Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
പ്രവാസികളുടെ വിവരങ്ങൾ സംബന്ധിച്ച് ആധികാരിക ഡാറ്റാബാങ്ക് സജ്ജമാക്കുo മ്യൂസിക് ആല്‍ബം മറുപിറന്താള്‍ യുവന്‍ ശങ്കര്‍രാജ പുറത്തിറക്കി കുടിവെള്ള വിതരണം മുടങ്ങാതിരിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തി തിരു.മെഡിക്കൽ കോളേജ് : മൾട്ടി ലെവൽ കാർ പാർക്കിംഗ് നിർമ്മാണo ആരംഭിച്ചു അങ്കണവാടി ജീവനക്കാരുടെ പെന്‍ഷന്‍ തുക വര്‍ധിപ്പിച്ചു

ധനകാര്യം

കൂടുതല്‍ 

2017 ഏപ്രിൽ ഒന്നു മുതൽ രണ്ടു ലക്ഷം രൂപയിൽ കൂടുതൽ കാഷായി സ്വീകരിച്ചാൽ സ്വീകരിക്കുന്ന തുകയ്ക്ക് തുല്യമായ തുക പിഴ നൽകണo

12/8/2017

ന്യൂഡൽഹി: 2017 ഏപ്രിൽ ഒന്നു മുതൽ രണ്ടു ലക്ഷമോ അതിനു മുകളിലോ ഉള്ള എല്ലാ കാഷ് ഇടപാടുകളും അംഗീകൃത മാർഗത്തിലൂടെ അല്ലെങ്കിൽ നിയമവിരുദ്ധമായിരിക്കുമെന്നാണ് കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ നിർദ്ദേശം.കള്ളപ്പണം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് 2016 നവംബറിൽ പ്രധാന മന്ത്രി നരേന്ദ്ര മോദി അഞ്ഞൂറ്, ആയിരം രൂപയുടെ നേട്ടുകൾ അസാധുവാക്കിയത്. അതോ ടൊപ്പം രാജ്യത്തെ ഡിജിറ്റലാക്കുക എന്ന ലക്ഷ്യവും കൂടി ഡിജിറ്റൽ ഇന്ത്യപദ്ധതിക്കും തുടക്കമായി.

കള്ളപ്പണം തടയുക ഡിജിറ്റൽ വഴിയെ ജനങ്ങളെനയിക്കുക എന്ന ഉദ്ദേശത്തോടെ പണമിടപാടുകളിൽ നിയന്ത്രണം ഏർപ്പെടുത്തി.2017-18 ലെ ബജറ്റിൽ ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി മൂന്നു ലക്ഷം രൂപ വരെയുള്ള ഇടപാടുകൾക്കായിരുന്നു നിയന്ത്രണം ഏർപ്പെടുത്തിയത്. പിന്നീട് 2017 ഏപ്രിൽ ഒന്നു മുതൽ രണ്ടു ലക്ഷം രൂപവരെയുള്ള ഇടപാടുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി കൊണ്ടുള്ള ധന കാര്യ ബില്ല് പാർലമെന്‍റ് പാസാക്കി.

രണ്ടു ലക്ഷം രൂപയിൽ കൂടുതൽ കാഷായി സ്വീകരിച്ചാൽ സ്വീകരിക്കുന്ന തുകയ്ക്ക് തുല്യമായ തുക പിഴയായി നൽകണo.

പണം കൈപ്പറ്റുന്ന വ്യക്തിക്കോ സ്ഥാപനത്തിനോ ആയിരിക്കും ശിക്ഷ ലഭിക്കുക. ഇവിടെ നികുതി നൽകിയ പണമാണെന്നോ നികുതി കിഴിവുള്ള പണമാണെന്നോ കാർഷിക വരുമാനമാണ് എന്നുള്ള തോ ആയ യാതൊരു വിധ പരിഗണനയും ഉണ്ടായിരിക്കില്ല.സ്വീകരിക്കുന്നവരാരായാലും സ്വീകരി ക്കുന്ന തുകയ്ക്ക് തുല്യമായ തുക പിഴയായി നൽകണoനൽകണo.

