Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
വജ്രജൂബിലി ആഘോഷം: മുന്‍ നിയമസഭാ സാമാജികരെ ആദരിക്കുന്നു സംസ്ഥാനത്തൊട്ടാകെ നട്ട ഒരു കോടിയിലധികം വൃക്ഷത്തൈകളുടെ നിലവിലെ സ്ഥിതി പരിശോധിച്ച് അനുബന്ധ വിവര ശേഖരണം നടത്തുo ഷാര്‍ജ ഭരണാധികാരി രാജ്ഭവനില്‍ ഗവര്‍ണറെ കണ്ടു, മുഖ്യമന്ത്രിയും മന്ത്രിമാരുമായി ചര്‍ച്ച നടത്തി തിരു.മെഡിക്കല്‍ കോളേജില്‍ അതിക്രമിച്ച് കയറി ശുചീകരണ തൊഴിലാളികളെ ആക്രമിച്ചു വ്യാ​​​ജചി​​​​​ത്രം ഉ​​​​​യ​​​​​ർ​​​​​ത്തി​​​​​ക്കാ​​​ണിച്ച്​​​​​ പാ​​​​​ക് സ്ഥി​​​​​രം​​​​​പ്ര​​​​​തി​​​​​നി​​​​​ധി മ​​​​​ലീ​​​​​ഹ ലോ​​​​​ധി അപഹാസ്യയായി

ആരോഗ്യം

കൂടുതല്‍ 

കേരളത്തിലെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും വിഷാദരോഗ ക്ലിനിക്കുകള്‍ ആരംഭിക്കുമെന്ന് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍

21/4/2017

തിരു: കേരളത്തിലെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും വിഷാദ രോഗ ക്ലിനിക്കുകള്‍ ആരംഭിക്കു മെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. കുടുംബാരോഗ്യകേന്ദ്രങ്ങളാക്കുന്ന 170പ്രാഥ മികാരോഗ്യ കേന്ദ്രങ്ങളില്‍ വിഷാദ രോഗ ക്ലിനിക്കുകള്‍ ഉടന്‍ തന്നെ ആരംഭിക്കും. മെഡിക്കല്‍ കോ ളേജില്‍ വിഷാദ രോഗത്തിനായി പുതുതായാരംഭിച്ച പ്രശാന്തി ക്ലിനിക്കിന്റേയും സാരഥി സാമൂഹി കാധിഷ്ഠിത ആരോഗ്യ പരിപാടിയുടേയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

മനസിന്റെ അസ്വസ്തത പുറത്ത് പറയാനും വിഷാദ രോഗത്തിന് ചികിത്സതേടാനും ജനങ്ങള്‍ക്ക് പൊതുവേ മടിയാണ്. അതിനാല്‍ മറ്റസുഖങ്ങളുമായി വരുമ്പോള്‍ ഡോക്ടര്‍മാരും നഴ്‌സുമാരും ഇക്കാര്യം കണ്ടു പിടിക്കണം. വിഷമം മറ്റൊരാളോട് തുറന്ന് പറയുമ്പോള്‍ തന്നെ മനസ് ശാന്ത മാകും. അമ്മമാരിലെ വിഷാദം കുഞ്ഞിന്റെ വളര്‍ച്ചയേയും പെരുമാറ്റത്തേയും കാര്യമായി സ്വാധീ നിക്കും. ഇവരുടെ ചികിത്സയാണ് പ്രശാന്തി ക്ലിനിക്കിന്റെ ലക്ഷ്യം. വിഷാദമില്ലാത്ത അടുത്ത തല മുറയെ വളര്‍ത്തിയെടുക്കാന്‍ എല്ലാവരും പ്രയത്‌നിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് 54 പിജി സീറ്റുകളും 2 ഡി.എം. എന്‍ഡോക്രൈനോളജി സീറ്റുകളും നേടിയെടുക്കാന്‍ കഴിഞ്ഞത് വലിയ നേട്ടമാണ്. രണ്ടു മൂന്ന് വര്‍ഷം കഴിയുമ്പോള്‍ മെഡിക്കല്‍ കോളേജിനെ ലോകോത്തര നിലവാരത്തിലെത്തിക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

