Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കേരളത്തിൽ ചില സ്ഥലങ്ങളിൽ 21, 22 തിയതികളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത ഏപ്രില്‍ 23 ന് വടകര നഗരസഭ, ഒഞ്ചിയം, നാദാപുരം, പേരാമ്പ്ര,കുന്നുമ്മല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു പോളിംഗ് ബൂത്തായി നിശ്ചയിച്ചിട്ടുള്ള തിരു.ജില്ല യിലെ എല്ലാ സർക്കാർ/അർദ്ധസർക്കാർ/ഇതരസ്ഥാപനങ്ങൾക്കും ഏപ്രിൽ 22 അവധി തിരു.മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെ വ്യാജ സന്ദേശം: അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്ന് അധികൃതർ പോളിംഗ് കേന്ദ്രങ്ങളുടെ 100 മീറ്റർ പരിധിയിൽ പ്ലാസ്റ്റിക് നിരോധനം

ആരോഗ്യം

കൂടുതല്‍ 

പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കും: ആരോഗ്യമന്ത്രി

15/11/2016

ഗ്രാമീണമേഖലയിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ നിലവാരമുയര്‍ത്തി കുടുംബാരോഗ്യകേന്ദ്ര ങ്ങളാക്കി മാറ്റാന്‍ ജനകീയാസൂത്രണത്തിന്റെ മാതൃകയില്‍ പദ്ധതികളാരംഭിക്കുമെന്ന് ആരോഗ്യ-കുടുംബക്ഷേമ മന്ത്രി കെ.കെ. ശൈലജ പറഞ്ഞു.തിരു.മെഡിക്കല്‍ കോളേജില്‍ ആരോഗ്യ വകുപ്പ് ജീവനക്കാര്‍ക്കായി സംഘടിപ്പിച്ച സമഗ്ര പ്രാഥമികാരോഗ്യ പരിരക്ഷാ പദ്ധതി സംസ്ഥാന തല പരിശീലന പരിപാടിയില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

ജനങ്ങളുടെ ആരോഗ്യം പൂര്‍ണമാവുക എന്നാല്‍ അവരുടെ സ്വാതന്ത്ര്യവും സമത്വവും പൂര്‍ണ മാവുക എന്നാണര്‍ത്ഥം. അതിനായി ആരോഗ്യ കേന്ദ്രങ്ങള്‍ രോഗീസൗഹൃദമാക്കും. അര്‍ഹത യുള്ളവര്‍ക്കെല്ലാം സൗജന്യനിരക്കില്‍ ചികിത്സയും മരുന്നും ലഭ്യമാക്കും. ചികിത്സയ്ക്കുവേണ്ടി ആശുപത്രിയില്‍ വരുന്ന രോഗികള്‍ വെയിലുകൊണ്ട് ക്യൂ നിന്നുതളര്‍ന്നുവീഴുന്ന അവസ്ഥയ്ക്കു മാറ്റം വരും. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ആവശ്യത്തിനു ഡോക്ടര്‍മാരെയും മറ്റു ജീവനക്കാ രെയും നിയമിക്കാനും അനുബന്ധ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും നടപടിയുണ്ടാവുമെന്നും മന്ത്രി പറഞ്ഞു.ആധുനിക ചികിത്സാ സൗകര്യങ്ങള്‍ എല്ലാ വിഭാഗം ആളുകള്‍ക്കും ലഭ്യമാകണം. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സബ് സെന്ററുകള്‍ മുതല്‍ക്കേ തുടങ്ങണം.ഉന്മൂലനം ചെയ്യപ്പെട്ട മാരകമായ പകര്‍ച്ചവ്യാധികള്‍ പോലും തിരിച്ചുവരുന്ന ഭയാനകമായ അവസ്ഥയാണിന്ന്. പലവിധ ആരോഗ്യ പ്രശ്‌നങ്ങളാല്‍ ദുരിതത്തിലാവുന്ന ആളുകള്‍ക്ക് മെച്ചപ്പെട്ട ചികിത്സയും പരിപാലന വും ഉറപ്പുവരുത്താന്‍ സബ് സെന്റര്‍ തലം മുതല്‍ ആരോഗ്യ കേന്ദ്രങ്ങളെ രോഗീസൗഹൃദമാക്കുക എന്ന ഉദ്ദേശ്യത്തോടെ സംസ്ഥാനത്തുടനീളം വാര്‍ഡുതലത്തില്‍ ഇരുപത്തിയഞ്ച് വോളന്റിയര്‍മാര്‍ ഉള്‍പ്പെടുന്ന ആരോഗ്യ സേനകള്‍ക്കു രൂപം കൊടുക്കും. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, തദ്ദേശ സ്ഥാപന പ്രതിനിധികള്‍ എന്നിവരുള്‍പ്പെട്ട സേനയുടെ പ്രവര്‍ത്തനത്തി ലൂടെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മെച്ചപ്പെട്ട നിലവാരത്തിലെത്തിക്കും.