നികുതി നിയമത്തിലെ 271 ഡിഎ വകുപ്പ് അനുസരിച്ചാണിത് ശിക്ഷ. എന്നാൽ, പണം സ്വീകരിച്ച വ്യക്തിക്കോ, സ്ഥാപനത്തിനോ അതിന് തക്കതായ കാരണം ബോധിപ്പിക്കാൻ സാധിച്ചാൽ പിഴ ഈടാക്കില്ല. ആദായ നികുതി നിയമത്തിൽ 269 എസ്ടി എന്ന പുതിയ വകുപ്പു കൂട്ടിച്ചേർത്തുകൊണ്ടാണ് പണ മിടപാടുകളിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതിനുള്ള നിയമം നടപ്പിലാക്കിയത്. ഇതനുസരിച്ച് 2017 ഏപ്രിൽ ഒന്നു മുതൽ രണ്ടു ലക്ഷമോ അതിനു മുകളിലോ ഉള്ള എല്ലാ കാഷ് ഇടപാടുകളും അംഗീ കൃത മാർഗത്തിലൂടെ അല്ലായെങ്കിൽ നിയമവിരുദ്ധമായിരിക്കുo.

ഒരു വ്യക്തി രണ്ടു ലക്ഷം രൂപയോ അതിൽ കൂടുതലോ പണമായി, മറ്റൊരു വ്യക്തിയുടെ കൈ യ്യിൽ നിന്നും ഒരേ ദിവസം, ഒരു ഇടപാടിനായോ അല്ലെങ്കിൽ ഒരു പ്രത്യേക സന്ദർഭത്തിനായോ കൈപ്പറ്റുവാൻ പാടില്ല. വ്യക്തി എന്നു പറയുന്നത് വ്യക്തിയോ സ്ഥാപനമോ ട്രസ്റ്റോ സൊസൈറ്റി യോ കന്പനിയോ കൃഷിക്കാരനോ ആരുമാവാം. ആർക്കും ഈ നിയമത്തിൽ നിന്നും ഒഴിവില്ല.

മൂന്നിനം പണമിടപാടുകൾക്ക് നിയന്ത്രണം

ആദായനികുതി നിയമത്തിന്‍റെ 269 എസ്ടി വകുപ്പ് മൂന്നു വിധത്തിലുളള പണമിടപാടിനെ പറ്റി യാണു വിവരിക്കുന്നത്.

1.ഒരു ദിവസത്തെ ഇടപാട്: ഒരു ദിവസം ഒരു വ്യക്തിയോ സ്ഥാപനമോ മറ്റൊരു വ്യക്തിയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ രണ്ടു ലക്ഷം രൂപയോ അതിൽ കൂടുതലോ പണമായി സ്വീകരിക്കാൻ പാടുള്ളതല്ല.

2. തുക കൂടിയാൽ ബാങ്ക് വഴി: രണ്ടു ലക്ഷം രൂപയിൽ കൂടുതൽ മൂല്യമുള്ള ഒരു ഇടപാട് നടത്തി യാലും രണ്ടു ലക്ഷം രൂപയിൽ താഴെയുള്ള തുകമാത്രമേ പണമായി സ്വീകരിക്കുവാൻ സാധിക്കുക യുള്ളു. മിച്ചം വരുന്ന തുക ചെക്കായോ ഡ്രാഫ്റ്റായോ ഇലക്ട്രോണിക് മാർഗത്തിലൂടെയോബാങ്കിൽ കൂടി മാത്രമേ നൽകുവാൻ പാടുള്ളൂ. ഒറ്റ ഇടപാടിലെ തുകയായതിനാൽ പല ദിവസങ്ങളിലായി കുറഞ്ഞ തുകയായും നൽകാൻ പാടുള്ളതല്ല.

