Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
പ്രധാനമന്ത്രി നരേന്ദ്രമോദി 500 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചു അടിയന്തിര പ്രാധാന്യമില്ലാത്ത എല്ലാ ഓപ്പറേഷനുകള്‍ തിങ്കളാഴ്ച മുതല്‍ മെഡിക്കല്‍ കോളേജിലും എസ്. എ. ടി.യിലും നില്‍ര്‍ത്തിവെക്കും താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരുന്ന ട്രെയ്‌ന്‍, കെഎസ്‌ആര്‍ടിസി സര്‍വീസുകള്‍ പുനക്രമീകരിക്കുന്നു സംസ്ഥാനത്ത് മഴ കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പിന്തുണയുമായി നാട്ടുകാരും രക്ഷാപ്രവർത്തനങ്ങളുമായി രംഗത്തു

വിദ്യാഭ്യാസം

കൂടുതല്‍ 

പുതിയ അധ്യയനവര്‍ഷത്തില്‍ സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകള്‍ ഹൈടെക്കാകും: വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ്

26/5/2017

തിരു: സംസ്ഥാനത്തെ സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകള്‍ ഹൈടെക് ആക്കുന്നതിനുള്ള ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് കണക്ഷന്‍ ഉള്‍പ്പെടെയുള്ള പ്രവൃത്തികള്‍ തൊണ്ണൂറ്റിയേഴു ശതമാനം പൂര്‍ത്തിയായതായി വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അറിയിച്ചു. പദ്ധതിയില്‍പെട്ട സ്‌കൂളുകളില്‍ ലാപ്‌ടോപ്പ്, ഡെസ്‌ക് ടോപ്പ്, മള്‍ട്ടിമീഡിയ പ്രൊജക്റ്റര്‍ തുടങ്ങിയ ഉപകരണങ്ങളുടെ സഹായത്തോടെയായിരിക്കും ഇനി അധ്യാപനം. ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാകാത്ത വിദൂരസ്ഥലങ്ങളിലുള്ള മൂന്നു ശതമാനം സ്‌കൂളുകളിലാണ് ഇനി പ്രവൃത്തി പൂര്‍ത്തീകരിക്കാനുള്ളത്. അതും ഉടന്‍ പൂര്‍ത്തീകരിക്കുമെന്നും പുതിയ അധ്യനവര്‍ഷത്തില്‍ കുട്ടികള്‍ക്ക് സാങ്കേതിക വിദ്യയുടെ സഹായത്തോടെ പഠനം നടത്താനാകുമെന്നും വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി അറിയിച്ചു.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി എട്ടുമുതല്‍ പന്ത്രണ്ടുവരെയുള്ള 4775 സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകളിലായി 45,000 ക്ലാസ് മുറികളാണ് ഹൈടെക്കാക്കാനും ഐടി ലാബുകള്‍ സ്ഥാപിക്കുന്നതിനുമുള്ള പ്രവൃത്തികള്‍ നടന്നു വരുന്നത്. എട്ട് ഒമ്പത്, പത്ത്, പന്ത്രണ്ട് ക്ലാസുകള്‍ക്കായി 400 കോടി രൂപ കിഫ്ബി അനുവദിച്ചിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയായി ഒന്നുമുതല്‍ ഏഴു വരെയുള്ള പ്രൈമറി ക്ലാസുകളിലും വിവരസാങ്കേതികവിദ്യയുടെ സഹായത്തോടെ പഠനബോധനപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഹൈസ്‌കൂള്‍ ക്ലാസുകളില്‍ ഐടി@സ്‌കൂളിന്റെ നേതൃത്വത്തില്‍ ഐസിടി സഹായകപഠനം ആരംഭിച്ച അതേ മാതൃകയില്‍ത്തന്നെയാണ് ഈ അധ്യയന വര്‍ഷം മുതല്‍ പ്രൈമറി അപ്പര്‍ പ്രൈമറി തലങ്ങളിലും ഐസിടി സഹായകപഠനം ആരംഭിക്കുന്നത്. അധ്യാപകപരിശീലനം, ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സൗകര്യം, ഐസിടി പാഠപുസ്തകങ്ങള്‍, ഡിജിറ്റല്‍ ഉള്ളടക്കം എന്നിവ പൂര്‍ത്തിയായിക്കഴിഞ്ഞതിനുശേഷമാണ് ഐസിടി പശ്ചാത്തല സൗകര്യങ്ങള്‍ സര്‍ക്കാര്‍ നേരിട്ട് ഒരുക്കുന്നത്. സ്‌കൂളുകള്‍ ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി അധ്യാപകര്‍ക്ക് പരിശീലനം നല്‍കിക്കഴിഞ്ഞുവെന്ന് മന്ത്രി അറിയിച്ചു.

