Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ശബരിമലയിൽ നവം ബർ 22ന് അർധരാത്രിവരെ നിരോധനാജ്ഞ വെള്ളിയാഴ്‌ച ശക്തമായ കാറ്റ് വീശാൻ സാധ്യത സൌജന്യ സ്കൂൾ യൂണിഫോറം വിതരണം; അടുത്ത വർഷത്തേക്ക് 108.70 കോടി രൂപ പൊതു വിദ്യാഭ്യാസ വകുപ്പ് അനുവദിച്ചു ആലപ്പുഴ ആയുര്‍വേദ പഞ്ചകര്‍മ്മ ആശുപത്രിയ്ക്ക് ശാപമോക്ഷം വി.ജെ.ടി ഹാളിലെ വിജ്ഞാന വസന്തം 2018 പുസ്തകോത്സവത്തില്‍ 60 ശതമാനം വരെ വിലക്കിഴിവ്

ആരോഗ്യം

കൂടുതല്‍ 

രണ്ടായിരത്തില്‍ ഒരുവനാകാതിരിക്കാന്‍ അല്‍പം ശ്രദ്ധിക്കാം; ഇനി പട്ടി കടിച്ചെങ്കിലോ ?

25/8/2016

തിരു: പട്ടികടിയെപ്പറ്റി സജീവമായി ചര്‍ച്ച നടക്കുന്ന ഈ വേളയില്‍ അല്‍പം മുന്‍കരുതലു കള്‍ എടുക്കുന്നത് നന്നായിരിക്കും. അതിന്റെ പ്രചാരണത്തിന്റെ ഭാഗമായി തിരുവനന്ത പുരം മെഡിക്കല്‍ കോളേജും മെഡിക്കല്‍ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗവും തയ്യാറെടുക്കുകയാണ്. കേരളത്തിലെ തെരുവോരങ്ങള്‍ നായ്ക്കളെ കൊണ്ട് നിറയുന്ന ഈ അവസരത്തില്‍ ഞെട്ടി ക്കുന്ന ചില സത്യങ്ങള്‍ നമ്മള്‍ മനസിലാക്കണം. കേരളത്തില്‍ ദിവസം തോറും രണ്ടായിര ത്തോളം പേരെ പട്ടികടിക്കുന്നു എന്നാണ് ഔദ്യോഗിക വിലയിരുത്തല്‍. ലോകത്തില്‍ ഒരോ വര്‍ഷവും ശരാശരി 59,000 പേര്‍ പേ വിഷബാധ ഏറ്റ് മരിക്കുന്നു എന്നാണ് കണക്ക്. അതാ യത് പത്ത് മിനിറ്റില്‍ ഒരാള്‍ മരിക്കുന്നു എന്ന് സാരം. ഈ 59,000ല്‍ 25,000 പേരും മരിക്കുന്നത് ഇന്ത്യയിലാണ്. അതായത് പേവിഷ ബാധയേറ്റ് ലോകത്തില്‍ മരിക്കുന്നവരില്‍ 40 മുതല്‍ 50 ശതമാനം വരെയുള്ളവരും ഇന്ത്യക്കാരാണ്. എന്നാല്‍ ആശ്വാസത്തിന് വക നല്‍കിക്കൊണ്ട് ഇരുപത്തിയഞ്ചോ അതിന് താഴെയോ ആള്‍ക്കാര്‍ മാത്രമേ കേരളത്തില്‍ പ്രതിവര്‍ഷം പേവിഷ ബാധയേറ്റ് മരിക്കുന്നുള്ളു. ഇതിന് പ്രധാന കാരണം പേ വിഷ ബാധയെ പറ്റി സാധാരണ ജനങ്ങള്‍ക്കുപോലും വ്യക്തമായ ധാരണയുണ്ട് എന്നതാണ്. ആരോഗ്യ രംഗത്ത് വലിയ മാറ്റങ്ങളുള്ള കേരളത്തില്‍ പേ വിഷ ബാധയ്‌ക്കെതിരെയുള്ള മരുന്ന് സര്‍ക്കാര്‍ ആശുപത്രികളില്‍ തികച്ചും സൗജന്യമാണ്. ഒരു വര്‍ഷത്തില്‍ 12 കോടി രൂപയുടെ റാബിസ് മരുന്നുകളാണ് സര്‍ക്കാര്‍ കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷ നില്‍ നിന്നും വാങ്ങുന്നത്. എല്ലാ ജീവന്‍ രക്ഷാ മരുന്നുകള്‍ക്കും കൂടി 350 കോടി മാത്രം ബജറ്റ് ഉള്ളപ്പോഴാണ് ഈ 12 കോടി അതായത് 3 ശതമാനം പേ വിഷ ബാധയ്‌ക്കെതിരെയുള്ള മരുന്നുകള്‍ക്ക് മാത്രമായി ചെലവാക്കുന്നത്.

