Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
18 കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെട്ട് സ​ർ​ക്കാ​ർ അ​ദാ​നി ഗ്രൂ​പ്പി​ന് നോ​ട്ടീ​സ് അ​യ​ച്ചു 18 കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെട്ട് സ​ർ​ക്കാ​ർ അ​ദാ​നി ഗ്രൂ​പ്പി​ന് നോ​ട്ടീ​സ് അ​യ​ച്ചു സം​സ്ഥാ​ന​ത്തെ എ​ൻ​ജി​നി​യ​റിം​ഗ് പ്ര​വേ​ശ​ന പ​രീ​ക്ഷ 23, 24 തീ​യ​തി​ക​ളി​ൽ ന​ട​ക്കും കേരളകൗമുദി ചീഫ് എഡിറ്റര്‍ എം എസ് രവി അന്തരിച്ചു. മോ​ശം സ്വ​ഭാ​വ​മു​ള്ള​വ​രെ സേ​ന​യി​ൽ വേ​ണ്ടെ​ന്ന് ഡി​ജി​പി

വിദ്യാഭ്യാസം

കൂടുതല്‍ 

ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലങ്ങള്‍ പ്രഖ്യാപിച്ചു

15/5/2017

തിരു: രണ്ടാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലങ്ങള്‍ പ്രഖ്യാപിച്ചു. ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ 83.37 ശതമാനവും, വൊക്കേഷണല്‍ഹയര്‍ സെക്ക ന്‍ഡറി പരീക്ഷയില്‍ 81.5 ശതമാനവുമാണ് വിജയം.പി.ആര്‍ചേംബറില്‍ വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് ആണ് പരീക്ഷാ ഫലങ്ങള്‍ പ്രഖ്യാപിച്ചത്.

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതലാണ് ഇക്കുറി വിജയശതമാനം. ഹയര്‍ സെക്കന്‍ഡറിയില്‍ എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചത് 11,829 പേര്‍ക്കാണ്. ഇതില്‍ 153 പേര്‍ 1200 ല്‍ മുഴുവന്‍ മാര്‍ക്കും നേടിയവരാണ്. എല്ലാവിഷയത്തിനും എ പ്ലസ് ലഭിച്ചവരില്‍ 8.604 പേര്‍ പെണ്‍കുട്ടികളും 3.225 പേര്‍ ആണ്‍കുട്ടികളുമാണ്. സയന്‍സ് വിഭാഗത്തില്‍ 9,574 പേര്‍ക്കും ഹ്യുമാനിറ്റീസ് വിഭാഗത്തില്‍ 532 പേര്‍ക്കും കൊമേഴ്സ് വിഭാഗത്തില്‍ 1,662 പേര്‍ക്കും എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു. 83 സ്‌കൂളുകള്‍ നൂറ് ശതമാനം വിജയം കൈവരിച്ചു. ഇതില്‍ എട്ട് സര്‍ക്കാര്‍ സ്‌കൂളുകളും 21 എയിഡഡ് സ്‌കൂളുകളും ഏഴ് സ്പെഷ്യല്‍ സ്‌കൂളുകളും ഉള്‍പ്പെട്ടിട്ടുണ്ട്.

