Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
അതിഥി തൊഴിലാളികൾക്കുള്ള സൗകര്യങ്ങൾ ഉറപ്പാക്കും: മന്ത്രി കടകംപള്ളി സുരേന്ദ്രൻ ജോയിആലുക്കാസ് വില്ലേജ് ഇനിമുതല്‍ ഐസൊലേഷന്‍ ഗ്രാമം എന്താണ് റാപ്പിഡ് ടെസ്റ്റ്? അതെങ്ങനെ നടത്താം:മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു അബ്ക്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് രണ്ടു മാസത്തെ പെന്‍ഷന്‍ ഒരുമിച്ചു നല്‍കും കേരളാ മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് 260 കോടിയുടെ ധനസഹായം പ്രഖ്യാപിച്ചു

നിയമസഭ

കൂടുതല്‍ 

നിയമസഭയുടെ ആദ്യബജറ്റ് സമ്മേളനം ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസം ഗത്തോടെ ആരംഭിച്ചു

24/6/2016

തിരു: പതിനാലാം നിയമസഭയുടെ ആദ്യബജറ്റ് സമ്മേളനം ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസം ഗത്തോടെ ആരംഭിച്ചു. സംസ്ഥാനം ഗുരുതരമായ ധനപ്രതിസന്ധി നേരിടുകയാണെന്ന് നയപ്രഖ്യാ പനത്തില്‍ ഗവര്‍ണര്‍ ജസ്റ്റീസ്.പി.സദാശിവം പറഞ്ഞു. വാര്‍ഷിക പദ്ധതി നടപ്പാക്കുന്നതില്‍ ഗുരു തരമായ വീഴ്ച സംഭവിച്ചു. സര്‍ക്കാരിന്റെ ചിലവിന് കടം വാങ്ങേണ്ട അവസ്ഥയാണുള്ളത്. ജനം അഴിമതിക്കെതിരെ വിധിയെഴുതുകയായിരുന്നു. അതില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയാറല്ല. ഇക്കാര്യം ഉടന്‍ തന്നെ ദൃശ്യമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. പരിസ്ഥിതിയും ജനതാല്‍പര്യ വും സംരക്ഷിച്ചുകൊണ്ട് സ്വകാര്യനിക്ഷേപം നടപ്പാക്കും. ആഗോളീകരണത്തിന് ജനകീയ ബദല്‍ കൊണ്ടുവരുമെന്നും ഗവര്‍ണര്‍ പറഞ്ഞു.

