Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ഫെസ്റ്റ് ഒക്ടോബര്‍ രണ്ടിന് നിര്‍മല്‍ കൃഷ്ണ ചിട്ടിക്കമ്പനി തട്ടിപ്പ് : കേരളവുമായി സഹകരിച്ച് നടപടിയെടുക്കുമെന്ന് കെ. പളനിസ്വാമി നെടുന്പാശേരി വിമാനത്താവളത്തിൽ രണ്ടര കോടിരൂപയുടെ രത്നങ്ങൾ പിടികൂടി ശ്രീ നാരായണ ഗുരുവിന്റെ 90-മത് മഹാസമാധി ലോകമെങ്ങും ആചരിച്ചു അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ ക​മ​ൽ​ഹാ​സ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

ഓണം വാരാഘോഷം സമാപനം: സാംസ്‌കാരിക ഘോഷയാത്ര മുഖ്യമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും

7/9/2017

തിരു: ഓണം വാരാഘോഷത്തിന്റെ സമാപനം കുറിച്ചുള്ള സാംസ്‌കാരിക ഘോഷയാത്ര 9ന് വൈ കിട്ട് അഞ്ചിന് വെള്ളയമ്പലത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്‌ളാഗ്ഓഫ് ചെയ്യുമെന്ന് ടൂറിസം- സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

വാദ്യമേളമായ കൊമ്പ് മുഖ്യകലാകാരന് നല്‍കി ടൂറിസം മന്ത്രി വാദ്യമേളങ്ങള്‍ക്കും തുടക്കം കുറി ക്കും. ഇത്തവണ കേരളത്തിന് പുറമെ പത്തു സംസ്ഥാനങ്ങളില്‍ നിന്നുള്ള വൈവിദ്ധ്യമാര്‍ന്ന കലാ രൂപങ്ങള്‍ ഘോഷയാത്രയില്‍ അണിനിരക്കുമെന്ന് മന്ത്രി പറഞ്ഞു. ആസാം, രാജസ്ഥാന്‍, ഹരിയാന, ജമ്മുകാശ്മീര്‍, ബംഗാള്‍, ആന്ധ്രപ്രദേശ്, തെലിങ്കാന, കര്‍ണ്ണാടക, ഗുജറാത്ത്, തമിഴ്‌നാട് എന്നിവിട ങ്ങളില്‍ നിന്നുള്ള കലാരൂപങ്ങളാണുണ്ടാവുക. 180 കലാകാരന്‍മാരാണ് ഇത്തരത്തില്‍ അണിനിരക്കു ക. ആയിരത്തിലധികം കലാകാരന്‍മാര്‍ വര്‍ണാഭമായ ഘോഷയാത്രയില്‍ അണിനിരക്കും.94 ഫ്‌ളോ ട്ടുകളും 63 കലാരൂപങ്ങളുമുണ്ടാവും. 34 ലക്ഷം രൂപയാണ് ഘോഷയാത്രയ്ക്ക് ചെലവാകുമെന്ന് പ്രതീക്ഷിക്കുന്നത്. ഘോഷയാത്രയുടെ തുടക്കത്തില്‍ അശ്വാരൂഡ സേനയും തൊട്ടുപിന്നില്‍ മുത്തുക്കുട യേന്തിയ കേരളീയ വേഷം ധരിച്ച നൂറു പുരുഷന്‍മാരും അണിനിരക്കും. ഒപ്പം ഓലക്കുടയുമായി മോഹിനിയാട്ടം നര്‍ത്തകിമാരുണ്ടാവും. കൂടാതെ വേലകളി, ആലവട്ടം, വെഞ്ചാമരം, തെയ്യം, വേല കളി, പടയണി, കഥകളി, പുലികളി, നീലക്കാവടി,പൂക്കാവടി,ചിന്തുകാവടി, അമ്മന്‍കുടം,മയൂര നൃത്തം,പരുന്താട്ടം, ഗരുഡന്‍പറവ, അര്‍ജുന നൃത്തം, കുമ്മാട്ടിക്കളി, പൊയ്ക്കാല്‍ക്കളി, ബൊമ്മ കളി, ചവിട്ടുനാടകം, പരിചമുട്ടുകളി, പന്തംവീശല്‍, വിവിധ മേളങ്ങള്‍ എന്നിവ ഘോഷയാത്ര യ്ക്ക് മിഴിവേകും. ബാന്റുമേളം, പെരുമ്പറ മേളം തുടങ്ങി വ്യത്യസ്തമായ മേളങ്ങളും അണിനിര ക്കും. കേരളത്തിന്റെ ഉത്‌സവ സാംസ്‌കാരിക പരിപാടികളെ ബന്ധപ്പെടുത്തിയുള്ള കലാരൂപങ്ങളും ഇത്തവണയുണ്ടാവും. നാടിന്റെ മതമൈത്രി വിളിച്ചോതുന്ന വിവിധ കലാരൂപങ്ങളും പരിപാടി കളും ഇതോടൊപ്പം അവതരിപ്പിക്കും. വിവിധ വകുപ്പുകള്‍,സ്ഥാപനങ്ങള്‍ എന്നിവയുടെവിഷയാധി ഷ്ഠിത ഫ്‌ളോട്ടുകളാണ് ഇത്തവണ ഘോഷയാത്രയിലുണ്ടാവുക. സംസ്ഥാനസര്‍ക്കാരിന്റെ നാലുമിഷ നുകള്‍ക്ക് പ്രാധാന്യം നല്‍കുന്ന ഫ്‌ളോട്ടുകളും അവതരിപ്പിക്കും. ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ചുകൊ ണ്ടാവും ഇത്തവണത്തെ ഘോഷയാത്രയെന്ന് മന്ത്രി പറഞ്ഞു.