32,100 എല്‍.പി. സ്‌കൂള്‍ അധ്യാപകരും 38,502 യു.പി. സ്‌കൂള്‍ അധ്യാപകരുമടക്കം പരിശീലനം ലഭിച്ച 70,602 എല്‍.പി/യുപി അധ്യാപകരാണ് പുതിയ അധ്യനവര്‍ഷത്തില്‍ പൊതുവിദ്യാലയങ്ങളിലെത്തുന്നത്. അമ്പതു കുട്ടികളുള്ള ഒരു സ്‌കൂളില്‍ രണ്ട് കമ്പ്യൂട്ടറും ഒരു മള്‍ട്ടി മീഡിയ പ്രൊജക്ടറും നൂറു കുട്ടികളുള്ള സ്‌കൂളില്‍ നാല് കമ്പ്യൂട്ടറും രണ്ട് മള്‍ട്ടി മീഡിയ പ്രൊജക്ടറും, 200 കുട്ടികളുള്ള സ്‌കൂളില്‍ ആറ് കമ്പ്യൂട്ടറും രണ്ട് മള്‍ട്ടി മീഡിയ പ്രൊജക്ടറും, 300 കുട്ടികളുള്ള സ്‌കൂളില്‍ എട്ട് കമ്പ്യൂട്ടറും മൂന്ന് മള്‍ട്ടി മീഡിയ പ്രൊജക്ടറും, 400 കുട്ടികളുള്ള സ്‌കൂളില്‍ പത്ത് കമ്പ്യൂട്ടറും നാല് മള്‍ട്ടി മീഡിയ പ്രൊജക്ടറും, 500 കുട്ടികളുള്ള സ്‌കൂളില്‍ 12 കമ്പ്യൂട്ടറും അഞ്ച് മള്‍ട്ടി മീഡിയ പ്രൊജക്ടറും അഞ്ഞൂറിനു മുകളില്‍ കുട്ടികളുള്ള സ്‌കൂളില്‍ 15 കമ്പ്യൂട്ടറും ആറ് മള്‍ട്ടി മീഡിയ പ്രൊജക്ടറും ലഭ്യമാക്കും. ഇതിനുപുറമേ സൗകര്യമുള്ള സ്ഥലങ്ങളില്‍ സ്മാര്‍ട്ട് ക്ലാസ് മുറികള്‍, മള്‍ട്ടി ഫംഗ്ഷന്‍ പ്രിന്റര്‍, വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനം തുടങ്ങിയവയും ഏര്‍പ്പെടുത്തും. ഇതിന്റെ വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് ജൂലൈ മാസത്തില്‍ കിഫ്ബിക്ക് സമര്‍പ്പിക്കും. ജൂണ്‍ മുതല്‍ തന്നെ ഇതിനുള്ള സര്‍വേ ഐടി @ സ്‌കൂളിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കും. സംസ്ഥാനത്ത് 9,377 സ്‌കൂളുകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. രാജ്യത്ത് സമാനതകളില്ലാത്ത ഈ സൗകര്യങ്ങള്‍ സംസ്ഥാനത്തെ ഓരോ കുട്ടിക്കും ഉറപ്പാക്കാന്‍ രക്ഷകര്‍ത്താക്കള്‍ ശ്രദ്ധിക്കണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.

അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലേക്ക് വിവിധ വിഷയങ്ങള്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ പഠിക്കാനുതകുന്ന ഇ@വിദ്യ, എന്ന പുസ്തകവും ഓപ്പറേറ്റിംഗ് സിസ്റ്റവും ഡിജിറ്റല്‍ ഉള്ളടക്കവുമടങ്ങുന്ന ഡി.വി.ഡി.യും മുരുകന്‍ കാട്ടാക്കട രചിച്ച പ്രവേശന ഗീത സിഡിയും മന്ത്രി പ്രകാശനം ചെയ്തു. സാങ്കേതികവിദ്യയുടെ സഹായത്താല്‍ എങ്ങനെ പഠിപ്പിക്കാം എന്നു പ്രതിപാദിക്കുന്ന ഈ പുസ്തകങ്ങള്‍ എല്ലാ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ലഭിക്കും. ഇതോടെ ഏഷ്യയിലെ ആദ്യത്തെ ത്രീഡി ക്ലാസ് റൂമുകളായി നമ്മുടെ ക്ലാസ് റൂമുകള്‍ മാറുകയാണെന്നും മന്ത്രി പറഞ്ഞു. ഇതിനാവശ്യമായ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് കണക്ഷന്‍ ബിഎസ്എന്‍എല്‍ ആണ് നല്‍കിയിരിക്കുന്നത്. ഇതുസംബന്ധിച്ച പ്രഖ്യാപനം മന്ത്രി നിര്‍വഹിച്ചു. ബിഎസ്എന്‍എല്‍ കേരള ചീഫ് ജനറല്‍ മാനേജര്‍ ആര്‍. മണിക്ക് ഇതിന്റെ സര്‍ട്ടിഫിക്കറ്റ് മന്ത്രി കൈമാറി. പൊതു വിദ്യാഭ്യാസ സെക്രട്ടറി ഉഷ ടൈറ്റസ്, ഡയറക്ടര്‍ കെ.വി. മോഹന്‍കുമാര്‍, എസ്.സി.ഇ.ആര്‍.ടി ഡയറക്ടര്‍ ഡോ. ജെ. പ്രസാദ്, എസ്.എസ്.എ ഡയറക്ടര്‍ ഡോ. കുട്ടികൃഷ്ണന്‍, മുഖ്യമന്ത്രിയുടെ വികസന കാര്യ ഉപദേഷ്ടാവ് സി.എസ്. രഞ്ജിത്ത്, ഐടി@സ്‌കൂള്‍ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ അന്‍വര്‍ സാദത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



സി​ബി​എ​സ്ഇ പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷാഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി,മേ​ഖ​ലാ​ടി​സ്ഥാ​ന​ത്തി​ൽ തി​രു.റീ​ജൺ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി

ന്യൂ​ഡ​ൽ​ഹി: സി​ബി​എ​സ്ഇ പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷാഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. രാ​ജ്യ​ത്താ​ക​മാ​നം 83.01 ശ​ത​മാ​നം വി​ജ​യം രേ​ഖ​പ്പെ​ടു​ത്തി. 97.32 ശ​ത​മാ​നം വി​ജ​യം സ്വ​ന്ത​മാ​ക്കി മേ​ഖ​ലാ​ടി​സ്ഥാ​ന​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം റീ​ജൺ ഒ​ന്നാം സ്...തുട൪ന്ന് വായിക്കുക