ഐ.ടി നയം രണ്ടുമാസത്തിനകം നടപ്പാക്കും. ഇന്ത്യയില്‍ ഒന്നാമതെത്തുക എന്നതാണ് ലക്ഷ്യം. വികസിത രാജ്യങ്ങളിലെ മാതൃക കേരളത്തിലും പിന്തുടരും. കഴക്കൂട്ടം ടെക്‌നോസിറ്റി പണി ഉടന്‍ പൂര്‍ത്തിയാക്കും. പശ്ചാത്തല സൗകര്യവികസനം അടിയന്തരാവശ്യമാണ്. കന്നുകാലി വളര്‍ ത്തല്‍ പ്രോത്സാഹിപ്പിക്കാന്‍ പദ്ധതി, വെറ്ററിനറി ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കും. എട്ടു മുതല്‍ 12 വരെ ക്ലാസുകള്‍ ഹൈടെക്കാക്കും, ഉച്ചഭക്ഷണ പദ്ധതി കാര്യക്ഷമമാക്കും, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബ ആരോഗ്യ കേന്ദ്രങ്ങളാക്കും, എയ്ഡ്‌സ് രോഗികളുടെ പുനഃരധിവാ സത്തിന് പദ്ധതിരോഗ പ്രതിരോധ സംവിധാനം മെച്ചപ്പെടുത്തും,മതനിരപേക്ഷത സംരക്ഷിക്കാന്‍ എല്ലാ നടപടിയും സ്വീകരിക്കും, കുട്ടികളുടെ നൈപുണ്യ വികസനത്തിനും പദ്ധതി നടപ്പാക്കും, ജൈവ പച്ചക്കറി വ്യാപകമാക്കും, വികസനം പരിസ്ഥിതി സൗഹൃദമാണെന്ന് ഉറപ്പാക്കും, തദ്ദേശ സ്ഥാപനങ്ങളില്‍ സോഷ്യല്‍ ഓഡിറ്റ് നിര്‍ബന്ധമാക്കും, സോയില്‍ ഹെല്‍ത്ത് കാര്‍ഡുകള്‍ വിത രണം ചെയ്യും, 25 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും, ഐടി-ടൂറിസം-ബയോടെക്‌നോളജി മേഖലകളില്‍ 10 ലക്ഷം തൊഴിലവസരം, നെല്ല്, നാളികേര സംഭരണ കുടിശിക ഉടന്‍ നല്‍കും, 1500 പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ കൊണ്ടുവരും, മൂന്നു ലക്ഷം ഹെക്ടര്‍ നെല്‍കൃഷി വ്യാപിപ്പിക്കും, കുട്ടനാട് പാക്കേജ് പുനഃരുജ്ജീവിപ്പിക്കും,രാഷ്ട്രീയമാറ്റം പദ്ധതികളെ മാറ്റില്ലെന്ന് ഉറപ്പുവരുത്തും, മാലിന്യ നിര്‍മാര്‍ജനത്തിന് പുതിയ പദ്ധതി, ഖരമാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ പ്രത്യേകയൂണിറ്റ്, നവംബര്‍ ഒന്നിന് ഗ്രാമങ്ങള്‍ ശുചീകരിക്കാന്‍ പ്രത്യേക പദ്ധതി,നാലു ശതമാനം പലിശയ്ക്ക് കാര്‍ ഷിക വായ്പ ലഭ്യമാക്കും, ജില്ലാ ഉപതലങ്ങളില്‍ ജനകീയ സമ്പര്‍ക്കപരിപാടി നടപ്പാക്കും, പ്രശ്‌ന ങ്ങള്‍ അവിടെവച്ചുതന്നെ പരിഹരിക്കും,വികസനത്തിന് സ്വകാര്യനിക്ഷേപകരെ ആകര്‍ഷിക്കും, തദ്ദേശ സ്ഥാപനങ്ങളുടെ പ്രാദേശിക വികസനഫണ്ട് കൂട്ടും, സാമ്പത്തിക അച്ചടക്കം നടപ്പാക്കും, എല്ലാ പഞ്ചായത്തുകളിലും വൈഫൈസെക്രട്ടേറിയറ്റ്, ജില്ലാ കേന്ദ്രങ്ങളില്‍ ഇ- ഓഫിസ് സംവി ധാനം, പട്ടിണിരഹിത സംസ്ഥാനമാണ് ലക്ഷ്യം, ഗ്യാസ് പൈപ്പ് ലൈന്‍ പദ്ധതി നടപ്പാക്കും, ദേശീയ പാതയ്ക്കായി ഭൂമിയേറ്റെടുക്കുമ്പോള്‍ വിപണി വില നല്‍കും, പുനരധിവാസം ഉറപ്പാ ക്കും, വികസനത്തിന് സ്വകാര്യ നിക്ഷേപം സ്വീകരിക്കും, പദ്ധതികള്‍ ജനങ്ങളെ വിശ്വാസ ത്തിലെടുത്തു മാത്രം, ദുര്‍ബല വിഭാഗങ്ങളെ ശാക്തീകരിക്കാന്‍ കൂടുതല്‍ പദ്ധതികള്‍, അഴിമതി രഹിത ഭരണം ഉറപ്പാക്കും, വനിതാ ശിശുക്ഷേമത്തിന് പുതിയ വകുപ്പ് രൂപീകരിക്കും, കുടുംബ ശ്രീ മാതൃകയില്‍ വൃദ്ധജനങ്ങളുടെ ശാക്തീകരണത്തിനായി കൂട്ടായ്മ രൂപീകരിക്കും എന്നിങ്ങനെ നിരവധി ജനകീയനിര്‍ദ്ദേശങ്ങള്‍ നയപ്രഖ്യാപനത്തിലുണ്ട്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



സഹകരണ പ്രസ്ഥാനവികസനം കര്‍മ്മപഥത്തില്‍ കൊണ്ടുവരാന്‍ കഴിഞ്ഞു: മന്ത്രി കടകംപള്ളി സുരേന്ദ്രൻ

