Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഹോമിയോപ്പതി വകുപ്പിന്റെ മഴക്കാല രോഗപ്രതിരോധ പരിപാടി തുടങ്ങി ചെറിയ തുറമുഖങ്ങളില്‍ ജോലി ചെയ്യുന്നവരുടെ കൂലി നിരക്ക് പുതുക്കി ആര്‍ദ്ര കേരളം പുരസ്‌കാരം വിതരണം ചെയ്തു വന്യജീവികളുടെ ആവാസവ്യവസ്ഥ സംരക്ഷിക്കുക പ്രധാനം: മുഖ്യമന്ത്രി രാജസ്ഥാനിൽ പന്തൽ തകർന്ന‌ുവീണ‌് 14 പേർ മരിച്ചു

ആരോഗ്യം

കൂടുതല്‍ 

എത്ര കാലം വേണമെങ്കിലും ജീവന്‍ നിലനിര്‍ത്താന്‍ കഴിയുന്ന സാങ്കേതിക വിദ്യ അടുത്തറിയാം മെഡക്‌സിലൂടെ

23/1/2017

തിരു: ആധുനിക വൈദ്യശാസ്ത്രത്തിന്റെ പുരോഗതി മെഡക്‌സിലൂടെ നേരിട്ടറിയാം. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് കാര്‍ഡിയോ വാസ്‌കുലര്‍ തൊറാസിക് സര്‍ജറി യൂണിറ്റിന്റെ പവലിയ നുകള്‍. ഹൃദയവും ശ്വാസകോശവും തകരാറിലായിക്കൊണ്ടിരിക്കുന്ന രോഗികള്‍ക്ക് എത്ര നാള്‍ വേണമെങ്കിലും ജീവന്‍ നിലനിര്‍ത്താന്‍ സഹായിക്കുന്നതാണ് എക്‌മോ (ECMO – Extra Corporeal Membrane Oxygenation) അഥവാ എക്‌സ്ട്രാ കോര്‍പോറിയല്‍ മേമ്പ്രേന്‍ ഓക്‌സിജനേഷന്‍.ഹാര്‍ട്ട് ലംഗ് മെഷീന്റെ ആധുനിക പതിപ്പാണിത്.ആധുനികലോകത്ത് വലിയ മാറ്റങ്ങള്‍ക്ക് വേദിയായ ഈ ഉപക രണത്തെ ജനങ്ങള്‍ക്ക് അടുത്തു കാണാനുള്ള അവസരമാണിത്. തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത യുടെ ജീവന്‍ ദിവസങ്ങളോളം നിലനിര്‍ത്തിയത് ഈ ഉപകരണത്തിന്റെ സഹായത്തോടെയാണ്.

ശ്വാസകോശത്തിന്റെ പോരായ്മകള്‍ പരിഹരിക്കാനായി ഇതില്‍ ഘടിപ്പിക്കുന്ന ഓക്‌സിജനറേറ്റുകള്‍ 21 ദിവസം മുതല്‍ 30 ദിവസം വരെ നിലനില്‍ക്കും. രോഗിയുമായുള്ള ബന്ധം വിച്ഛേദിക്കാതെ തന്നെ പുതിയ ഓക്‌സിജനറേറ്ററുകള്‍ പിടിപ്പിക്കാം. ഇങ്ങനെ ജീവന്റെ ഒരു തുടിപ്പെങ്കിലും ഉണ്ടെങ്കില്‍ രോഗിയുടെ ജീവന്‍ നഷ്ടപ്പെടാതെ എത്രകാലം വേണമെങ്കിലും സംരക്ഷിക്കാന്‍ കഴിയും. രണ്ട് ലക്ഷത്തോളം രൂപയാണ് ഓക്‌സിജനേറ്ററുകളുടെ വില.

