Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 3.40 കിലോഗ്രാം സ്വർണ മിശ്രിതം പിടികൂടി സിന്ധു ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് സ്വര്‍ണമെഡല്‍ സ്വന്തമാക്കി പ്രവാസിക്ഷേമത്തിൽ വിട്ടുവീഴ്ചയില്ലാത്തനിലപാട്: മുഖ്യമന്ത്രി പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ബഹുമാനാർത്ഥം ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ നൽകിയ അത്താഴ വിരുന്നിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസുഫലി ഇരുവരുമായി കൂടിക്കാഴ്ച നടത്തി ശബ്ദ മലിനീകരണം ചെറുക്കാനുള്ള കരട് രൂപരേഖയായി

ആരോഗ്യം

കൂടുതല്‍ 

മൂന്നര വയസുകാരിയുടെ ശ്വാസനാളത്തില്‍ തറച്ച രണ്ട് മാസം പഴക്കമുള്ള മുള്ള് പുറത്തെടുത്ത് എസ്.എ.ടി.യിലെ ഡോക്ടര്‍മാര്‍

24/8/2017

തിരു: കൊല്ലം കാരംകോട് സ്വദേശികളായ റീന്‍ രാജേന്ദ്രന്റേയും ആതിരയുടേയും മകളായ മൂന്നര വയസുകാരി ആരുഷി റീനിന്റെ ശ്വാസനാളത്തില്‍ കുടുങ്ങിയ രണ്ട് മാസം പഴക്കമുള്ള വലിയ മീന്‍ മുള്ള് പുറത്തെടുത്ത് ജീവന്‍ രക്ഷിച്ച് മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രി പീഡിയാട്രിക് സര്‍ജറി വിഭാഗത്തിലെ ഡോക്ടര്‍മാര്‍.

ശ്വാസംമുട്ടല്‍, ശ്വസിക്കുമ്പോള്‍ ശബ്ദം വരിക എന്നീ ബുദ്ധിമുട്ടുകളുമായാണ് ആരുഷിയെ കൊല്ലത്തെ ആശുപത്രികളില്‍ കാണിച്ചത്. തൊണ്ടയിലെ അണുബാധയാകാം പ്രശ്‌നമെന്ന നിഗമനത്തിലാണ് അവിടത്തെ ഡോക്ടര്‍മാര്‍ ആരുഷിയെ ചികിത്സിച്ചത്. എന്നാല്‍ രണ്ട് മാസം കഴിഞ്ഞിട്ടും അസുഖം കണ്ടെത്താന്‍ കഴിഞ്ഞില്ല. ക്രമേണ കുട്ടിയുടെ ശ്വാസമെടുപ്പ് ഭയപ്പെടുത്തും വിധമായതോടെ എല്ലാവരും വിഷമിച്ചു. ക്രമേണ നെഞ്ചിന്റെ ഭാഗത്ത് നീരുമുണ്ടായി. തങ്ങളുടെ പിഞ്ചോമനയ്ക്ക് എന്ത് പറ്റിയെന്ന വേദന എല്ലാവരേയും അലട്ടി. എത്ര പണം മുടക്കിയാലും കുട്ടിക്ക് വിദഗ്ധ ചികി ത്സ ലഭ്യമാക്കാന്‍ അച്ഛന്‍ റീന്‍ രാജേന്ദ്രന്‍ ഗള്‍ഫില്‍ നിന്നും വിളിച്ചു പറഞ്ഞു. തുടര്‍ന്ന് കൊല്ലത്തേ യും തിരുവനന്തപുരത്തേയും പ്രശസ്തമായ പല സ്വകാര്യ ആശുപത്രികളേയും സമീപിച്ചെങ്കിലും കുട്ടി ഗുരുതരമായ അവസ്ഥയിലേക്ക് പോകുകയായിരുന്നു.