മെഡിക്കല്‍ വിദ്യാഭ്യാസ ജോ. ഡയറക്ടര്‍ ഡോ. ശ്രീകുമാരി അധ്യക്ഷയായ ചടങ്ങില്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു, ഡോ. സാറ വര്‍ഗീസ്, ഡോ. അനില്‍ പ്രഭാകരന്‍, ഡോ. ജയപ്രകാശന്‍ കെ.പി., ഡോ. ബാബു ജോര്‍ജ്, ഡോ. സന്തോഷ്‌കുമാര്‍, ഡോ. ശ്രീകുമാരി, ഡോ. നിര്‍മ്മല സി., ഡോ. ഹേമ നായര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ലോകത്ത് 30 കോടി ജനങ്ങള്‍ക്ക് വിഷാദ രോഗമുണ്ടെന്നാണ് കണ്ടെത്തല്‍. വിഷാദ രോഗം നമുക്ക് സംസാരിക്കാം എന്നതാണ് ലോകാരോഗ്യ സംഘടനയുടെ ഈ വര്‍ഷത്തെ ഇതിവൃത്തം. സ്ത്രീകളും കുട്ടികളിലുമാണ് വിഷാദരോഗം വളരെ കൂടുതല്‍ കാണുന്നത്. ആര്‍ത്തവാരംഭം, ഗര്‍ഭധാരണം, തുടര്‍ന്നുള്ള സമയം, ആര്‍ത്തവ വിരാമം എന്നീ സമയങ്ങളില്‍ വിഷാദ രോഗത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. ആ സമയത്തുള്ള ചെറിയ പ്രശ്‌നങ്ങള്‍ പോലും അവരെ വിഷാദ രോഗികളാ ക്കിയേക്കാം. കേരളത്തില്‍ മാതൃമരണനിരക്ക് വളരെ കുറഞ്ഞിട്ടുണ്ടെങ്കിലും ഗര്‍ഭകാലത്തുംപ്രസവാ നന്തര കാലഘട്ടത്തിലുമുളള ആത്മഹത്യാ പ്രവണത കൂടി വരികയാണ്. മാത്രമല്ല അമ്മയുടെ മാന സികാരോഗ്യം കുഞ്ഞിന്റെ വളര്‍ച്ചയേയും വികാസത്തേയും സ്വാധീനിക്കുന്ന പ്രധാന ഘടകമാണ്. ഇതിന്റെ ഗൗരവം കണക്കിലെടുത്താണ് തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ആരോ ഗ്യ മന്ത്രിയുടെ പ്രത്യേക നിര്‍ദേശാനുസരണം പ്രശാന്തി, സാരഥി എന്നിങ്ങനെ രണ്ട് സംരംഭങ്ങള്‍ ആരംഭിക്കുന്നത്.

ഗര്‍ഭകാലത്തും പ്രസവാനന്തര കാലത്തും വിഷാദ രോഗ നിര്‍ണയത്തിനും പരിചരണത്തിനുമായി എസ്.എ.ടി. ആശുപത്രിയിലെ ഒബ്സ്റ്റട്രിക്‌സ് & ഗൈനക്കോളജി വിഭാഗത്തിലാണ് പ്രശാന്തി ക്ലിനിക് പ്രവര്‍ത്തിക്കുക. കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിന് കീഴിലുള്ള പാങ്ങപ്പാറ, വക്കം മെഡിക്കല്‍ ഹെല്‍ത്ത് യൂണിറ്റുകളില്‍ ഗര്‍ഭിണികളിലും പ്രസവാനന്തരവും വിഷാദ രോഗ നിര്‍ണയത്തിനായി സാരഥി സാമൂഹികാധിഷ്ഠിത ആരോഗ്യ പരിപാടി പ്രവര്‍ത്തിക്കും.

വിഷാദ രോഗ ചികിത്സയുടെ സാധ്യതകളേയും വെല്ലുവിളികളേയും ആസ്പദമാക്കിവിദഗ്ധര്‍ പങ്കെ ടുത്ത തുടര്‍ വിദ്യാഭ്യാസ പരിപാടിയും മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച സംസ്ഥാ നതല ക്വിസ് മത്സരത്തിന്റെ സമ്മാനദാനവും ഇതോടൊപ്പം നടന്നു.