ഹാര്‍ട്ട് അറ്റാക്ക് വന്ന ശേഷം ഹൃദയം വേണ്ടവിധം പ്രവര്‍ത്തിക്കാതെ വന്നാലും എക്‌മോയിലൂടെ ജീവന്‍ നിലനിര്‍ത്താം. ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേനാകുന്ന രോഗികള്‍ക്ക് ഹൃദയം മാറ്റിവയ്ക്കുന്നതുവരെ ജീവന്‍ നിലനിര്‍ത്താന്‍ ഈ ഉപകരണം സഹായിക്കും. ഹൃദയസംബന്ധമായ അസുഖങ്ങളോടെ ജനിച്ച കുട്ടികള്‍ക്കും ശസ്ത്രക്രിയ ചെയ്യുന്നതുവരെ ഈ ഉപകരണത്തിലൂടെ ജീവന്‍ നിലനിര്‍ത്താന്‍ കഴിയും. ലക്ഷങ്ങള്‍ വില വരുന്ന എക്‌മോ മെഷീന്‍ തിരുവന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരുന്നു.

ആധുനിക സംവിധാനങ്ങളോടെയുള്ള ഹൃദയ ശസ്ത്രക്രിയ തീയറ്ററും ഇതോടൊപ്പം സജ്ജമാക്കിയിട്ടുണ്ട്. ഹൃദയ ശസ്ത്രക്രിയയ്ക്കിടെ ഉണ്ടാകുന്ന വെല്ലുവിളികളും ഡോക്ടര്‍മാര്‍ അത് വിജയകരമായി കൈകാര്യം ചെയ്യുന്നതുമെല്ലാം ഇവിടെ നിന്ന് കണ്ട് മനസിലാക്കാം. പ്രയാസമേറിയ ഹൃദയ ശസ്ത്രക്രിയകള്‍ നടത്താന്‍ സഹായിക്കുന്ന ഹാര്‍ട്ട് ലംഗ് മെഷീനും ഇവിടെ ഒരുക്കിയിട്ടുണ്ട്. ശസ്ത്രക്രിയ സമയത്ത് രോഗിയുടെ ശ്വാസകോശത്തിന്റേയും ഹൃദയത്തിന്റേയും പ്രവര്‍ത്തനം നടക്കുന്നത് ഈ യന്ത്രം വഴിയാണ്. ഹൃദയത്തിന്റേയും ശ്വാസ കോശത്തിന്റേയും പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ച് ഹാര്‍ട്ട് ലംഗ് മെഷീന്‍ വഴി ഹൃദയ ശ്വാസകോശ പ്രവര്‍ത്തനവും രക്ത ചംക്രമണവും നിയന്ത്രിക്കുന്നു.

മനുഷ്യ ശരീരത്തിലെ ഹൃദയം, രക്ത കുഴലുകള്‍, ശ്വാസകോശം ഉള്‍പ്പെട്ട നെഞ്ചിന്‍ കൂടിലെ ഭാഗങ്ങള്‍ തുടങ്ങിയവയുടെ ശസ്ത്രക്രിയകള്‍ കൈകാര്യം ചെയ്യുന്ന വിഭാഗമാണ് കാര്‍ഡിയോ വാസ്‌കുലര്‍ തൊറാസിക് സര്‍ജറി (സി.വി.ടി.എസ്) യൂണിറ്റ്. കാര്‍ഡിയോ തൊറാസിക്, അനസ്തീഷ്യ, പെര്‍ഫ്യൂഷനിസ്റ്റ്, നഴ്‌സിംഗ് തുടങ്ങിയ വിഭാഗങ്ങളിലെ വിദഗ്ധരുടെ കൂട്ടായ്മയാണ് സി.വി.ടി.എസ് പവലിയനുകള്‍. ഓരോ വിഭാഗങ്ങളും ലളിതമായ രീതിയിലാണ് ആവിഷ്‌കരിച്ചി രിക്കുന്നത്.