ആരോഗ്യ മേഖലയിലെ സ്വകാര്യ സ്ഥാപനങ്ങളുടെ അനിയന്ത്രിത ചൂഷണം തടയാന്‍ സര്‍ക്കാര്‍ ആശുപത്രികളെ സംരക്ഷിക്കണമെന്ന് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത തദ്ദേശ സ്വയം ഭരണ മന്ത്രി കെ.ടി. ജലീല്‍ പറഞ്ഞു. പൊതു സ്ഥാപനങ്ങളുടെ നിലവാരം നിലനിര്‍ത്താതെ സ്വകാര്യ മേഖലയിലെ ചൂഷണം നിയന്ത്രിക്കാനാവില്ല. ആശുപത്രിക്കും വിദ്യാലയത്തിനും സംഭാവന നല്‍കുന്നതാണ് ആരാധനാലയങ്ങള്‍ക്കു സംഭാവന നല്‍കുന്നതിനേക്കാള്‍ ദൈവ ത്തി നിഷ്ടം. ഉദാരമതികളെ കണ്ടെത്തി ആരോഗ്യ കേന്ദ്രങ്ങള്‍ നവീകരിക്കാനുള്ള സഹായം തേടാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മുന്നിട്ടിറങ്ങും. ആരോഗ്യ പ്രവര്‍ത്തകരുടെ സമീപനങ്ങള്‍ക്ക് മാന വിക മുഖമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

ഗ്രാമീണ ആരോഗ്യ കേന്ദ്രങ്ങളില്‍ മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങള്‍ ഉണ്ടാകുന്നതിനൊപ്പംതന്നെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളില്‍ ആവശ്യമായ സ്റ്റാഫ് പാറ്റേണ്‍ ക്രമീകരിക്കാന്‍ ആരോഗ്യ വകുപ്പ് നടപടി സ്വീകരിക്കണമെന്നും തദ്ദേശ സ്വയം ഭരണ മന്ത്രി ആരോഗ്യ മന്ത്രിയോട് ആവശ്യ പ്പെട്ടു. സംസ്ഥാനം കടുത്ത സാമ്പ ത്തിക പ്രതിസന്ധി നേരിടുന്നുണ്ടെങ്കിലും ജനങ്ങളുടെ ക്ഷേമ ത്തിനായി സര്‍ക്കാര്‍ എത്ര സാഹ സികമായും പദ്ധതികള്‍ നടപ്പാക്കുമെന്ന് മാധ്യമ പ്രവര്‍ത്ത കരുടെ ചോദ്യത്തിന് മറുപടിയായി ആരോഗ്യമന്ത്രി പറഞ്ഞു. ആരോഗ്യ കുടുംബക്ഷേമ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. രമേഷ്, ദേശീയ ആരോഗ്യ മിഷന്‍ സംസ്ഥാന ഡയറക്ടര്‍ വി. കേശവേന്ദ്രകുമാര്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു, എസ്എച്ച്ആര്‍സി എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. ഷിനു എന്നിവര്‍ സംബന്ധിച്ചു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വിളിച്ചറിയിക്കാന്‍ തണല്‍ 1517

തിരു: ഇതരസംസ്ഥാനക്കാരായ മാതാപിതാക്കളുടെ മര്‍ദനമേറ്റ് എറണാകുളം രാജഗിരിആശുപത്രി യില്‍ ചികിത്സയിലുള്ള മൂന്നര വയസുകാരന്റെ ചികിത്സാ ചെലവും സുരക്ഷിതത്വവും സാമൂഹ്യ നീതി വകുപ്പ് ഏറ്റെടുക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ.ശൈലജ ...തുട൪ന്ന് വായിക്കുക


കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി: ഫോട്ടോ എടുക്കുന്നത് നിര്‍ബന്ധമല്ല

തിരു: കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയുടെ (കെ.എ.എസ്.പി.) ആനു കൂല്യം ലഭിക്കുന്ന തിന് ഫോട്ടോ എടുക്കുന്നത് നിര്‍ബന്ധമല്ലെന്നും ഇതുസംബ ന്ധിച്ച് ചിയാക്ക് എല്ലാ ആശുപത്രികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്ര...തുട൪ന്ന് വായിക്കുക


