Print this page

ഇന്ത്യക്കാരടക്കം വിദേശികൾക്കെല്ലാം തിരിച്ചടിയുമായി കാനഡ

ചരിത്രത്തിൽ ആദ്യമായി ജോലിക്കും പഠിക്കാനുമായെത്തുന്ന വിദേശികളുടെ എണ്ണം കുറയ്ക്കാനുള്ള തീരുമാനമെടുത്ത് കാനഡ. ഇതിന്‍റെ ഭാഗമായി വിദേശ വിദ്യാർഥികൾ ഉൾപ്പെടെ താൽക്കാലിക താമസക്കാരുടെ വിസ ചട്ടങ്ങൾ കർശനമാക്കും. ഇത് ഇന്ത്യാക്കരടക്കം എല്ലാ വിദേശികൾക്കും വമ്പൻ തിരിച്ചടിയാണ്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ മൊത്തം ജനസംഖ്യയുടെ അഞ്ച് ശതമാനമായി താൽക്കാലിക താമസക്കാരുടെ എണ്ണം കുറയ്ക്കാനാണ് കാനഡയുടെ നീക്കം. ഈ സെപ്റ്റംബർ മുതൽ തീരുമാനം നടപ്പാക്കുമെന്ന് ഇമിഗ്രെഷൻ മന്ത്രി മാർക്ക് മില്ലർ പറഞ്ഞു.
Rate this item
(0 votes)
Author

Latest from Author