തിരു; സഹകരണ പ്രസ്ഥാനത്തിന്റെ ആത്യന്തിക ലക്ഷ്യമായ എല്ലാവരേയും ഉള്‍ക്കൊള്ളുന്ന വിക സനം എന്ന മാനവികദര്‍ശനം കര്‍മ്മപഥത്തില്‍ കൊണ്ടുവരാന്‍ ഇക്കാലയളവില്‍ കഴിഞ്ഞു എന്ന ചാരിതാര്‍ത്ഥ്യത്തോടെ 2020-21 വര്‍ഷത്തേക്കുള്ള ധനാഭ്യര്‍ത്ഥന മന്ത്രി കടകംപള്ളി സുരേന്ദ്രൻ ...തുട൪ന്ന് വായിക്കുക


സഹകരണ ബാങ്കിംഗ് രംഗത്ത് ആര്‍.ബി.ഐ മുഖേന പിടിമുറുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയമഭേദഗതി ആശങ്ക ഉയര്‍ത്തിയിരിക്കുന്നു: മന്ത്രി

തിരു; സഹകരണ ബാങ്കിംഗ് രംഗത്ത് ആര്‍.ബി.ഐ മുഖേന പിടിമുറുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടു വരുന്ന നിയമഭേദഗതി സംസ്ഥാനത്ത് സഹകരണ മേഖലയില്‍ ആശങ്ക ഉയര്‍ത്തിയിരി ക്കുന്നത് സംബന്ധിച്ച് അഡ്വ.വി.ജോയി എം.എല്‍.എ ഉന്നയിച്ച ശ്രദ്ധക്ഷണിക്കലിനു മന്ത്രി കടകംപള്ളി സുര...തുട൪ന്ന് വായിക്കുക


സഹകരണ പെന്‍ഷന്‍ പരിഷ്കരണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനം കൈക്കൊള്ളുo : മന്ത്രി കടകംപള്ളി സുരേന്ദ്രൻ

തിരു: സ്വാശ്രയപെന്‍ഷന്‍ പദ്ധതി പ്രകാരം നിലവില്‍ സഹകരണ പെന്‍ഷന്‍ വാങ്ങിവരുന്നവര്‍ ക്കും ഭാവിയില്‍ പെന്‍ഷന്‍ പറ്റേണ്ടവര്‍ക്കും പെന്‍ഷന്‍ നല്‍കുക എന്ന ബാദ്ധ്യത നിറവേറ്റുന്നതി നും ഈ മേഖലയില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്...തുട൪ന്ന് വായിക്കുക


ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ പ്രവര്‍ത്തനം കാര്യക്ഷമവും സുതാര്യവുമാക്കുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ മന്ത്രി സഭയില്‍ വിശദീകരിച്ചു

തിരു: ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ പ്രവര്‍ത്തനം കാര്യക്ഷമവും സുതാര്യവുമാക്കുന്നതിന് ഈ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിയമ സഭയില്‍ വിശദീ കരിച്ചു. 2014 ല്‍ രൂപീകരിക്കപ്പെട്ട 6 അംഗങ്ങള്‍ ഉണ്ടായിരുന്ന കേരള ദേവസ്വ...തുട൪ന്ന് വായിക്കുക


കെ​​​എ​​​സ്‌ആ​​​ര്‍​​​ടി​​​യു​​​ടെ മി​​​ന്ന​​​ല്‍ സ​​​മ​​​ര​​​വും ഒ​​​രാ​​​ള്‍ കു​​​ഴ​​​ഞ്ഞു​​വീ​​​ണു മ​​​രി​​​ച്ച സം​​​ഭ​​​വ​​​വും നി​​​യ​​​മ​​​സ​​​ഭ​​​യി​​​ല്‍ ഒച്ചപ്പാടുണ്ടാക്കി

തി​​​രു​​​: കെ​​​എ​​​സ്‌ആ​​​ര്‍​​​ടി​​​യു​​​ടെ മി​​​ന്ന​​​ല്‍ സ​​​മ​​​ര​​​വും അ​​​തി​​​ന്‍റെ തു​​​ട​​​ര്‍​​​ച്ച​​​യാ​​​യി ഒ​​​രാ​​​ള്‍ കി​​​ഴ​​​ക്കേ​​​ക്കോ​​​ട്ട​​​യി​​​ല്‍ കു​​​ഴ​​​ഞ്ഞു​​വീ​​​ണു മ​​​രി​​​ച്ച സം​​​ഭ​​​വ​​​വും നി​​​യ​​​മ​​​സ​​​ഭ​​​യി​...തുട൪ന്ന് വായിക്കുക