മെഡിക്കല്‍ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിന്‍, സൈക്യാട്രി, ഒബ്സ്റ്റട്രിക്‌സ് & ഗൈനക്കോളജി വിഭാഗങ്ങളും ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്ററും സംയുക്തമായാണ് ഈ സംരംഭങ്ങള്‍ സംഘടി പ്പിച്ചത്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



മൂന്നര വയസുകാരിയുടെ ശ്വാസനാളത്തില്‍ തറച്ച രണ്ട് മാസം പഴക്കമുള്ള മുള്ള് പുറത്തെടുത്ത് എസ്.എ.ടി.യിലെ ഡോക്ടര്‍മാര്‍

തിരു: കൊല്ലം കാരംകോട് സ്വദേശികളായ റീന്‍ രാജേന്ദ്രന്റേയും ആതിരയുടേയും മകളായ മൂന്നര വയസുകാരി ആരുഷി റീനിന്റെ ശ്വാസനാളത്തില്‍ കുടുങ്ങിയ രണ്ട് മാസം പഴക്കമുള്ള വലിയ മീന്‍ മുള്ള് പുറത്തെടുത്ത് ജീവന്‍ രക്ഷിച്ച് മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രി പീഡിയാട്രി...തുട൪ന്ന് വായിക്കുക


പ്രമേഹബാധിതർക്കു തക്കാളി ചേർത്ത ഭക്ഷണം അത്യുത്തമം,.

പ്രമേഹബാധിതർക്കു രക്‌തത്തിലെ പഞ്ചസാരയുടെ തോതു നിയന്ത്രിക്കാൻ തക്കാളി ചേർത്ത ഭക്ഷണം അത്യുത്തമം. തക്കാളിയിലുളള ക്രോമിയം, നാരുകൾ എന്നിവയും ഷുഗർ നിയന്ത്രിതമാക്കുന്നു. മുടി യുടെ ആരോഗ്യത്തിനു തക്കാളി യിലെ വിറ്റാമിൻ എയും ഇരുമ്പും ഉത്തമം. മുടിയുടെ കരുത്തും ത...തുട൪ന്ന് വായിക്കുക


കാ​ൻ​സ​ർ ത​ട​യു​ന്ന​തി​നു പ​പ്പാ​യ അത്യുത്തമം,ദ​ഹ​നം വ​ർ​ധി​പ്പി​ക്കു​ന്നു,പ​പ്പാ​യ​യു​ടെ ക​റ പു​രട്ടി​യാ​ൽ വ​ള​രെ​വേ​ഗം മു​റി​വു​ണ​ങ്ങും

പ​പ്പാ​യ​യി​ൽ അ​ട​ങ്ങി​യി​രി​ക്കു​ന്ന പ​പ്പെ​യ്ൻ എ​ന്ന എ​ൻ​സൈം ദ​ഹ​നം വ​ർ​ധി​പ്പി​ക്കു​ന്നു. പ്രോട്ടീനെ ദ​ഹി​പ്പി​ക്കാ​ൻ പ​പ്പെ​യ്നും അ​തി​ല​ട​ങ്ങി​യ മ​റ്റൊ​രു എ​ൻ​സൈ​മാ​യ കൈ​മോ​പ​പ്പെ​യ്നും ക​ഴി​വു​ള​ള​താ​യി ഗ​വേ​ഷ​ക​ർ പ​റ​യു​ന്നു. പ​പ്പാ​യ​യി​ൽ ...തുട൪ന്ന് വായിക്കുക


ഗ്രീൻ ടീ ചീത്ത കൊളസ്ട്രോൾ കുറക്കുo;യു​വ​ത്വം നി​ല​നി​ർ​ത്തുo

സാ​ധാ​ര​ണ ചാ​യ​യ്ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന തേ​യി​ല നി​ർ​മി​ക്കു​ന്ന അ​തേ തേ​യി​ല​ച്ചെ​ടി​യി​ൽ നി​ന്നാ​ണു ഗ്രീ​ൻ ടീ​യ്ക്കു​ള​ള തേ​യി​ല​യും രൂ​പ​പ്പെ​ടു​ത്തു​ന്ന​ത്. ബ്ലാ​ക്ക് ടീ​യ്ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന തേ​യി​ല ഫെ​ർ​മ​ൻ​റിം​ഗി​നു വി​ധേ​യ​മാ​ക്കി​ നി​...തുട൪ന്ന് വായിക്കുക


