Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
തൊഴിലാളികള്‍ക്ക് ന്യായവേതനം ഉറപ്പുവരുത്താന്‍ നിയമനിര്‍മാണമുണ്ടാക്കും: തൊഴില്‍മന്ത്രി ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി- ​​ആ​​​​ല​​​​പ്പു​​​​ഴ എസി റോഡ് വെള്ളത്തിൽ ഏ​ഷ്യ​ന്‍ ഇ​ന്‍ഡോ​ര്‍ ഗെ​യിം​സി​ല്‍ ചി​ത്ര ​സ്വ​ര്‍ണം നേ​ടി സൈബര്‍ സുരക്ഷ ഉറപ്പാക്കാന്‍ കൂടുതല്‍ വിദഗ്ധരുടെ സേവനം ഉപയോഗിക്കണം -മുഖ്യമന്ത്രി ഡൽഹിയിൽ വാൻ കൊള്ളയടിച്ച് 60 ലക്ഷം രൂപ കവർന്നു

ആരോഗ്യം

കൂടുതല്‍ 

ചികിത്സക്കൊപ്പം രോഗ പ്രതിരോധത്തിനും സര്‍ക്കാര്‍ ഊന്നല്‍ നൽകുമെന്ന് മുഖ്യമന്ത്രി

11/11/2016

കൊച്ചി: കാന്‍സര്‍ പോലുള്ള മാരകരോഗങ്ങള്‍ക്കുള്ള ചികിത്സാ സൗകര്യം ഒരുക്കുക മാത്രമല്ല, ഇത്തരം രോഗങ്ങള്‍ ക്ഷണിച്ചു വരുത്തുന്ന ഭക്ഷണക്രമവും ജീവിതശൈലിയും ഒഴിവാക്കാനുള്ള പ്രയത്‌നങ്ങളെയും സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കളമശ്ശേരി കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്ററിന്റെ ഒൗട്ട്‌പേഷ്യന്റ് (ഒപി) വിഭാഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശരീരത്തിന് ഹാനികരമല്ലാത്ത ഭക്ഷണം ലഭിക്കുന്ന സ്ഥിതിയുണ്ടാ വണം. ഇതിനായാണ് സര്‍ക്കാരിന്റെ ഹരിതകേരളം പദ്ധതിയിലുള്‍പ്പെടുത്തി ജൈവകൃഷി പ്രോത്സാ ഹിപ്പിക്കുന്നതിനാവശ്യമായ നടപടികളെടുക്കുന്നത്. പുകവലി, മദ്യപാനം, മയക്കുമരുന്ന് ഉപഭോഗം തുടങ്ങിയവയിലുടെയും മാരകരോഗങ്ങള്‍ ഉണ്ടാകുന്നു. ഇതിനെതിരായ ബോധവത്കരണ പരിപാടി കളിലും സര്‍ക്കാര്‍ ശ്രദ്ധ ചെലുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മദ്ധ്യകേരളത്തില്‍ കാന്‍സര്‍ രോഗചികിത്സയ്ക്ക് ഒരു കേന്ദ്രം വേണമെന്ന ആവശ്യം ശക്തിപ്പെട്ടതി നെത്തുടര്‍ന്ന് യുദ്ധകാലാടിസ്ഥാനത്തില്‍ പണി പൂര്‍ത്തിയാക്കിയിട്ടാണ് കൊച്ചിന്‍ കാന്‍സര്‍ ഗവേഷ ണകേന്ദ്രത്തിന്റെ ഒപി വിഭാഗം ഇപ്പോള്‍ തുറന്നു പ്രവര്‍ത്തിക്കുന്നത്. കാന്‍സര്‍ ഗവേഷണ കേന്ദ്രം പൂര്‍ണമായും പ്രാവര്‍ത്തികമാകുന്നതു വരെ, ആവശ്യമെങ്കില്‍ ഒപി വിഭാഗത്തില്‍ നിന്നും മറ്റാശുപ ത്രികളിലേക്ക് രോഗികളെ ചികിത്സയ്ക്കായി അയയ്ക്കും. ചികിത്സാകേന്ദ്രം പൂര്‍ണമായും പ്രവര്‍ ത്തനക്ഷമമാക്കാന്‍ ത്വരിതഗതിയില്‍ നടപടിയെടുക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററിന്റെ കണക്കു പ്രകാരം കാന്‍സര്‍ ബാധിച്ച രോഗി കളില്‍ അമ്പതുശതമാനം പേര്‍ ജീവിതത്തിലേക്കു തിരിച്ചു വന്നിട്ടുണ്ട്. രോഗത്തിന്റെ പ്രാരംഭഘട്ട ത്തില്‍തന്നെ ചികിത്സതേടിയ 80% ആളുകളുടെയും രോഗം ഭേദമാവുകയും ചെയ്തിട്ടുണ്ട്. കാന്‍സര്‍ ബാധിച്ചാല്‍ രക്ഷയില്ലെന്ന ആളുകളുടെ പേടി മാറിവരുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആരോഗ്യകുടുംബക്ഷേമമന്ത്രി കെ.കെ. ശൈലജ ചടങ്ങില്‍ അദ്ധ്യക്ഷയായിരുന്നു. കൊച്ചിന്‍ കാന്‍സര്‍ സെന്ററിന്റെ രണ്ടാംഘട്ട- മൂന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനുള്ള നടപടികളെടുത്തിട്ടുണ്ട്. ആരോഗ്യമേഖല കൂടുതല്‍ രോഗീ സൗഹൃദപരമാക്കാനുംസാമ്പത്തികശേഷി ഇല്ലാത്തവര്‍ക്കുപോലും ചികിത്സകള്‍ പ്രാപ്തമാക്കാനുമുള്ള നടപടികള്‍ സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുണ്ട്. സര്‍ക്കാര്‍ ആശുപത്രികളുടെ ആധുനികവത്കരണവും സര്‍ക്കാരിന്റെ അജണ്ടയിലുണ്ടെന്നും മന്ത്രി പറഞ്ഞു. എല്ലാ മെഡിക്കല്‍ കോളേജുകളിലും കാന്‍സര്‍ ചികിത്സാവകുപ്പുകള്‍ ശക്തമാക്കാനുംജില്ലാ ആശുപത്രികള്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി സൗകര്യങ്ങളുള്ളവയാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. 42 താലൂക്കാശുപത്രികളില്‍ ഡയാലിസിസ് സൗകര്യമൊരുക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