കണ്ണൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വിജയശതമാനം: 87.22 ശതമാനം. പത്തനംതിട്ട ജില്ലയി ലാണ് ഏറ്റവും കുറവ്: 77.65 ശതമാനം. പരീക്ഷ എഴുതിയ 3,66,139 പേരില്‍ 3,05,262 പേര്‍ ഉപരി പഠനത്തിന് അര്‍ഹത നേടിയിട്ടുണ്ട്. സയന്‍സ് വിഷയത്തില്‍ 86.25 ആണ് വിജയശതമാനം. ഹ്യുമാനിറ്റീസില്‍ 75.25 ശതമാനവും, കൊമേഴ്സില്‍ 83.96 ശതമാനവുമാണ് വിജയശതമാനം. 69,600 വിദ്യാര്‍ഥികള്‍ സ്‌കോള്‍ കേരള വഴി രജിസ്റ്റര്‍ ചെയ്ത് പരീക്ഷ എഴുതിയതില്‍ 22,193 പേര്‍ ഉപരിപഠനത്തിന് അര്‍ഹതനേടി. വിജയശതമാനം: 31.89. കലാമണ്ഡലം ആര്‍ട്‌സ് സ്‌കൂളില്‍ 79 വിദ്യാര്‍ഥികള്‍ പരീക്ഷയ്ക്കിരുന്നതില്‍ 68 പേര്‍ ഉന്നതപഠന യോഗ്യത നേടി. 86.08 ആണ് വിജയ ശതമാനം. 28,172 പേര്‍ എല്ലാ വിഷയങ്ങള്‍ക്കും എ ഗ്രേഡോ അതിന് മുകളിലോ നേടിയപ്പോള്‍ 43,190 പേര്‍ എല്ലാ വിഷയത്തിനും ബി പ്ലസ് ഗ്രേഡ് കരസ്ഥമാക്കി. 62,203 പേര്‍ക്ക് ബി ഗ്രേഡും 81,050 പേര്‍ക്ക് സി പ്ലസ് ഗ്രേഡും 78,312 പേര്‍ക്ക് സി ഗ്രേഡും 2018 പേര്‍ക്ക് ഡി പ്ലസ് ഗ്രേഡും 60,710 പേര്‍ക്ക് ഡി ഗ്രേഡും 560 പേര്‍ക്ക് ഇ ഗ്രേഡും ലഭിച്ചു. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ ഫുള്‍ എ പ്ലസ് സ്വന്തമാക്കിയത്. 1261 കുട്ടികള്‍. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍പരീക്ഷ എഴുതിയത് മലപ്പുറം ജില്ലയിലാണ് കുറവ് വയനാട്ടിലും. ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ (738 പേര്‍) പരീക്ഷക്ക് സജ്ജരാക്കിയ മലപ്പുറം പാലേമേട് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ 80.30 ശതമാനം പേരെ ഉപരിപഠനത്തിന് അര്‍ഹരാക്കി. ഒന്നാംവര്‍ഷ പരീക്ഷയുടെ സ്‌കോ റുകള്‍ കൂടി കണക്കിലെടുത്താണ് പരീക്ഷാഫലം നിര്‍ണയിച്ചത്. ഫിസിക്സ്, കെമിസ്ട്രി, കണക്ക് വിഷയങ്ങള്‍ക്ക് ഇരട്ടമൂല്യനിര്‍ണയം നടത്തിയാണ് സ്‌കോര്‍ കണക്കാക്കിയത്. രണ്ട് മൂല്യനിര്‍ണയ ങ്ങള്‍ തമ്മില്‍ 10 ശതമാനത്തിലധികം വ്യത്യാസം വന്ന പേപ്പറുകള്‍ മൂന്നാമതും മൂല്യനിര്‍ണയം നടത്തി. പരീക്ഷ എഴുതിയ എല്ലാ വിദ്യാര്‍ത്ഥികളുടെയും ഫലം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആരുടേയും ഫലം തടഞ്ഞുവച്ചിട്ടില്ല. സേ/ഇംപ്രൂവ്മെന്റ് പരീക്ഷ ജൂണ്‍ ഏഴു മുതല്‍ 13 വരെ തീയതികളില്‍ നടക്കും. ഈമാസം 22 നകം സേ പരീക്ഷയ്ക്ക് അപേക്ഷിക്കണം. 30, 31 തീയതികളിലായി പ്രായോ ഗിക പരീക്ഷ നടക്കും. ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷ പരീക്ഷാഫലവും മെയ് മാസത്തില്‍ തന്നെ പ്രഖ്യാപിക്കുമെന്നും വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വെക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ പാര്‍ട് ഒന്ന്, രണ്ട്, മൂന്ന്, വിഭാഗത്തില്‍ യോഗ്യ തനേടിയ വിദ്യാര്‍ത്ഥികള്‍ 23,983 പേരാണ്. വിജയ ശതമാനം 81.50. പാര്‍ട്ട് ഒന്നും രണ്ടും യോഗ്യത നേടിയത് 25,540 പേര്‍. 86.79 ശതമാനം വിജയം. പാര്‍ട്ട് ഒന്ന്, രണ്ട്, മൂന്ന് വിഭാഗത്തില്‍ കൂടുതല്‍ പേര്‍ യോഗ്യത നേടിയത് തിരുവനന്തപുരം ജില്ലയിലാണ്. 88.67 ശതമാനംപേര്‍ യോഗ്യതനേടി. 64.71 ശതമാനം വിജയമുള്ള പത്തനംതിട്ടയാണ് കുറഞ്ഞ വിജയശതമാനമുള്ള ജില്ല. പാര്‍ട്ട് ഒന്ന്, രണ്ട് വിഭാഗങ്ങളിലായി കൂടുതല്‍പേര്‍ യോഗ്യത നേടിയത് വയനാട്ടില്‍. 93.36 ആണ് വിജയശതമാനം. 71.05 ശതമാനം വിജയമുള്ള പത്തനംതിട്ട ഏറ്റവും പിന്നില്‍. എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ച 39 കുട്ടികളാണുള്ളത്. 36 സര്‍ക്കാര്‍ സ്‌കൂളുകളും 10 എയ്ഡഡ് സ്‌കൂളുകളും പാര്‍ട്ട് ഒന്നിലും രണ്ടിലും 100 ശതമാനം വിജയം കൈവരിച്ചു. പാര്‍ട്ട് ഒന്നിലും രണ്ടിലും മൂന്നിലുമായി 100 ശതമാനം വിജയം കൈവരിച്ചത് 24 സര്‍ക്കാര്‍ സ്‌കൂളുകളും ഏഴ് എയ്ഡഡ് സ്‌കൂളുകളുമാണ്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ഫി​സി​ക്സ് ​ ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ന്ന​താ​യി പ​രാ​തി