സംസ്ഥാനത്തിന്റെ ടൂറിസം രംഗത്തെ മുഖമുദ്രയാകുന്ന ചടയമംഗലത്തെ ജഡായു പാറയുടെ ആവി ഷ്‌കാരമാണ് ടൂറിസം വകുപ്പിന്റെ ഫ്‌ളോട്ട്. ലോകത്തിലെ തന്നെ ഏറ്റവും വലിയ പക്ഷിശില്‍ പമെന്ന ഖ്യാതി ഇതിനകം നേടിയ ജഡായു പാറയിലെ ശില്‍പം ഡിസംബറില്‍ ജനങ്ങള്‍ക്ക് തുറന്ന് കൊടുക്കും. കേരളീയ പൈതൃകവും സിനിമയും സാഹിത്യവും സ്ത്രീശാക്തീകരണവും സ്ത്രീ സുര ക്ഷയും ആരോഗ്യശീലങ്ങളും ശാസ്ത്ര സാങ്കേതിക വിദ്യയും വിവിധ തരത്തിലുള്ള ജീവിത സുരക്ഷാ സന്ദേശങ്ങളും ഫ്‌ളോട്ടുകളുടെ വിഷയങ്ങളാവും. വൈകുന്നേരം 7 ന് നിശാഗന്ധിയില്‍ നടക്കുന്നസമാ പന ചടങ്ങില്‍ ജേതാക്കളാകുന്ന ഫ്‌ളോട്ടുകള്‍ക്കും അത്തപ്പൂക്കളം, തിരുവാതിരകളി മത്സര വിജയി കള്‍ക്കുമുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്യും. ഉച്ചയ്ക്ക് ശേഷം നഗരത്തില്‍ ഗതാഗത നിയന്ത്രണമു ണ്ടാവും. ഘോഷയാത്രയോട് അനുബന്ധിച്ച് കവടിയാര്‍, വെള്ളയമ്പലം,കെല്‍ട്രോണ്‍,കോപ്പറേഷന്‍, പാളയം, യൂണിവേഴ്‌സിറ്റി കോളേജ്,സ്റ്റാച്യു,ആയുര്‍വേദ കോളേജ് ജംഗ്ഷന്‍,ഈസ്റ്റ് ഫോര്‍ട്ട് എന്നി വിടങ്ങളില്‍ ആംബുലന്‍സ് സര്‍വീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫയര്‍ഫോഴ്‌സിന്റ 9 യൂണിറ്റുകളും സ്ഥലത്തുണ്ടാവും. ഘോഷയാത്രക്കെത്തുന്ന കാണികള്‍ക്കായി എസ് ബി ഐ ലൈഫ് ഇന്‍ഷ്വറന്‍സ് കുടിവെള്ള സൗകര്യം ഒരുക്കുമെന്ന് മന്ത്രി പറഞ്ഞു.

