്രമേഹ വിദ്യാഭ്യാസ പരിപാടി ഈ മാസം 27-ന് ആനയറയിലെ ഐ.എം.എ. സ്റ്റേറ്റ് ഹെഡ്‌കോര്‍ട്ടേഴ്‌സില്‍ വച്ച്...തുട൪ന്ന് വായിക്കുക


വ്യാജ ചികിത്സ: ആരോഗ്യ വകുപ്പ് മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് മോഹനന്‍ വൈദ്യര്‍ക്കെതിരെ നടപടി

തിരു: ചേര്‍ത്തല സ്വദേശി മോഹനന്‍ വൈദ്യര്‍ക്കെതിരെ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചറുടെ നിര്‍ദേശത്തെ തുടര്‍ന്ന് ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഫോര്‍ ഇന്ത്യന്‍ സിസ്റ്റം സ് ഓഫ് മെഡിസിന്‍ ഡി.ജി.പി.ക്ക് പരാതി നല്‍കി. തെറ്റിദ്ധാരണാജനകമ...തുട൪ന്ന് വായിക്കുക


അട്ടപ്പാടിയിലെ വിശപ്പിന് ആശ്വാസം: അന്നപ്രദായിനി കമ്മ്യൂണിറ്റി കിച്ചണ് 6 കോടി

തിരു: അട്ടപ്പാടി മേഖലയിലെ വിശപ്പിന് ആശ്വാസമായി സാമൂഹ്യനീതി വകുപ്പ് സംയോജിത ശിശു വികസന സേവന പദ്ധതിയുടെ ഭാഗമായി അട്ടപ്പാടിയില്‍ നടപ്പിലാക്കുന്ന അന്നപ്രദായിനി കമ്മ്യൂ ണിറ്റി കിച്ചന്‍ പദ്ധതിയുടെ നടത്തിപ്പിനായി 6 കോടി രൂപ ഭരണാനുമതി നല്‍കി ഉത്തരവിട്ടതായി ആ...തുട൪ന്ന് വായിക്കുക


ആർ സി ഇ, സിസ്സ, ഭൂമിത്രസേന എന്നിവരുടെ ആഭിമുഖ്യത്തിൽ ജൂൺ 2 നു എൻവിറോ മോഡൽ യുണൈറ്റഡ് നേഷൻസ് പരിപാടി സംഘടിപ്പിക്കുന്നു

തിരു: യുണൈറ്റഡ് നേഷൻസ് യൂണിവേഴ്സിറ്റി (യു എൻ യു) അംഗീകരിച്ചിട്ടുള്ള റീജിയണൽ സെന്റർ ഓഫ് എക്സ്പെർട്ടീസ്, സെന്റർ ഫോർ ഇന്നോവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ (സിസ്സ), എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ ജൂൺ2ന് തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗ് ക്യാമ്പസ്സി...തുട൪ന്ന് വായിക്കുക


ഇൻഡ്യൻ ധനമേഖലാസ്വാതന്ത്രൃസംരക്ഷണപ്രസ്ഥാനം: ശില്പശാലയും, പൊതുയോഗവും – ജൂൺ 1 ന് വിജെടി ഹാളിൽ

തിരു;ഇൻഡ്യയിലെ ബാങ്കിംഗും, ഇൻഷുറൻസും പൊതുമേഖലയിൽനിലനിറുത്തുകഎന്നമുദ്രാവാക്യ മുയർത്തി ബാങ്ക് ദേശസാൽകരണ ദിനമായ ജൂലൈ 19 ന് തിരുവനന്തപുരത്ത് ഇൻഡ്യൻ ധനമേഖലാ സ്വാതന്ത്രൃസംരക്ഷണപ്രസ്ഥാനം എന്ന ബഹുജനകൂട്ടായ്മയുടെ നേതൃത്വത്തിൽ നടക്കുന്ന 5000 ലധികം പേർ പങ്കെടുക...തുട൪ന്ന് വായിക്കുക


തിരു.മെഡിക്കല്‍ കോളേജില്‍ നടപ്പാതകള്‍ കയ്യേറി കച്ചവടം നടത്തിയവരെ ഒഴിപ്പിച്ചു

തിരു: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ക്യാമ്പസിലെ പ്രവേശന കവാടത്തിന് ഇരുവശങ്ങളി ലുമുള്ള നടപ്പാതകള്‍ കയ്യേറി കച്ചവടം നടത്തിയിരുന്നവരെ ഒഴിപ്പിച്ചു. വ്യാഴാഴ്ച രാവിലെ 9 മണിയോടെ മെഡിക്കല്‍ കോളേജ് പോലീസിന്റെ സഹായത്തോടെയാണ് കച്ചവടക്കാരെ ഒഴിപ്പിച്ചത്. മെഡിക്...തുട൪ന്ന് വായിക്കുക