തൃ​ശൂ​ർ:വ്യാ​ഴാ​ഴ്ച ന​ട​ന്ന ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ഫി​സി​ക്സ് പ​രീ​ക്ഷ​യു​ടെ ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ന്ന​താ​യി സൂ​ച​ന. ഫി​സി​ക്സ് പ​രീ​ക്ഷ ആ​രം​ഭി​ക്കു​ന്ന​തി​നു മു​ന്പു തൃ​ശൂ​ർ ജി​ല്ലാ കോ​ഓ​ഡി​നേ​റ്റ​ർ​ക്ക് പ​രീ​ക്ഷ​യു​ടെ ചോ​ദ്യ​പേ​പ്പ​ർ വാ​ട്സ്ആ​പ്പി...തുട൪ന്ന് വായിക്കുക


തുടർച്ചയായി പന്ത്രണ്ടാം തവണ കോഴിക്കോടിന് കലാ കിരീടം:ജി​ല്ല​യി​ലെ സ്കൂ​ളു​ക​ൾ​ക്ക് വ്യാ​ഴാ​ഴ്ച അ​വ​ധി

തൃശൂർ: സ്കൂളുകളുടെ കലോത്സവത്തിൽ തുടർച്ചയായി പന്ത്രണ്ടാം തവണ കോഴിക്കോട് കലാ കിരീടം സ്വന്തമാക്കി.പാലക്കാട് ഉയർത്തിയശക്തമായവെല്ലു വിളികളെ തള്ളി 895 പോയിന്‍റോടെ കോഴിക്കോട് നേട്ടം കൈവരിച്ചു. 893പോ യിന്‍റുകളുമായി പാലക്കാട് രണ്ടാം സ്ഥാനം കരസ്ഥമാക്കി...തുട൪ന്ന് വായിക്കുക


ക​​​ലോ​​​ത്സ​​​വ വേ​​​ദി​​​ക​​​ളി​​​ൽ തി​​​ള​​​ങ്ങു​​​ന്ന ക​​​ലാ​​​പ്ര​​​തി​​​ഭ​​​ക​​​ളെ വ​​​ള​​​ർ​​​ത്താ​​​ൻ സ​​​ർ​​​ഗ പ്ര​​​തി​​​ഭാബാ​​​ങ്ക് തു​​​ടങ്ങണമെന്നു സ്പീ​​​ക്ക​​​ർ

തൃ​​​ശൂ​​​ർ: ക​​​ലോ​​​ത്സ​​​വ വേ​​​ദി​​​ക​​​ളി​​​ൽ തി​​​ള​​​ങ്ങു​​​ന്ന ക​​​ലാ​​​പ്ര​​​തി​​​ഭ​​​ക​​​ളെ വ​​​ള​​​ർ​​​ത്താ​​​ൻ സ​​​ർ​​​ഗ പ്ര​​​തി​​​ഭാബാ​​​ങ്ക് തു​​​ട​​​ങ്ങു​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ച് വി​​​ദ്യാ​​​ഭ്യാ​​​സവ​​​കു​​​പ്പ് ആ​​​ലോ​​...തുട൪ന്ന് വായിക്കുക


മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍: 26 മുതല്‍ ഉഷാ ടൈറ്റസിന് ചുമതല