ഘോഷയാത്രക്ക് സുരക്ഷ ഒരുക്കാന്‍ 1200 പൊലീസ് ഉദ്യോഗസ്ഥരെ നിയമിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ പ്രകാശ് പറഞ്ഞു. ടി.കെ. മുരളി എം.എല്‍.എ,ടൂറിസം ഡയറക്ടര്‍ പി.ബാലകിരണ്‍, അഡി. ഡയറക്ടര്‍ ജാഫര്‍ മാലിക്, ടൂറിസം വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരും വാര്‍ത്താ സമ്മേളന ത്തില്‍ പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംശ്രീ നാരായണ ഗുരുവിന്റെ 90-മത് മഹാസമാധി ലോകമെങ്ങും ആചരിച്ചു

തിരു; ശ്രീ നാരായണ ഗുരുവിന്റെ 90 -മത് മഹാസമാധി ലോകമെങ്ങും ആചരിച്ചു. ശിവഗിരിയിലും ചെമ്പഴന്തിയിലും, അരുവിപ്പുറത്തും ആലുവ അഡ്‌വൈദാശ്രമത്തിലും ആയിരക്കണക്കിന് ഭക്തർ പ്രാർഥനയോടെ പ്രണാമം അർപ്പിച്ചു. എസ് .എൻ. ഡി.പി. യോഗം ശാഖകളുടെയും ഗുരുദേവ ക്ഷേത്രങ്ങളുടെയും...തുട൪ന്ന് വായിക്കുക


സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ഫെസ്റ്റ് ഒക്ടോബര്‍ രണ്ടിന്

തിരു; സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യദിനാചരണവുമായി ബന്ധപ്പെട്ട് കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍(കൈറ്റ്)ന്റെ നേതൃത്വത്തില്‍ പൊതുജനങ്ങള്‍ക്കായി ഒക്ടോബര്‍ രണ്ടിന് സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ഫെസ്റ്റ് സംഘടിപ്പിക്കും...തുട൪ന്ന് വായിക്കുക


കേരള ഭാഷാ ഇന്‍സ്റ്റ്യൂട്ടിന്റെ പുസ്തകങ്ങള്‍ വില്‍ക്കാന്‍ താല്‍ പ്പര്യമുള്ള പുസ്തകശാലകള്‍/വ്യക്തികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു

തിരു; കേരള ഭാഷാ ഇന്‍സ്റ്റ്യൂട്ടിന്റെ പുസ്തകങ്ങള്‍ ആകര്‍ഷകമായ വ്യവസ്ഥയില്‍ വില്‍ക്കാന്‍ താല്‍ പ്പര്യമുള്ള പുസ്തകശാലകള്‍/വ്യക്തികളില്‍ നിന്നും ഏജന്‍സീസ്/പ്രമോട്ടര്‍ അപേക്ഷകള്‍ ക്ഷണിച്ചു. താല്പര്യമുള്ളവര്‍ നൂറുരൂപയുടെ മുദ്രപത്രവും രണ്ട് പാസ്‌പോര്‍ട്ട് സ...തുട൪ന്ന് വായിക്കുക


തിരു. മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗം എമര്‍ജന്‍സി ഓപ്പറേഷന്‍ തീയറ്ററില്‍ പുതിയ അള്‍ട്രാ സൗണ്ട് സ്‌കാനിംഗ് മെഷീന്‍

തിരു: മെഡിക്കല്‍ കോളേജ് ആശുപത്രി അത്യാഹിത വിഭാഗം എമര്‍ജന്‍സി ഓപ്പറേഷന്‍ തീയറ്ററില്‍ പുതിയ അള്‍ട്രാ സൗണ്ട് സ്‌കാനിംഗ് മെഷീന്‍ പ്രവര്‍ത്തനസജ്ജമായി. എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് എമര്‍ജന്‍സി ഓപ്പറേഷന്‍ തീയറ്ററില്‍ ആദ്യമ...തുട൪ന്ന് വായിക്കുക


കര്‍ഷകത്തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ കരുത്ത് പകരും: മന്ത്രി ടി.പി.രാമകൃഷ്ണന്‍