എച്ച്.ഡി.കുമാരസ്വാമി കർണാടക മുഖ്യമന്ത്രിയായി

ബംഗളൂരു: കർണാടക മുഖ്യമന്ത്രിയായി ജെഡിഎസ് അധ്യക്ഷൻ എച്ച്.ഡി.കുമാരസ്വാമി സത്യപ്രതി ജ്ഞ ചെയ്തധികാരമേറ്റു. കർണാടക പിസിസി അധ്യക്ഷൻ കൂടിയായ ജി.പരമേശ്വര ഉപമുഖ്യമന്ത്രി യായും സ്ഥാനമേറ്റു. ബിജെപി ഇതര കക്ഷികളുടെ നേതാക്കളെയെല്ലാം സാക്ഷി നിർത്തി ഇരുവരു ടെയും സത്...തുട൪ന്ന് വായിക്കുക


ലിനി സജീഷിന് ആദരാഞ്ജലി അര്‍പ്പിച്ച് കേരളം

തിരു: പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ സേവനമനുഷ്ടിക്കവേ നിപ്പ വൈറസ് ബാധിച്ച് മരണ മടഞ്ഞ നഴ്‌സ് ലിനി സജീഷിന് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍, ധനകാര്യ വകുപ്പ് മന്ത്രി ഡോ.തോമസ് ഐസക്, ത...തുട൪ന്ന് വായിക്കുക


നിപ്പയെ പ്രതിരോധിക്കാന്‍ തിരു.മെഡിക്കല്‍ കോളേജ് സുസജ്ജം: പ്രവര്‍ത്തനങ്ങള്‍ സി.സി.എം. വിലയിരുത്തി

തിരു: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍, കോളേജ് മാനേജ്‌മെന്റ് കമ്മറ്റി യോഗം കൂടി നിപ്പ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. എല്ലാ മെഡിക്കല്‍ കോളേജുകളിലും നിപ്പ പ്രതി രോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്ന ആരോഗ്യ വകുപ്പ് മന്ത്രിയുടെ നിര്‍ദേശത്തെ...തുട൪ന്ന് വായിക്കുക


സംശയരോഗ ബാധിതരുടെ സംഗമം തിരു. മെഡിക്കൽ കോളേജിൽ 24ന്

കൃത്യസമയത്ത് ചികിത്സിച്ചാൽ സമൂഹത്തിലെ മറ്റേതൊരു വ്യക്തിയേയും പോലെ സാധാരണജീവിതം നയിക്കാo തിരു: സ്കിസോഫ്രീനിയ ദിനാചരണത്തിന്റെ ഭാഗമായി ഈ മാസം 24 ന് സ്കിസോഫ്രീനിയ(സംശയ രോഗം) രോഗികളുടേയും, കുട്ടിരുപ്പ് കാരുടേയും സ്നേഹ സംഗമം തിരു.മെഡിക്കൽ കോളേജ് ആശു പത്ര...തുട൪ന്ന് വായിക്കുക


പ്ലസ് വൺ കോഴ്സിന് 20% മാർജിനൽ സീറ്റ് വർദ്ധനവ്

തിരു:2018-19 അദ്ധ്യയന വർഷത്തിൽ സംസ്ഥാനത്തെ എല്ലാ സർക്കാർ/എയ്ഡഡ് ഹയർ സെക്കന്ററി സ്കൂളുകളിലും പ്ലസ് വൺ കോഴ്സിന്, സർക്കാരിന് അധിക സാമ്പത്തിക ബാധ്യതവരാത്തവിധത്തിൽ 20% മാർജിനൽ സീറ്റ് വർദ്ധനവ് വരുത്തി ഉത്തരവായി. ...തുട൪ന്ന് വായിക്കുക


ആരോഗ്യ ബോധവത്കരണ പ്രദർശനം

തിരു: ഗവ.നഴ്സിംഗ് കോളജ് ഒന്നാം വർഷ പോസ്റ്റ് ബേസിക് ബിഎസ് സി. നഴ്സിംഗ് വിദ്യാർത്ഥി കൾ, ജീവിതശൈലി രോഗങ്ങളെ കുറിച്ച് ആരോഗ്യ ബോധ വൽക്കരണ പ്രദർശനം തിരു.മെഡിക്കൽ കോളജാശുപത്രിയിൽ സംഘടിപ്പിച്ചു. നഴ്സിംഗ് കോളജ് പ്രിൻസിപ്പൽ പ്രൊഫ:എൽ.നിർമ്മല അദ്ധ്യ ക്ഷത വഹിച്ച ...തുട൪ന്ന് വായിക്കുക


സംസ്ഥാനത്തെ നിപ്പ പ്രതിരോധം: ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തിര യോഗം

തിരു: സംസ്ഥാനത്തെ നിപ്പ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ മലപ്പുറം കളക്ടറേറ്റില്‍ അടിയന്തിര വീഡിയോ കോണ്‍ഫ റന്‍സ് സംഘടിപ്പിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍, ആരോഗ്യ വകുപ്പ് ഡയറക...തുട൪ന്ന് വായിക്കുക







Copyright 2011 Pothujanam Publications. All rights reserved.