കേരളാ യൂണിവേഴ്സിറ്റി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു

തിരു: 2017 സെ​പ്റ്റം​ബ​റി​ൽ ന​ട​ത്തി​യ ര​ണ്ടാം​വ​ർ​ഷ ബി​എ​സ്്സി എം​എ​ൽ​ടി ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി, 2017 ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ ര​ണ്ടാം​വ​ർ​ഷ ബി​എ​സ്്സി ഒ​പ്റ്റോ​മെ​ട്രി ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി, 2017 ഒ​ക്ടോ​ബ​റി​ൽ ന​ട​...തുട൪ന്ന് വായിക്കുക


ഐ​സി​എ​സ്ഇയുടെ പത്തും ഐ​എ​സ്‌​സിയുടെ പ​ന്ത്ര​ണ്ടും ക്ലാ​സു​ക​ളി​ലെ പ​രീ​ക്ഷാ ഫ​ലം മേ​യ് 14ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ​പ്ര​ഖ്യാ​പി​ക്കും

ന്യൂ​ഡ​ൽ​ഹി: ഐ​സി​എ​സ്ഇയുടെ പത്തും ഐ​എ​സ്‌​സിയുടെ പ​ന്ത്ര​ണ്ടും ക്ലാ​സു​ക​ളി​ലെ പ​രീ​ക്ഷാ ഫ​ലം മേ​യ് 14ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ​പ്ര​ഖ്യാ​പി​ക്കും. പ​രീ​ക്ഷാ ഫ​ല​ങ്ങ​ൾ കൗ​ണ്‍സി​ലി​ന്‍റെ ഒൗ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​ലും എ​സ്എം​എ​സ് വഴിയും ല​ഭി​ക്കു...തുട൪ന്ന് വായിക്കുക


ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ഫി​സി​ക്സ് ​ ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ന്ന​താ​യി പ​രാ​തി

തൃ​ശൂ​ർ:വ്യാ​ഴാ​ഴ്ച ന​ട​ന്ന ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ഫി​സി​ക്സ് പ​രീ​ക്ഷ​യു​ടെ ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ന്ന​താ​യി സൂ​ച​ന. ഫി​സി​ക്സ് പ​രീ​ക്ഷ ആ​രം​ഭി​ക്കു​ന്ന​തി​നു മു​ന്പു തൃ​ശൂ​ർ ജി​ല്ലാ കോ​ഓ​ഡി​നേ​റ്റ​ർ​ക്ക് പ​രീ​ക്ഷ​യു​ടെ ചോ​ദ്യ​പേ​പ്പ​ർ വാ​ട്സ്ആ​പ്പി...തുട൪ന്ന് വായിക്കുക


തുടർച്ചയായി പന്ത്രണ്ടാം തവണ കോഴിക്കോടിന് കലാ കിരീടം:ജി​ല്ല​യി​ലെ സ്കൂ​ളു​ക​ൾ​ക്ക് വ്യാ​ഴാ​ഴ്ച അ​വ​ധി

തൃശൂർ: സ്കൂളുകളുടെ കലോത്സവത്തിൽ തുടർച്ചയായി പന്ത്രണ്ടാം തവണ കോഴിക്കോട് കലാ കിരീടം സ്വന്തമാക്കി.പാലക്കാട് ഉയർത്തിയശക്തമായവെല്ലു വിളികളെ തള്ളി 895 പോയിന്‍റോടെ കോഴിക്കോട് നേട്ടം കൈവരിച്ചു. 893പോ യിന്‍റുകളുമായി പാലക്കാട് രണ്ടാം സ്ഥാനം കരസ്ഥമാക്കി...തുട൪ന്ന് വായിക്കുക


ക​​​ലോ​​​ത്സ​​​വ വേ​​​ദി​​​ക​​​ളി​​​ൽ തി​​​ള​​​ങ്ങു​​​ന്ന ക​​​ലാ​​​പ്ര​​​തി​​​ഭ​​​ക​​​ളെ വ​​​ള​​​ർ​​​ത്താ​​​ൻ സ​​​ർ​​​ഗ പ്ര​​​തി​​​ഭാബാ​​​ങ്ക് തു​​​ടങ്ങണമെന്നു സ്പീ​​​ക്ക​​​ർ