തിരു: മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍ സ്ഥാനത്തു നിന്ന് കെ. ജയകുമാര്‍ 25ന് ഒഴിയുന്ന സാഹചര്യത്തില്‍ 26 മുതല്‍ ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഉഷാ ടൈറ്റസിന് വൈസ് ചാന്‍സലറുടെ ചുമതല നല്‍കി ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ വിജ്ഞാപനമായി. ...തുട൪ന്ന് വായിക്കുക


ഹരിതവിദ്യാലയം പോര്‍ട്ടലില്‍ ഒക്ടോബര്‍ 19 വരെ വിവരങ്ങള്‍ നല്‍കാം

തി​രു​: പൊതുവിദ്യാലയങ്ങളുടെ മികവുകള്‍ അവതരിപ്പിക്കുന്ന ഹരിതവിദ്യാലയം വിദ്യാഭ്യാസറിയാ ലിറ്റി ഷോയുടെ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സമയം ഒക്ടോബര്‍ 19 ലേക്ക് നീട്ടി.www. harithavidyalayam.in ല്‍ സ്‌കൂളുകള്‍ക്ക് വിവരങ്ങള്‍ നല്‍കാം. അപേക്ഷയും സ്...തുട൪ന്ന് വായിക്കുക


സം​സ്ഥാ​ന​ത്തെ എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും തി​ങ്ക​ളാ​ഴ്ച അ​വ​ധി

തി​രു​: സം​സ്ഥാ​ന​ത്തെ എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും തി​ങ്ക​ളാ​ഴ്ച അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. പൊ​തു വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി ഇ​തു സം​ബ​ന്ധി​ച്ച് ഉ​ത്ത​ര​വി​റ​ക്കി. പ്ര​ഫ​ഷ​ണ​ൽ കോ​ള​ജ് ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​...തുട൪ന്ന് വായിക്കുക


രാ​ജ്യ​ത്തെ എ​ണ്ണൂ​റോ​ളം എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജു​ക​ൾ അ​ട​ച്ചു​പൂ​ട്ടും

ബം​ഗ​ളൂ​രു: മൊ​ത്തം സീ​റ്റി​ന്‍റെ 30 ശ​ത​മാ​നം​പോ​ലും വി​ദ്യാ​ർ​ഥി​ക​ളെ തു​ട​ർ​ച്ച​യാ​യ അ​ഞ്ചു​വ​ർ​ഷം ല​ഭി​ക്കാ​ത്ത രാ​ജ്യ​ത്തെ എ​ണ്ണൂ​റോ​ളം എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജു​ക​ൾ അ​ട​ച്ചു​പൂ​ട്ടും. ഇ​പ്പോ​ൾ രാ​ജ്യ​ത്ത് 10,363 എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജു​ക​ളാ...തുട൪ന്ന് വായിക്കുക


തോട്ടം തൊഴിലാളികള്‍ക്കുളള ഭവന പദ്ധതി:തീയതി 21 വരെ നീട്ടി

കോട്ടയം; കേരള സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ മുഖേനേ തോട്ടം തൊഴിലാളികള്‍ക്ക് വീട് വച്ചുകൊടു ക്കുന്ന പദ്ധതിയിലേയ്ക്ക് അപേക്ഷിക്കുന്നതിനുള്ള തീയതി ഈ മാസം 21 വരെ നീട്ടിയതായി കോട്ടയം ചീഫ് ഇന്‍സ്‌പെക്ടര്‍ ഓഫ് പ്ലാന്റേഷന്‍സ് അറിയിച്ചു. കരട് ലിസ്റ്റ് പ്രസിദ്ധ...തുട൪ന്ന് വായിക്കുക


പോളിടെക്‌നിക് പ്രവേശനം : ജൂണ്‍ ഏഴുവരെ അപേക്ഷിക്കാം

തിരു: സംസ്ഥാനത്തെ പോളിടെക്‌നിക്കുകളിലെ 2017-18 അദ്ധ്യയന വര്‍ഷത്തെ പ്രവേശനത്തിന് ഓണ്‍ ലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ജൂണ്‍ ഏഴ് 12 മണിവരെയും, രജിസ്റ്റര്‍ ചെയ്യുവാ നുള്ള സമയം അന്ന് നാലുമണിവരെയ്ക്കും നീട്ടി. പുതുക്കിയ മറ്റു തീയതികള്‍ www.polyadmissi...തുട൪ന്ന് വായിക്കുക