3. പ്രത്യേക സന്ദർഭത്തിനായുള്ള ഇടപാട്: ഒരു പ്രത്യേക സന്ദർഭത്തിനായി ഒരു വ്യക്തിക്കോ സ്ഥാപനത്തിനോ രണ്ടു ലക്ഷം രൂപയിൽ കൂടുതൽ തുക പണമായി സ്വീകരിക്കാൻ സാധിക്കില്ല.

നിയന്ത്രണത്തിൽപെടാത്ത ഇടപാടുകൾ

1. ഒരാളുടെ സ്വന്തം അക്കൗണ്ടിൽ അയാൾ നടത്തുന്ന പണ നിക്ഷേപങ്ങളും പിൻവലിക്കലുകളും ഈ നിയന്ത്രണത്തിന്‍റെ പരിധിയിൽ വരില്ല.

2. ആദായ നികുതി നിയമത്തിലെ 269 എസ്ടി വകുപ്പ് അനുസരിച്ച് ഗവണ്‍മെന്‍റ്, ബാങ്കുകൾ, പോസ്റ്റ് ഓഫീസ്, കോ-ഓപ്പറേറ്റീവ് ബാങ്ക്, എന്നീ സ്ഥാപനങ്ങളുമായുള്ള രണ്ടു ലക്ഷം രൂപയ്ക്കു മുകളിൽ വരുന്ന ഇടപാടുകളെ നിയന്ത്രണം ബാധിക്കില്ല.

3.പ്രത്യേക സന്ദർഭങ്ങളിൽ ലഭിക്കുന്ന പണത്തിനും ഇളവു നൽകിയിട്ടുണ്ട്.ഉദാഹരണത്തിന്, ഒരു വിവാഹ ആഘോഷത്തിൽ പങ്കെടുത്തവർ നൽകിയ സമ്മാന തുക രണ്ടു ലക്ഷം രൂപയ്ക്കു മുകളി ലുണ്ടെന്നിരിക്കട്ടെ. ഇവിടെ സമ്മാന തുക ലഭിച്ചത് ഒരാളിൽ നിന്നല്ലാത്തതിനാൽ ഇവിടെ നിയന്ത്ര ണം ബാധകമല്ല.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംകേരള സർക്കാരിന്റെ അഭിമാന പദ്ധതിയായ കേരള ബാങ്ക് രൂപീകരണം നടപ്പാക്കുന്നതിനുള്ള എല്ലാ തടസങ്ങളും നീങ്ങിയതായി സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ

തിരു: കേരള സർക്കാരിന്റെ അഭിമാന പദ്ധതിയായ കേരള ബാങ്ക് രൂപീകരണം നടപ്പാക്കുന്നതി നുള്ള എല്ലാ തടസങ്ങളും നീങ്ങിയതായി സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കേരള ബാങ്ക് രൂപീകരണവുമായി ബന്ധപ്പെട്ട് ഹൈക്കോട തിയിലുണ്ടായിരുന്ന...തുട൪ന്ന് വായിക്കുക


ട്രഷറി സ്ഥിരനിക്ഷേപ പലിശനിരക്ക് പുതുക്കി

തിരു: ട്രഷറി സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്ക് പുതുക്കി ഉത്തരവായി. 46-90 ദിവസം - 6.50 ശതമാനം, 91-180 ദിവസം - 7.25, 181-365 ദിവസം - 8.00 ശതമാനം എന്നിങ്ങനെയാണ് പുതുക്കിയ നിരക്ക്....തുട൪ന്ന് വായിക്കുക