മഴക്കാലം വരവായി; ഡെങ്കിക്കെതിരെ ജാഗ്രത വേണമെന്ന് മെഡി.കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം

തിരു: ഇടവിട്ടുള്ള മഴ ഡെങ്കിപ്പനി പരത്തുന്ന കൊതുകുകള്‍ പെരുകാന്‍ ഇട യാക്കും. വീടുകളിലും പരിസരത്തും വെള്ളം കെട്ടിനില്‍ക്കുമെന്നതിനാല്‍ ഈ കാലാവസ്ഥയില്‍ കൊതുകുകള്‍ മുട്ടയിട്ട് പെരുകാനും സാധ്യതയേറെ യാണെന്ന് മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗ...തുട൪ന്ന് വായിക്കുക


ആരോഗ്യത്തിന് വോട്ടുമായി പ്രകടനപത്രിക നിര്‍ദ്ദേശങ്ങള്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് കൈമാറി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

തിരു: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആരോഗ്യ മേഖലക്ക് പ്രാധാന്യം നല്‍കുന്ന രാഷ്ട്രീയ കക്ഷികള്‍ക്ക് പിന്‍തുണ നല്‍കാന്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. കഴിഞ്ഞ കാലയള വുകളില്‍ അധികാരത്തില്‍ ഇരുന്ന സര്‍ക്കാരുകള്‍ ഒരു ശതമാനത്തില്‍ താഴെ മാത്രമാണ് ആരോ ഗ്യ...തുട൪ന്ന് വായിക്കുക


7 വയസുകാരന്റെ ചികിത്സ: പ്രത്യേക മെഡിക്കല്‍ സംഘത്തെ അയച്ചു

തിരു: തൊടുപുഴയില്‍ യുവാവ് മര്‍ദിച്ച് ഗുരുതരാവസ്ഥയില്‍ കോലഞ്ചേരി മെഡിക്കല്‍ കോളേ ജില്‍ ചികിത്സയില്‍ കഴിയുന്ന 7 വയസുകാരന് വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ പ്രത്യേക മെഡിക്കല്‍ സംഘത്തെ അയയ്ക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ നിര്‍ദേശം നല്‍കി. ...തുട൪ന്ന് വായിക്കുക


സൂര്യാഘാതത്തിന് ഹോമിയോയിൽ ചികിത്സ ലഭ്യമാണെന്ന് ഡയറക്ടർ കെ.ജമുന

തിരു; സൂര്യാഘാതം മൂലമുണ്ടാകുന്ന ഗുരുതരമല്ലാത്ത രോഗ ലക്ഷണങ്ങൾ ക്ക് ഹോമിയോസ്ഥാപന ങ്ങളിൽ പ്രതിവിധി ലഭ്യമാണെന്ന് ഡയറക്ടർ കെ. ജമുന അറിയിച്ചു. ചൂടുകുരു, സൂര്യതാപം മൂല മുള്ള ലഘുവായ പൊള്ളൽ, കരുവാളിപ്പ് എന്നിവയ്ക്ക് മരുന്നുകൾ ഹോമിയോ ആശുപത്രികളിൽ നിന്നും ലഭിക...തുട൪ന്ന് വായിക്കുക


സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

(ചിത്രം: നെടുമങ്ങാട് കരീക്കുഴിയിൽ നടന്ന സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ്) തിരു: മെഡിക്കൽ കോളേജ് നാഷണൽ സർവീസ് സ്കീമിന്റെയും മെഡിക്കൽ കോളേജ് ഓങ്കോളജി വിഭാഗത്തിന്റെയും ആഭിമുഖ്യത്തിൽ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ നെട...തുട൪ന്ന് വായിക്കുക


തിരു.: മെഡി. കോളേജ് ആശുപത്രിയിലെ ബേൺസ് ഐ സി യു വ്യാഴാഴ്ച മുതൽ ഞായറാഴ്ച വരെ അടച്ചിടും

തിരു: മെഡിക്കൽ കോളേജ് ആശുപത്രിയിലെ ബേൺസ് ഐ സി യു അറ്റകുറ്റപ്പണികൾക്കുംഅണു വിമുക്തമാക്കുന്നതിനുമായി വ്യാഴാഴ്ച മുതൽ ഞായറാഴ്ച വരെ അടച്ചിടും. ഇത്രയും ദിവസം രോഗി കൾക്ക് സർജിക്കൽ ഐ സി യു വിൽ ചികിത്സ നൽകുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ...തുട൪ന്ന് വായിക്കുക