വ്യത്യസ്ഥയിനം ഉപകരണങ്ങള്‍, ജീവന്‍ രക്ഷാ മരുന്നുകള്‍, അനസ്തീഷ്യ ഉപകരണങ്ങള്‍, കൃത്രിമ ഹൃദയ വാല്‍വുകള്‍ എന്നിവ ഇവിടെ ഒരുക്കിയിട്ടുണ്ട്. ചരിത്ര പ്രധാന നിമിഷങ്ങള്‍, വ്യത്യസ്ഥ ശസ്ത്രക്രിയകള്‍, ആധുനിക സാങ്കേതിക വിദ്യകള്‍ തുടങ്ങിയവയുടെ ചിത്ര പ്രദര്‍ശനവും വീഡിയോ പ്രദര്‍ശനവും ഇവിടെ ഒരുക്കിയിരിക്കുന്നു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



കണ്ണൂര്‍ ആയുര്‍വേദ കോളേജ് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ 37 പുതിയ തസ്തികകള്‍

തിരു: കണ്ണൂര്‍ സര്‍ക്കാര്‍ ആയുര്‍വേദ കോളേജ് പുതിയ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി യില്‍ 22 സ്ഥിരം തസ്തികകളും 15 താത്ക്കാലിക തസ്തികകളും ഉള്‍പ്പെടെ 37 തസ്തികകള്‍ സൃഷ്ടി ക്കാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവിക സന...തുട൪ന്ന് വായിക്കുക


നിപ്പാ മഹാവ്യാധിയായി പടര്‍ന്ന് പിടിക്കില്ല: ആശങ്കപ്പെടേണ്ട ; ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

തിരു: നിപ്പാ വൈറസ് ബാധ പ്ലേഗ് പോലെയോ, വസൂരി പോലെയോ ദശലക്ഷം പേര്‍ക്ക് പടര്‍ന്ന് പിടിക്കാന്‍ കഴിയുന്ന മഹാവ്യാധിയല്ലെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ അറിയിച്ചു. അതുകൊണ്ട് കൂടുതല്‍ ഭയപ്പെടേണ്ട സാഹചര്യം സംസ്ഥാനത്ത് നിലവിലില്ല. എന്നാല്‍ നിപ്പാ രോഗബാധ ...തുട൪ന്ന് വായിക്കുക


നിപ -----ഭയപ്പെടേണ്ടതില്ല, മുന്‍കരുതലാണ് ആവശ്യം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍

നിപ രോഗത്തിനെ കുറിച്ച് പരിഭ്രാന്തരാകേണ്ടതില്ലെന്നും മുന്‍കരുതല്‍ സ്വീകരിക്കുന്നതിലാണ് ശ്രദ്ധിക്കേണ്ടതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ.വി അറിയിച്ചു. നിപ വീണ്ടും സംസ്ഥാനത്ത് സ്ഥിരീകരിച്ചതിനാല്‍ രോഗത്തിനെതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കേണ്ടതാണ്....തുട൪ന്ന് വായിക്കുക


നിപ;എറണാകുളം കളക്ട്രേറ്റിൽ കൺട്രോൾ റൂം തുറന്നു

കാക്കനാട് : നിപയെ കുറിച്ചുള്ള ആശങ്കയകറ്റാനും പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപിപ്പി ക്കാനും എറണാകുളം കളക്ട്രേറ്റിൽ കൺട്രോൾ റൂം തുറന്നു. കളക്ട്രേറ്റിലെ ജില്ലാ അടിയന്തിര ഘട്ട കാര്യനിർവ്വഹണ കേന്ദ്രത്തോട് ചേർന്നാണ് കൺട്രോൾ റൂം പ്രവർത്തിക്കുന്നത്. 1077 എന്ന ന...തുട൪ന്ന് വായിക്കുക


നിപ വൈറസ് :ഭയപ്പെടേണ്ട ജാഗ്രതയാണ് വേണ്ടത്: മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍

തിരു: എറണാകുളത്ത് പനി ബാധിച്ച് ചികിത്സയില്‍ കഴിയുന്ന രോഗിക്ക് നിപ വൈറസെന്ന് സംശ യിക്കുന്നുവെങ്കിലും ഭയപ്പെടേണ്ട കാര്യമില്ലെന്നും ജാഗ്രതയാണ് വേണ്ടതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു. നിപ വൈറസ് ബാധയാണെന്ന് പൂര്‍ണമായി ഉറപ്പിക്കാന്‍ ...തുട൪ന്ന് വായിക്കുക


പൊതുജനാരോഗ്യ മേഖല മെച്ചപ്പെടുന്നതോടെ ആരോഗ്യ ചെലവ് കുറയും: മന്ത്രി ഡോ. തോമസ് ഐസക്

തിരു: കേരളത്തിലെ പൊതുജനാരോഗ്യ രംഗം മെച്ചപ്പെടുന്നതോടെ ആരോഗ്യ ചെലവ് വളരെ യധികം കുറയാനാണ് സാധ്യതയെന്ന് ധനകാര്യ വകുപ്പ് മന്ത്രി ഡോ. തോമസ് ഐസക്. വലിയ വികസന പ്രവര്‍ത്തനങ്ങളാണ് ആരോഗ്യ മേഖലയില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ബജറ്റില്‍ വലിയ വിഹിതമാണ് ആരോഗ്യ മേഖ...തുട൪ന്ന് വായിക്കുക


ആളുമാറി ശസ്ത്രക്രിയ നടത്തിയ സംഭവം: ഡോക്ടറെ അടിയന്തരമായി സസ്‌പെന്‍ഡ് ചെയ്തു

തിരു: മലപ്പുറം മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ആളുമാറി ശസ്ത്ര ക്രിയ നടത്തിയ സംഭവത്തില്‍ മഞ്ചേരി ജനറല്‍ ആശുപത്രിയിലെ ജനറല്‍ സര്‍ജറി വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ.എ.സുരേഷ് കുമാറിനെ അച്ചടക്ക നട പടികളുടെ ഭാഗമായി സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്ത...തുട൪ന്ന് വായിക്കുക


എലിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്

തിരു; എലിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് തിരു.ജില്ലാ മെഡിക്കല്‍ ഓഫീസര്‍.കെട്ടിനില്‍ ക്കുന്ന വെള്ളത്തില്‍ എലിപ്പനി രോഗാണുക്കള്‍ ഉണ്ടാകാനുള്ള സാധ്യത മുന്‍നിര്‍ത്തി വയലില്‍പണി യെടുക്കുന്നവരും ഓട, തോട് കനാല്‍, കുളങ്ങള്‍, വെള്ളക്കെട്ടുകള്‍ എന്നിവവൃത്ത...തുട൪ന്ന് വായിക്കുക


അരി വേണ്ട എന്ന് പ്രമേഹ സമ്മേളനം

(ഡയബറ്റിന് കെയര്‍ സെന്റര്‍, ഐ.എം.എ. പ്രമേഹ ചികിത്സാ സമ്മേളനത്തി ല്‍ ഡോ ശ്രീജിത്ത് എന്‍.കുമാര്‍ സംസാരിക്കുന്നു. ഡോ വീണാ ശ്രീജിത്ത്, ഐ.എം.എ സംസ്ഥാന ട്രഷറര്‍, ഡോ. റോയ് ചന്ദ്രന്‍, തിരു.പ്രസിഡന്റ് ഡോ. അനുപമ, സെക്രട്ടറി ഡോ.ശ്രീജിത്ത് ആര്‍.എന്നിവര്‍ സമീപം) ...തുട൪ന്ന് വായിക്കുക


പേവിഷബാധ ശ്രദ്ധിക്കുക: ഇനിയൊരാള്‍ക്കും ഈയൊരവസ്ഥ ഉണ്ടാകരുത്

തിരു: പേ വിഷബാധയേറ്റെന്ന് സംശയിച്ച് അടുത്തിടെ 3 മരണങ്ങള്‍ സംസ്ഥാനത്ത് ഉണ്ടായ സാഹചര്യത്തിലും തിരുവനന്തപുരം സ്വദേശിയായ ഒരാള്‍ (58) തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സ തേടിയ പശ്ചാത്തലത്തിലും പ്രതിരോധ പ്രവര്‍ത്തന ങ്ങള്‍ ഊര്‍ജിതമാക...തുട൪ന്ന് വായിക്കുക