മാധ്യമ പ്രവർത്തകർക്കും മാധ്യമ സ്ഥാപനങ്ങൾക്കുമെതിരായ അക്രമങ്ങൾ തടയാൻ നിലവിലെ നിയമങ്ങൾ സംസ്ഥാനത്തു ഫലപ്രദമായി ഉപയോഗിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി

തിരു : മാധ്യമ പ്രവർത്തകർക്കും മാധ്യമ സ്ഥാപനങ്ങൾക്കുമെതിരായ അക്രമ ങ്ങൾ തടയാൻ നിലവിലെ നിയമങ്ങൾ സംസ്ഥാനത്തു ഫലപ്രദമായി ഉപയോ ഗിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. മാധ്യമ പ്രവർത്തകർക്കും മാധ്യമ സ്ഥാപനങ്ങൾക്കുമെതിരായ അക്രമങ്...തുട൪ന്ന് വായിക്കുക


മിശ്രവിവാഹിതര്‍ക്ക് സുരക്ഷിതമായി താമസിക്കാന്‍ സേഫ് ഹോമുകള്‍ സ്ഥാപിക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ സ്വീകരിച്ചതായി മന്ത്രി നിയമസഭയില്‍

തിരു: മിശ്ര വിവാഹിതരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് വിവാഹം കഴിഞ്ഞ ദമ്പതികള്‍ക്ക് ഒരു വര്‍ഷം വരെ താമസിക്കുന്നതിനായി സേഫ് ഹോമുകള്‍ സ്ഥാപിക്കുന്നതിനുള്ള പ്രാരംഭ നടപടി കള്‍ സാമൂഹ്യനീതി വകുപ്പ് സ്വീകരിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിതശിശുവികസനവകു പ്പ് മന...തുട൪ന്ന് വായിക്കുക


മന്ത്രി ഇ പി ജയരാജന്‍ അവകാശലംഘന നോട്ടീസ് നല്‍കി

തിരു: നിയമസഭാ നടപടികളുമായി ബന്ധപ്പെട്ട് തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചതിന് മലയാള മനോ രമ ദിനപത്രത്തിനെതിരെ മന്ത്രി ഇ പി ജയരാജന്‍ അവകാശലംഘനത്തിന് നോട്ടീസ് നല്‍കി. മല യാള മനോരമ യാഥാര്‍ത്ഥ്യം മറച്ചുവെച്ച് മനപ്പൂര്‍വം തെറ്റായ വാര്‍ത്ത നല്‍കുകയായിരുന്നുവെന...തുട൪ന്ന് വായിക്കുക


പ്രതിപക്ഷം ബഹളവുമായി രംഗത്ത്

തിരു: നിയമസഭയില്‍ പെരിയ കേസിന്‍റെ കാര്യങ്ങള്‍ മുഖ്യമന്ത്രി വിശദീകരി ക്കുന്നതിനിടെ ‍ഭരണ പ്രതിപക്ഷ വാക്‌പോര് രൂക്ഷമായി. ആരെങ്കിലുംപറയുന്ന വിടുവായത്തത്തിന് മറുപടി പറയാനല്ല സര്‍ക്കാര്‍ നില്‍ക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞതിന് പിന്നാലെ പ്രതിപക്ഷം ബഹളവുമാ...തുട൪ന്ന് വായിക്കുക


സിഎജി റിപ്പോര്‍ട്ടില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം: സിബിഐ അന്വേഷണം വേണ്ടെന്ന് മുഖ്യമന്ത്രി

തിരു: സിഎജി റിപ്പോര്‍ട്ടില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. ബാനറുകള്‍ ഉയര്‍ത്തിയാണ് പ്രതിപക്ഷത്തിന്‍റെ പ്രതിഷേധം. പോലീസിന്റെ തോക്കു കളും വെടിയുണ്ടകളും കാണാതായിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ മറുപടി. തോക്കുകളുടെ കണ ക്കുക...തുട൪ന്ന് വായിക്കുക