തിരു: കര്‍ഷകത്തൊഴിലാളികള്‍ ഒരുതരത്തിലും നിരാശപ്പെടേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും അവര്‍ക്ക് ആത്മവിശ്വാസത്തോടെ ജീവിതം നയിക്കാനാവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നും തൊഴില്‍ വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. കര്‍ഷകത്തൊഴിലാളി ക്...തുട൪ന്ന് വായിക്കുക


ഭാവി വികസന അജണ്ട സൃഷ്ടിക്കുന്നതില്‍ മാധ്യമങ്ങള്‍ക്ക് പങ്ക് വഹിക്കാനാകും -സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍

തിരു: സംസ്ഥാനത്തിന്റെ ഭാവി വികസന അജണ്ട സൃഷ്ടിക്കുന്നതില്‍ പൊതു സമവായമുണ്ടാക്കുന്ന തില്‍ മാധ്യമങ്ങള്‍ക്ക് മുഖ്യപങ്ക് വഹിക്കാനാകുമെന്ന് നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. നിയമസഭാ മാധ്യമ അവാര്‍ഡുകളുടെ വിതരണത്തിന്റെയും പ്രഭാഷണപരിപാടിയുടേയും ഉ...തുട൪ന്ന് വായിക്കുക


വായനയിലൂടെ പ്രതിരോധം വളര്‍ത്തിയെടുക്കണം -വിദ്യാഭ്യാസമന്ത്രി

തിരു:വായനയിലൂടെ പ്രതിരോധം വളര്‍ത്തിയെടുക്കാനാകണമെന്ന് വിദ്യാഭ്യാസമന്ത്രിപ്രൊഫ.സി.രവീ ന്ദ്രനാഥ് അഭിപ്രായപ്പെട്ടു. കേരള സ്‌റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറിയിലെ ആധുനികവത്കരണത്തിന്റെ ഭാഗമായുള്ള ഇലക്‌ട്രോണിക് ഡിസ്‌പ്ലേ ബോര്‍ഡ്, ഇ മെയില്‍, എസ്.എം.എസ് സംവിധാന...തുട൪ന്ന് വായിക്കുക


സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറി ആധുനികവല്‍ക്കരണം : ഉദ്ഘാടനം സെപ്തംബര്‍ 20 ന്

തിരു: സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറിയിലെ ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായുള്ള എസ്.എം.എസ്, ഇ-മെയില്‍ സംവിധാനത്തിന്റേയും ഇലക്ട്രോണിക് ഡിസ്‌പ്ലേ ബോര്‍ഡിന്റേയും ഔദ്യോഗിക ഉദ്ഘാ ടനം വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് സെപ്റ്റംബര്‍20 വൈകുന്നേരം നാലിന് നി...തുട൪ന്ന് വായിക്കുക


ശിശുസംരക്ഷണ കേന്ദ്രങ്ങള്‍ ശിശുസൗഹൃദമാകണം: മുഖ്യമന്ത്രി

തിരു: ശിശുസംരക്ഷണ കേന്ദ്രങ്ങള്‍ ശിശുസൗഹൃദമാകണമെന്നും വീട്ടില്‍ ലഭിക്കുന്ന കരുതലും പരി ചരണവും നല്‍കാന്‍ കഴിയുന്ന സ്ഥാപനങ്ങളിലാണോ കുട്ടികളെ അയയ്ക്കുന്നതെന്ന് ശ്രദ്ധിക്കണ മെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ശിശുവിഹാര കേന്ദ്രം എന്ന സങ്കല്‍പത്തില...തുട൪ന്ന് വായിക്കുക


സുവര്‍ണ ജൂബിലി തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് 22 ലേക്ക് മാറ്റി

തിരു: സുവര്‍ണ ജൂബിലി തിരുവോണം ബമ്പര്‍ - 2017 ഭാഗ്യക്കുറി നറുക്കെടുപ്പ് 22 ലേക്ക് മാറ്റി.20 ന് നടത്താനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. കനത്ത മഴ മൂലം ഏതാനും ദിവസം ടിക്കറ്റ് വിതരണ ത്തിലും, വില്‍പ്പനയിലും തടസ്സം നേരിട്ടതിനെ തുടര്‍ന്നാണ് നറുക്കെടുപ...തുട൪ന്ന് വായിക്കുക