കുട്ടിയുടെ അവസ്ഥയറിഞ്ഞ് അച്ഛന്‍ നാട്ടിലെത്താന്‍ പോലും തീരുമാനിച്ചു. അപ്പോഴാണ് വീട്ടിനടു ത്തുള്ളവര്‍ കുട്ടിയെ എസ്.എ.ടി. ആശുപത്രിയില്‍ കൊണ്ടു പോകാന്‍ നിര്‍ദേശിച്ചത്. അങ്ങനെ ആഗസ്റ്റ് 16-ാം തീയതി ഇവര്‍ എസ്.എ.ടി. ആശുപത്രിയിലെത്തി. ആരുഷിയുടെ അച്ഛന്‍ റീന്‍ രാജേ ന്ദ്രന്‍ ഗള്‍ഫിലായതിനാല്‍ കുട്ടിയുടെ അപ്പുപ്പനായ സാഗരനും അമ്മയും മറ്റൊരു ബന്ധുവും കൂടിയാ ണ് ആരുഷിയെ ചികിത്സയ്ക്കായി എസ്.എ.ടി.യില്‍ കൊണ്ടുവന്നത്.

വിശദമായ പരിശോധനയില്‍ കുട്ടിക്ക് ശ്വാസോഛ്വാസത്തിന് തടസമുള്ളതായി കണ്ടെത്തി. എക്‌സ്‌ റേ പരിശോധനയില്‍ നിന്നും ശ്വാസനാളത്തില്‍ എന്തോ ആഴത്തില്‍ തറച്ചിപ്പുണ്ടെന്ന് മനസിലായി. അത് പുറത്തെടുക്കാനായി സങ്കീര്‍ണ ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തി. ഇക്കാര്യം ബന്ധുക്കളോട് പറയുകയും അവര്‍ ഡോക്ടര്‍മാരില്‍ പൂര്‍ണ വിശ്വാസം അര്‍പ്പിക്കു കയും ചെയ്തു.

വേണ്ടത്ര മുന്നൊരുക്കത്തോടു കൂടി 17-ാം തീയതി കുട്ടിയ്ക്ക് അനസ്തീഷ്യ നല്‍കി ബ്രോങ്കോസ്‌ കോപ്പി ചെയ്തപ്പോള്‍ വലിയ മീന്‍മുള്ളാണ് തറച്ചിരുന്നതെന്ന് മനസിലായി. ഈ മീന്‍ മുള്ള് സസൂ ക്ഷ്മം നീക്കം ചെയ്യുകയും അണുബാധയുണ്ടാകാതിരിക്കാനുള്ള ചികിത്സകള്‍ നല്‍കുകയുംചെയ്തു. വിദഗ്ധ ചികിത്സയ്ക്ക് ശേഷം കുട്ടിയെ ഡിസ്ചാര്‍ജ് ചെയ്തു. ശബ്ദം പഴയതു പോലെയാകുകയും കുട്ടി ആരോഗ്യം വീണ്ടെടുക്കുകയും ചെയ്തു. പീഡിയാട്രിക് സര്‍ജറി 3-ാമത്തെ യൂണിറ്റാണ് കുട്ടി യുടെ ചികിത്സയ്ക്ക് മേല്‍നോട്ടം നല്‍കിയത്.