ജന്മനായുള്ള ഹൃദ്രോഗത്തെക്കുറിച്ച് ശില്‍പശാല സംഘടിപ്പിച്ചു

തിരു: ശിശുമരണ നിരക്ക് കുറയ്ക്കുന്ന പദ്ധതിയുടെ ഭാഗമായി ആരോഗ്യ വകുപ്പ്, ദേശീയ ആരോഗ്യ ദൗത്യം, യുണിസെഫ്, ഇന്ത്യന്‍ അക്കാഡമി ഓഫ് പീഡിയാട്രിക്‌സ്, ചില്‍ഡ്രന്‍സ് ഹാര്‍ട്ട്‌ലിംഗ്‌സ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ജന്മനായുള്ള ഹൃദ്രോഗത്തെക്കുറിച്ച്തിരു.മെഡ...തുട൪ന്ന് വായിക്കുക


വാര്‍ഷിക മെയിന്റനന്‍സ് പ്രമാണിച്ച് തിരു.മെഡി. എ ഓപ്പറേഷന്‍ തീയറ്റര്‍ അടച്ചിടുന്നു

തിരു: വാര്‍ഷിക മെയിന്റനന്‍സ് പ്രമാണിച്ച് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെc ഓപ്പറേഷന്‍ തീയറ്റര്‍ 3-ാം തീയതി മുതല്‍ അടച്ചിടുന്നു. അത്യാവശ്യ ഓപ്പറേഷനുകള്‍ക്ക് ഒരു തടസവും ഉണ്ടാകാ ത്ത വിധമാണ് തീയറ്റര്‍ അടച്ചിടുന്നത്. ബി തീയറ്ററില്‍ പകരം സംവിധാനം ഏര്‍പ്പെടുത...തുട൪ന്ന് വായിക്കുക


തിരു.മെഡിക്കല്‍ കോളേജില്‍ ന്യൂറോകോണ്‍ 2017 ദ്വിദിന ശില്‍പശാല

തിരു: സര്‍ക്കാരിന്റെ മരണാന്തര അവയവദാന പദ്ധതിയായ കേരള നെറ്റ്‌വര്‍ക്ക് ഫോര്‍ ഓര്‍ഗണ്‍ ഷെയറിംഗ് (KNOS) അഥവാ മൃതസജ്ജീവനിയും തിരുവനന്തപുരം നഴ്‌സിംഗ് വിഭാഗവും സംയുക്ത മായി മെഡിക്കല്‍ കോളേജ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍ ന്യൂറോകോണ്‍ 2017 ദ്വിദിന ശില്...തുട൪ന്ന് വായിക്കുക


ആയുര്‍വേദ കോളേജ് പൂജപ്പുര പഞ്ചകര്‍മ്മ ആശുപത്രിയില്‍ മൂത്രക്കല്ലിന് സൗജന്യചികിത്സ

തിരുവനന്തപുരം സര്‍ക്കാര്‍ ആയുര്‍വേദ കോളേജ് പൂജപ്പുര പഞ്ചകര്‍മ്മ ആശുപത്രിയില്‍ ഗവേഷണാ ടിസ്ഥാനത്തില്‍ മൂത്രക്കല്ലിന് സൗജന്യ ചികിത്സ അഗദതന്ത്രം ഡിപ്പാര്‍ട്ട്‌മെന്റില്‍ ലഭിക്കും. പ്രായപരിധി - 20നും 60നും മധേ്യ. ഫോണ്‍ : 9495722595. ...തുട൪ന്ന് വായിക്കുക


തിരു.മെഡിക്കല്‍ കോളേജില്‍ നിന്നും 17 പ്രഗത്ഭ ഡോക്ടര്‍മാര്‍ വിരമിക്കുന്നു

തിരു: മെഡിക്കല്‍ കോളേജില്‍ നിന്നും 17 പ്രമുഖ ഡോക്ടര്‍മാര്‍ ഏപ്രില്‍, മേയ്, ജൂണ്‍ മാസങ്ങളില്‍ വിരമിക്കുന്നു. വൈസ് പ്രിന്‍സിപ്പാള്‍ ഡോ.കെ.ഗിരിജ കുമാരി, ഫിസിയോളജി പ്രൊഫസര്‍ ഡോ. ശോഭാകുമാരി ടി,ഫാര്‍മക്കോളജി പ്രൊഫസര്‍ ഡോ.രമണി പി.ടി., ഇ.എന്‍.ടി. പ്രൊഫസര്...തുട൪ന്ന് വായിക്കുക


പേരേക്കോണത്തു വച്ചുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ 14 പേരെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു

തിരു: കാട്ടാക്കട പേരേക്കോണത്തിന് സമീപം കെ.എസ്.ആര്‍.ടി.സി. ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ 11 പേരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും 3 കുട്ടികളെ എസ്. എ. ടി. ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല. ഡ്രൈവര്‍ പ്രദീപി...തുട൪ന്ന് വായിക്കുക


