Print this page

സാഫ് കപ്പ് ഫുട്ബോളിന് മുന്നോടിയായുള്ള രണ്ടാം സന്നാഹമത്സരത്തിൽ ഇന്ത്യ ഇന്ന് നേപ്പാളിനെ നേരിടും

By September 05, 2021 1068 0
india- nepal match india- nepal match
കാഠ്മണ്ഡു: സാഫ് കപ്പ് ഫുട്ബോളിന് മുന്നോടിയായുള്ള രണ്ടാം സന്നാഹമത്സരത്തിൽ ഇന്ത്യ ഇന്ന് നേപ്പാളിനെ നേരിടും. വൈകിട്ട് നാലേമുക്കാലിന് കാഠ്മണ്ഡുവിലാണ് മത്സരം.

വെള്ളിയാഴ്ച നടന്ന ആദ്യ മത്സരത്തിൽ ഇരുടീമും ഓരോ ഗോളടിച്ച് സമനിലയിൽ പിരിയുകയായിരുന്നു. ആദ്യ പകുതിയിൽ 36-ാം മിനിറ്റില്‍ അഞ്ജാന്‍ ബിസ്റ്റയിലൂടെ നേപ്പാൾ മുന്നിലെത്തിയെങ്കിലും 60-ാം മിനുറ്റില്‍ അനിരുദ്ധ് ഥാപ്പയുടെ ഗോളിലൂടെ ഇന്ത്യ സമനില നേടി. ഇരു ടീമുകള്‍ക്കും ഗോളവസരങ്ങള്‍ നിരവധി ലഭിച്ചെങ്കിലും കുടുതലായൊന്നും ലക്ഷ്യത്തിലെത്തിക്കാനായില്ല. ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രിയെ നേപ്പാള്‍ പ്രതിരോധം പൂട്ടിയിട്ടപ്പോള്‍ ആദ്യ പകുതിയില്‍ ഇന്ത്യന്‍ ആക്രമമങ്ങളൊന്നും ലക്ഷ്യം കണ്ടില്ല.

എന്നാല്‍ രണ്ടാം പകുതിയില്‍ നേപ്പാള്‍ പ്രതിരോധം ഭേദിച്ച് ഛേത്രി ഗോളിലേക്ക് തൊടുത്ത ഷോട്ടില്‍ നിന്നാണ് അനിരുദ്ധ് ഥാപ്പയുടെ സമനില ഗോള്‍ പിറന്നത്. ഛേത്രിയുടെ ഷോട്ട് നേപ്പാള്‍ പ്രതിരോധത്തില്‍ തട്ടിത്തെറിച്ചപ്പോള്‍ ലഭിച്ച റീബൗണ്ട് മുതലാക്കിയാണ് ഥാപ്പ ഇന്ത്യക്ക് സമനില സമ്മാനിച്ചത്.
ഒക്‌ടോബർ മൂന്ന് മുതൽ 13 വരെ മാലദ്വീപിലാണ് സാഫ് കപ്പ് മത്സരങ്ങൾ. ബംഗ്ലാദേശ്, ശ്രീലങ്ക, മാലദ്വീപ്, നേപ്പാൾ എന്നിവരാണ് ഇന്ത്യക്കൊപ്പം സാഫ് കപ്പിൽ മത്സരിക്കുന്നത്.
Rate this item
(0 votes)
Last modified on Tuesday, 14 September 2021 04:09
Pothujanam

Pothujanam lead author

Latest from Pothujanam