കെ.വി.തോമസ് എംപി, ഇബ്രാഹിംകുഞ്ഞ് എംഎല്‍എ, മുന്‍ എംപി പി.രാജീവ്, കാന്‍സര്‍ ഗവേഷ ണകേന്ദ്രത്തിന്റെ സ്‌പെഷ്യല്‍ ഓഫീസറായ ജില്ലാ കളക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ള, മുന്‍ സ്‌പെഷ്യല്‍ ഓഫീസര്‍ ഡോ ആഷ തോമസ്, കളമശ്ശേരി നഗരസഭാ ചെയര്‍പേഴ്‌സണ്‍ ജെസ്സി പീറ്റര്‍, ആര്‍സിസി ഡയറക്ടര്‍ ഡോ പോള്‍ സെബാസ്റ്റിയന്‍, അസിസ്റ്റന്റ് കളക്ടര്‍ ഡോ. രേണു രാജ്, കളമ ശ്ശേരി നഗരസഭ കൗണ്‍സിലര്‍ മിനി സോമദാസ്, പ്രൊഫസര്‍ എം.കെ.സാനു, എറണാകുളം ഗവ. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വി.കെ.ശ്രീകല തുടങ്ങിയവര്‍ സംസാരിച്ചു


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



മൂന്നര വയസുകാരിയുടെ ശ്വാസനാളത്തില്‍ തറച്ച രണ്ട് മാസം പഴക്കമുള്ള മുള്ള് പുറത്തെടുത്ത് എസ്.എ.ടി.യിലെ ഡോക്ടര്‍മാര്‍

തിരു: കൊല്ലം കാരംകോട് സ്വദേശികളായ റീന്‍ രാജേന്ദ്രന്റേയും ആതിരയുടേയും മകളായ മൂന്നര വയസുകാരി ആരുഷി റീനിന്റെ ശ്വാസനാളത്തില്‍ കുടുങ്ങിയ രണ്ട് മാസം പഴക്കമുള്ള വലിയ മീന്‍ മുള്ള് പുറത്തെടുത്ത് ജീവന്‍ രക്ഷിച്ച് മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രി പീഡിയാട്രി...തുട൪ന്ന് വായിക്കുക


പ്രമേഹബാധിതർക്കു തക്കാളി ചേർത്ത ഭക്ഷണം അത്യുത്തമം,.