മീന്‍ മുള്ളാണ് തങ്ങളുടെ പൊന്നോമനയെ ഇത്രയ്ക്കും അപകടാവസ്ഥയിലെത്തിച്ചതെന്ന് ബന്ധുക്കള്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല. സ്വന്തമായി ആഹാരം വാരിക്കഴിക്കാന്‍ നിര്‍ബന്ധമുള്ളവ ളാണ് ആരുഷി. പക്ഷെ ചെറിയ അശ്രദ്ധയാണ് എല്ലാം വരുത്തി വച്ചത്. വലിയൊരു അത്യാപത്തി ല്‍ നിന്നും തങ്ങളുടെ പിഞ്ചോമനയെ രക്ഷിച്ച എസ്.എ.ടി.യിലെ ഡോക്ടര്‍മാര്‍ക്ക് അമ്മയും അപ്പു പ്പനും നിറകണ്ണുകളോടെ നന്ദി പറഞ്ഞു. ധാരാളം രൂപ സ്വകാര്യ ആശുപത്രികളില്‍ ചെലവാക്കിയെ ങ്കിലും തങ്ങളുടെ മകളെ തിരിച്ച് തന്നത് എസ്.എ.ടി. ആശുപത്രിയാണ്. പൊന്നുമോളുടെ പഴയ പോലെയുള്ള കുറുമ്പ് കാണുമ്പോള്‍ മനസ് നിറയുകയാണെന്നും അപ്പുപ്പന്‍ സാഗരന്‍ പറഞ്ഞു. പ്ലേ സ്‌കൂളില്‍ പോകാനുള്ള തയ്യാറെടുപ്പിലാണ് ആരുഷി.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംചിറയിന്‍കീഴ് താലൂക്കാശുപത്രിയില്‍ ടെന്‍ഷന്‍ ക്ലിനിക്ക് ഉദ്ഘാടനം ചെയ്തു

തിരു: ചിറയിന്‍കീഴ് താലൂക്കാശുപത്രിയില്‍ ആരംഭിച്ച ടെന്‍ഷന്‍ ക്ലീനിക്കിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍.സുഭാഷ് നിര്‍വ്വഹിച്ചു. ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ സുരക്ഷ സമഗ്ര മാനസികാരോഗ്യ പദ്ധതിയുടെ ഭാഗമായി തിരു.മെഡിക്കല്‍ കോളേജിലെ മ...തുട൪ന്ന് വായിക്കുക


കർഷകർക്കുള്ള സ്വർണപ്പണയ വായ്‌പാ പദ്ധതിയിൽ നിലവിൽ മാറ്റമൊന്നും വന്നിട്ടില്ലെന്ന്‌ സംസ്ഥാന ബാങ്കേഴ്‌സ്‌ സമിതി ചെയർമാൻ

തിരു: കർഷകർക്കുള്ള സ്വർണപ്പണയ വായ്‌പാ പദ്ധതിയിൽ നിലവിൽ മാറ്റമൊന്നും വന്നിട്ടി ല്ലെന്ന്‌ കനറ ബാങ്ക്‌ എംഡിയും സംസ്ഥാന ബാങ്കേഴ്‌സ്‌ സമിതി ചെയർമാനുമായ ആർ എ ശങ്കരനാരായണൻ പറഞ്ഞു. കിസാൻ കാർഡുള്ളവർക്കു മാത്രമേ പലിശ സബ്‌സിഡിയുള്ള കാർഷികവായ്‌പ നൽകാവൂ എന്ന നി...തുട൪ന്ന് വായിക്കുക


മെഡിസെപ് -വിപുലമായ ചര്‍ച്ച ഉണ്ടാകണം : ഐ.എം.എ.

തിരു: മെഡിസെപ് ആരോഗ്യ പദ്ധതി എങ്ങനെ നടപ്പാക്കണം എന്നതിനെ കുറിച്ച് പുനര്‍വിചിന്തനം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിനെ സ്വാഗതം ചെയ്യുന്നതായി ഇന്ത്യന്‍ മെഡിക്കല്‍ അസോസി യേഷന്‍ അറിയിച്ചു.എന്നാല്‍ പുതിയ പദ്ധതി നടപ്പിലാക്കുന്നതിന് മുന്‍പ് പ്രായോഗികമായ ര...തുട൪ന്ന് വായിക്കുക


കലക്കവെള്ളം ഒരു കാരണവശാലും കുടിക്കരുത്; തിളപ്പിച്ച വെള്ളമാണ് സുരക്ഷിതം

തിരു: മഴ ശമിച്ചതോടെ ക്യാമ്പുകളില്‍ കഴിയുന്ന പലരും വീടുകളിലേക്ക് പോകാന്‍ തുടങ്ങിയി ട്ടുണ്ട്. വെള്ളമിറങ്ങുന്ന സമയമായതിനാല്‍ ഇനി ശ്രദ്ധിക്കേണ്ടത് പകര്‍ച്ചവ്യാധി പ്രതിരോധമാണ്. അതിനാല്‍ തന്നെ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈല...തുട൪ന്ന് വായിക്കുക


മെഡിസെപ്പ് സര്‍ക്കാര്‍ നേരിട്ട് നടപ്പിലാക്കണം:ഇന്‍ഷുറന്‍സ് ഇടനിലക്കാരെ ഒഴിവാക്കുക- ഐ.എം.എ.