തൃ​​​ശൂ​​​ർ: ക​​​ലോ​​​ത്സ​​​വ വേ​​​ദി​​​ക​​​ളി​​​ൽ തി​​​ള​​​ങ്ങു​​​ന്ന ക​​​ലാ​​​പ്ര​​​തി​​​ഭ​​​ക​​​ളെ വ​​​ള​​​ർ​​​ത്താ​​​ൻ സ​​​ർ​​​ഗ പ്ര​​​തി​​​ഭാബാ​​​ങ്ക് തു​​​ട​​​ങ്ങു​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ച് വി​​​ദ്യാ​​​ഭ്യാ​​​സവ​​​കു​​​പ്പ് ആ​​​ലോ​​...തുട൪ന്ന് വായിക്കുക


മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍: 26 മുതല്‍ ഉഷാ ടൈറ്റസിന് ചുമതല

തിരു: മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍ സ്ഥാനത്തു നിന്ന് കെ. ജയകുമാര്‍ 25ന് ഒഴിയുന്ന സാഹചര്യത്തില്‍ 26 മുതല്‍ ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഉഷാ ടൈറ്റസിന് വൈസ് ചാന്‍സലറുടെ ചുമതല നല്‍കി ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ വിജ്ഞാപനമായി. ...തുട൪ന്ന് വായിക്കുക


ഹരിതവിദ്യാലയം പോര്‍ട്ടലില്‍ ഒക്ടോബര്‍ 19 വരെ വിവരങ്ങള്‍ നല്‍കാം

തി​രു​: പൊതുവിദ്യാലയങ്ങളുടെ മികവുകള്‍ അവതരിപ്പിക്കുന്ന ഹരിതവിദ്യാലയം വിദ്യാഭ്യാസറിയാ ലിറ്റി ഷോയുടെ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സമയം ഒക്ടോബര്‍ 19 ലേക്ക് നീട്ടി.www. harithavidyalayam.in ല്‍ സ്‌കൂളുകള്‍ക്ക് വിവരങ്ങള്‍ നല്‍കാം. അപേക്ഷയും സ്...തുട൪ന്ന് വായിക്കുക


സം​സ്ഥാ​ന​ത്തെ എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും തി​ങ്ക​ളാ​ഴ്ച അ​വ​ധി

തി​രു​: സം​സ്ഥാ​ന​ത്തെ എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും തി​ങ്ക​ളാ​ഴ്ച അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. പൊ​തു വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി ഇ​തു സം​ബ​ന്ധി​ച്ച് ഉ​ത്ത​ര​വി​റ​ക്കി. പ്ര​ഫ​ഷ​ണ​ൽ കോ​ള​ജ് ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​...തുട൪ന്ന് വായിക്കുക


രാ​ജ്യ​ത്തെ എ​ണ്ണൂ​റോ​ളം എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജു​ക​ൾ അ​ട​ച്ചു​പൂ​ട്ടും

ബം​ഗ​ളൂ​രു: മൊ​ത്തം സീ​റ്റി​ന്‍റെ 30 ശ​ത​മാ​നം​പോ​ലും വി​ദ്യാ​ർ​ഥി​ക​ളെ തു​ട​ർ​ച്ച​യാ​യ അ​ഞ്ചു​വ​ർ​ഷം ല​ഭി​ക്കാ​ത്ത രാ​ജ്യ​ത്തെ എ​ണ്ണൂ​റോ​ളം എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജു​ക​ൾ അ​ട​ച്ചു​പൂ​ട്ടും. ഇ​പ്പോ​ൾ രാ​ജ്യ​ത്ത് 10,363 എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജു​ക​ളാ...തുട൪ന്ന് വായിക്കുക