അത്യപൂര്‍വ ശസ്ത്രക്രിയയിലൂടെ വന്‍കുടലിലെ മുഴ നീക്കം ചെയ്തു :പാലക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ഗവ.ആശുപത്രിക്ക് മികവിന്‍റെ നേട്ടം

പാലക്കാട്; മെഡിക്കല്‍ കോളെജിലും സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രികളിലും മാത്രം ചെയ്യുന്നഅത്യ പൂര്‍വമായ ശസ്ത്രക്രിയ ചെയ്ത് പാലക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ഗവ.ആശുപത്രിയിലെ ഡോക്ടര്‍മാര്‍ മികവ് തെളിയിച്ചു. അഞ്ച് മാസം വലിപ്പമുള്ള ഗര്‍ഭാശയ മുഴ നീക...തുട൪ന്ന് വായിക്കുക


എത്ര കാലം വേണമെങ്കിലും ജീവന്‍ നിലനിര്‍ത്താന്‍ കഴിയുന്ന സാങ്കേതിക വിദ്യ അടുത്തറിയാം മെഡക്‌സിലൂടെ

തിരു: ആധുനിക വൈദ്യശാസ്ത്രത്തിന്റെ പുരോഗതി മെഡക്‌സിലൂടെ നേരിട്ടറിയാം. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് കാര്‍ഡിയോ വാസ്‌കുലര്‍ തൊറാസിക് സര്‍ജറി യൂണിറ്റിന്റെ പവലിയ നുകള്‍. ഹൃദയവും ശ്വാസകോശവും തകരാറിലായിക്കൊണ്ടിരിക്കുന്ന രോഗികള്‍ക്ക് എത്ര നാള്‍ വേണമെങ്കില...തുട൪ന്ന് വായിക്കുക


കരള്‍ രോഗത്തിന് ആയുര്‍വേദ ചികിത്സ

തിരു.മദ്യപാനജന്യമല്ലാതെ ഉണ്ടാകുന്ന കരള്‍രോഗങ്ങള്‍ക്ക് പരിശോധനകള്‍ക്ക് ശേഷം തിരുവനന്ത പുരം സര്‍ക്കാര്‍ ആയുര്‍വേദ കോളേജ് ആശുപത്രിയിലെ രസശാസ്ത്ര ഭൈഷജ്യകല്പന വിഭാഗം റിസര്‍ച്ച് ഒ.പി.യില്‍ (ഒന്നാം നമ്പര്‍ ഒ.പി) ചൊവ്വ, വെള്ളി ദിവസങ്ങളില്‍ രാവിലെ എട്ട് മണിമു...തുട൪ന്ന് വായിക്കുക


മരുന്നുകള്‍ നിരോധിച്ചു

തിരുവനന്തപുരം ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലും എറണാകുളം റീജിയണല്‍ ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലും പരിശോധനയില്‍ ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെത്തിയ താഴെപ്പറയുന്ന ബാച്ച് മരുന്നുകളുടെ വില്‍പ്പനയും വിതരണവും സംസ്ഥാനത്ത് നിരോധിച്ചതായി സംസ്ഥാന ഡ്രഗ്‌...തുട൪ന്ന് വായിക്കുക


കരള്‍രോഗത്തിന് ആയുര്‍വേദ ചികിത്സ തിരു.ഗവ:ആയുര്‍വേദകോളേജ് ആശുപത്രിയില്‍

തിരു.മദ്യപാനജന്യമല്ലാതെ ഉണ്ടാകുന്ന കര്‍ള്‍രോഗങ്ങള്‍ക്ക് ആവശ്യമായ പരിശോധനകള്‍ക്ക് ശേഷം തിരുവ നന്തപുരം ഗവ:ആയുര്‍വേദകോളേജ് ആശുപത്രിയിലെ രസശാസ്ത്ര ഭൈഷജ്യകല്പന വിഭാഗം റിസ ര്‍ച്ച് ഒ.പി.യില്‍ (ഒന്നാം നമ്പര്‍ ഒ.പി) ചൊവ്വ, വെളളി ദിവങ്ങളില്‍ രാവിലെ എട്ട് മുതല്...തുട൪ന്ന് വായിക്കുക







Copyright 2011 Pothujanam Publications. All rights reserved.