തിരു: മെഡിസെപ്പ് എന്ന സര്‍ക്കാര്‍ ജീവനക്കാരുടേയും, പെന്‍ഷന്‍കാരുടേയും ആരോഗ്യ ഇന്‍ഷു റന്‍സ് പദ്ധതി സര്‍ക്കാര്‍ നേരിട്ട് നടത്തുന്നതായിരിക്കും അഭികാമ്യമെന്നു ഐ.എം.എ അഭിപ്രാ യപ്പെടുന്നു.മെഡിസെപ്പ് പദ്ധതിയില്‍ ഇടനിലക്കാരായി ഇന്‍ഷുറന്‍സ് ഏജന്‍സികള്‍, അത് റ...തുട൪ന്ന് വായിക്കുക


പ്രളയബാധിതര്‍ക്ക് സ്വകാര്യ ആശുപത്രികളില്‍ സൗജന്യ ചികിത്സ നല്‍കും; ഐ.എം.എ.

തിരു; ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ പ്രളയബാധിത പ്രദേശങ്ങളുടെ തൊട്ടടുത്തുള്ള സ്വകാര്യആശുപത്രികളില്‍ ഇന്ന് മുതല്‍ സൗജന്യ ചികിത്സ ആരംഭി ക്കുന്നു. പ്രളയ ബാധിതരായ രോഗികള്‍ക്ക് സൗജന്യമായി മരുന്നുകള്‍ നല്‍കുകയും, ആവശ്യാനു സരണമ...തുട൪ന്ന് വായിക്കുക


എലിപ്പനി മരണങ്ങള്‍ ഒഴിവാക്കാന്‍ ഡോക്‌സിസൈക്ലിന്‍ കഴിക്കണം: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

തിരു: പ്രളയജലവുമായി ബന്ധപ്പെട്ട എല്ലാവരും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സി സൈക്ലിന്‍ കഴിക്കണമെന്നും അതിലൂടെ എലിപ്പനി മരണങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. പ്രളയ സമയത്ത് ബാധിക്കുന്ന ഏറ്റവും വലിയ...തുട൪ന്ന് വായിക്കുക


പ്രളയജലവുമായി ബന്ധപ്പെട്ട എല്ലാവരിലും ഡോക്‌സിസൈക്ലിന്‍ എത്തിക്കാന്‍ തീവ്രയജ്ഞം

തിരു: പ്രളയജലവുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സി സൈക്ലിന്‍ എത്തിക്കാനായി ആരോഗ്യ വകുപ്പ് നടത്തുന്ന ഡോക്‌സി ഡേ ക്യാമ്പയിന്റെ സംസ്ഥാന തല പ്രചാരണ പരിപാടിയ്ക്ക് ആഗസ്റ്റ് 17-ാം തീയതി ശനിയാഴ്ച രാവിലെ 10 മണിക്ക് തമ്പാനൂര്‍ ബസ...തുട൪ന്ന് വായിക്കുക


ആരോഗ്യ പ്രവര്‍ത്തകര്‍ കൂട്ടായ്മയോടെ പ്രവര്‍ത്തിക്കണം: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

തിരു: പ്രളയാനന്തര കേരളത്തെ പകര്‍ച്ചവ്യാധികളില്ലാതെ കരകയറ്റുന്നതിന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ കൂട്ടായി പ്രവര്‍ത്തിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. മഴവെള്ളമിറങ്ങുന്ന സമയമായതിനാല്‍ പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാന്‍ സാധ്യതയേറെയാണ്. ...തുട൪ന്ന് വായിക്കുക