പട്ടി കടിച്ചാല്‍ എന്ത് ചെയ്യണം? നമ്മള്‍ എങ്ങനെയൊക്കെ മുന്‍കരുതലുകള്‍ എടുത്താലും പട്ടി കടിച്ചാല്‍, അത് ദ്ധിക്കണം. പ്രത്യേകിച്ചും കടിച്ച പട്ടിക്ക് പേ വിഷമുണ്ടോ എന്നറിയാന്‍ യാതൊരു മാര്‍ഗവുമില്ലാത്ത ഈ കാലത്ത്. അതിനാല്‍ എത്ര വിശ്വസ്തനായ പട്ടി കടിച്ചാലും, മുറിവ് തീരെ ചെറുതാണെങ്കില്‍ കൂടി നിസാരമായി കാണരുത്. ആദ്യമായി കടിച്ച ഭാഗം സോപ്പുപയോഗിച്ച് നന്നായി കഴു കുക. പേ വിഷബാധയുടെ അണുക്കളില്‍ കൊഴുപ്പ് അധികമുണ്ട്. ഇങ്ങനെ സോപ്പുപയോ ഗിച്ച് കഴുകിയാല്‍ 99 ശതമാനം അണുക്കളും ഇല്ലാതാകുന്നു.

ഇനി വേണ്ടത് ഒട്ടും വൈകാതെ തൊട്ടടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തുക.അവി ടെ മാത്രമേ പേ വിഷത്തിനുള്ള മരുന്നുകള്‍ സൗജന്യമായി ലഭിക്കുകയുള്ളൂ. സാധാരണ ആഴത്തില്‍ മുറിവുണ്ടെങ്കില്‍ അത് പേപ്പട്ടിയുടെ കടിയാകുമെന്നാണ് നിഗമനം. എങ്കിലും ഏത് തരം പട്ടി കടിച്ചാലും പേ വിഷ ബാധയ്ക്കുള്ള ഇന്‍ജക്ഷനാണ് എടുക്കുക.ലൂയി പാസ്റ്റര്‍ കണ്ടുപിടിച്ച പൊക്കിളിന് ചുറ്റുമുള്ള ഇഞ്ചക്ഷനല്ല ഇപ്പോള്‍ എടുക്കുന്നത്. അതിനാല്‍ തന്നെ പേടിയും വേണ്ട. ആധുനിക രീതിയില്‍ വികസിപ്പിച്ചെടുത്ത ആന്റി റാബിസ് വാക്‌സിന്‍, ആന്റി റാബിസ് സിറം എന്നീ കുത്തിവയ്പ്പുകളാണ് ഇപ്പോള്‍ എടുക്കുന്നത്. സാധാരണ ഗതിയില്‍ പട്ടിയുടെ കടിയെന്ന് സംശയിച്ചാല്‍ ആന്റി റാബിസ് വാക്‌സിന്‍ കയ്യില്‍ കുത്തി വയ്ക്കുന്നു. എന്നാല്‍ മുറിവ് ആഴത്തിലായാല്‍ ആന്റി റാബിസ് സിറം പട്ടി കടിച്ച മുറി വില്‍ കുത്തി വയ്ക്കുന്നു. ഒരു മാസത്തിനിടെ 4 ഡോസ് കുത്തിവയ്പ്പുകളാണ് നടത്തുന്നത്. പട്ടികടിയേറ്റാല്‍ 90 ദിവത്തിനുള്ളില്‍ പേ വിഷം ഏല്‍ക്കുമെന്നത് ഇപ്പോള്‍ പഴങ്കഥയാണ്. പട്ടി കടിച്ച് 4 വര്‍ഷത്തിന് ശേഷവും പേവിഷ ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതിനാല്‍ തന്നെ ഏത് പട്ടി കടിച്ചാലും അല്‍പം ശ്രദ്ധിക്കുക. ഇല്ലെങ്കില്‍ ഭീകരമാകും അവസ്ഥ.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ആലപ്പുഴ ആയുര്‍വേദ പഞ്ചകര്‍മ്മ ആശുപത്രിയ്ക്ക് ശാപമോക്ഷം:

തിരു: ആലപ്പുഴ ഗവ.ആയുര്‍വേദ പഞ്ചകര്‍മ്മ ആശുപത്രിസൂപ്പര്‍ സ്‌പെഷ്യാലിറ്റി ആക്കുന്നതിന്റെ ഭാഗമായി മുടങ്ങിക്കിടന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനായി 5,34,68,286 രൂപയുടെ പുനര്‍ ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വ...തുട൪ന്ന് വായിക്കുക


ആരോഗ്യസര്‍വകലാശാലാ സ്റ്റുഡന്‍റ്സ് മെഡിക്കല്‍ റിസര്‍ച്ച് 2018 ദ്വിദിന ദേശീയസമ്മേളനം തിരു.മെഡിക്കല്‍ കോളേജില്‍ വെള്ളിയാഴ്ച ആരംഭിക്കും

തിരു: ആരോഗ്യസര്‍വകലാശാലാ സ്റ്റുഡന്‍റ്സ് മെഡിക്കല്‍ റിസര്‍ച്ച് 2018ന്‍റെ ദ്വിദിന ദേശീയസമ്മേ ളനം വെള്ളിയാഴ്ച മെഡിക്കല്‍ കോളേജ് ഗോള്‍ഡന്‍ ജൂബിലി ഓഡിറ്റോറിയത്തില്‍ ആരംഭിക്കും. രാവിലെ 9.30ന് കേരളാ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം സമ്മേളനം ഉദ്ഘാടനം ചെയ്യും.ആ...തുട൪ന്ന് വായിക്കുക


സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പറേഷന് ദേശീയ അവാര്‍ഡ്

തിരു: ഭിന്നശേഷി നയം 2016 നടപ്പിലാക്കുന്നതില്‍ മികവ് പുലര്‍ത്തിയ വ്യക്തികള്‍ക്കും സ്ഥാപന ങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ സാമൂഹ്യനീതി വകുപ്പ് നല്‍കുന്ന 2018 ലെ ദേശീയ അവാര്‍ഡ് എന്‍. എച്ച്.എഫ്.ഡി.സി.യുടെ മികച്ച സംസ്ഥാന ചാനലൈസിംഗ് ഏജന്‍സി വിഭാഗത്തില്‍ കേര...തുട൪ന്ന് വായിക്കുക


എസ് എ ടി ആശുപത്രിക്ക് തിലകക്കുറിയായി ഓട്ടിസം നോഡൽ സെന്ററും യാഥാർത്ഥ്യമാകുന്നു

തിരു: എസ് എ ടി ആശുപത്രിയിൽ ഓട്ടിസം ബാധിച്ച കുഞ്ഞുങ്ങൾക്കുള്ള ചികിത്സ കൂടുതൽ സൗകര്യപ്രദമാകുന്നു. സംസ്ഥാന സർക്കാർ മുൻകൈയെടുത്ത് സംസ്ഥാനത്തെ അഞ്ച് മെഡിക്കൽ കോളേജുകളിലും ഓട്ടിസം നോഡൽ സെന്ററുകൾ ആരംഭിക്കാൻ നടപടി സ്വീകരിച്ചതോടെ എസ് എ ടി യിലും ഓട്ടിസം നോഡൽ സ...തുട൪ന്ന് വായിക്കുക


സ്‌ട്രോക്കില്‍ നിന്നും രക്ഷനേടാന്‍ മെഡിക്കല്‍ കോളേജുകളില്‍ സമഗ്ര സ്‌ട്രോക്ക് സെന്ററുകള്‍

2 മെഡിക്കല്‍ കോളേജുകള്‍ക്ക് മാത്രം അനുവദിച്ചത് 10 കോടി:സ്‌ട്രോക്ക് ചികിത്സയ്ക്ക് മാത്രമായി പ്രത്യേക കാത്ത്‌ലാബ് തിരു: തലച്ചോറിന്റെ അറ്റാക്കായ സ്‌ട്രോക്ക് അഥവാ പക്ഷാഘാതം ബാധിച്ചവര്‍ക്ക് അടിയന്തിര ചികിത്‌സാ സൗകര്യമൊരുക്കുന്ന കോമ്പ്രിഹെന്‍സീവ് സ്‌ട...തുട൪ന്ന് വായിക്കുക


വാക്കുപാലിച്ച് എസ് എ ടി അധികൃതർ: ഏഴാം വാർഡിൽ നവീകരണം പൂർത്തിയാക്കി രോഗികളെ പ്രവേശിപ്പിച്ചു