തിരു.ഹോമിയോപ്പതി മെഡിക്കല്‍ കോളേജില്‍ ഒഴിവുകള്‍

തിരുവനന്തപുരം ഗവ: ഹോമിയോപ്പതി മെഡിക്കല്‍ കോളേജിലെ ഡിപ്പാര്‍ട്ട്‌മെന്റ് റിസര്‍ച്ച് വിംഗില്‍ സീനിയര്‍ റിസര്‍ച്ച് സയന്റിസ്റ്റ്, ടെക്‌നിക്കല്‍ അസിസ്റ്റന്റ് നിയമനം നടത്തുന്നു. സീനിയര്‍ റിസര്‍ച്ച് സയന്റിസ്റ്റിന് എം.എസ്.സി/എം.ടെക്/പി.എച്ച്ഡി ഇന്‍ ഫിസിക്‌സ്/...തുട൪ന്ന് വായിക്കുക


തൊഴിലാളികള്‍ക്ക് ന്യായവേതനം ഉറപ്പുവരുത്താന്‍ നിയമനിര്‍മാണമുണ്ടാക്കും: തൊഴില്‍മന്ത്രി ടി.പി. രാമകൃഷ്ണന്‍

തിരു: സംസ്ഥാനത്ത് തൊഴിലെടുക്കുന്ന എല്ലാവര്‍ക്കും മിനിമം വേതനം ഉറപ്പുവരുത്തുന്നതിനു സഹായകമായ നിയമ നിര്‍മാണം നടത്തുമെന്ന് തൊഴില്‍മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. കരട് തൊഴില്‍ നയം സംബന്ധിച്ച് സംസ്ഥാനത്തെ തൊഴിലാളി സംഘടനാ നേതാക്കള്‍ക്കായി കേരള ഇന്‍സ്റ്റ...തുട൪ന്ന് വായിക്കുക


സൈബര്‍ സുരക്ഷ ഉറപ്പാക്കാന്‍ കൂടുതല്‍ വിദഗ്ധരുടെ സേവനം ഉപയോഗിക്കണം -മുഖ്യമന്ത്രി

തിരു: സൈബര്‍ സുരക്ഷ അതീവ പ്രാധാന്യമര്‍ഹിക്കുന്ന സാഹചര്യത്തില്‍ വിദഗ്ധരുടെ സേവനം കൂടുതലായി ഉപയോഗിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. സൈബര്‍ ഫെസ്റ്റ് 2017 ന്റെയും കേരളാ പോലീസ് സൈബര്‍ ഡോമിന്റെ പുതിയ സംരംഭങ്ങളുടെ ഉദ്ഘാടനവും നിര്‍വഹി...തുട൪ന്ന് വായിക്കുക


​യേ​ശു​ദാ​സ് സെ​പ്റ്റം​ബ​ർ 30ന് ശ്രീ​പ​ത്മ​നാ​ഭ​സ്വാ​മി ​ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​നം ന​ട​ത്തുo

തി​രു: ഗാ​യ​ക​ൻ ഡോ.​കെ.​ജെ.​യേ​ശു​ദാ​സി​ന് ശ്രീ​പ​ത്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​നം ന​ട​ത്തു​ന്ന​തി​ന് ക്ഷേ​ത്രം എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അ​നു​മ​തി ന​ൽ​കി. വി​ജ​യ​ദ​ശ​മി ദി​വ​സ​മാ​യ സെ​പ്റ്റം​ബ​ർ 30ന് ​ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​നം ന​ട​ത്...തുട൪ന്ന് വായിക്കുക


കര്‍ഷകതൊഴിലാളി ആനുകൂല്യ വിതരണം സെപ്റ്റംബര്‍ 20 ന് തമ്പാനൂര്‍ റ്റി.വി.സ്മാരക ഹാളില്‍

തിരു: കേരള കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ജില്ലാതല ആനുകൂല്യ വിതരണം സെപ്റ്റംബര്‍ 20 ഉച്ചയ്ക്ക് 2.30 ന് തമ്പാനൂര്‍ റ്റി.വി. സ്മാരക ഹാളില്‍ നടക്കും. തൊഴില്‍, എക്‌സൈസ് വകുപ്പ് മന്ത്രി റ്റി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. വി.എസ്. ശിവകുമാര്‍ എം.എ...തുട൪ന്ന് വായിക്കുകCopyright 2011 Pothujanam Publications. All rights reserved.