പ്രമേഹബാധിതർക്കു രക്‌തത്തിലെ പഞ്ചസാരയുടെ തോതു നിയന്ത്രിക്കാൻ തക്കാളി ചേർത്ത ഭക്ഷണം അത്യുത്തമം. തക്കാളിയിലുളള ക്രോമിയം, നാരുകൾ എന്നിവയും ഷുഗർ നിയന്ത്രിതമാക്കുന്നു. മുടി യുടെ ആരോഗ്യത്തിനു തക്കാളി യിലെ വിറ്റാമിൻ എയും ഇരുമ്പും ഉത്തമം. മുടിയുടെ കരുത്തും ത...തുട൪ന്ന് വായിക്കുക


കാ​ൻ​സ​ർ ത​ട​യു​ന്ന​തി​നു പ​പ്പാ​യ അത്യുത്തമം,ദ​ഹ​നം വ​ർ​ധി​പ്പി​ക്കു​ന്നു,പ​പ്പാ​യ​യു​ടെ ക​റ പു​രട്ടി​യാ​ൽ വ​ള​രെ​വേ​ഗം മു​റി​വു​ണ​ങ്ങും

പ​പ്പാ​യ​യി​ൽ അ​ട​ങ്ങി​യി​രി​ക്കു​ന്ന പ​പ്പെ​യ്ൻ എ​ന്ന എ​ൻ​സൈം ദ​ഹ​നം വ​ർ​ധി​പ്പി​ക്കു​ന്നു. പ്രോട്ടീനെ ദ​ഹി​പ്പി​ക്കാ​ൻ പ​പ്പെ​യ്നും അ​തി​ല​ട​ങ്ങി​യ മ​റ്റൊ​രു എ​ൻ​സൈ​മാ​യ കൈ​മോ​പ​പ്പെ​യ്നും ക​ഴി​വു​ള​ള​താ​യി ഗ​വേ​ഷ​ക​ർ പ​റ​യു​ന്നു. പ​പ്പാ​യ​യി​ൽ ...തുട൪ന്ന് വായിക്കുക


ഗ്രീൻ ടീ ചീത്ത കൊളസ്ട്രോൾ കുറക്കുo;യു​വ​ത്വം നി​ല​നി​ർ​ത്തുo

സാ​ധാ​ര​ണ ചാ​യ​യ്ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന തേ​യി​ല നി​ർ​മി​ക്കു​ന്ന അ​തേ തേ​യി​ല​ച്ചെ​ടി​യി​ൽ നി​ന്നാ​ണു ഗ്രീ​ൻ ടീ​യ്ക്കു​ള​ള തേ​യി​ല​യും രൂ​പ​പ്പെ​ടു​ത്തു​ന്ന​ത്. ബ്ലാ​ക്ക് ടീ​യ്ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന തേ​യി​ല ഫെ​ർ​മ​ൻ​റിം​ഗി​നു വി​ധേ​യ​മാ​ക്കി​ നി​...തുട൪ന്ന് വായിക്കുക


ജന്മനായുള്ള ഹൃദ്രോഗത്തെക്കുറിച്ച് ശില്‍പശാല സംഘടിപ്പിച്ചു

തിരു: ശിശുമരണ നിരക്ക് കുറയ്ക്കുന്ന പദ്ധതിയുടെ ഭാഗമായി ആരോഗ്യ വകുപ്പ്, ദേശീയ ആരോഗ്യ ദൗത്യം, യുണിസെഫ്, ഇന്ത്യന്‍ അക്കാഡമി ഓഫ് പീഡിയാട്രിക്‌സ്, ചില്‍ഡ്രന്‍സ് ഹാര്‍ട്ട്‌ലിംഗ്‌സ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ജന്മനായുള്ള ഹൃദ്രോഗത്തെക്കുറിച്ച്തിരു.മെഡ...തുട൪ന്ന് വായിക്കുക