തിരു.ജില്ലയിലെ ബാങ്കുകൾ 2036 കോടി രൂപ മുൻഗണനാ വായ്പ നൽകി

തിരു: ഈ സാമ്പത്തിക വർഷം ആദ്യപാദത്തിൽ ജില്ലയിലെ ബാങ്കുകൾ 2036 കോടി രൂപ മുൻ ഗണനാ വായ്പ നൽകി. ഇതിൽ 1039 കോടി രൂപ കാർഷിക വായ്പയും,370 കോടി രൂപഎം.എസ്. എം.ഇ വായ്പയും, 233 കോടി രൂപ ഗൃഹവായ്പയുമാണ്. 10502 കോടി രൂപയാണ് വാർഷിക വായ്പാ ലക്ഷ്യം. ഹോട്ടൽ എസ്.പി....തുട൪ന്ന് വായിക്കുക


കോര്‍പ്പറേറ്റ് നികുതിയില്‍ ഇളവ് വരുത്തിക്കൊണ്ടുള്ള ധനമന്ത്രാലയത്തിന്റെ പ്രഖ്യാ പനം ചരിത്രപരമെന്ന് പ്രധാനമന്ത്രി

ന്യൂദല്‍ഹി : കോര്‍പ്പറേറ്റ് നികുതിയില്‍ ഇളവ് വരുത്തിക്കൊണ്ടുള്ള ധനമന്ത്രാലയത്തിന്റെ പ്രഖ്യാ പനം ചരിത്രപരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. നിലവിലെ ആഭ്യന്തര കമ്പനികള്‍ക്കും പുതിയ പ്രാദേശിക മാനുഫാക്ചറിങ് കമ്പനികള്‍ക്കുo ഈ പ്രഖ്യാപനം കൊണ്ട് ഗുണം ...തുട൪ന്ന് വായിക്കുക


ഓഡിറ്റ്: പുതിയ കാലഘട്ടം, പുതിയ കാഴ്ചപ്പാട് സെമിനാർ 24ന് ധനമന്ത്രി ഉദ്ഘാടനം ചെയ്യും

തിരു: സംസ്ഥാന ഓഡിറ്റ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഓഡിറ്റ്: പുതിയ കാലഘട്ടം, പുതിയ കാഴ്ചപ്പാട് എന്ന വിഷയത്തിൽ സെപ്റ്റംബർ 24ന് ഏകദിന സെമിനാർ നടത്തുന്നു. ശ്രീകാര്യം ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻറ് ടാക്‌സേഷൻ കാമ്പസിലെ ഓഡിറ്റോറിയത്തിൽ രാവിലെ 11ന...തുട൪ന്ന് വായിക്കുക


എല്ലാ മേഖലകളിലും കൂടുതൽ വായ്‌പകൾ അനുവദിക്കാൻ ബാങ്കുകളോട്‌ നിർദേശി ച്ചിട്ടുണ്ടെന്ന്‌ ധനമന്ത്രി നിർമല സീതാരാമൻ

ന്യൂഡൽഹി:എല്ലാ മേഖലകളിലും കൂടുതൽ വായ്‌പകൾ അനുവദിക്കാൻ ബാങ്കുകളോട്‌ നിർദേശി ച്ചിട്ടുണ്ടെന്ന്‌ ധനമന്ത്രി നിർമല സീതാരാമൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ചെറുകിട, ഇട ത്തര സംരംഭ ങ്ങൾക്ക്‌ കൂടുതൽ സഹായം നൽകണം. ഇത്തരം സംരംഭകർ തിരിച്ചടവിൽ വീഴ്‌ച്ച വരുത്തി മൂന്...തുട൪ന്ന് വായിക്കുക


ഓണം ബംമ്പര്‍ ലോട്ടറി ഒന്നാം സമ്മാനം കരുനാഗപ്പള്ളി ചുങ്കത്ത് ജുവല്ലറിയിലെ ആറ് ജീവനക്കാര്‍ക്ക്