തോട്ടം തൊഴിലാളികള്‍ക്കുളള ഭവന പദ്ധതി:തീയതി 21 വരെ നീട്ടി

കോട്ടയം; കേരള സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ മുഖേനേ തോട്ടം തൊഴിലാളികള്‍ക്ക് വീട് വച്ചുകൊടു ക്കുന്ന പദ്ധതിയിലേയ്ക്ക് അപേക്ഷിക്കുന്നതിനുള്ള തീയതി ഈ മാസം 21 വരെ നീട്ടിയതായി കോട്ടയം ചീഫ് ഇന്‍സ്‌പെക്ടര്‍ ഓഫ് പ്ലാന്റേഷന്‍സ് അറിയിച്ചു. കരട് ലിസ്റ്റ് പ്രസിദ്ധ...തുട൪ന്ന് വായിക്കുക


പോളിടെക്‌നിക് പ്രവേശനം : ജൂണ്‍ ഏഴുവരെ അപേക്ഷിക്കാം

തിരു: സംസ്ഥാനത്തെ പോളിടെക്‌നിക്കുകളിലെ 2017-18 അദ്ധ്യയന വര്‍ഷത്തെ പ്രവേശനത്തിന് ഓണ്‍ ലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ജൂണ്‍ ഏഴ് 12 മണിവരെയും, രജിസ്റ്റര്‍ ചെയ്യുവാ നുള്ള സമയം അന്ന് നാലുമണിവരെയ്ക്കും നീട്ടി. പുതുക്കിയ മറ്റു തീയതികള്‍ www.polyadmissi...തുട൪ന്ന് വായിക്കുക


ഒന്നാം വര്‍ഷ ഹയര്‍സെക്കന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

തിരു: മാര്‍ച്ചില്‍ നടന്ന ഒന്നാം വര്‍ഷ ഹയര്‍സെക്കന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാ ഫലം www.dhsekerala.gov.in, ww.keralaresults.nic.in എന്നീ സൈറ്റുകളില്‍ ലഭ്യമാണ്. ഉത്തരക്കടലാ സുകളുടെ പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധന നടത്തുന്നതിനും, ഫ...തുട൪ന്ന് വായിക്കുക


വിദ്യാഭ്യാസ വായ്പാ സഹായപദ്ധതി ഉദ്ഘാനം മെയ്-30 ന്

തിരു:നവകേരളം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന വിദ്യാഭ്യാസവായ്പാ പദ്ധ തിയുടെ ഉദ്ഘാടനം മെയ്-30 ന് കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. വനം വകുപ്പ് മന്ത്രി കെ.രാജു അദ്ധ്യക്ഷത വഹിക്കുന...തുട൪ന്ന് വായിക്കുക


സി​ബി​എ​സ്ഇ പ​ന്ത്ര​ണ്ടാം ക്ളാ​സ് പ​രീ​ക്ഷാ ഫ​ലം പ്ര​ഖ്യാ​പി​ച്ചു

സി​ബി​എ​സി​ഇ പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷാ​ഫ​ലം വ​ന്ന​തി​നെ​ത്തു​ട​ർ​ന്നു ഡ​ൽ​ഹി​യി​ൽ വി​ജ​യം ആ​ഘോ​ഷി​ക്കു​ന്ന കു​ട്ടി​ക​ൾ ന്യൂ​ഡ​ൽ​ഹി: സി​ബി​എ​സ്ഇ പ​ന്ത്ര​ണ്ടാം ക്ളാ​സ് പ​രീ​ക്ഷാ ഫ​ലം പ്ര​ഖ്യാ​പി​ച്ചു. മോ​ഡ​റേ​ഷ​ൻ മാ​ർ​ക്ക് കൂ​ടി ഉ​ൾ​പ്പെ​ടു​ത...തുട൪ന്ന് വായിക്കുക








Copyright 2011 Pothujanam Publications. All rights reserved.