ഡോക്‌സിസൈക്ലിന്‍ കഴിക്കൂ എലിപ്പനിയില്‍ നിന്നും മുക്തരാകൂ

തിരു: പ്രളയത്തോടനുബന്ധിച്ച് എലിപ്പനി ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നവരും സന്നദ്ധ പ്രവര്‍ത്തകരും വീട് വൃത്തിയാക്കാന്‍ പോകുന്നവരും നിര്‍ബന്ധമായും പ്രതിരോധ ഗുളികകള്‍ കഴിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അഭ്യ...തുട൪ന്ന് വായിക്കുക


പകര്‍ച്ചവ്യാധികള്‍ നേരിടാന്‍ ആരോഗ്യ വകുപ്പ് സുസജ്ജo: എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും ആരോഗ്യ മന്ത്രി കെ.കെ.ശൈലജ

തിരു: സംസ്ഥാനത്ത് പ്രളയാനന്തര പകര്‍ച്ചവ്യാധികള്‍ നേരിടാന്‍ ആരോഗ്യ വകുപ്പ് സുസജ്ജമാ ണെന്നും എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ അനുഭവം ഉള്‍ക്കൊണ്ട് വെല്ലുവിളിഏറ്റെടുക്കാന്‍ആരോ...തുട൪ന്ന് വായിക്കുക


ഇടുക്കിയിൽ ജനങ്ങള്‍ ജാഗ്രത പാലിക്കണം: ആരോഗ്യവകുപ്പ്

ഇടുക്കി: മഴ ശക്തമായതിനെ തുടര്‍ന്ന് ജില്ലയിലുണ്ടായ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും മൂലം പകര്‍ച്ചവ്യാധികള്‍ പിടിപെടാനുള്ള സാധ്യത കണക്കിലെടുത്ത് ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. കനത്ത മഴയില്‍ കിണറുകളും മറ്റു കുടിവെള്ള ...തുട൪ന്ന് വായിക്കുക


പകര്‍ച്ചവ്യാധികള്‍ കരുതിയിരിക്കണം : ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

തിരു: കേരളത്തിലുടനീളം ശക്തമായ മഴ നില്‍ക്കുന്നതിനാല്‍ കേരളത്തില്‍ ഉടനീളംപകര്‍ച്ചവ്യാധി കള്‍ പടര്‍ന്നു പിടിക്കാന്‍ സാധ്യത ഉണ്ടെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ അറിയിച്ചു. എലിപ്പനി, വയറിളക്ക രോഗങ്ങള്‍, വൈറല്‍ ഫീവര്‍, ശ്വാസകോശ രോഗങ്ങള്‍ തുടങ്ങിയവയെല...തുട൪ന്ന് വായിക്കുക


നിര്‍ധനരായ കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയക്കായി അമൃത-വിശ്വശാന്തി ഹെല്‍ത്ത്‌കെയര്‍ പദ്ധതി മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്തു

(ഫോട്ടോ ക്യാപ്ക്ഷന്‍:വിശ്വശാന്തി ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡി ക്കല്‍ സയന്‍സസിന്റെ സഹകരണത്തോടെ നടത്തുന്ന അമൃത-വിശ്വശാന്തി ഹെല്‍ത്ത്‌കെയര്‍ പദ്ധതി മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്യുന്നു) തിരു: അച്ഛന്റെയും അമ്മയുടെയും പേരില്‍ ന...തുട൪ന്ന് വായിക്കുക


എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് 9.3 കോടി അനുവദിച്ചു

തിരു: കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി കേരള സാമൂഹ്യ സുരക്ഷ മിഷന്‍ മുഖേന നടപ്പിലാക്കുന്ന സമഗ്ര സമാശ്വാസ പദ്ധതിയായ സ്‌നേഹ സാന്ത്വനം പദ്ധതിയ്ക്കായി ബജറ്റ് വിഹിതമായ 9.3 കോടി രൂപ അനുവദിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യ...തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.