(നവീകരിച്ച ഏഴാം വാർഡിൽ രോഗികളെ പ്രവേശിപ്പിച്ചപ്പോൾ) തിരു : അധികൃതർ വാക്കു നൽകിയ പോലെ തിങ്കളാഴ്ച തന്നെ എസ് എ ടി ആശുപത്രിയിലെഏഴാം വാർഡ് നവീകരിച്ച് രോഗികളെ പ്രവേശിപ്പിച്ചു. വാർഡ് നവീകരണം നടന്നതിനാൽ അവിടത്തെ രോഗികളെ സമീപത്തുള്ള മൂന്നു വാർഡിൽ പ്രവേശിപ്പി...തുട൪ന്ന് വായിക്കുക


ആന്റി മൈക്രോബിയല്‍ പ്രതിരോധത്തിന് സ്ട്രാറ്റജിക് ആക്ഷന്‍ പ്ലാന്‍

തിരു: ആന്റിബയോട്ടിക്കുകളുടെ അമിതമായ ഉപയോഗം മൂലമുണ്ടാക്കുന്ന അത്യാപത്തുകള്‍ നേരിടുന്നതിന് ആരോഗ്യ പ്രവര്‍ത്തകരേയും ജനങ്ങളേയും സജ്ജമാക്കുന്നതിന് സംസ്ഥാന ആരോഗ്യ വകുപ്പ് കേരള ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് സ്ട്രാറ്റജിക് ആക്ഷന്‍ പ്ലാനിന് (Kerala Antimi...തുട൪ന്ന് വായിക്കുക


സംസ്ഥാനത്ത‌് ഈ വർഷം എംബിബിഎസ‌് സീറ്റുകൾ നഷ്ടപ്പെടില്ല‌

തിരു: സംസ്ഥാനത്ത‌് ഈ വർഷം എംബിബിഎസ‌് സീറ്റുകൾ നഷ്ടപ്പെടില്ല‌. പരിശോധനകളിൽ പോരാ യ‌്മകളൊന്നും കണ്ടെത്താത്ത സ്വാശ്രയ മെഡിക്കൽ കോളേജുകൾക്ക‌് എംബിബിഎസ‌് പ്രവേശനാനു മതിക്ക‌് അനുകൂലനിലപാട‌് സ്വീകരിക്കാൻ ആരോഗ്യ സർവകലാശാല ഗവേണിങ്‌ കൗൺസിൽ തീരു മാനിച്ചു. ...തുട൪ന്ന് വായിക്കുക


രാജ്യത്താകമാനം മെഡിക്കല്‍ നൈതിഗത പുനര്‍നിര്‍വ്വചിക്കുവാന്‍ ഐ.എം.എ. രാജ്യാന്തര സെമിനാര്‍ തീരുമാനിച്ചു

തിരു: രാജ്യത്താകമാനം മെഡിക്കല്‍ നൈതിഗത പുനര്‍നിര്‍വ്വചിക്കുവാന്‍ തിരുവനന്തപുരത്ത് ചേര്‍ ന്ന ഐ.എം.എ.യുടെ രാജ്യാന്തര സെമിനാറില്‍ തീരുമാനിച്ചു. ഇന്ത്യയിലെ എല്ലാ ഗ്രാമങ്ങളിലും, നഗരങ്ങളിലുമായി ഐ.എം.എ.യുടെ 3500 ശാഖകള്‍ വഴി നൈതികത ഉറപ്പു വരുത്തുകയും,ചികി ത്...തുട൪ന്ന് വായിക്കുക


കേരളത്തില്‍ കുറഞ്ഞ ചിലവില്‍ ഹൃദ്രോഗ ചികിത്സപദ്ധതിയുമായി മലയാളി ഡോക്ടര്‍

ഹരിയാനയില്‍ പദ്ധതി വിജയത്തിലെത്തിച്ച് ഡോ. പ്രതാപും സംഘവും തിരു: മൂന്നുമാസം മുമ്പ് ഹരിയാന സര്‍ക്കാര്‍ ആരോഗ്യവകുപ്പിന്റെ ചുമതലയില്‍ ഹൃദയ രോഗികള്‍ക്കായി ആവിഷ്‌കരിച്ച് നടപ്പാക്കിയ പദ്ധതിയില്‍ ചികിത്സതേടി എത്തിയത് പതിനായിരത്തിലധികം വരുന്ന രോഗികള്‍. ഇതി...തുട൪ന്ന് വായിക്കുക


മൂന്നര വയസുകാരിയുടെ ശ്വാസനാളത്തില്‍ തറച്ച രണ്ട് മാസം പഴക്കമുള്ള മുള്ള് പുറത്തെടുത്ത് എസ്.എ.ടി.യിലെ ഡോക്ടര്‍മാര്‍

തിരു: കൊല്ലം കാരംകോട് സ്വദേശികളായ റീന്‍ രാജേന്ദ്രന്റേയും ആതിരയുടേയും മകളായ മൂന്നര വയസുകാരി ആരുഷി റീനിന്റെ ശ്വാസനാളത്തില്‍ കുടുങ്ങിയ രണ്ട് മാസം പഴക്കമുള്ള വലിയ മീന്‍ മുള്ള് പുറത്തെടുത്ത് ജീവന്‍ രക്ഷിച്ച് മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രി പീഡിയാട്രി...തുട൪ന്ന് വായിക്കുക


പ്രമേഹബാധിതർക്കു തക്കാളി ചേർത്ത ഭക്ഷണം അത്യുത്തമം,.