കായംകുളം : സംസ്ഥാന സര്‍ക്കാറിന്റെ ഓണം ബംമ്പര്‍ ലോട്ടറി ഒന്നാം സമ്മാനം കരുനാഗപ്പള്ളി ചുങ്കത്ത് ജുവല്ലറിയിലെ ആറ് ജീവനക്കാര്‍ ചേര്‍ന്ന് എടുത്ത ടി.എം 160869 ടിക്കറ്റിനാണ് ലഭിച്ചത്. ജീവനക്കാരായ റോണി, വിവേക്, രതീഷ് സുബിന്‍, രംജീം, രാജീവന്‍ എന്നിവരാണ് ഭാ...തുട൪ന്ന് വായിക്കുക


പ്രളയ ബാധിത പ്രദേശങ്ങളിലെ കര്‍ഷകരുടെ വായ്പയ്ക്ക് മൊറട്ടോറിയം നീട്ടി നല്‍കാന്‍ ബാങ്കേഴ്‌സ് സമിതി തീരുമാനിച്ചു

തിരു: പ്രളയ ബാധിത പ്രദേശങ്ങളിലെ കര്‍ഷകരുടെ വായ്പയ്ക്ക് മൊറട്ടോ റിയം നീട്ടി നല്‍കാന്‍ ബാങ്കേഴ്‌സ് സമിതി തീരുമാനിച്ചു. ഒരുവര്‍ഷത്തേക്ക് കൂടി മൊറട്ടോറിയം അനുവദിക്കാനാണ് തീരുമാനം. ഇതോടെ 1038 വില്ലേജി ലുള്ളവര്‍ക്ക് ആനുകൂല്യം ലഭിക്കും. ബാങ്കേഴ്‌സ് സമിതിയുട...തുട൪ന്ന് വായിക്കുക


രാജ്യത്ത്‌ ഇനി 12 പൊതുമേഖല ബാങ്കുകൾ മാത്രo:വായ്പ്പാ നടപടികൾ ലളിതമാക്കുo:ധനമന്ത്രി നിർമല സീതാരാമൻ

ന്യൂഡൽഹി : ബാങ്കിംങ്‌ മേഖല ശക്തിപ്പെടുത്തുമെന്നും വായ്പ്പാ നടപടികൾ ലളിതമാക്കുമെന്നും ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. നാല്‌ ബാങ്ക്‌ ലയനങ്ങൾ സംബന്ധിച്ച പ്രഖ്യാപനoനടത്തി. പഞ്ചാബ്‌ നാഷണൽ ബാങ്ക്‌, ഓറിയന്റൽ ബാങ്ക്‌, യുണൈറ്റഡ്‌ ബാങ്ക്‌ എന്നിവ ലയിച്ച്‌ രാ...തുട൪ന്ന് വായിക്കുക


പൊതുമേഖലാ ബാങ്കുകൾക്ക്‌ വായ്‌പ വിതരണത്തിന്‌ 70,000 കോടിരൂപ ലഭ്യമാക്കു മെന്ന്‌ ധനമന്ത്രി നിർമല സീതാരാമൻ

ന്യൂഡൽഹി : പൊതുമേഖലാ ബാങ്കുകൾക്ക്‌ വായ്‌പ വിതരണത്തിന്‌ 70,000 കോടിരൂപ ലഭ്യമാക്കു മെന്ന്‌ ധനമന്ത്രി നിർമല സീതാരാമൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഭവന, വാഹന വായ്‌പ കൾക്കുള്ള ബാങ്ക്‌ പലിശനിരക്കുകൾ കുറയും. അതിസമ്പന്നർക്ക്‌ ബജറ്റിൽ പ്രഖ്യാപിച്ച സർചാർ ജിൽ ...തുട൪ന്ന് വായിക്കുക


