Print this page

കേരളാ ഐ.ടി പാര്‍ക്ക്‌സ് സി.ഇ.ഒയുടെ ചുമതല സ്‌നേഹില്‍ കുമാര്‍ സിങ്ങിന്

By September 15, 2022 1809 0
തിരുവനന്തപുരം: കേരളത്തിലെ ഐ.ടി പാര്‍ക്കുകളുടെ സി.ഇ.ഒയുടെ ചുമതല സ്‌നേഹില്‍ കുമാര്‍ സിങ്ങിന് നല്‍കി സര്‍ക്കാര്‍ ഉത്തരവായി. കേരളാ സ്റ്റേറ്റ് ഐ.ടി മിഷന്റെയും ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയുടെയും ചുമതലകള്‍ വഹിക്കുന്ന സ്‌നേഹില്‍ കുമാറിന് അധിക ചുമതലയായാണ് ഐ.ടി പാര്‍ക്ക് സി.ഇ.ഒയായി സര്‍ക്കാര്‍ നിയമിച്ചിരിക്കുന്നത്. നിലവിലെ സി.ഇ.ഒ ജോണ്‍ എം. തോമസ് സെപ്റ്റംബര്‍ 16ന് സ്ഥാനമൊഴിയും. അടുത്ത ഉത്തരവുണ്ടാകുന്നതുവരെ സ്‌നേഹില്‍ കുമാര്‍ സിങ് സി.ഇ.ഒ സ്ഥാനത്ത് തുടരുമെന്ന് വകുപ്പ് സെക്രട്ടറി ഡോ. രതന്‍ യു. ഖേല്‍ക്കര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
Rate this item
(0 votes)
Author

Latest from Author