പ്രമേഹബാധിതർക്കു രക്‌തത്തിലെ പഞ്ചസാരയുടെ തോതു നിയന്ത്രിക്കാൻ തക്കാളി ചേർത്ത ഭക്ഷണം അത്യുത്തമം. തക്കാളിയിലുളള ക്രോമിയം, നാരുകൾ എന്നിവയും ഷുഗർ നിയന്ത്രിതമാക്കുന്നു. മുടി യുടെ ആരോഗ്യത്തിനു തക്കാളി യിലെ വിറ്റാമിൻ എയും ഇരുമ്പും ഉത്തമം. മുടിയുടെ കരുത്തും ത...തുട൪ന്ന് വായിക്കുക


കാ​ൻ​സ​ർ ത​ട​യു​ന്ന​തി​നു പ​പ്പാ​യ അത്യുത്തമം,ദ​ഹ​നം വ​ർ​ധി​പ്പി​ക്കു​ന്നു,പ​പ്പാ​യ​യു​ടെ ക​റ പു​രട്ടി​യാ​ൽ വ​ള​രെ​വേ​ഗം മു​റി​വു​ണ​ങ്ങും

പ​പ്പാ​യ​യി​ൽ അ​ട​ങ്ങി​യി​രി​ക്കു​ന്ന പ​പ്പെ​യ്ൻ എ​ന്ന എ​ൻ​സൈം ദ​ഹ​നം വ​ർ​ധി​പ്പി​ക്കു​ന്നു. പ്രോട്ടീനെ ദ​ഹി​പ്പി​ക്കാ​ൻ പ​പ്പെ​യ്നും അ​തി​ല​ട​ങ്ങി​യ മ​റ്റൊ​രു എ​ൻ​സൈ​മാ​യ കൈ​മോ​പ​പ്പെ​യ്നും ക​ഴി​വു​ള​ള​താ​യി ഗ​വേ​ഷ​ക​ർ പ​റ​യു​ന്നു. പ​പ്പാ​യ​യി​ൽ ...തുട൪ന്ന് വായിക്കുക


ഗ്രീൻ ടീ ചീത്ത കൊളസ്ട്രോൾ കുറക്കുo;യു​വ​ത്വം നി​ല​നി​ർ​ത്തുo

സാ​ധാ​ര​ണ ചാ​യ​യ്ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന തേ​യി​ല നി​ർ​മി​ക്കു​ന്ന അ​തേ തേ​യി​ല​ച്ചെ​ടി​യി​ൽ നി​ന്നാ​ണു ഗ്രീ​ൻ ടീ​യ്ക്കു​ള​ള തേ​യി​ല​യും രൂ​പ​പ്പെ​ടു​ത്തു​ന്ന​ത്. ബ്ലാ​ക്ക് ടീ​യ്ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന തേ​യി​ല ഫെ​ർ​മ​ൻ​റിം​ഗി​നു വി​ധേ​യ​മാ​ക്കി​ നി​...തുട൪ന്ന് വായിക്കുക


ജന്മനായുള്ള ഹൃദ്രോഗത്തെക്കുറിച്ച് ശില്‍പശാല സംഘടിപ്പിച്ചു

തിരു: ശിശുമരണ നിരക്ക് കുറയ്ക്കുന്ന പദ്ധതിയുടെ ഭാഗമായി ആരോഗ്യ വകുപ്പ്, ദേശീയ ആരോഗ്യ ദൗത്യം, യുണിസെഫ്, ഇന്ത്യന്‍ അക്കാഡമി ഓഫ് പീഡിയാട്രിക്‌സ്, ചില്‍ഡ്രന്‍സ് ഹാര്‍ട്ട്‌ലിംഗ്‌സ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ജന്മനായുള്ള ഹൃദ്രോഗത്തെക്കുറിച്ച്തിരു.മെഡ...തുട൪ന്ന് വായിക്കുക








Copyright 2011 Pothujanam Publications. All rights reserved.