പ്രവാസി ചിട്ടി പരാജയമാണെന്ന പ്രചാരണം ശരിയല്ലെന്ന്‌ മന്ത്രി തോമസ്‌ ഐസക്‌

തിരു:കെഎസ്എഫ്ഇ പ്രവാസി ചിട്ടി പരാജയമാണെന്ന പ്രചാരണം ശരിയല്ലെന്ന്‌ മന്ത്രി തോമസ്‌ ഐസക്‌ ഫേസ്‌ബുക്ക്‌ കുറിപ്പിൽ പറഞ്ഞു. ചിട്ടി നടത്തിപ്പിന്റെ സാങ്കേതിക വശങ്ങളെപ്പറ്റി കൃത്യമായി അറിവില്ലാത്തവരാണ് ഇത്തരം വാര്‍ത്തകള്‍ക്ക് പിന്നിൽ. കഴിഞ്ഞവർഷം നവംബ റിൽ മാത്...തുട൪ന്ന് വായിക്കുക


കേരള ബാങ്ക്: സര്‍ക്കാരിന് ഔദ്യോഗികമായി നബാര്‍ഡില്‍ നിന്നും മറുപടി ലഭിച്ചിട്ടില്ല: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരു:കേരള ബാങ്ക് രൂപീകരണത്തിന് നബാര്‍ഡ് നിഷ്കര്‍ഷിച്ച 3 അധിക നിബന്ധനകള്‍ ഒഴിവാക്ക ണമെന്ന സര്‍ക്കാര്‍ അഭ്യര്‍ത്ഥനയ്ക്ക് നബാര്‍ഡില്‍ നിന്നും ഔദ്യോഗികമായി മറുപടി ലഭിച്ചിട്ടി ല്ലെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. പത്രമാധ്യമങ്ങള...തുട൪ന്ന് വായിക്കുക


ബജറ്റ് ചോർന്നെന്ന്‌ ആക്ഷേപം: സഭയിൽ പ്രതിപക്ഷ ബഹളം

ബജറ്റിലെ വിവരങ്ങൾ ചോർന്നുവെന്ന് കോൺഗ്രസ്‌ നേതാവ് മനീഷ് തിവാരിയുടെ ട്വീറ്റ് തെര ഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ചെപ്പടി വിദ്യകളാവും ബജറ്റിൽ ഉണ്ടാവുകയെന്ന് പ്രതിപക്ഷം. ...തുട൪ന്ന് വായിക്കുക


ബജറ്റ് ഒറ്റനോട്ടത്തില്‍

ബജറ്റ് ഒറ്റനോട്ടത്തില്‍ • നവകേരള നിര്‍മ്മാണത്തിന് ബജറ്റില്‍ 25 പരിപാടികള്‍ • വരുമാനം ഉയര്‍ത്തി ധനദൃഢീകരണത്തിന് ഊന്നല്‍ • ക്ഷേമപെന്‍ഷനുകള്‍ വര്‍ദ്ധിപ്പിച്ചു • കുട്ടനാടിനും വയനാടിനും തീരദേശത്തിനും പ്രത്യേക പരിപാടികള്‍ • പ്രളയദുരി...തുട൪ന്ന് വായിക്കുക


ഡിഎച്ച്‌ എഫ്‌എൽ 31000 കോടിയിലധികം രൂപ പൊതുമേഖലാ ബങ്കുകളിൽ നിന്നും തട്ടിയതായി കോബ്രാ പോസ്റ്റ്‌

ന്യൂഡൽഹി : മുബൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പ്രമുഖ ഫ്ലാറ്റ്‌ നിർമാതാക്കളായ ഡിഎച്ച്‌ എഫ്‌എൽ (ദിവാൻ ഹൗസിങ്‌ ഫിനാൻസ്‌ കോർപറേഷൻ) 31000 കോടിയിലധികം രൂപ രാജ്യത്തെ പൊതുമേഖലാ ബങ്കുകളിൽ നിന്നും തട്ടിയതായി കോബ്രാ പോസ്റ്റ്‌ റിപ്പോർട്ട്‌ ചെയ്യുന്നു. ലോണുകൾ വഴി...തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.