കൊല്ലം ജില്ലാ ആശുപത്രിയിലെ ആദ്യ ആന്‍ജിയോ പ്ലാസ്റ്റി വിജയകരം

കൊല്ലം ജില്ലാ ആശുപത്രിയില്‍ ആദ്യമായി നടത്തിയ ആന്‍ജിയോ പ്ലാസ്റ്റി ശസ്ത്രക്രിയവിജയകരം. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 25 കോടി രൂപ ചെലവഴിച്ച് ഈ സര്‍ക്കാര്‍ നിര്‍മ്മിച്ച അത്യാ ധുനിക കാത്ത് ലാബിലാണ് ആന്‍ജിയോ പ്ലാസ്റ്റി നടത്തിയത്. ആര്‍ദ്രം പദ്ധതിയുടെ ഭാ...തുട൪ന്ന് വായിക്കുക


കൈ നഷ്ടപ്പെട്ട യുവാവിന് അത്യാധുനിക കൃത്രിമ കൈ

തിരു: എട്ടുമാസം മുമ്പുണ്ടായ ബൈക്ക് യാത്ര തന്റെ ജീവിതം താളം തെറ്റിയ്ക്കുമെന്ന് കൊല്ലം തട്ടര്‍ക്കോണം പേരൂര്‍ സിന്ധുബീവിയുടെ മകന്‍ ഷിബിന്‍ (22) ഒരിക്കലും കരുതിയില്ല. ബൈക്കില്‍ പുറകിലിരുന്ന് യാത്ര ചെയ്യുമ്പോള്‍ ചേര്‍ത്തല വച്ചാണ് അപകടമുണ്ടായത്. അപകടത്തില്...തുട൪ന്ന് വായിക്കുക


കരള്‍രോഗത്തിന് തിരു.മെഡി.കോളേജ് ആശുപത്രിയില്‍ നൂതന ചികിത്സ

തിരു: കരളിലെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം മൂലം അമാശയത്തിലെ രക്തക്കുഴലുകള്‍ വീങ്ങുന്ന രോഗ ത്തിന് തിരു.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നൂതന ചികിത്സ. തിരുവനന്തപുരം സ്വദേശി യായ 49 വയസുകാരിയ്ക്കാണ് നൂതന ചികിത്സയിലൂടെ രോഗം ഭേദമാക്കിയത്. തുടര്‍ച്ചയായി രക്തം ഛര്...തുട൪ന്ന് വായിക്കുക


പകര്‍ച്ചവ്യാധി പ്രതിരോധം:തിരു.മെഡിക്കല്‍ കോളേജില്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതം

തിരു: പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മെഡിക്കല്‍ കോളേജ് വളപ്പില്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ക്ലീന്‍ ക്യാമ്പസ് പദ്ധതിയുടെ ഭാഗമായാണ് സമ്പൂര്‍ണ ശുചിത്വ പരിപാടികള്‍ നടക്കുന്നത്. കൊതുകുകളുടെയും മറ്റു കീടങ്ങളുടെയും ഉറവിടനശീ...തുട൪ന്ന് വായിക്കുക


കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വിളിച്ചറിയിക്കാന്‍ തണല്‍ 1517

തിരു: ഇതരസംസ്ഥാനക്കാരായ മാതാപിതാക്കളുടെ മര്‍ദനമേറ്റ് എറണാകുളം രാജഗിരിആശുപത്രി യില്‍ ചികിത്സയിലുള്ള മൂന്നര വയസുകാരന്റെ ചികിത്സാ ചെലവും സുരക്ഷിതത്വവും സാമൂഹ്യ നീതി വകുപ്പ് ഏറ്റെടുക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ.ശൈലജ ...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.