കുട്ടികളിലെ മസ്തിഷ്‌ക വീക്കത്തിന് കാരണം ഖരമാലിന്യത്തിലെ രാസപദാര്‍ത്ഥങ്ങള്‍

@ ഖരമാലിന്യത്തിലെ ഈയം ഗര്‍ഭിണികള്‍ക്കും ഭീഷണി. @ മുതിര്‍ന്നവരില്‍ വൃക്ക രോഗത്തിനും കാന്‍സറിനും വഴിയൊരുക്കും. @ ഖരമാലിന്യത്തിലെ കാഡ്മിയം ഉത്കണ്ഠ, വിഷാദം, ഉറക്കക്കുറവ് എന്നിവയ്ക്കും കാരണമാകുന്നു. തിരു: അശാസ്ത്രീയമായി പുറന്തള്ളുന്ന ഖരമാലിന്യങ്ങളില...തുട൪ന്ന് വായിക്കുക


സൂര്യാഘാതം സംബന്ധിച്ച് സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ആരോ ഗ്യമന്ത്രി

തിരു: സൂര്യാഘാതം സംബന്ധിച്ച് സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ആരോ ഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. സാംക്രമികരോഗങ്ങളെ സംബന്ധിച്ച് ജാഗ്രത പാലിക്കണം. ധാരാളം വെള്ളം കുടിക്കണം. ദാഹമില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം.ശുദ്ധജലം കരുത ണം.ന...തുട൪ന്ന് വായിക്കുക


അനധികൃത ശീതളപാനീയങ്ങള്‍: കര്‍ശന നടപടിയുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്

തിരു: ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന അനധികൃത ശീതള പാനീയങ്ങള്‍ വില്‍ക്കുന്ന വര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന് നിര്‍ദേശം നല്‍കി യതായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ചുമതലയുള്ള ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്...തുട൪ന്ന് വായിക്കുക


വെസ്റ്റ് നൈല്‍: ഇനിയൊരാള്‍ക്കും വരാതിരിക്കാന്‍ അതീവ ജാഗ്രതയോടെ ആരോഗ്യ വകുപ്പ്

തിരു: വെസ്റ്റ് നൈല്‍ ബാധിച്ച് മലപ്പുറം സ്വദേശിയായ 6 വയസുകാരന്‍ മരണമടഞ്ഞതിനെ തുടര്‍ന്ന് ഇനിയൊരാള്‍ക്കും രോഗം ബാധിക്കാതിരിക്കാനുള്ള അതീവ ജാഗ്രതയാണ് ആരോഗ്യ വകുപ്പ് എടുത്തിരിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു. വെസ്റ്റ് നൈല്‍ ...തുട൪ന്ന് വായിക്കുക


സൂര്യാതാപവും ആരോഗ്യ പ്രശ്‌നങ്ങളും നേരിടാന്‍ ജാഗ്രതയോടെ ആരോഗ്യ വകുപ്പ്

തിരു: കാലാവസ്ഥ വ്യതിയാനം നിമിത്തം അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയര്‍ന്ന സാഹ ചര്യത്തില്‍ സൂര്യാതാപം കൊണ്ടുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം കൂടി. ആരോഗ്യ വകുപ്പ് സ്വീകരിച...തുട൪ന്ന് വായിക്കുക


എസ്.എ.ടി. ആശുപത്രിയില്‍ വിവിധ പദ്ധതികള്‍: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു

തിരു: മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയില്‍ പ്രവര്‍ത്തനസജ്ജമായ എച്ച്.ഡി.എസ്. ലബോറട്ടറി, എച്ച്.ഡി.എസ്. ഫാര്‍മസി, നവീകരിച്ച ഓമനമാത്യു ഹാള്‍ എന്നിവയുടെ ഉദ്ഘാടനം ആരോഗ്യ സാമൂഹ്യനീതി വനിതശിശുവികസനവകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍നിര്‍വഹിച്ചു. മുന...തുട൪ന്ന് വായിക്കുക


സമ്പുഷ്ട കേരളം പോഷണ പക്ഷാചരണം പദ്ധതിക്ക് കണ്ണൂരില്‍ തുടക്കം

കണ്ണൂര്‍: സ്ത്രീകളുടെയും കുട്ടികളുടെയും പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനായി സംസ്ഥാ ന വനിത ശിശുവികസന വകുപ്പ് ആവിഷ്‌ക്കരിച്ച സമ്പുഷ്ട കേരളം പദ്ധതിക്ക് കണ്ണൂരില്‍ തുടക്ക മായി. സമ്പുഷ്ട കേരളം പോഷണ പക്ഷാചരണം സംസ്ഥാനതല ഉദ്ഘാടനം കണ്ണൂര്‍ ജൂബിലി ഹാ ളില്‍ വച്...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.