സിഎജി റിപ്പോര്‍ട്ടിന്‍റെ പശ്ചാത്തലത്തില്‍ ഡിജിപി ബെഹ്‌റയെ മാറ്റില്ലെന്ന് മുഖ്യമന്ത്രി

തിരു: സിഎജി റിപ്പോര്‍ട്ടിന്‍റെ പശ്ചാത്തലത്തില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ യെ പൊലീസ് മേധാവി സ്ഥാനത്ത് നിന്നും മാറ്റില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. പ്രതിപക്ഷം പൊലീസ് മേധാവിയെ അവഹേളിക്കുകയാണെന്നും അത് ശരിയ ല്ലെന്നും മുഖ്യമന്ത്ര...തുട൪ന്ന് വായിക്കുക


പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ ഖനാനുമതിയില്ല, അനധികൃത ക്വാറികള്‍ നിര്‍ത്തലാക്കും: മന്ത്രി ഇ പി ജയരാജന്‍

തിരു: പരിസ്ഥിതി ലോലമായി പ്രഖ്യാപിച്ചിട്ടുള്ള മേഖലകളില്‍ ക്വാറികള്‍ക്ക് അനുമതി നല്‍കി ല്ലെന്ന് മന്ത്രി ഇ പി ജയരാജന്‍ നിയമസഭയെ അറിയിച്ചു. സംസ്ഥാനത്ത് അനധികൃതമായി പ്രവര്‍ ത്തിക്കുന്ന ക്വാറികള്‍ നിര്‍ത്തലാക്കുമെന്നും മന്ത്രി പറഞ്ഞു. എം.എല്‍.എ മാരായ മുല്ല...തുട൪ന്ന് വായിക്കുക


ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചുമര്‍ ചിത്രങ്ങള്‍ സംരക്ഷിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുo:മന്ത്രി കടകംപള്ളി സുരേന്ദ്രൻ

തിരു : ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചുമര്‍ ചിത്രങ്ങള്‍ സംരക്ഷിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുo:മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിയമസഭയിൽ പറഞ്ഞു.കെ.സുരേഷ് കുറുപ്പ് എം.എല്‍.എ-യുടെ സബ്മിഷനുള്ള മറുപടി നൽകുകയായിരുന്നു മന്ത്രി. ...തുട൪ന്ന് വായിക്കുക


സഹകരണസംഘങ്ങളുടെ ഉത്തമ താല്‍പര്യം സംരക്ഷിക്കുന്നതിന് ആവശ്യ മായ ഔദ്യോഗികവും നിയമപരവുമായ നടപടികള്‍ സ്വീകരിക്കും:മന്ത്രി കടകം പള്ളി സുരേന്ദ്രൻ

തിരു: സഹകരണസംഘങ്ങളുടെ ബാലന്‍സ് ഷീറ്റ് തയ്യാറാക്കല്‍, കണക്കുകളുടെ ഓഡിറ്റ് എന്നീ കാര്യങ്ങളില്‍ ഏകീകൃതമായ രീതി അവലംബിക്കുന്നതിന് സര്‍ക്കാര്‍ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെ ടുവിക്കും. ഇതിനാവശ്യമായ പരിഷ്കരണങ്ങള്‍ ഓഡിറ്റ് മാന്വലില്‍ കൊണ്ടു വരുമെന്ന് മന്ത്...തുട൪ന്ന് വായിക്കുക


കർഷകരുടെ തരിശ് ഭൂമിയിൽ സൗരോർജ പ്ലാന്റ് സ്ഥാപിക്കുന്ന പദ്ധതിയുടെയും രജിസ്‌ട്രേഷനുള്ള വെബ് പോർട്ടൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു

പുരപ്പുറ സോളാർ സബ്‌സിഡി പദ്ധതിയുടെയും കർഷകരുടെ തരിശ് ഭൂമിയിൽ സൗരോർജ പ്ലാന്റ് സ്ഥാപിക്കുന്ന പദ്ധതിയുടെയും രജിസ്‌ട്രേഷനുള്ള വെബ് പോർട്ടൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. നിയമസഭയിലെ പി. ശങ്കരനാരായണൻ മെമ്പേഴ്‌സ് ലോഞ്ചിൽ നടന്ന ചടങ്ങിൽ വൈദ്യുതി ...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.