വാര്‍ഷിക മെയിന്റനന്‍സ് പ്രമാണിച്ച് തിരു.മെഡി. എ ഓപ്പറേഷന്‍ തീയറ്റര്‍ അടച്ചിടുന്നു

തിരു: വാര്‍ഷിക മെയിന്റനന്‍സ് പ്രമാണിച്ച് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെc ഓപ്പറേഷന്‍ തീയറ്റര്‍ 3-ാം തീയതി മുതല്‍ അടച്ചിടുന്നു. അത്യാവശ്യ ഓപ്പറേഷനുകള്‍ക്ക് ഒരു തടസവും ഉണ്ടാകാ ത്ത വിധമാണ് തീയറ്റര്‍ അടച്ചിടുന്നത്. ബി തീയറ്ററില്‍ പകരം സംവിധാനം ഏര്‍പ്പെടുത...തുട൪ന്ന് വായിക്കുക


തിരു.മെഡിക്കല്‍ കോളേജില്‍ ന്യൂറോകോണ്‍ 2017 ദ്വിദിന ശില്‍പശാല

തിരു: സര്‍ക്കാരിന്റെ മരണാന്തര അവയവദാന പദ്ധതിയായ കേരള നെറ്റ്‌വര്‍ക്ക് ഫോര്‍ ഓര്‍ഗണ്‍ ഷെയറിംഗ് (KNOS) അഥവാ മൃതസജ്ജീവനിയും തിരുവനന്തപുരം നഴ്‌സിംഗ് വിഭാഗവും സംയുക്ത മായി മെഡിക്കല്‍ കോളേജ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍ ന്യൂറോകോണ്‍ 2017 ദ്വിദിന ശില്...തുട൪ന്ന് വായിക്കുക


ആയുര്‍വേദ കോളേജ് പൂജപ്പുര പഞ്ചകര്‍മ്മ ആശുപത്രിയില്‍ മൂത്രക്കല്ലിന് സൗജന്യചികിത്സ

തിരുവനന്തപുരം സര്‍ക്കാര്‍ ആയുര്‍വേദ കോളേജ് പൂജപ്പുര പഞ്ചകര്‍മ്മ ആശുപത്രിയില്‍ ഗവേഷണാ ടിസ്ഥാനത്തില്‍ മൂത്രക്കല്ലിന് സൗജന്യ ചികിത്സ അഗദതന്ത്രം ഡിപ്പാര്‍ട്ട്‌മെന്റില്‍ ലഭിക്കും. പ്രായപരിധി - 20നും 60നും മധേ്യ. ഫോണ്‍ : 9495722595. ...തുട൪ന്ന് വായിക്കുക


തിരു.മെഡിക്കല്‍ കോളേജില്‍ നിന്നും 17 പ്രഗത്ഭ ഡോക്ടര്‍മാര്‍ വിരമിക്കുന്നു

തിരു: മെഡിക്കല്‍ കോളേജില്‍ നിന്നും 17 പ്രമുഖ ഡോക്ടര്‍മാര്‍ ഏപ്രില്‍, മേയ്, ജൂണ്‍ മാസങ്ങളില്‍ വിരമിക്കുന്നു. വൈസ് പ്രിന്‍സിപ്പാള്‍ ഡോ.കെ.ഗിരിജ കുമാരി, ഫിസിയോളജി പ്രൊഫസര്‍ ഡോ. ശോഭാകുമാരി ടി,ഫാര്‍മക്കോളജി പ്രൊഫസര്‍ ഡോ.രമണി പി.ടി., ഇ.എന്‍.ടി. പ്രൊഫസര്...തുട൪ന്ന് വായിക്കുക


കേരളത്തിലെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും വിഷാദരോഗ ക്ലിനിക്കുകള്‍ ആരംഭിക്കുമെന്ന് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍

തിരു: കേരളത്തിലെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും വിഷാദ രോഗ ക്ലിനിക്കുകള്‍ ആരംഭിക്കു മെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. കുടുംബാരോഗ്യകേന്ദ്രങ്ങളാക്കുന്ന 170പ്രാഥ മികാരോഗ്യ കേന്ദ്രങ്ങളില്‍ വിഷാദ രോഗ ക്ലിനിക്കുകള്‍ ഉടന്‍ തന്നെ ആരംഭിക്കു...തുട൪ന്ന് വായിക്കുക


പേരേക്കോണത്തു വച്ചുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ 14 പേരെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു

തിരു: കാട്ടാക്കട പേരേക്കോണത്തിന് സമീപം കെ.എസ്.ആര്‍.ടി.സി. ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ 11 പേരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും 3 കുട്ടികളെ എസ്. എ. ടി. ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല. ഡ്രൈവര്‍ പ്രദീപി...തുട൪ന്ന് വായിക്കുക


അത്യപൂര്‍വ ശസ്ത്രക്രിയയിലൂടെ വന്‍കുടലിലെ മുഴ നീക്കം ചെയ്തു :പാലക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ഗവ.ആശുപത്രിക്ക് മികവിന്‍റെ നേട്ടം

പാലക്കാട്; മെഡിക്കല്‍ കോളെജിലും സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രികളിലും മാത്രം ചെയ്യുന്നഅത്യ പൂര്‍വമായ ശസ്ത്രക്രിയ ചെയ്ത് പാലക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ഗവ.ആശുപത്രിയിലെ ഡോക്ടര്‍മാര്‍ മികവ് തെളിയിച്ചു. അഞ്ച് മാസം വലിപ്പമുള്ള ഗര്‍ഭാശയ മുഴ നീക...തുട൪ന്ന് വായിക്കുക


എത്ര കാലം വേണമെങ്കിലും ജീവന്‍ നിലനിര്‍ത്താന്‍ കഴിയുന്ന സാങ്കേതിക വിദ്യ അടുത്തറിയാം മെഡക്‌സിലൂടെ

തിരു: ആധുനിക വൈദ്യശാസ്ത്രത്തിന്റെ പുരോഗതി മെഡക്‌സിലൂടെ നേരിട്ടറിയാം. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് കാര്‍ഡിയോ വാസ്‌കുലര്‍ തൊറാസിക് സര്‍ജറി യൂണിറ്റിന്റെ പവലിയ നുകള്‍. ഹൃദയവും ശ്വാസകോശവും തകരാറിലായിക്കൊണ്ടിരിക്കുന്ന രോഗികള്‍ക്ക് എത്ര നാള്‍ വേണമെങ്കില...തുട൪ന്ന് വായിക്കുക


കരള്‍ രോഗത്തിന് ആയുര്‍വേദ ചികിത്സ

തിരു.മദ്യപാനജന്യമല്ലാതെ ഉണ്ടാകുന്ന കരള്‍രോഗങ്ങള്‍ക്ക് പരിശോധനകള്‍ക്ക് ശേഷം തിരുവനന്ത പുരം സര്‍ക്കാര്‍ ആയുര്‍വേദ കോളേജ് ആശുപത്രിയിലെ രസശാസ്ത്ര ഭൈഷജ്യകല്പന വിഭാഗം റിസര്‍ച്ച് ഒ.പി.യില്‍ (ഒന്നാം നമ്പര്‍ ഒ.പി) ചൊവ്വ, വെള്ളി ദിവസങ്ങളില്‍ രാവിലെ എട്ട് മണിമു...തുട൪ന്ന് വായിക്കുക


മരുന്നുകള്‍ നിരോധിച്ചു

തിരുവനന്തപുരം ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലും എറണാകുളം റീജിയണല്‍ ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലും പരിശോധനയില്‍ ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെത്തിയ താഴെപ്പറയുന്ന ബാച്ച് മരുന്നുകളുടെ വില്‍പ്പനയും വിതരണവും സംസ്ഥാനത്ത് നിരോധിച്ചതായി സംസ്ഥാന ഡ്രഗ്‌...തുട൪ന്ന് വായിക്കുക







Copyright 2011 Pothujanam Publications. All rights reserved.