ഒന്നാം വര്‍ഷ ഹയര്‍സെക്കന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

തിരു: മാര്‍ച്ചില്‍ നടന്ന ഒന്നാം വര്‍ഷ ഹയര്‍സെക്കന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാ ഫലം www.dhsekerala.gov.in, ww.keralaresults.nic.in എന്നീ സൈറ്റുകളില്‍ ലഭ്യമാണ്. ഉത്തരക്കടലാ സുകളുടെ പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധന നടത്തുന്നതിനും, ഫ...തുട൪ന്ന് വായിക്കുക


വിദ്യാഭ്യാസ വായ്പാ സഹായപദ്ധതി ഉദ്ഘാനം മെയ്-30 ന്

തിരു:നവകേരളം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന വിദ്യാഭ്യാസവായ്പാ പദ്ധ തിയുടെ ഉദ്ഘാടനം മെയ്-30 ന് കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. വനം വകുപ്പ് മന്ത്രി കെ.രാജു അദ്ധ്യക്ഷത വഹിക്കുന...തുട൪ന്ന് വായിക്കുക


സി​ബി​എ​സ്ഇ പ​ന്ത്ര​ണ്ടാം ക്ളാ​സ് പ​രീ​ക്ഷാ ഫ​ലം പ്ര​ഖ്യാ​പി​ച്ചു

സി​ബി​എ​സി​ഇ പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷാ​ഫ​ലം വ​ന്ന​തി​നെ​ത്തു​ട​ർ​ന്നു ഡ​ൽ​ഹി​യി​ൽ വി​ജ​യം ആ​ഘോ​ഷി​ക്കു​ന്ന കു​ട്ടി​ക​ൾ ന്യൂ​ഡ​ൽ​ഹി: സി​ബി​എ​സ്ഇ പ​ന്ത്ര​ണ്ടാം ക്ളാ​സ് പ​രീ​ക്ഷാ ഫ​ലം പ്ര​ഖ്യാ​പി​ച്ചു. മോ​ഡ​റേ​ഷ​ൻ മാ​ർ​ക്ക് കൂ​ടി ഉ​ൾ​പ്പെ​ടു​ത...തുട൪ന്ന് വായിക്കുക


പുതിയ അധ്യയനവര്‍ഷത്തില്‍ സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകള്‍ ഹൈടെക്കാകും: വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ്

തിരു: സംസ്ഥാനത്തെ സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകള്‍ ഹൈടെക് ആക്കുന്നതിനുള്ള ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് കണക്ഷന്‍ ഉള്‍പ്പെടെയുള്ള പ്രവൃത്തികള്‍ തൊണ്ണൂറ്റിയേഴു ശതമാനം പൂര്‍ത്തിയായതായി വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അറിയിച്ചു. പദ്ധതിയ...തുട൪ന്ന് വായിക്കുക


കോളേജുകള്‍ മികവിന്റെ കേന്ദ്രങ്ങളാക്കും: വിദ്യാഭ്യാസ മന്ത്രി

തിരു:കോളേജുകളെ മികവിന്റെ കേന്ദ്രങ്ങളാക്കിമാറ്റുന്നതിന് അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി അറിയിച്ചു. അക്കാദമിക് മാസ്റ്റര്‍ പ്ലാനില്‍ ലബോറട്ടറി, ലൈബ്രറി, റിസേര്‍ച്ച് സെന്റ്‌റുകള്‍ എന്നിവയുടെ...തുട൪ന്ന് വായിക്കുക


കുട്ടികളെ പഠിപ്പിക്കാന്‍ അധ്യാപകര്‍ക്ക് കളിപ്പാട്ടം

തിരു: കുട്ടികളെ പഠിപ്പിക്കാന്‍ അധ്യാപകര്‍ക്ക് കളിപ്പാട്ടം നല്‍കുകയാണ് സംസ്ഥാന സര്‍ക്കാര്‍. പ്രീ സ്‌കൂള്‍ വിദ്യഭ്യാസത്തിന്റെ ഏകോപനത്തിനും ശാസ്ത്രീയ പരിപോഷണത്തിനുമാണ് വിദ്യാഭ്യാസ വകുപ്പ് കളിപ്പാട്ടം എന്ന കൈപ്പുസ്തകം തയ്യാറാക്കിയത്. കൂടാതെ ബുദ്ധിപര വെല്...തുട൪ന്ന് വായിക്കുക







Copyright 2011 Pothujanam Publications. All rights reserved.